ദുരേ അങ്ങകലെ എവിടെയോ ..
ഏതോ രണ്ട് മലകളില് പിറന്നു...
വെവ്വേറെ ഒഴുകുന്ന രണ്ട് പുഴകൾ....
ഒഴുകി ഒന്നായിചേർന്നൊഴുകി..
ഒരു മഹാനദിയാക്കുന്നതല്ലോ ദാമ്പത്യം
ഏതോ രണ്ട് മലകളില് പിറന്നു...
വെവ്വേറെ ഒഴുകുന്ന രണ്ട് പുഴകൾ....
ഒഴുകി ഒന്നായിചേർന്നൊഴുകി..
ഒരു മഹാനദിയാക്കുന്നതല്ലോ ദാമ്പത്യം
ഏഴു മഞ്ഞനൂലുകളില് ചുറ്റിപ്പിണഞ്ഞൊരു
മന്ത്രബന്ധനം തീർത്ത സ്വർണ്ണനാഗം പോല്
കന്യകതൻ കണ്ഠത്തില് അലങ്കാരമാകും
ഏഴു ജന്മസാഫല്യമാം മാംഗല്യം
മന്ത്രബന്ധനം തീർത്ത സ്വർണ്ണനാഗം പോല്
കന്യകതൻ കണ്ഠത്തില് അലങ്കാരമാകും
ഏഴു ജന്മസാഫല്യമാം മാംഗല്യം
സീമന്തരേഖയല് അണിയിച്ച സിന്ദൂരം
സ്നേഹത്യാഗത്തിൻ അഗ്നിസാക്ഷി....
സപ്തപതി തൊഴുതു വലംവെച്ച സ്നേഹം
നമ്മുടെ നാടിൻ പൈതൃകം....
സ്നേഹത്യാഗത്തിൻ അഗ്നിസാക്ഷി....
സപ്തപതി തൊഴുതു വലംവെച്ച സ്നേഹം
നമ്മുടെ നാടിൻ പൈതൃകം....
കാലചക്രത്തിൻ പരിണാമവേദിയില്
ബന്ധങ്ങൾ ബന്ധനങ്ങളായി ആടിതിമിർത്തപ്പോൾ
മാംഗല്യം തീർത്തതൊരു കാലപാശം
ഒരു കുടം പൊന്നിനും ഏറേ ധനത്തിനും
വിൽപ്പന ചരക്കുകളായി മാറുന്നുവോ ഇവിടെ നവയൗവ്വനങ്ങൾ
ബന്ധങ്ങൾ ബന്ധനങ്ങളായി ആടിതിമിർത്തപ്പോൾ
മാംഗല്യം തീർത്തതൊരു കാലപാശം
ഒരു കുടം പൊന്നിനും ഏറേ ധനത്തിനും
വിൽപ്പന ചരക്കുകളായി മാറുന്നുവോ ഇവിടെ നവയൗവ്വനങ്ങൾ
ഭോഗമന്ത്രത്തില് മുഴുകുന്ന പുതുയൗവ്വനങ്ങൾ
പെറ്റു കൂട്ടുന്നിവിടെ വൃദ്ധാശ്രമങ്ങൾ...
ഇത് കാലം പഠിപ്പിച്ച മൂല്യമോ അതോ...
പ്രത്യായശാസ്ത്രം പഠിപ്പിച്ച മന്ത്രമോ..
പെറ്റു കൂട്ടുന്നിവിടെ വൃദ്ധാശ്രമങ്ങൾ...
ഇത് കാലം പഠിപ്പിച്ച മൂല്യമോ അതോ...
പ്രത്യായശാസ്ത്രം പഠിപ്പിച്ച മന്ത്രമോ..
വീണു പോകുന്നുവോ നവയൗവനങ്ങൾ
പാശ്ചാത്യ സംസ്കാര ദുർമന്ത്രങ്ങളില്
തെരുവില് അലയുന്ന ബാല്യയൗവനങ്ങളെ
നന്മയാല് ഒന്നിയ്ക്കാനെന്നു വരും
കാത്തിരിയ്ക്കുന്നു ഞാൻ ഇന്നും
അവതാരപിറവിയുടെ പൊന്നുഷസ്സിനായ്
പാശ്ചാത്യ സംസ്കാര ദുർമന്ത്രങ്ങളില്
തെരുവില് അലയുന്ന ബാല്യയൗവനങ്ങളെ
നന്മയാല് ഒന്നിയ്ക്കാനെന്നു വരും
കാത്തിരിയ്ക്കുന്നു ഞാൻ ഇന്നും
അവതാരപിറവിയുടെ പൊന്നുഷസ്സിനായ്
ബെന്നി ടി ജെ
15/11/2016
15/11/2016

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക