ആരവ് ..ഇനിയും എന്നെ ചൊല്ലി നിന്റെ ജീവിതം ഇങ്ങനെ പാഴാക്കി കളയണ്ട ..നാളെ പോയി അവളെ വിളിച്ചോണ്ട് വരണം ..എന്റെ സന്തോഷാ നിങ്ങളൊക്കെ ആഗ്രഹിക്കണെങ്കിൽ നാളെ സന്ധ്യ ആവുമ്പോഴേക്കും അവളിവിടെ ണ്ടാവണം "
ഒരു പട്ടാളക്കാരന്റെ ഭാര്യ എന്നതിന്റെ തന്റേടം വേദികയുടെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു
"ഇല്ല്യ..ഏട്ടത്തീ ..ഏട്ടത്തിക്ക് മനസമാധാനം തരാത്ത ഒരാൾടെ കൂടെ ഈ വീട്ടിൽ നിക്ക് ജീവിച്ചു തീർക്കാൻ പറ്റില്ല്യാ .."
ഭിത്തിയിൽ തൂങ്ങുന്ന തന്റെ ചേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി അവൻ നിന്നു.....മനസ്സും ശരീരവും തന്റെ രാജ്യത്തിനു വേണ്ടി വെടിഞ്ഞവൻ .. ശത്രുവിന്റെ വെടിയുണ്ടകൾ നെഞ്ചിൽ ഏറ്റു വാങ്ങിയപ്പോഴും പുഞ്ചിരിച്ചുക്കൊണ്ട് തന്റെ മാതൃ രാജ്യത്തിനു വേണ്ടി ജയ് വിളിച്ചവൻ..സ്വന്തം വേദന ഒരിക്കൽ പോലും അറിയാതെ മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേർന്നവൻ ...ആ ഏട്ടന്റെ ഭാര്യ ഇന്നു തന്റെ ഭാര്യ കാരണം പഴിക്കേട്ട് ജീവിക്കുന്നു ..
"ഇല്ല്യാ ..അനുവദിച്ചുകൂടാ..ഒരുപാട് പേരുടെ ജീവന് പരിരക്ഷ നൽകിയ അദേഹത്തിന്റെ പാതിയെ കണ്ടില്ലെന്ന് നടിക്കാൻ എന്റെ മനസാക്ഷിയേ അനുവദിച്ചുകൂടാ"
പക്ഷേ വേദിക ചിലത് തീരുമാനിച്ചു കഴിഞ്ഞിരുന്നു ..അവൾ തന്റെ മുറി ലക്ഷ്യം വെച്ചു നീങ്ങി ..കതകടച്ചു അകത്തേക്ക് പ്രവേശിചതും തന്നിൽ ബാക്കിയായ കണ്ണുനീരിനെ പുറത്തേക്ക് ചാടാൻ അനുവദിച്ചുക്കൊണ്ട് കുറച്ചു നേരം നിന്നു..ശേഷം തിരി കത്തിച്ചു വെച്ച തന്റെ ഭർത്താവിന്റെ മുൻപിലേക്കവൾ മുഖം തിരിച്ചു ..
"അതേയ് ഇങ്ങനെ നെഞ്ചും വിരിച്ചു നിന്നോ ഏട്ടാ ..ഒരാളിവിടെ പിടിച്ചു നിക്കാൻ പെടുന്ന പാട് ഒന്നും അറിയണ്ടലോ ..എന്തായാലും ഞാൻ ഇവിടെന്ന് പോവാൻ തീരുമാനിച്ചുട്ടോ ..ഇനി എന്നെ ചൊല്ലി ഈ വീട്ടിലൊരു കലഹം അത് എന്നേക്കാൾ വേദനിപ്പിക്ക്യ ന്റെ ഏട്ടനെ ആണെന്ന് അറിയാം ..എന്റെ സാധനങ്ങളൊക്കെ എടുത്ത് വെക്കട്ടെട്ടോ "
തന്റെ സാധനങ്ങളെല്ലാം പെട്ടിയിലാക്കി അവിടെ നിന്നും പുറപ്പെടാനൊരുങ്ങി ..മറ്റുള്ളവർക്കൊരു ഭാരമാകാതെ തന്റെ ജീവിതത്തിനൊരു പുതിയ അർത്ഥം കണ്ടെത്താൻ ...
പുറത്തേക്കിറങ്ങിയതും ആരവ് വേദികയെ തടഞ്ഞു നിർത്തി ..
"ഏട്ടത്തീ പറയുന്നത് കേൾക്കണം...ഈ വീട് ഏട്ടത്തിക്കും കൂടി അവകാശപെട്ടതാണ് ..ഏട്ടന്റെ വിയർപ്പിന്റെയും ചോരയുടെയും ഗന്ധമുളള ഈ വീട്ടിൽ നിന്നും പടിയിറങ്ങാൻ കഴിയോ "..
" നോക്ക് ആരവ് ..ഞാനൊരു പട്ടാളക്കാരാന്റെ ഭാര്യയാണ് ..കോടിക്കണക്കിനു ജനങ്ങളുടെ ജീവനു വേണ്ടി സ്വന്തം കുടുംബത്തെ പോലും മറന്നു മാതൃ രാജ്യത്തിന്റെ മാനം കാത്ത ഒരു ധീര ജവാന്റെ ഭാര്യ ..ഈ വീടിനേക്കാളുപരി ഈ രാജ്യത്തിന്റെ മണ്ണിലാണ് അദ്ദേഹത്തിന്റെ വിയർപ്പും ചോരയും പൊടിഞ്ഞിട്ടുള്ളത് ....മറ്റുള്ളവർക്ക് വേണ്ടി ജീവൻ ത്യാഗം ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ ആയ ഞാൻ ഒരിക്കലും മറ്റൊരാൾടെ ജീവിതത്തിനു ഭാരമാകാൻ പാടില്ല ... നിങ്ങൾ ജീവിക്കണം സന്തോഷത്തോടെ ...ഒരു പട്ടാളക്കാരന്റെ ഭാര്യ എന്നതിലപ്പുറം എനിക്ക് ജീവിക്കാൻ മറ്റൊരു മേൽവിലാസത്തിന്റെ ആവിശ്യം ഇല്ല്യാ "
ഉറച്ച തീരുമാനത്തോടെ വേദിക ആ പടിയിറങ്ങുമ്പോൾ പ്രകൃതിയിലെ ഓരോ ജീവ കണികയും അവൾക്കുമുൻപിൽ ഒരു നിമിഷം തല കുനിച്ചിരുന്നു ...
ശുഭം
______________________
ഫർസാന .വി
ഫർസാന .വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക