
ജലമിന്നൊരു കണമല്ല...
അതുജീവരക്തമല്ലോ.....!!
ജലമധികമാണെങ്കിലും.. മരണമത്രേ...!!
നീർ ലോപിച്ചിരുന്നാലും മരണമത്രേ...!!
ജലത്താലുരുവാകും മർത്യൻ
ജല നാഡികൾ ഛേദിക്കുന്നു ...!!
അതുജീവരക്തമല്ലോ.....!!
ജലമധികമാണെങ്കിലും.. മരണമത്രേ...!!
നീർ ലോപിച്ചിരുന്നാലും മരണമത്രേ...!!
ജലത്താലുരുവാകും മർത്യൻ
ജല നാഡികൾ ഛേദിക്കുന്നു ...!!
ജലം തേടി പോകുമ്പോൾ....
മുറിവേറ്റു നിണംവാർന്നു...
ദാഹജലത്തിനായ് അടരാടി മരിച്ചെന്നു
വരും കാലങ്ങളിൽ കേൾക്കുമല്ലോ നാം..!!!
ദാഹിച്ചുവലയുമ്പോൾ...
നിൻ മേനി തളരുമ്പോൾ...
നീകാത്തുസൂക്ഷിക്കും...
ധനവും പണ്ടങ്ങളും....!!!
കെടുത്തീടുമോ മനുഷ്യാ...
നിന്നാത്മ ദാഹത്തേ....!!!
മുറിവേറ്റു നിണംവാർന്നു...
ദാഹജലത്തിനായ് അടരാടി മരിച്ചെന്നു
വരും കാലങ്ങളിൽ കേൾക്കുമല്ലോ നാം..!!!
ദാഹിച്ചുവലയുമ്പോൾ...
നിൻ മേനി തളരുമ്പോൾ...
നീകാത്തുസൂക്ഷിക്കും...
ധനവും പണ്ടങ്ങളും....!!!
കെടുത്തീടുമോ മനുഷ്യാ...
നിന്നാത്മ ദാഹത്തേ....!!!
അടിമണ്ണിൽ പൂണ്ടു കിടക്കും
ജലഗതി തൻ സ്നിഗ്ദതയേ..!!
യന്ത്രത്താൽ തോണ്ടിമുറിച്ചു
തരിശാക്കും മണ്ണിനെ മർത്യൻ...!!!
ജലഗതി തൻ സ്നിഗ്ദതയേ..!!
യന്ത്രത്താൽ തോണ്ടിമുറിച്ചു
തരിശാക്കും മണ്ണിനെ മർത്യൻ...!!!
തരുനിരകളിടിച്ചു നിരത്തി
നീ പണിയും കോട്ടകൾ തരുമോ...
തെളിനീരിന്നുറവ...!!
ജനമധികമാണെങ്കിലും....
ഉലകിൽ ചെറു ഗണമല്ലോ....!!!
സൂക്ഷിക്ക മർത്യ നീയിതു
നിധിപോൽ നിൻ മക്കളേയോർത്ത്
തലമുറകൾ മണ്ണിൽ മുളയ്ക്കാൻ...!!!
നീ പണിയും കോട്ടകൾ തരുമോ...
തെളിനീരിന്നുറവ...!!
ജനമധികമാണെങ്കിലും....
ഉലകിൽ ചെറു ഗണമല്ലോ....!!!
സൂക്ഷിക്ക മർത്യ നീയിതു
നിധിപോൽ നിൻ മക്കളേയോർത്ത്
തലമുറകൾ മണ്ണിൽ മുളയ്ക്കാൻ...!!!
ബെന്നി ടി ജെ
09/05/2017
09/05/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക