Slider

ഞാനൊരു സ്വപ്നം ആയിരുന്നെങ്കിൽ

0
Image may contain: 1 person, smiling, closeup

സ്വപ്നമായ് തീർന്നിടാൻ ഞാൻ കൊതിച്ചു
ഇത്തിരി നേരമെങ്കിലും നിന്നുള്ളിൽ
കുളിര്മഴയായി ഒന്നുപെയ്തിറങ്ങുവാൻ..
മഴയത്തു നനയുമ്പോൾ ചെറുവെയിലായി വന്നുനിൻ
മിഴിനീര് മൃദുവായി ഒപ്പിയെടുക്കുവാൻ..
സ്വപ്നമായ് തീർന്നിടാൻ ഞാൻ കൊതിച്ചു.
ഉറങ്ങുന്ന നിന്നുടെ മിഴിയെ തലോടുവാൻ
അധരത്തെ ചെറുമന്ദസ്മിതമായ് നുകരുവാൻ
മനസിന്റെ കോണിൽ നീ ആരോരുമറിയാതെ
വിതച്ചൊരാ കനലിനെ നനച്ചിട്ടു പോരുവാൻ..
സ്വപ്നമായ് തീർന്നിടാൻ ഞാൻ കൊതിച്ചു.
ആലിലത്താലിയും പട്ടുപുടവയും
സീമന്തരേഖയിൽ നീ തൊട്ട നിറവുമായ്
വിറയാർന്ന നിൻകൈകൾ വിറകിൽ കൊളുത്തിയ
അഗ്നിയിൽ എൻ ദേഹം എരിയുന്നകണ്ടിട്ട്
പൊട്ടിക്കരഞ്ഞിട്ടു നെഞ്ചുപിളർന്നു നീ
മയങ്ങി എൻ ചിതയുടെ അരുകിൽ ഇരുന്നപ്പോൾ
സ്വപ്നമായ് തീർന്നിടാൻ ഞാൻ കൊതിച്ചു..
ഉറങ്ങി നീ ഉണരുമ്പോൾ മറന്നുപോകുന്നൊരു
സ്വപ്നമായ് തീർന്നിടാൻ ഞാൻ കൊതിച്ചു...
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo