Slider

ഒസ്യത്ത്. കവിത

0

ഇതെൻെറ ഒസ്യത്താകുന്നു.!
്രപവാസിയുടെ ഒസ്യത്ത്.
പ്രവാസിയാകാനാകും ഞാൻ ജനിച്ചത്.
പ്രയാസങ്ങളിലൂടെ ജീവിച്ചതും
അതുകൊണ്ടാകാം.!
വീശിയടിക്കുന്ന മരുക്കാറ്റിൽ,
മുട്ടോളം താഴുന്ന
മരുഭൂമിയിലെ മണലിലും,
പൊള്ളുന്ന വെയിലിലലഞ്ഞിട്ടും
ഈ മരുഭൂമിയിൽ ഞാൻ
മരുപ്പച്ച കണ്ടില്ല.!
പ്രാരാബ്ധങ്ങളുടെ
ഭാരം ഇറക്കി വെച്ച്,
പ്രാണ നാഥൻ കടന്നു
വരുന്നതു കാത്ത്,
യൗവനം നഷ്ടപ്പെടുത്തി
കാത്തിരിക്കുന്ന പ്രിയതമ.!
രണ്ടു നേരമെൻകിലും
വിശപ്പടക്കാനുള്ളതും
കാത്തിരിക്കുന്ന മക്കൾ.
എല്ലാവരെയും നിരാശയിൽ മുക്കി
ഞാനിതാ അലയുന്നു , പിന്നേയും.!
എനിക്കു മുന്നിൽ കരകളേതുമില്ല.
പടച്ചവൻ കൈവിട്ട പടപ്പായ്
മാറി ഇന്നു ഞാൻ.!
എൻെറ കാലുകൾ ഇടറുന്നു.!
ഞാനീ മരുഭൂമിയിൽ കിടന്നു മരിച്ചാൽ
എൻെറ സ്നേഹിതർ ചെയ്യേണ്ടത്
ഇത്രമാത്രം....,
പ്രവാസിയായ എന്നെ ഈ
പ്രവാസ ഭൂമിയിൽ കുഴിച്ചു മൂടുക.!
പ്രയോജനമില്ലാത്ത ശവ ശരീരം
പ്രിയപ്പെട്ടവർ കണ്ട്
കണ്ണീരൊലിപ്പിക്കാനുള്ള കാശ്
എൻെറ മക്കൾക്കു നല്കുക.
മരണ വാർത്ത കേട്ട്
വീട്ടിലെത്തുന്നവർക്ക്,
മധുര വെള്ളമെൻകിലും
കൊടുക്കാൻ ,
ആ കാശ് ഉപകരിക്കട്ടെ.!
ഇതെൻെറ ഒസ്യത്താകുന്നു.!!
*********************************************
അസീസ് അറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo