ചൂടിനെക്കുറിച്ചും വരൾച്ചയെക്കുറിച്ചും പിന്നെ സാമ്പത്തികത തകൾച്ചകളെക്കുറിച്ചുമൊക്കെ തകൃതിയായ ചർച്ച നടത്തുകയായിരുന്നു സുഹൃത്തുക്കളും ഓട്ടോ ഡ്രൈവർമാരുമായ റഫീഖും മനോജും.., ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ റഫീഖിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്,
ഫോൺ അറ്റന്റ് ചെയ്ത് സംസാരിച്ചശേഷം വലിയ സന്തോഷത്തോടെ റഫീഖ് മനോജിനോട് പറഞ്ഞു.
ഫോൺ അറ്റന്റ് ചെയ്ത് സംസാരിച്ചശേഷം വലിയ സന്തോഷത്തോടെ റഫീഖ് മനോജിനോട് പറഞ്ഞു.
"നല്ലൊരു കോള് തടഞ്ഞു മോനെ..., ഒരു ലോങ്ങ് ട്രിപ്പ്..."
"ലോങ്ങ് ട്രിപ്പോ...? എവിടേക്ക്..?"
"ഗുരുവായൂരിലേക്കാ..."
"ഗുരുവായൂരിലേക്ക് ഓട്ടോയിലൊ...? ആരാ വിളിച്ചത്...?"
"എന്റെ അയൽവാസി ലതികട്ടീച്ചറാ വിളിച്ചത്, ടീച്ചറുടെ മകളെ കെട്ടിച്ചയച്ചിരിക്കുന്നത് ഗുരുവായൂരിലേക്കാ....,
നാളെ വെളുപ്പിന് അഞ്ചേമുക്കാലാവുമ്പൊഴേക്കും ഓട്ടോയുമായി ചെല്ലാനാ പറഞ്ഞത്..., പിന്നെ... നീയെനിക്കൊരു സഹായം ചെയ്യണം.."
നാളെ വെളുപ്പിന് അഞ്ചേമുക്കാലാവുമ്പൊഴേക്കും ഓട്ടോയുമായി ചെല്ലാനാ പറഞ്ഞത്..., പിന്നെ... നീയെനിക്കൊരു സഹായം ചെയ്യണം.."
"എന്ത് സഹായം..?"
മനോജ് ചോദിച്ചതും ഉടനെയെത്തി റഫീഖിന്റെ മറുപടി.
മനോജ് ചോദിച്ചതും ഉടനെയെത്തി റഫീഖിന്റെ മറുപടി.
"ഒരു അഞ്ഞൂറു രൂപാ കടമായിട്ടുതാ.., ഡീസലടിക്കാനാ..., നാളെ ഓട്ടംപോയി വന്നയുടനെ തിരിച്ചു തരാം..."
" ഉച്ചക്ക് ശേഷം മതിയോ...?"
"പോരാ.., ഉണ്ടെങ്കിൽ ഇപ്പൊത്തന്നെ താ..., ഇന്നിനി ഞാൻ ഓട്ടം പോകുന്നില്ല, നാളത്തെ ലോങ്ങ് ട്രിപ്പിനു മുന്നോടിയായിട്ട് ഒരു വിശ്രമം ആവശ്യമാണ്..."
-ചെറുപുഞ്ചിരിയോടെ റഫീഖ് പറഞ്ഞു.
-ചെറുപുഞ്ചിരിയോടെ റഫീഖ് പറഞ്ഞു.
മനോജ് അഞ്ഞൂറു രൂപയെടുത്ത് കൊടുത്തയുടനെ റഫീഖ് ഓട്ടോയുമായി വീട്ടിലോട്ട് പോയി.
പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്കു തന്നേ റഫീഖ് അലാറം വെച്ചെഴുന്നേറ്റ് കുളിയും ഡ്രെസ്സിങ്ങുമൊക്കെ കഴിഞ്ഞ് സ്പ്രേയുമടിച്ചു കൃത്യം അഞ്ചരക്കു തന്നേ വണ്ടി സ്റ്റാർട്ട് ചെയ്തു.
"സാദാരണ സൂര്യൻ തലക്കു മുകളിലെത്തിയാലും എഴുന്നേൽക്കാത്തനീ യെവിടേക്കാടാ കുളിച്ചൊരുങ്ങി പുതിയാപ്പിളയായി ഇത്ര നേരത്ത...."
ശബ്ദം കേട്ട് റഫീഖ് തലയുയർത്തി നോക്കിയപ്പോൾ വാതിലും ചാരി നിൽക്കുന്നു ഉമ്മ.
"ഒരു ഓട്ടമുണ്ട് ഉമ്മാ..."
"ഓട്ടമോ...? രാത്രിയിലാരെങ്കിലും ഓട്ടം വിളിച്ചാലോന്ന് കരുതി ഫോൺ ഓഫാക്കിയുറങ്ങുന്ന നീ ഇത്ര രാവിലെ ഓട്ടം പോവുകയോ...?"
-ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു.
-ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു.
"ഇതൊരു ലോങ്ങ് ട്രിപ്പാണുമ്മാ...., വിവരങ്ങളൊക്കെ ഞാൻ വന്നിട്ടു പറയാം..., പിന്നേയ്... ഞാൻ വരാനിത്തിരി വൈകും..."
അതിനു ശേഷം ഉമ്മക്ക് പറയാൻ അവസരം കൊടുക്കാതെ റഫീഖ് ഓട്ടോയുമായി നേരെ ലതിക ടീച്ചറുടെ വീട്ടിലേക്ക് പോയി. റഫീഖിനെ പ്രതീക്ഷിച്ചെന്നോണം ലതിക ടീച്ചറും ഭർത്താവും രണ്ടു ബാഗുകളുമായി വീടിന്റെ സിറ്റൗട്ടിൽ തന്നെ നിൽപുണ്ടായിരുന്നു. റഫീഖിനെ കണ്ടയുടനെ അവർ വീട് പൂട്ടിയ ശേഷം ഓട്ടോയിൽ വന്നിരുന്നു.
ചെറിയൊരു മൂളിപ്പാട്ടും പാടി റഫീഖ് ഓട്ടോ ഓടിക്കാൻ തുടങ്ങി. ടൗണിലെ ബസ്റ്റാന്റിനടുത്തെത്തിയതും ടീച്ചർ ഓട്ടോ നിറുത്താനാവശ്യപ്പെട്ടു, ബസ്സ്റ്റാന്റിലെ കടകളൊന്നും തുറന്നിട്ടുമില്ലല്ലോ... പിന്നെ എന്തിനായിരിക്കും ടീച്ചർ വണ്ടി നിറുത്താൻ പറഞ്ഞതെന്ന് ആലോജിച്ചു കൊണ്ട് റഫീഖ് ഓട്ടോ റോഡിന്റെ ഒരു സൈഡിലായി ഒതുക്കി നിറുത്തി.

ഉടനെ ടീച്ചറും ഭർത്താവും ഇറങ്ങി പത്തുരൂപയുടെ രണ്ടു നോട്ടുകൾ റഫീഖിനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"വളരെ ഉപകാരം മേനെ..., ആറുമണിക്ക് ഗുരുവായൂരിലേക്ക് നേരിട്ടൊരു ബസ്സുണ്ട്.., മോൻ കൃത്യ സമയത്തു വന്നതുകൊണ്ട് ആ ബസ്സ് വരുന്നതിനു മുമ്പേ ഇങ്ങെത്തി..."
ടീച്ചർ പറഞ്ഞു നിറുത്തിയതും ഹോൺ മുഴക്കിക്കൊണ്ട് ബസ്സുവന്ന് നിറുത്തി. ടീച്ചറും ഭർത്താവു ബസ്സിൽ കയറിപ്പോകുന്നത് വായും പൊളിച്ച് റഫീഖ് നോക്കിയിരുന്നു.

രണ്ടത്താണി.
18-03-2017.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക