
ഫേസ് ബുക്കിലെ ഒരു കൃഷി ഗ്രുപ്പിൽ ആരോ ഇട്ട പോസ്റ്റിലൂടെ ആണ് അടത്താപ്പ് എന്ന ഐറ്റത്തിനെ ഞാൻ ആദ്യം കാണുന്നത്... കണ്ടപ്പോ എന്തോ അവനെ എനിക്ക് സ്വന്തം ആക്കണം എന്ന് വല്ലാത്ത മോഹം... ലവ് അറ്റ് ഫസ്റ്റ് സൈറ്റ്... എന്നൊക്കെ പറയും പോലെ...
ടെറസിലും... ഉള്ള ഇച്ചിരെ മുറ്റത്തും ഒക്കെ എന്തേലും കൃഷി ചെയ്യക എന്നുള്ളത് കോളേജിൽ പഠിക്കുമ്പോൾ മുതൽ ഉള്ള എന്റെ കലാപരിപാടി ആണ്... ഗ്രോ ബാഗു വാങ്ങാനും മണ്ണും വളവും വാങ്ങാനും ചിലവാക്കുന്ന ക്യാഷ് കൊണ്ട് കിലോ കണക്കിന് പച്ചക്കറി വാങ്ങാം എന്ന് എല്ലാരും എന്നെ കളിയാക്കാറുണ്ട് അന്നും ഇന്നും...
പക്ഷേ.... ആ കളിയാക്കൽ ഒന്നും എന്റെ കൃഷി സ്നേഹത്തിന് കോട്ടം വരുത്താൻ ഉതകുന്നത് ആയിരുന്നില്ല...
Ok..ഇനി നമ്മുടെ കഥാ നായകനിലേക്ക് വരാം.. അടത്താപ്പ്.. അടുക്കളത്തോട്ടം..കൃഷിത്തോട്ടം എന്നീ ഗ്രുപ്പുകളിലെ പോസ്റ്റുകളിലൂടെയാണ് ഞാൻ അവനെ കാണുന്നത് എന്ന് പറഞ്ഞുവല്ലോ... സുന്ദരൻ... ഉരുളക്കിഴങ്ങിന്റെ ആരാധികയായ എനിക്ക് അവനെ ഒറ്റ നോട്ടത്തിലേ ഇഷ്ടായി... മറ്റു മരങ്ങളിൽ പടർന്നുകയറിയ വള്ളികളിൽ കായ്ച്ചു കിടക്കുന്ന സുന്ദരൻ ഉരുളക്കിഴങ്ങ്.. അത്ഭുതം ആയിരുന്നു ആദ്യം... ഇങ്ങനെയും ഉരുളകിഴങ് ഉണ്ടാകുമോ?? ടൈറ്റിൽ നോക്കിയപ്പോളാണ് മനസ്സിലായത് ഇവൻ ആള് വേറെയാണ്... അടത്താപ്പ്... പേരും വെറൈറ്റി...
പിന്നെ ഗൂഗിൾ അമ്മാവനോടങ്ങു ആസ്കി... പുള്ളികാരനാ പറഞ്ഞു തന്നെ... ഡീ പെണ്ണെ അവൻ എയർ പൊട്ടറ്റോ എന്ന് പറയുന്ന ആളാണ്... ചിലർ അവനെ അടത്താപ്പ്... ഇറച്ചി കാച്ചിൽ എന്നൊക്കെ സ്നേഹത്തോടെ വിളിക്കാറുണ്ട്... എന്നൊക്കെ...
പ്യൂവർ വെജിറ്റേറിയൻ ആയ ഞാനും ഇറച്ചി കാച്ചിലും തമ്മിൽ എന്ത് ബന്ധം എന്നാവും എന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ മനസ്സിൽ ഇപ്പൊ ഇല്ലേ??... അവൻ ഇറച്ചിക്കൊപ്പം വേയിക്കുമ്പോൾ മാത്രമല്ല.. അല്ലാതെയും നമ്മുടെ ഉരുളകിഴങ്ങിനെക്കാൾ ടേസ്റ്റി ആണത്രേ.... പിന്നെ എനിക്ക് അവനെ കിട്ടാതെ അടങ്ങി ഇരിക്കാൻ ഒക്കുമോ??
പിന്നെ ഞാൻ വീട്ടിൽ ഉള്ളോർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സ്വൈര്യം കൊടുക്കാതെ ആയി... ആരൊക്കെ എവിടൊക്കെ അന്വേഷിച്ചാലും വേണ്ടില്ല... എനിക്ക് അടത്താപ്പ് വേണം...
അതെന്തോന്ന് കിടുത്താപ്പ്...എന്റെ ദൈവമേ... എന്നായി എന്റെ കെട്ടിയോൻ... കുടുംബത്തിൽ സമാധാനം കളയാൻ ഓരോ കിടുത്താപ്പുമായി വന്നോളും അവൾ എന്ന് വീട്ടുകാർ... എങ്കിലും എനിക്ക് അടുത്താപ്പ് വേണം എന്ന കാര്യത്തിൽ ഞാൻ ഉറച്ചു നിന്നു...
അവസാനം എന്റെ കസിൻ അവന്റെ പപ്പാ എവിടുന്നോ ഇങ്ങനൊരു ഐറ്റം കൊണ്ടുവന്നിട്ടുണ്ടെന്നു ന്യൂസ് തന്നു... ഫോട്ടോ whatsappil അയച്ചും തന്നു... കിളിർത്തു നിൽക്കുന്ന ഫോട്ടോ ആയതിനാൽ ആളെ ശരിക്കങ്ങോട്ട് പിടികിട്ടിയില്ല... പിന്നൊന്നും നോക്കിയില്ല.. വീണ്ടും ഗൂഗിൾ അമ്മാവനോട് ആസ്കി... പുള്ളി കുറെ മുളച്ചു വരുന്ന അടുത്താപ്പിന്റെ ഫോട്ടം കാണിച്ചു തന്നു... നമ്മുടെ ആൾക്കും ആ ഫോട്ടോയ്ക്കും കുറച് സാമ്യത ഒക്കെ ഉണ്ട്...
വള്ളിയിൽ കിഴങ്ങു ഉണ്ടാകുന്നതല്ല.. അത് മണ്ണിനടിയിൽ ഉണ്ടാകുന്നതാണ് എന്ന് അവന്റെ പപ്പാ പറഞ്ഞിട്ടും അത് താനല്ലയോ ഇത് എന്ന എന്റെ ആശങ്ക മൂലം അവന്റെ പപ്പാ കൊണ്ടുവന്ന രണ്ടു കിഴങ്ങിൽ ഒന്ന് എന്റെ ടെറസിലെ ചാക്കിനുള്ളിലെത്തി...
അത് കിളിർത്തു വള്ളി വീശിയപ്പോൾ ആണ് വീണ്ടും പ്രോബ്ലം.. അത് നാൻ അല്ലൈ... എന്ന മട്ടിൽ ഇവന്റെ ഇലകൾ ചെറുത്... ഷേപ്പും വേറെ... ഒന്ന് രണ്ട് ആഴ്ച്ച സമാധാനം ഉണ്ടാരുന്ന വീട് വീണ്ടും അടുത്താപ്പേ... അടുത്താപ്പേ...എന്നുള്ള നിലവിളിയിൽ കലുഷിതമായി...
അവൻ ഇല്ലാതെ പറ്റില്ല എന്ന് എനിക്ക് പൂർണ ബോധ്യം വന്നപ്പോ ഞാൻ ഒരു ടീച്ചർ ആണെന്ന ചിന്ത ഒക്കെ മറന്ന്... ഫേസ് ബുക്കിൽ അടുത്തപ്പിനേപറ്റി പോസ്റ്റ് ഇട്ട ഒട്ടുമിക്ക ആളുകൾക്കും പേർസണൽ ആയി റിക്വസ്റ്റ് ഇട്ടു... എനിക്കൂടെ തരുവോ അത്?????? പീeeeeeeച്ച്......
നോ രക്ഷ... പേർസണൽ ഇരക്കലിന്
അത്ര ഗുണം കാണാണ്ട് ഞാൻ ഗ്രുപ്പിൽ മാന്യമായിട്ടു ഒരു ഇരക്കൽ പോസ്റ്റ് അങ്ങിട്ടു..... അതെന്ത് സാധനം .... എനിക്കും വേണാരുന്നു.... തോപ്രാംകുടി ഏരിയയിൽ കിട്ടും....എന്നിങ്ങനെ ഉള്ള കമന്റ്കൾ ആരുന്നു കൂടുതൽ...
അത്ര ഗുണം കാണാണ്ട് ഞാൻ ഗ്രുപ്പിൽ മാന്യമായിട്ടു ഒരു ഇരക്കൽ പോസ്റ്റ് അങ്ങിട്ടു..... അതെന്ത് സാധനം .... എനിക്കും വേണാരുന്നു.... തോപ്രാംകുടി ഏരിയയിൽ കിട്ടും....എന്നിങ്ങനെ ഉള്ള കമന്റ്കൾ ആരുന്നു കൂടുതൽ...
പബ്ലിക് ആയി ഇരന്നിട്ടും ഒരു മനുഷ്യന് പോലും ദയ തോന്നിയില്ലല്ലോ...എന്ന് സങ്കടപെട്ടിരിക്കുമ്പോൾ ആണ് ഇൻബോക്സിൽ ഒരു മെസ്സേജ്... അഡ്രസ്സ് തരൂ... അടത്താപ്പ് സങ്കടിപ്പിക്കാൻ ശ്രമിക്കാം... എന്ന്...മെസ്സേജ് റിക്വസ്റ്റ് accept ചെയ്ത് ആ മഹാ മനസ്കന്റെ പ്രൊഫൈലിൽ കേറി ഏകദേശ ഹിസ്റ്ററി മനസിലാക്കിയത്തിന് ശേഷം കണവന്റെ അനുവാദത്തോടെ അഡ്രസ് അങ്ങ് കൊടുത്തു...
പിന്നെ ഒരു കത്തിരിപ്പായിരുന്നു... ഒരാഴ്ച്ച... രണ്ടാഴ്ച... എന്റെ ക്ഷമ കെട്ടു.. പരിചയം ഇല്ലാത്ത ഒരു മനുഷ്യനെ ഇത്രേം ഒക്കെ ശല്യം ചെയ്യാമോ എന്നൊന്നും ഞാൻ നോക്കി ഇല്ല... അയച്ചോ??... അയക്കാമോ?? അയക്കുവോ??? എപ്പോ അയക്കും??.... ഇങ്ങനെ ദിവസോം ചോദ്യം...തന്നെ ചോദ്യം.. പാവം ആ മനുഷ്യൻ ഓർത്തുകാണും എന്തൊരു സാധനം ഇത്.... അടത്താപ്പ് കൊടുക്കാമെന്ന് പറഞ്ഞത് ഏതു നേരതാണോ വാ.. എന്ന്...
ശല്യം സഹിക്കാൻ പറ്റാഞ്ഞിട്ടോ എന്തോ ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരു കവർ പോസ്റ്മാൻ കൊണ്ട് തന്നു...VPP അയക്കാം എന്ന് പറഞ്ഞ പുള്ളി ഫ്രീ ആയി അയച്ചു തന്നു അടത്താപ്പ്... ഉരുളകിഴങ് സ്വപനം കണ്ടിരുന്ന എനിക്ക് കവറിൽ കിട്ടിയത് കൂർക്ക പോലുള്ള ഒരു സാധനം... ദൈവമേ ഇതിനുവേണ്ടി ആണോ ആണോ ഞാൻ ഇത്രനാളും കാത്തിരുന്നത് എന്ന് തോന്നിയ നിമിഷം... എങ്കിലും അതിന് ഞാൻ കണ്ട അടത്താപ്പിന്റെ വിദൂര ഛായ തോന്നിയതുകൊണ്ടു കുറച് ഒരാശ്വാസം തോന്നി എനിക്ക്... അപ്പോൾ തന്നെ ഒരു താങ്ക്സ് മെസ്സേജ് ഇട്ടു ഞാൻ എന്റെ നന്ദി ആ മനുഷ്യനെ അറിയിച്ചു...
പിന്നെ കൂർക്ക പോലുള്ള എന്റെ അടത്താപ്പിൻ കുഞ്ഞിനെ കിളുർക്കാനും വേരുപിടിക്കാനും ഒരു ഗ്രോ ബാഗിൽ കുഴിച്ചു വെച്ചു... പിന്നെയും രണ്ട്.. മൂന്നു ആഴ്ച കഴിഞ്ഞു... നോ അനക്കം... വീണ്ടും നിരാശ... അവന് വേണ്ടി ഒരുക്കിയ ടെറസിലെ ചാക്കിൽ വീണ്ടും പുതിയ അഥിതി താമസം തുടങ്ങി.. നാടൻ നന കിഴങ്...
പക്ഷേ.... ദേ.... എന്റെ നിരാശയെ മാറ്റിക്കൊണ്ട് അവൻ മുളച്ചു പൊങ്ങി വരുന്നു.... ഇപ്പൊ ചെറിയ വള്ളി വീശി തുടങ്ങിയിട്ടുണ്ട്...എന്തൊരു സന്തോഷാന്നോ അവനെ കാണുമ്പോൾ... ഇത്രമേൽ ആഗ്രഹിച്ചു കുഴിച്ചു വച്ച ഒരു ചെടി എന്റെ അടുക്കളത്തോട്ടത്തിൽ വേറെ ഇല്ല... പുതിയ ഒരു ചാക്ക് നിറച്ചു ഇനി അവനൊരു വീടൊരുക്കണം...ടെറസിലെ പന്തലിലേക്ക് കൈകൾ വീശി അവൻ നിറഞ്ഞു വളരുന്നത് കാണണം...നിറയെ പൂക്കുന്നതും കായ്ക്കുന്നതും... കാ പറിക്കുന്നതും... കറിവെക്കുന്നതും...എല്ലാം കൃഷി ഗ്രുപ്പിൽ പോസ്റ്റ് ചെയ്യണം... എന്നിട്ട്.. ഞാൻ ചോദിച്ചിട്ട് തരാത്ത മറ്റുള്ളവരെപ്പോലെ അല്ല... എനിക്ക് എവിടൊന്നൊക്കെയോ തപ്പി പിടിച്ചു അവനെ അയച്ചു തന്ന കിരൺ എന്ന ആ നല്ല യുവാവിനെപോലെ അടത്താപ്പിന്റെ വിത്ത് ആഗ്രഹിക്കുനോർക്ക് അയച്ചു കൊടുക്കണം..... ഇതൊക്കെയാണ് അവനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ...
അവന്റെ ഇപ്പോളത്തെ രൂപം ഞാൻ പോസ്റ്റിനു താഴെ കമന്റ് ആയി ഇടാമേ....
നിഷ ബിബിൻ
10/05/2017
10/05/2017
നന്നായിരിക്കുന്നു... വിവരണം...
ReplyDeleteസാധിക്കുമെങ്കിൽ ഒരു വിത്ത് എനിക്കും അയച്ചു തരുമോ?
ഹായ് നിഷ,
ReplyDeleteഞാൻ കൈലാസ്.കണ്ണൂർ ആണ്
എനിക്ക് അടതാപ്പ് വിത്ത് അയച്ചു തരാമോ..
ഫോൺ 9061061889