'' രേഷ്മ ഡോര്‍ തുറക്ക് ''
പ്രിയ ബാത്റൂമിന്‍റെ ഡോറില്‍ ശക്തിയായി അടിച്ചു
'' തല്ലിപൊളിക്കണ്ട ... ദാ തുറന്നു '' ... രേഷ്മയുടെ അസഹ്യതയോടെയുള്ള സ്വരം
നിമിഷങ്ങള്‍ക്കകം ഡോര്‍ തുറന്ന രേഷ്മ കണ്ടത് കണ്ണിമ വെട്ടാതെ തന്നെത്തന്നെ നോക്കി നില്‍ക്കുന്ന പ്രിയയെയാണ്
'' ഇത്രേം നേരം ഇതിനുള്ളില്‍ നീ എന്തെടുക്കായിരുന്നു ''
പ്രിയ ദേഷ്യത്തോടെ ചോദിച്ചു
'' ആഹാ ... നല്ല ചോദ്യം ... ബാത്റൂമിനുള്ളില്‍ എന്തെടുക്കാണെന്ന് ചോദിച്ച ആദ്യത്തെ ആള് ഒരുപക്ഷേ നീ ആയിരിക്കും ''
'' രേഷ്മ വേണ്ട ... ഒന്നും മനസിലാവാതിരിക്കാന്‍ ഞാന്‍ പൊട്ടിയല്ല ''
പ്രിയയുടെ സ്വരത്തില്‍ സങ്കടവും ദേഷ്യവും കലര്‍ന്നിരുന്നു ... പെട്ടന്നാണ് പിന്നിലേക്ക് മറച്ച് പിടിച്ച രേഷ്മയുടെ കൈ പ്രിയ ശ്രദ്ധിച്ചത്
അവള്‍ ബലമായി രേഷ്മയെ പിടിച്ച് തിരിച്ച് നിര്‍ത്തി ... രേഷ്മയുടെ കയ്യില്‍ താന്‍ കാണാതിരിക്കാനെന്നവണ്ണം മറച്ച് പിടിച്ചിരിക്കുന്നു ഒരു മൊബൈല്‍ ഫോണ്‍
പ്രിയയുടെ നെഞ്ചിലൂടെ ഒരു ഞെട്ടല്‍ കടന്ന് പോയി ... തന്‍റെ ഊഹം തെറ്റിയില്ല ... ബാത്റൂമിലേക്ക് മൊബൈലും കൊണ്ട് അവള്‍ പോയത് ഫോട്ടോ എടുക്കാന്‍ തന്നെയായിരുന്നു അപ്പോള്‍
പെട്ടന്ന് പ്രിയയെ തള്ളി മാറ്റി രേഷ്മ മുന്നോട്ട് നടന്നു ... പക്ഷെ പ്രിയ ഒാടിച്ചെന്ന് അവളുടെ മുന്നില്‍ കയറി നിന്നു
'' വൈശാഖ് ന് അയച്ച് കൊടുക്കാനാണോ നീ ഇപ്പോ ഫോട്ടോ എടുത്തത് ''
പ്രിയയുടെ സ്വരം ദേഷ്യം കൊണ്ട് ഒരല്‍പമുയര്‍ന്നു
'' രേഷ്മാ .... എന്താ ചെയ്യുന്നതെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണോ നീ ചെയ്യുന്നത് ''
പ്രിയ രേഷ്മയെ പിടിച്ചുലച്ചു ...
'' വൈശാഖ് നെ എനിക്ക് വിശ്വാസാ ... അവനെന്നെ ചതിക്കില്ല ''
പ്രിയയുടെ കൈകള്‍ തട്ടിമാറ്റി മുന്നോട്ട് നടന്ന് കൊണ്ട് അവള്‍ പറഞ്ഞു
'' രേഷ്മാ ഇത് വേണ്ട ... തീ കൊണ്ടാണ് നീ കളിക്കുന്നത് ... അവനാവശ്യപെടുന്ന പോലുള്ള പിക്ച്ചര്‍ അയച്ച് കൊടുത്തിട്ട് വേണോ നിനക്കവനോടുള്ള സ്നേഹം തെളിയിക്കാന്‍ ..
കഷ്ടപ്പെട്ട് പഠിക്കാനയച്ച വീട്ടിലുള്ളവരേയെങ്കിലും ഒന്നോര്‍ക്ക് നീ ''
കഷ്ടപ്പെട്ട് പഠിക്കാനയച്ച വീട്ടിലുള്ളവരേയെങ്കിലും ഒന്നോര്‍ക്ക് നീ ''
അപേക്ഷയുടേതായിരുന്നു പ്രിയയുടെ സ്വരം
'' നോക്കൂ പ്രിയ .... വൈശാഖ് എന്നെ ചതിക്കില്ല ..
എനിക്കുറപ്പുണ്ട് ... പിന്നെ ... നീ എന്‍റെ നല്ല ഫ്രണ്ട് ആണ് ... ഈ ഹോസ്റ്റലില്‍ ഞാന്‍ വന്നപ്പോള്‍ മുതലുള്ള എന്‍റെ റുംമേറ്റ് നീയാണ് ... ഇതൊക്കെ ശരിയാണ് ... ബട്ട് മേലില്‍ എന്‍റെ ഒരു കാര്യത്തിലും നീ ഇടപെടരുത് ... ഞാന്‍ ചെറിയ കുട്ടിയല്ല ... തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത എനിക്കുണ്ട് ... എന്നെ നോക്കാന്‍ എനിക്കറിയാം ''
എനിക്കുറപ്പുണ്ട് ... പിന്നെ ... നീ എന്‍റെ നല്ല ഫ്രണ്ട് ആണ് ... ഈ ഹോസ്റ്റലില്‍ ഞാന്‍ വന്നപ്പോള്‍ മുതലുള്ള എന്‍റെ റുംമേറ്റ് നീയാണ് ... ഇതൊക്കെ ശരിയാണ് ... ബട്ട് മേലില്‍ എന്‍റെ ഒരു കാര്യത്തിലും നീ ഇടപെടരുത് ... ഞാന്‍ ചെറിയ കുട്ടിയല്ല ... തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത എനിക്കുണ്ട് ... എന്നെ നോക്കാന്‍ എനിക്കറിയാം ''
പ്രിയയ്ക്ക് നേരെ വിരല്‍ ചൂണ്ടി രേഷ്മ പൊട്ടിത്തെറിച്ചു
'' മോളെ ... ഞാന്‍ ...''
'' വേണ്ടാ .... '' എന്തോ പറയാനൊരുങ്ങിയ പ്രിയയെ തടഞ്ഞ് കൊണ്ട് രേഷ്മ മുറി വിട്ടിറങ്ങി
''മോളേ ... ഒന്നും അറിയാത്ത ഒരു പൊട്ടി പെണ്ണാ ഇവള് ... നോക്കിക്കോണെ ... മോളെ വിശ്വസിച്ചാ ഞാന്‍ പോണത് ''
പിന്നിയിട്ട മുടിയിഴകള്‍ക്കിടയില്‍ തുളസിക്കതിരും ചൂടി നില്‍ക്കുന്ന രേഷ്മയെന്ന ഒരു നാട്ടിന്‍പുറത്ത്കാരിയെ ചൂണ്ടിക്കാട്ടി ആദ്യമായി ഈ ഹോസ്റ്റല്‍ മുറിയിലേക്ക് വന്നപ്പോള്‍ അവളുടെ അമ്മയായ ഒരു സാധു സ്ത്രീ തന്നോട് പറഞ്ഞ വാക്കുകള്‍ വേദനയോടെ പ്രിയ ഓര്‍ത്തു
ഇന്ന് ഈ ഹോസ്റ്റലില്‍ അവളെ പോലെ മോഡേണ്‍ ആയി നടക്കുന്ന ആരും തന്നെ ഇല്ലെന്ന് പറയാം
പ്രിയ വേദനയോടെ രേഷ്മ പോയ ദിക്കിലേക്ക് നോക്കി നിന്നു
ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു സായാഹ്നം
പാര്‍ക്കിലെ സിമെന്‍റ് ബഞ്ചില്‍ രാജേഷും പ്രിയയും ഇരുന്നു
'' നമ്മുടെ കാര്യം സംസാരിക്കാന്‍ അടുത്ത ഞായാറാഴ്ച്ച അച്ഛനേയും ചെറിയച്ഛനേയും പറഞ്ഞ് വിടാം തന്‍റെ വീട്ടിലേക്ക് ... എന്താ ...''
രാജേഷ് ചോദ്യഭാവത്തില്‍ പ്രിയയെ നോക്കി
'' ഉം ... ശരി ... രാജു ഒരു കാര്യം ചെയ്യ് ... അവര്‍ വരുന്നത് അച്ഛനെ വിളിച്ചൊന്ന് പറഞ്ഞേക്കു ...
ഇത് ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് രാജു പറയുന്നതാണ് ... മാത്രവുമല്ല അതാണ് ശരി ''
ഇത് ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് രാജു പറയുന്നതാണ് ... മാത്രവുമല്ല അതാണ് ശരി ''
'' ഉം ... K ...ഞാന്‍ വിളിച്ച് പറയാം തന്‍റെ അച്ഛന്‍റെ അടുത്ത് ... അങ്ങനെ രണ്ട് വര്‍ഷത്തെ പ്രണയത്തിന് തിരശീല വീഴുകയാണ് ..
അല്ലേടോ ''
അല്ലേടോ ''
രാജേഷ് പ്രിയയെ നോക്കി ചിരിച്ചു ... ആഗ്രഹിച്ചത് സ്വന്തമാകാന്‍ പോകുന്നതിന്‍റെ തിളക്കം പ്രിയ ആ ചിരിയില്‍ കണ്ടു ...
പെട്ടന്ന് ....
'' രാജേഷ് ... ''
ആരോ വിളിക്കുന്നത് കേട്ട് പ്രിയയും രാജേഷും ഒരുമിച്ച് നോക്കി ...
ഒരല്‍പം ഒരാള്‍ തങ്ങള്‍ക്ക് നേരെ കൈ കാണിക്കുന്നത് അവര്‍ കണ്ടു
'' കാര്‍ത്തിക് ...'' രാജേഷിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു
'' പ്രിയ ... ഞാന്‍ ദാ വരണു ... ''
രാജേഷ് പ്രിയയുടെ അരികില്‍ നിന്നും എഴുന്നേറ്റ് അയാള്‍ക്ക് നേരെ നടന്നു
'' ടാ ... നീയെന്താ ഇവിടെ '' എന്നും ചോദിച്ച് കൊണ്ട് നടന്ന് നീങ്ങിയ രാജേഷിനെ നോക്കി പ്രിയ ഇരുന്നു
അലസമായി ചുറ്റും മിഴികളോടിച്ച് ഇരിക്കുന്നതിനിടയിലാണ് പെട്ടന്ന് സിമന്‍റ് ബഞ്ചിലിരിക്കുന്ന രാജേഷിന്‍റെ മൊബൈല്‍ പ്രിയയുടെ ശ്രദ്ധയില്‍ പെട്ടത്
മൊബൈലിന്‍റെ ലോക്കെടുത്ത് വെറുതെ ഒന്നൊന്നായ് നോക്കി ഇരിക്കുന്നതിനിടയില്‍ മൊബൈല്‍ ഗാലറി അവള്‍ ഓപണ്‍ ചെയ്തു
ഗാലറിയിലെ ചിത്രങ്ങള്‍ സ്ക്രോള്‍ ചെയ്യുന്നതിനിടയിലാണ് ആ പിക്ച്ചര്‍ അവളുടെ ശ്രദ്ധയില്‍ പെട്ടത്
നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ...
ആ ചിത്രത്തിലെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ പ്രിയയ്ക്ക് തന്‍റെ ശ്വാസം നിലച്ച് പോകുന്നത് പോലെ തോന്നി
ആ ചിത്രത്തിലെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ പ്രിയയ്ക്ക് തന്‍റെ ശ്വാസം നിലച്ച് പോകുന്നത് പോലെ തോന്നി
'' രേഷ്മാ ... ''
അവളുടെ ശബ്ദം പതറി ... കൈകാലുകള്‍ കുഴയുന്നത് പോലെ തോന്നി അവള്‍ക്ക്
രാജേഷിന്‍റെ മൊബൈലില്‍ രേഷ്മയുടെ ചിത്രങ്ങള്‍ ഡെലീറ്റ് ചെയ്യുമ്പോള്‍ പ്രിയയുടെ കൈ വല്ലാതെ വിറച്ചു
'' താനെന്താടോ പ്രേതത്തെ കണ്ട പോലെ നിക്കണത് ''
പ്രിയ ഒരു ഞെട്ടലോടെ തലയുയര്‍ത്തി ... മുന്നില്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്നു രാജേഷ്
'' എന്താടോ ... എന്തുപറ്റി ''
പ്രിയയുടെ തോളില്‍ പിടിച്ച് കുലുക്കി കൊണ്ട് രാജേഷ് ചോദിച്ചു
'' രാജൂ ... രേഷ്മയുടെ ഫോട്ടോ....മൊബൈലില്‍ ''
മൊബൈല്‍ രാജേഷിന് നേരെ നീട്ടി കൊണ്ട് പ്രിയ വിക്കി വിക്കി പറഞ്ഞു
'' രേഷ്മേടെ ഫോട്ടോ എന്‍റെ മൊബൈലിലോ ... ''
രാജേഷ് സംശയത്തോടെ പുരികം വളച്ച് കൊണ്ട് തന്‍റെ മൊബൈല്‍ ഗാലറി നോക്കാന്‍ തുടങ്ങി
'' ഞാനത് ഡെലീറ്റ് ചെയ്തു .. നേക്കഡ് ആയിട്ടുള്ളതായിരുന്നു ആ ഫോട്ടോ '' പ്രിയയുടെ സ്വരം വിറച്ചു
'' ആഹാ ... ബെസ്റ്റ് ... എന്നാല്‍ വാട്ട്സാപില്‍ വന്നതായിരിക്കും ... ഇന്നലെ നൈറ്റ് വരെ അങ്ങനെ ഒരു പിക്ച്ചര്‍ വന്നിട്ടില്ല ... ഇന്ന് മോണിംഗ് ആവാനാണ് സാദ്ധ്യത .... ഞാനിന്ന് വാട്ട്സ്ആപ് ഓപണ്‍ ചെയ്തിട്ടില്ല ... ഒരുപാട് ഗ്രൂപ്പുകളില്‍ ഉള്ളതല്ലെ ... ഇത്പോലുള്ള ഫോര്‍വേഡ് പിക്ച്ചര്‍സ് ഒരുപാട് വരും ... അതൊന്നും ശ്രദ്ധിക്കണ്ട ആവശ്യല്യ ''
'' പക്ഷെ ... രാജൂ .... രേഷ്മാ ... ''
പ്രിയയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി
'' ഉം .. '' അവനൊന്ന് മൂളി ... പിന്നെ പറഞ്ഞു
'' താന്‍ ആ കുട്ടിക്ക് ഒരു പ്രാവശ്യം വാണിംഗ് കൊടുത്തതല്ലെ ... തോന്ന്യാസം കാണിക്കുമ്പോ ആലോചിക്കണം ... ഇങ്ങനെയൊക്കെ ഉണ്ടാവുംന്ന് ... സ്വയം ശ്രദ്ധിച്ചാല്‍ കുറേയൊക്കെ ഇത് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും .... ഇത് പോലുള്ള എത്ര ഇന്‍സിഡന്‍റ് ആണ് ഓരോ ദിവസവും നടക്കുന്നത് ... അതിനെങ്ങന്യാ ... പഠിക്കില്ല ... എത്ര കിട്ടിയാലും ഇവരേ പോലുള്ളവര്‍ പഠിക്കില്ല ''
രാജേഷ് ദേഷ്യം കൊണ്ട് പല്ലുകള്‍ കടിച്ച് പിടിച്ചു
പ്രിയ ഇരുകൈകള്‍ കൊണ്ടും മുഖം പൊത്തി കരച്ചിലടക്കാനാവാതെ നിന്നു
'' പ്രിയാ ... താന്‍ വിഷമിക്കണ്ട ...
സ്വയം വരുത്തി വച്ചതാണ് അവളിത് ...ആ കുട്ടി ഇതനുഭവിക്കുകയേ നിവൃത്തി ഉള്ളു ... പക്ഷെ ... അവള് മാത്രല്ല ഇതിന്‍റെ ഫലം അനുഭവിക്കേണ്ടി വരിക ... ആ കുടുംബം മുഴുവനും ഈ സൊസൈറ്റിയുടെ മുന്നില്‍ അനുഭവിക്കേണ്ടി വരും ... അതാലോചിക്കുമ്പോ സഹിക്കാന്‍ പറ്റുന്നില്ല ''
സ്വയം വരുത്തി വച്ചതാണ് അവളിത് ...ആ കുട്ടി ഇതനുഭവിക്കുകയേ നിവൃത്തി ഉള്ളു ... പക്ഷെ ... അവള് മാത്രല്ല ഇതിന്‍റെ ഫലം അനുഭവിക്കേണ്ടി വരിക ... ആ കുടുംബം മുഴുവനും ഈ സൊസൈറ്റിയുടെ മുന്നില്‍ അനുഭവിക്കേണ്ടി വരും ... അതാലോചിക്കുമ്പോ സഹിക്കാന്‍ പറ്റുന്നില്ല ''
രാജേഷ് അസഹ്യതയോടെ തല ഇരുവശത്തേക്കും വെട്ടിച്ചു
'' രാജൂ ... എന്നെ വേഗം ഹോസ്റ്റലില്‍ കൊണ്ട് പോയി വിട് ... രേഷ്മ ഇതറിഞ്ഞിട്ടുണ്ടെങ്കില്‍ തകര്‍ന്ന് പോയിട്ടുണ്ടാവും പാവം ... അവളത്രയ്ക്ക് വിശ്വസിച്ചതാ വൈശാഖ് നെ ''
രാജേഷിന് പിന്നില്‍ ബൈക്കിലിരിക്കുമ്പോഴും പ്രിയയുടെ കണ്ണുകള്‍ നിറഞ്ഞ് തൂവി കൊണ്ടേയിരുന്നു ... രേഷ്മയെ ഓര്‍ത്ത് ...
ഹോസ്റ്റല്‍ എത്തിയതും രാജേഷിനോട് യാത്രപോലും പറയാതെ അവള്‍ തന്‍റെ റൂം ലക്ഷ്യമാക്കി ഓടി
'' രേഷ്മാ ... രേഷ്മാ ... '' റൂമിന്‍റെ ഡോറില്‍ അവള്‍ തട്ടി ...
'' രേഷ്മാ ... '' ഉച്ചത്തില്‍ വിളിച്ച് കൊണ്ട് ഡോറിന്‍റെ ഹാന്‍റ്ലോക്കില്‍ അവള്‍ പിടിച്ച് തിരിച്ചു
ഒട്ടും പ്രതീക്ഷിക്കാതെ ഡോര്‍ അവള്‍ക്ക് മുന്നില്‍ തുറന്നു
'' രേഷ്മാ ...'' പ്രിയ ചുറ്റും നോക്കി ... രേഷ്മയുടെ ബാഗും മൊബൈലും ടേബിളിലിരിക്കുന്നത് അവള്‍ കണ്ടു ... രേഷ്മയെവിടെ ... അവള്‍ ചുറ്റും നോക്കി ... റൂമില്‍ അവളില്ല ... പ്രിയയുടെ കണ്ണുകള്‍ ബാത്റൂമിന് നേരെ നീണ്ടു
ബാത്റൂമിനരുകില്‍ ഓടിയെത്തിയ അവള്‍ ...
ബാത്റൂമിന്‍റെ ഡോര്‍ തള്ളിത്തുറന്നു
ബാത്റൂമിന്‍റെ ഡോര്‍ തള്ളിത്തുറന്നു
അവളൊന്നേ നോക്കിയുള്ളു ... മുന്നില്‍ കണ്ട കാഴ്ച്ചയിലേക്ക് ... തനിക്ക് മുന്നില്‍ തൂങ്ങിയാടുന്നു രേഷ്മയുടെ കാലുകള്‍
'' രേഷ്മാ ... '' പ്രിയയുടെ അലര്‍ച്ച ഹോസ്റ്റലിനെ പിടിച്ച് കുലുക്കി
തകര്‍ന്ന മനസോടെ ചുവരിലേക്ക് ചാരി നില്‍ക്കുമ്പോള്‍ .... രേഷ്മയുടെ അമ്മയുടെ ...
ഒരു സാധു സ്ത്രീയുടെ വാക്കുകള്‍ അവളുടെ കാതുകളെ വട്ടമിട്ട് പറന്നു
ഒരു സാധു സ്ത്രീയുടെ വാക്കുകള്‍ അവളുടെ കാതുകളെ വട്ടമിട്ട് പറന്നു
'' മോളെ വിശ്വസിച്ചാണ് ട്ടോ ഇവളെ ഇവിടെ വിട്ടിട്ട് പോണത് .... നോക്കിക്കോണെ ''
( ശാപമാണ് .... പ്രണയിക്കുമ്പോള്‍
' നീ എന്‍റേതാണ് ' എന്ന ഒരു വാക്കിന്‍റെ പേരില്‍ തന്‍റെ നഗ്നത ആവശ്യപെടുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിയുന്ന പെണ്ണും ... അത് ആവശ്യപെടുന്ന ആണും .... നാടിനും വീടിനും ഒരുപോലെ ശാപം )
' നീ എന്‍റേതാണ് ' എന്ന ഒരു വാക്കിന്‍റെ പേരില്‍ തന്‍റെ നഗ്നത ആവശ്യപെടുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിയുന്ന പെണ്ണും ... അത് ആവശ്യപെടുന്ന ആണും .... നാടിനും വീടിനും ഒരുപോലെ ശാപം )
By: Gouri Parvathy
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക