മോനെ നിർബന്ധിച്ചു ചോറു കഴിപ്പിക്കുന്നതിനിടെ ചുമ്മാ എഫ്ബിയിലൊന്ന് നോക്കി...
അപ്പോഴാണു എവിടെ നിന്നോ ഒരു പോസ്റ്റു മുന്നിലേക്കു ചാടിയതു...
വായിച്ചു ഇഷ്ടായപ്പോ ഒരു
കമന്റിടാന്ന് തോന്നി ..
കമന്റിടാന്ന് തോന്നി ..
സ്റ്റിക്കേഴ്‌സിൽ പറ്റിയൊരെണ്ണം തിരയുമ്പോഴാ കുഞ്ഞു വലിയ വായിൽ നിലവിളിച്ചു തുടങ്ങിയത്..
ആ തിരക്കിൽ അറിയാതെ സെന്റായതു പരസ്പരം കെട്ടിപ്പിടിച്ചു ചുംബിക്കുന്ന സ്റ്റിക്കർ ആയിപ്പോയി..
കുഞ്ഞു കരയുന്നതിന്റെ പിറകെ ആയതോണ്ട് ഞാനതു ശ്രദ്ധിച്ചുമില്ല..
അൽപനേരം കഴിഞ്ഞപ്പോ ദോണ്ടേ വരുന്നു നോട്ടിഫിക്കേഷൻ...
ചെന്നു നോക്കിയപ്പോ പലരും ആ സ്റ്റിക്കറിനെ ലൈക്കി ലൈക്കി ശ്വാസം മുട്ടിക്കുകയാ...
അവിടേം തീർന്നില്ല..
പിറകെ നാലോ അഞ്ചോ റിക്വസ്റ്റുകൾ..
ഒന്നു രണ്ടു മെസ്സേജുകളും...
"ഒരുമ്മ ഇവിടേം തരോ"ന്നും ചോദിച്ചാരുന്നു അതിലൊരെണ്ണം...
അതൊക്കെ കണ്ടു ശരിക്കും അന്തം വിട്ടു പോയി...
ആദ്യമായിട്ടാ ഇങ്ങനൊരു കൈയബദ്ധം സംഭവിക്കുന്നെ..
അല്ലെങ്കി തന്നെ ചുറ്റും ശത്രുക്കളാ..
ഇവിടെ എന്തു ചെയ്യാന്നു നോക്കിയിരിക്കാ പലരും..
ഇന്നാളൊരു ദിവസം ഒരു ആപ്പിൽ കൊണ്ടു കൈ വെച്ചപ്പോ പൊള്ളിയത് ഇപ്പഴും മറന്നിട്ടില്ല..
അതെങ്ങിനാന്നല്ലേ...
'നിങ്ങളുടെ കാമുകനെ കണ്ടെത്തുന്ന സ്ഥലം' എന്നും പറഞ്ഞോണ്ടൊരു ചോദ്യം..
അതിലൊന്ന് കേറി നോക്കീതാ..
അപ്പൊത്തന്നെ ആൻസ്വെറും കിട്ടി..
"പാലാ"യിൽ വെച്ചെന്നു..
അതപ്പോ തന്നെ ഏതോ ശുദ്ധഗതിക്കാരനെടുത്തു ഹസ്സിനു സ്‌ക്രീൻഷോട്ട് കൊടുത്തു..
അങ്ങേരു വൈകുന്നെരം വിളിച്ചപ്പോ ചോദിക്കുവാ...
"എപ്പോഴാ പാലാക്ക് പോവുന്നെ"ന്ന്..
പോവാണേൽ കൊച്ചിനെ അമ്മേനെ ഏൽപ്പിച്ചോളാനും പറഞ്ഞു..
ഞാൻ നിന്നുരുകീന്നു പറയണ്ടാല്ലോ..
ചുമ്മാ ഇരിക്കുമ്പോ എന്തേലുമൊക്കെ വായിക്കാമെന്നു കരുതി വരുന്നതാ..
പലവട്ടം പറഞ്ഞു കേട്ട കാര്യമാന്നറിയാം..
എന്നാലും പറയുവാ..
എന്നാലും പറയുവാ..
ഒരു പെണ്ണു റിക്വസ്റ്റു അയക്കുന്നതിനും പോസ്റ്റു വായിച്ചു വല്ലോം കമന്റിടുന്നതിനും അർത്ഥം അവൾക്കു നിങ്ങളോടു താല്പര്യമാണെന്നല്ല...
മറിച്ചു സൃഷ്ടികളോട് മാത്രമുള്ളതാ..
മറിച്ചു സൃഷ്ടികളോട് മാത്രമുള്ളതാ..
ദെയ് ചെറുക്കൻ പിന്നേം തൊള്ള തുറന്നു...
അപ്പൊ പോവാട്ടാ ...
by: Joycee
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക