വാനത്ത് പാറിപ്പറക്കുന്ന എന്നെ നീ മോഹിച്ചു. ഞാന്‍ മൂളുന്ന ദൂരദേശത്തിന്റെ ഈണം നീനക്കിഷ്ടമായി.നിറങ്ങള്‍ വിടര്‍ത്തിക്കാട്ടി നീ എന്നെ മാടി വിളിച്ചു.
നിന്‌റെ നിറവും മണവും മധുവും എനിക്കും ഈഷ്ടമായി.മധു നുകര്‍ന്നും ഈണങ്ങള്‍ കാതില്‍ മൂളിയും നിന്റെ ദളങ്ങളില്‍ ഞാന്‍ മയങ്ങി.
കൂമ്പിപ്പോകുന്ന നിന്റെ ദളങ്ങളില്‍ ഞാനൊരു തടവുകാരനായത് അറിഞ്ഞപ്പോഴേക്കും വല്ലാതെ വെെകീപ്പോയിരുന്നു. നിന്റെ സ്നേഹം ഒരു സ്വാര്‍ത്ഥമായി മാറിയത് നീ പോലും അറിയാതെയായിരിക്കാം.ഞാന്‍ നിന്റേതുമാത്രമാവണമെന്ന നിന്റെ ശാഢൃം സ്നേഹമല്ല എന്ന് നിന്നെ പറഞ്ഞു മനസ്സീലാക്കാന്‍ നീ ഇട തന്നില്ല.
അരുതായിരുന്നു. പറന്നുപോകാനും പുതിയ ഈണങ്ങളുമായി തിരിച്ചുവരാനും നീ എന്നെ വിടണമായിരുന്നു.
By rajan paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക