
അതിരുകളില്ലാത്ത സ്നേഹത്തിൻെറ
അക കണ്ണിലേക്ക് നീവരിക സഖീ...!
അനശ്വര സ്നേഹത്തിലായ്നീ ഒരു
തുരുമ്പെടുത്ത ആണി അടിച്ചിറക്കൂ.!
നിൻെറ വസ്ത്രങ്ങളൂരിയെറഞ്ഞ്
എൻെറ ശരീരത്തിലേക്കൊന്ന്
പരകായ പ്രവേശനം നടത്തൂ...
കുന്തിരിക്കം പുകയ്കാത്ത എൻെറ
ശവക്കച്ചക്കു നിൻെറ മദജലത്തിൻെറ
മണം പുരട്ടുക.!
ആറടി മണ്ണിലലിയുംബോഴും നിൻെറ
ആവേശാലിംഗനം ഓർത്തുവെക്കാൻ.!
കറുത്ത വാവിൽ കടവാവലുകൾ
പറന്നടുക്കുന്ന പൊലെ,
നിൻെറ വികാരങ്ങളുൾകൊള്ളാൻ
എൻെറ ശവപ്പെട്ടി അല്പം
തുറന്നു വെച്ചേക്കുക.!
പ്രവാസത്തിൻെറ രണഭൂമിയിൽ
പൊരുതിത്തോറ്റ പടയാളിക്ക്
മെഴുകു തിരികൾ കത്തിക്കരുത്.!
കുരിശിൽ പിടയുന്ന ക്രിസ്തുവിനെ നോക്കി
പൊട്ടിക്കരഞ്ഞ യൂദാസായി
എൻെറ അസ്തിമാടത്തിൽ
വന്നെത്തി നോക്കൊതിരിക്കുക.!
വിരുന്നുകാരനായെത്തുന്ന പ്രവാസിയോട്
വിട പറയുന്നതെന്നെന്ന്
ചോദിക്കാതിരിക്കുവാനായ്
ഞാനിതാ യാത്ര ചോദിക്കാതെ
യാത്രയാകുന്നു.!!
*********************
അസീസ് അറക്കൽ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക