Slider

മഴ മറന്ന കാലം

0

മഴയെ നീയും എന്റെ സ്മൃതി പാതയിൽ
തുള്ളിക്കൊരു കുടം പോൽ പെയ്തിറങ്ങീടുന്നു
ഞാനന്ന് ഉണ്ണിയായ് കൊഞ്ചികളിക്കവേ 
നീയാടി തിമിർത്തൊരു പെരുമഴക്കാലം
ഇന്ന് എങ്ങുപോയി മറഞ്ഞു
കൽപിത കാലത്തിൻ അന്ത്യം
കുറിക്കുന്നവൾ നീയിന്നു മഴയെ.
പെയ്യാൻ നീയും മറന്നോ മുകിലേ
കുടിനീര് വറ്റി ഈ കാലം കരഞ്ഞിടുന്നു.
വയലുകൾ കളങ്ങളായി തരംതിരിക്കുന്നു,
പുഴകളോ നഗ്‌നയായി, ഉടൽ മൂടുവാൻ
ചേലയില്ലാതെ ആത്മാഹുതി ചെയ്തിടുന്നു.
നീരുവറ്റി കരിഞ്ഞുണങ്ങിയ പാഴ്മരകൊമ്പിൽ
പക്ഷികൾ പാറിപറക്കാൻ കഴിയാതെ
തളർന്നിരുന്നിട്ടും മുകിലേ
നീ ഇനിയും പെയ്യാൻ മടിക്കുന്നതെന്തേ
മനുജന്റെ ദുഷ്ടതകൾ നിന്റെ
കരളിനെയും നോവിച്ചുവോ
അവനൊരു വിഡ്ഢി, അവനറിയില്ല
നിന്നെ പിണക്കിയാൽ സർവ്വനാശമെന്നു
മഴയെ നീയിനിയും പെയ്യാൻ മറക്കരുതേ
മനുജന്റെ ദുഷ്ടതകൾ മറന്നു
മുകിലേ നീയും കനിവ് കാണിക്കണം
അനിലൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo