വർഷങ്ങൾക്കു മുന്നേ ഞാൻ ജോലിക്കിടയിൽ പരിചയപ്പെട്ട ഒരു വ്യക്തിയാണ് എന്റുപ്പ.... ഒരുപക്ഷെ എന്റെ അച്ഛനെക്കാൾ എന്നെ സ്നേഹിച്ച വ്യക്തി.... ഇവളെന്റെ മൂത്തമകളാണെന്നു എല്ലാവർക്കും എന്നെ പരിചയപെടുത്തുമായിരുന്നു....സ്വന്തം മക്കൾഅദ്ദേഹത്തെ ഇക്കാക്ക എന്നു വിളിക്കുമ്പോഴും ഞാൻ ഉപ്പ എന്നു വിളിക്കുന്നത് കേൾക്കാൻ അദ്ദേഹത്തിനൊരുപാടിഷ്ടമായിരുന്നു.... രോഗാവസ്ഥയിലാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്.... നീണ്ടനാളുകളിലെ ആശുപത്രി വാസം എന്നെ ആ കുടുംബവുമായി ഒത്തിരി അടുക്കാനിടയാക്കി.... ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പോയതിനു ശേഷവും ഞാനദ്ദേഹത്തെ കാണാൻ അവരുടെ വീട്ടിൽ പോകാറുണ്ട്.... രോഗം മൂർഛിച്ചു സംസാരിക്കാനാകാത്ത അവസാന നാളുകളിൽ ഒരിക്കൽ അദ്ദേഹം എനിക്കൊരു പേപ്പറിൽ എഴുതിത്തന്നു, ഉപ്പ ഇല്ലാതായാലും നീ ഇവിടെ വരണം,,, ഈ ബന്ധം എല്ലാകാലവും നിലനിർത്തണമെന്ന്.... എല്ലാ ആഗ്രഹങ്ങളും ഭൂമിയിൽ ബാക്കിയാക്കി എന്റുപ്പ പോയി.... അവസാനമായി എനിക്കൊന്നു കാണുവാൻ പോലുമാകാതെ.... ഒന്നോർത്താൽ അത് നന്നായിന്നു കരുതുകയാണ് ഞാൻ.... എന്റെ ഉപ്പാന്റെ ചിരിക്കുന്ന മുഖം മാത്രേ എന്റെയുള്ളിലുള്ളു.... റേഡിയേഷൻ കഴിഞ്ഞുള്ള ആ മുഖം ഒരിക്കലേ ഞാൻ കണ്ടിട്ടുള്ളു.... സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച..... ഒരുപാട് സംസാരിക്കാനും നല്ല ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം.....സംസാരിക്കാൻ ആകാതിരുന്ന ദിവസങ്ങളിലും എന്നെ കാണുമ്പോൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുമായിരുന്നു....
വർഷങ്ങളെത്ര കഴിഞ്ഞു..... ഒരിക്കലും മറക്കുവാനായിട്ടില്ല എനിക്കാ വ്യക്തിയെ..... ജീവിതത്തിൽ എന്നെ സ്വാധീനിച്ച ചുരുക്കം ചിലരിൽ ഒന്നാമനാണ് എന്റുപ്പ..... സ്നേഹം നിറഞ്ഞ ആ സംസാരവും ചിരിയുമൊക്കെ ഇന്നും എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നു.... എന്റുപ്പാന്റെ ആഗ്രഹം പോലെ ഇപ്പോഴും ഇടക്ക് ഞാനവിടെ പോകാറുണ്ട്..... അവിടെല്ലാവർക്കും ഞാൻ കൂടപ്പിറപ്പിനെ പോലെത്തന്നെയാണ്.... അവർഎഴുപേരുടെ ഇടയിൽ ഞാനും ആ വീട്ടിലെ ഒരംഗമാണ്.... ഞങ്ങളുടെ സ്നേഹബന്ധത്തിനു ജാതിയും മതവുമൊന്നും ഒരിക്കലും ഒരു തടസ്സവുമായിട്ടില്ല.... ഹിന്ദുവായ ഞാനും മുസ്ലിമായ അവരും ഒന്നുപോലെ തന്നെയാണ്.... ഈയടുത്തകാലത്തു ഉപ്പാന്റെ ഒരുമകന്റെ കുഞ്ഞിന്റെ ബർത്ഡേയ്ക്ക് ഞാനും മക്കളും അവിടെ പോയിരുന്നു.... മറക്കാനാവാത്ത ചിലനിമിഷങ്ങൾ സമ്മാനിച്ച ദിവസ്സമായിരുന്നു അത്.... ഒരു കുടുംബം പോലെ അവിടെ ചിലവഴിച്ച ചിലമണിക്കൂറുകൾ.... അതിന്റെ സന്തോഷം അനുഭവിക്കാൻ എന്റുപ്പ കൂടി വേണമായിരുന്നു.... ഞാനെപ്പോഴും പറയാറുള്ള പോലെ ചില നഷ്ടങ്ങളെന്നും നഷ്ടങ്ങൾ തന്നെയാണ്.... തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ടപെടുമ്പോഴേ നമ്മളതിന്റെ വിലയറിയൂ...... എന്റെ സ്നേഹബന്ധങ്ങൾ എന്നും ഒരേ പൊലിമയോടെ കാത്തുസൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,,, അതിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു..... ജാതിമത ഭേദമില്ലാതെ വെറും മനുഷ്യനായി മാത്രം എല്ലാവരെയും സ്നേഹിച്ചുകൊണ്ട്
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക