Slider

മൈനാകം

0
Radha Sukumaran's Profile Photo, Image may contain: 1 person, standing and indoor

പര്‍വ്വതശിഖരമുയരെകാണുന്നിതാ,
പാരാവാരപ്പരപ്പുകീഴെ.
മുദ്രാംഗുലീയവുംഅടയാളവാക്യവും,
ജാനകീസമാഗമോദ്വേഗവേഗവും,
രാമനാമജപമന്ത്രശക്തികവചവും,
ദിശമാറാതൊഴുകുംമാരുതമികവും,
നല്‍കിയാത്രയേകുകയെനിയ്ക്കിനി,
നൂറായിരംയോജനയുണ്ടുതാണ്ടാന്‍.
സാഗരമംബരവുമെത്രയിനിവെല്ലാന്‍,
ലക്ഷ്യദ്വീപെത്തുന്നതിന്‍മുമ്പഥവാ,
ആലസ്യമാര്‍ന്നൊന്നിരിയ്ക്കാനെനിയ്ക്കായ്,
ഉയര്‍ന്നീടുമോലവണാബ്ധിമദ്ധ്യേ,
ഉയിരാര്‍ന്നുനീവീണ്ടുംമൈനാകമേ!
അതുലിതബലമില്ലഅമിതവിശ്വാസവും,
അതിജീവനമൊരത്യാവശ്യമിതു,
അതിനാലേപറന്നളക്കാനൊരുങ്ങുന്നീ,
അതിദുഷ്ക്കരമാമഗാധതയിന്നുഞാന്‍. മമപക്ഷങ്ങളെതളരാതെകാക്കുവാന്‍,
ലക്ഷ്യമെത്തിത്തിരികെയെത്തീടുവാന്‍,
സഹായസാന്നിദ്ധ്യമുറപ്പിപ്പൂമനസാ,
യാത്രയിതുതുടങ്ങുന്നതിന്‍മുമ്പുഞാന്‍.
മുന്നോട്ടുനീങ്ങുന്നതിന്‍മുമ്പേവണങ്ങുന്നു,
നമ്രശിരസ്സോടിതാമൈനാകമേ!
രാധാസുകുമാരന്‍
11. 05. 2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo