Slider

പാവങ്ങൾ

0

പുകയാത്ത അടുപ്പുകളുണ്ടിവിടെ,
പുറത്തു പറയാതെ....
പുകയും നീറ്റലുമുണ്ടിവിടെ,
പല ഹൃദയങ്ങളായി....
പുത്തരിയില്ല,
പുസ്തകത്തിലും അരിയില്ല...
പുഷ്പങ്ങൾക്ക് പുഞ്ചിരിയില്ല,
പുടവയ്ക്കു പുത്തനുണർവ്വ് തീരെയില്ല...
നാടോടുമ്പോ നടുവേയോടണം
നാണമില്ലേയിങ്ങനെ ഓട്ടുവാൻ
ഞങ്ങളിവിടെ തെണ്ടി
നിങ്ങൾക്കവിടെ സ്വർണ്ണകിണ്ടി
പോക്കറ്റിവിടെ കീറി
പോകാനിടമില്ലാതെ നാറി
ഈ പോക്കെവിടേക്ക് പാറി
ഇങ്ങനെ പോയാൽ നീറി
മണ്ണിലോ ഇടമില്ല
പൊന്നാണെങ്കിൽ തീരെയില്ല
പെണ്ണിന് സുരക്ഷയെവിടെ ?
തോക്കിനോ ഗുണമില്ലിവിടെ ?
കണ്ണുനീർ പൊഴിയുന്നതിവിടം
കരളിലലിവ് ഇല്ലാത്തതാരിടം
കാരണവരുള്ള ഇവിടം
കൈയ്യിൽ വിഷമേന്താൻ വച്ചീടും
നിശ്ചയം
കരങ്ങളിലോ മഷി
കരങ്ങളില്ലായാ കക്ഷി
കണ്ണീരുകളാലീ പക്ഷി
കടത്തിലായീ കക്ഷി
കരങ്ങളാൽ തല പിച്ചീ
കടുത്തെന്നാൽ തീഗോളമായി മാറും
കഴുത്തോളം നീരായി തീരും
കവിത പോലൊരു സിംഹമായി തീരും
സകലതും നശിപ്പിച്ച് വെണ്ണീറായിത്തീരും.
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo