Slider

തുറന്ന ജയിലിലെ സ്വർഗ്ഗം

0
തുറന്ന ജയിലിലെ
ബന്ധനം കൊണ്ടെൻ മനം
മൃത്യുവിൻ അഴലായി
കൃത്യമായി മൊഴിയട്ടെ .
ജയിലിൻ വിഹായസ്സിൽ
Image may contain: 1 person, beard, selfie and closeup


സീമകൾ തടഞ്ഞെന്നെ
പറക്കാൻ ചിറകുണ്ട്
പറന്നാൽ വേടൻ ചുടും.
മേൽത്തരം കനികളും
മാധുര്യ പാനീയവും കഴിച്ചു
കുടിച്ചു ഞാൻ
യന്ത്രം പോൽ വാണീടുന്നു.
കുറച്ചു പറന്നിടും
പിന്നെയോ താണിടുന്നു
നിത്യവും ഒരേയിടം
നിത്യവുമരോചകം.
അങ്ങനെയൊരു നാളിൽ
ഭടൻമാരുറങ്ങുമ്പോൾ
സീമകൾ ഭേദിച്ചു ഞാൻ
പറന്നു മരുഭൂവിൽ.
എങ്ങുമേ പച്ചപ്പില്ല
എങ്ങുമേ തണ്ണീരില്ല
തളർന്ന ചിറകുമായി
കുഴഞ്ഞു പിടഞ്ഞിതേ.
കരുണ കടാക്ഷമായി
കണ്ടു ഞാൻ നിരുപമം
സ്വർഗ്ഗീയ ആരാമം പോൽ
കഅബ പരിസരം.
നിർവൃതി പൂകി നിന്ന
നിമിഷം തളർച്ച പോയി
ശുഭ്രമാം പുഴുക്കൾ പോൽ
മാനുഷ്യർ ഒഴുകുന്നു.
മസ്ജിദുൽ ഹറമിന്റെ
ഓരത്തു ഞാനും കൂടി
വെള്ളരിപ്രാവായ് മനം,
സൂക്തങ്ങൾ മുഴങ്ങുന്നു.
ഒഴുകി പരക്കുന്നു
അള്ളാവിന്നടിമകൾ
വാക്കുകൾക്കതീതമാം
സംതൃപ്തിയുണ്ടെന്നുള്ളിൽ.
വാക്കുകൾക്കതീതമാം
ശുഭ്രമാമാമുൾക്കാഴ്ചയും
സ്വപ്നമോ യാഥാർത്ഥ്യമോ
ഒന്നുമേയറിയില്ല.
നിലയില്ലാതെ മനം
ദൈവത്തിൽ ലയിക്കുന്നു
രോമാഞ്ചമേറി ഞാനോ
വിശ്വത്തിൻ നെറുകയിൽ.
പുരുഷാരവത്തിന്റെ
ഇടയിൽ കിളിർത്തൊരാ
കുരുന്നു പ്രാണിയായ്
ത്വവാഫ് തുടങ്ങി ഞാൻ.
മനുഷ്യൻ മണ്ണാണെന്നു
നിചയം സ്മരിച്ചു ഞാൻ
അഹന്ത, പുച്ഛം, ക്രൗര്യം
സർവ്വനാശത്തിൻ വിത്ത്.
ഇത്രയും പവിത്രമാമിടം
ഞാൻ ദർശിച്ചില്ല
ഇത്രമേൽ ആത്മീയത
ഇനിമേൽ തീണ്ടാനില്ല .
അത്രമേൽ സ്വർഗ്ഗീയത
അവനിയിൽ നടാടെ താൻ
സംസവും നുകർന്നിട്ടു
മോക്ഷത്തിനിരന്നു ഞാൻ.
തുറന്ന ജയിലിലെ
പക്ഷമല്ലിന്ന് ഞാനോ
സ്വാതന്ത്ര്യം രുചിച്ചിടും
ദൈവത്തിന്നടിമ താൻ.
ഹാജ 28/4/017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo