നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയോടുള്ള സ്നേഹം



കഴിഞ്ഞ ഒരു മണിക്കൂറിനിടയിൽ രമേശൻ ഭാര്യയായ ജിഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചപ്പോഴും സ്വിച്ച് ഓഫ്‌ എന്നാണ് പറയുന്നത്.... സാദാരണ ജോലി കഴിഞ്ഞു രമേശൻ വീട്ടിൽ എത്തുന്നതിനു മുന്നേ ജിഷ വരുന്നതാണ്.. വൈകുകയാണെങ്കിൽ ഫോൺ വിളിച്ചു പറയാറുണ്ട്. ഇന്ന് ഫോൺ വിളിയും വന്നില്ല... വീട്ടിൽ വരേണ്ടതിനേക്കാളും ഏതാണ്ട് 1മണിക്കൂർ കൂടുതലും ആയിരിക്കുന്നു.. രമേശൻ വീണ്ടും വിളിച്ചുനോക്കി ഫോൺ സ്വിച്ച് ഓഫ്‌ തന്നയാണ്... ജിഷയുടെ കൂടെ വർക്ക്‌ ചെയ്യുന്ന ആരെങ്കിലും വിളിക്കാന്ന് കരുതിയ ആരുടെയും നമ്പർ രമേശൻറ്റെ കയ്യിലും ഇല്ല... സമയം നീങ്ങും തോറും രമേശനിൽ പേടിയും കൂടി വന്നു...മക്കളാകട്ടെ സ്കൂൾ വിട്ടു വന്നു ടിവിയുടെ മുന്നിൽ ഇരുപ്പാണ്.... ആ പതിവ് ഇപ്പോഴും നടക്കുന്നു അമ്മ വന്നോ ഇല്ലയോ ഏതൊന്നും ഓർമിക്കാതെ... രമേശൻറ്റെ മനസ്സിൽ പലചിന്തകളും കടന്നു പോയി.....
ഇപ്പോഴത്തെ കാലം അതാണല്ലോ..... കൊച്ചുകുഞ്ഞ് മുതൽ വയസായ കിളവിയെ വരെ കാമവെറിപൂണ്ട് കടിച്ചു കീറുന്നു... കൂടാതെ വിവാഹിതയായ സ്ത്രീകൾ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു മറ്റൊരുത്തനോടപ്പം ഒളിച്ചോടി പോകുന്നു... രമേശൻറ്റെ ചിന്തകൾ പലരീതിയിലൂടെയും ഓടിക്കൊണ്ടിരുന്നു.... ഉള്ളിൽ ജിഷ എത്താതത്തിന്റെ പേടി കൂടി കൊണ്ടേയിരുന്നു.... അയാൾ മക്കളോട് കതകടച്ചിരിക്കുവാൻ പറഞ്ഞിട്ട് ജിഷയെ തിരക്കി പുറത്തേക്കു ഇറങ്ങി.... വഴിയിലെങ്ങാനം ആക്സിഡന്റ് വല്ലതും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഇറങ്ങി റോഡിലേക്ക് നടന്നപ്പോഴാണ് രമേശൻറ്റെ മനസ്സിലേക്ക് വന്നത്... അയാൾ നടത്തത്തിന്റെ വേഗംകൂട്ടി....അര കിലോമിറ്റർ രമേശ്‌ സാദാരണ നടക്കുന്നതിനേക്കാളും വേഗത്തിൽ നടന്നു തീർത്തു... MC റോഡിലേക്ക് എത്തി... വേഗം നടന്നു ബസ്‌സ്റ്റോപ്പിനടുത്തേക്കു... ദൂരെ നിന്നെ കാണാം ബസ്റ്റോപ്പിന് കുറച്ചു ഇപ്പുറത്തായി കുറെ ആൾക്കാർ കൂടി നിൽകുന്നു.. എന്തോ ആക്സിഡന്റ് നടന്നതാ രമേശൻറ്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... അയാൾ വേഗം ആൾകൂട്ടത്തിനടുത്തേക്ക് എത്തി.... അവിടെ നിന്ന ഒരാളോട് കാര്യം തിരക്കി....ബസ്സ്‌ ഇറങ്ങി വന്ന ഒരു സ്ത്രീയേ വണ്ടി തട്ടിയതാ.... കുറച്ചു നേരമായി സംഭവം നടന്നിട്ടു ജീവനുണ്ടെന്നു തോനുന്നു... രമേശൻ ഒന്ന് ഞെട്ടി ആൾ കൂട്ടത്തിനിടയിലേക്കു തള്ളി കയറാനായി തുടങ്ങിയപ്പോഴാണ് മൊബൈൽ ബെൽ അടി തുടങ്ങിയത്. അയാൾ മൊബൈൽ എടുത്തു നോക്കി വിട്ടിലെ നമ്പർ കണ്ട്‌ വേഗം കാൾ എടുത്തു. ജിഷയുടെ ശബ്ദം ആയിരുന്നു
ചേട്ടാ വർക്ക് കൂടുതലായിരുന്നു അതുകൊണ്ട് ലേറ്റ് ആയാണ് ഇറങ്ങിയത്‌... പിന്നെ കടയിലും കൂടി കേറിയപ്പോ ലേറ്റ് ആയി.............
 ഭാര്യയുടെ ശബ്ദം രമേശനിൽ സന്തോഷം ഉണ്ടാക്കിയെങ്കിലും അയാൾ ദേഷ്യത്തോടെ ചോദിച്ചു.. നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞൂടെരുന്നോ...
ചേട്ടാ ഫോണിനെന്തോ കുഴപ്പം ഓൺ ആകുന്നേയില്ല....
മറുപടി ഒരു മൂളലിൽ ഒതുക്കി രമേശൻ ഫോൺ കട്ട്‌ ചെയ്തു ആൾ കൂട്ടത്തിനു പുറത്തേക്ക് ഇറങ്ങി.. വീട്ടിലേക്കു നടക്കാൻ തുടങ്ങിയപ്പോഴാണ്... രമേശൻ ഓർമിച്ചതു ഏതോ ഒരു സ്ത്രീ അവിടെ ജീവനുവേണ്ടി യാചിച്ചു കിടക്കുന്നു.... എവിടയോ അവളെയും കാത്തു അവളുടെ ഭർത്താവ് ഒരു പക്ഷെ ചിലപ്പോൾ ഞാൻ കുറച്ചു മുന്നേ അനുഭവിച്ച മാനസികാവസ്ഥയിൽ അവളെയും തിരക്കി നടകുനുണ്ടാകും...
രമേശൻ പിന്നെ ഒന്നും ചിന്തിചില്ല... ആൾ കൂട്ടത്തിടയിലേക്കു ഇടിച്ചു കയറി വീണു കിടക്കുന്ന സ്ത്രീയ്ക്ക് അരികിലേക്ക് ചെന്നിട്ടു അലറിക്കൊണ്ട് പറഞ്ഞു.. പ്ലീസ് ആരെങ്കിലും ഒന്ന് സഹായിക്കു.... രമേശൻറ്റെ അലർച്ചകേട്ടിട്ടാണോ എന്തോ രണ്ടുമൂനു പേർ മുന്നോട്ടു വന്നു... അവരെല്ലാം കൂടി ആ സ്ത്രീയെ താങ്ങിയെടുത്തു ഒരു ഓട്ടോയിൽ കയറ്റി... രമേശനും കൂടെ കയറി..... ഹോസ്പിറ്റലിൽ എത്തിയെ പാടെ സ്ത്രീയെ അത്യാഹിതത്തിലേക്കു കൊണ്ട് പോയി... അവരുടെ ബാഗിൽ നിന്നും മൊബൈൽ ബെൽ കേട്ട് രമേശൻ എടുത്തു നോകിയപ്പോൾ ചേട്ടൻ എന്ന് കണ്ട്‌ കാൾ എടുത്തു.... അയാളോട് കാര്യങ്ങൾ രമേശൻ അവതരിപ്പിച്ചു...... 10മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അയാളും വേറെ രണ്ടു പേരുംകൂടി... അവിടെ എത്തി... രമേശൻ കാര്യങ്ങളൊക്കെ അവരോടു പറഞ്ഞു... സ്ത്രീയുടെ ബാഗും അയാളെ ഏൽപിച്ചു..അവിടെ നിന്നും ഇറങ്ങി......
തന്നെ തിരക്കിപ്പോയ രമേശനെ കാണാതെ ജിഷ പരിഭ്രമിച്ചു തുടങ്ങിയപ്പോഴേക്കും രമേശൻ വീട്ടിൽ എത്തി.... കണ്ടപാടെ ജിഷ ചോദിച്ചു... ഞാൻ ഇങ്ങ് എത്തിയെന്ന് വിളിച്ചു പറഞ്ഞിട്ടും ചേട്ടൻ ഇത് എവിടെ പോയിരുന്നു...... രമേശൻ ജിഷയെ ഫോൺ വിളിച്ചത് മുതൽ ഹോസ്പിറ്റലിൽ പോയതു വരയുള്ളതു അവളോട്‌ പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞു ജിഷ പറഞ്ഞു.... ചേട്ടാ.... ചേട്ടന് എന്നോടുള്ള സ്നേഹം അതാണല്ലോ ഇന്ന് ഒരു ജീവൻ രക്ഷപെടുവാൻ സഹായമായതു... അതുകൊണ്ട് ചേട്ടന് എന്നോടുള്ള സ്നേഹത്തെ ഓർത്തു ഞാൻ അഹങ്കരിക്കുന്നുണ്ടെങ്കിലും ...അതിനെക്കാൾ കൂടുതൽ ചേട്ടൻ ചെയ്ത ആ നല്ല പ്രവർത്തിയോർത്തു ഞാൻ അഭിമാനിക്കുന്നു.... എന്ന് പറഞ്ഞു ജിഷ രമേശനെ.... കെട്ടിപ്പിടിച്ചു......
ഡിനുരാജ് വാമനപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot