Slider

ലാസ്റ്റ് ഡേയ് (ചെറുകഥ)

0

"ഡാ.... നീ നാളെയിറങ്ങും അല്ലെ... "
ഞാൻ തിരഞ്ഞു നോക്കി... എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.... ഇവിടെ വന്ന കാലം മുതൽ കേൾക്കുന്നതാണ് ഈ വാക്കുകൾ....
"ഡാ.. എന്താടാ.... നോക്കുന്നത്.... ഒരു കാര്യം പറഞ്ഞേക്കം...ഇറങ്ങിയതിനു ശേഷവും ഇമ്മാതിരി പരിപാടിയുമായി നടക്കാൻ ആണ് ഉദ്ദേശം എങ്കിൽ... ഞങ്ങൾ അങ്ങോട് വരും... പിന്നെ നിന്റെ ശവം ആയിരിക്കും കാണുക... "
അവർ എന്നേ തള്ളി നീക്കികൊണ്ടു പോയി....
ഞാൻ വീഴുന്നത് കണ്ട് എന്നേ പിടിക്കാൻ വന്ന ആളോട് അവർ....
"നീയിവിടെ പുതിയ ആളാണ് അല്ലെ... അതാ ഇവനോട് ഇത്ര സ്നേഹം.... ഇവാൻ ആരാണെന്നു അറിയാമോ..... "
അയാൾ എന്നേ നോക്കി... മനസ്സിലാക്കത്ത ഭാവത്തിൽ അവരെ നോക്കിയപ്പോൾ...
"കേരളത്തിലെ ഒരു പ്രശസ്തമായാ പീഡനക്കേസിലെ പ്രതി.... അതും മിണ്ടാപ്രാണിയെ.... "
ഇത്രയും കേൾക്കേണ്ട താമസം എന്നേ തങ്ങിനിർത്തിയ കൈ അയഞ്ഞു.. ഞാൻ നിലത്തു വീണതും ഒരുമിച്ചായിരുന്നു...... അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു.. അപ്പോൾ ആണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായ പോലീസ്‌കാരൻ ഓടിയെത്തി....
"എന്തായിവിടെ... എന്താ പ്രശനം... "
എന്നേ കണ്ടതും....
എന്താടാ നാളെ പോകുന്നതിന്റെ കുന്താളിപ്പ് കാണിക്കുകയാണോ....
അല്ല സർ... ഇവർ...
മിണ്ടരുത്... എഴുനേറ്റു പോടാ.....
മ്ഹ... ഇത്രയും ഞാൻ പ്രതിഷിച്ചു... ആര് എന്നേ എന്തു ചെയ്താലും അവർ എന്നേ പഴി പറയും.... ഇവിടെ കള്ളനും കൊലപാതകിയും ഒരുമിച്ചു നടക്കും.. ചെറിയ കേസിലെ പ്രതികൾക്കും അവർ കാര്യമായ പരിഗണകൊടുക്കും... പക്ഷെ എന്റെ കാര്യത്തിൽ ഇങ്ങനെയല്ല.... ഞാൻ എഴുന്നേറ്റ് സെല്ലിലേക് നടന്നു... ഞാൻ സെല്ലിൽ കയറി ഇരുന്നു.... നാളെ ഒരു ദിവസം.... അത് കഴിഞ്ഞാൽ...
അവൾ ആതിര എന്നേ കാത്തിരിക്കുകയാണ്.. ചെന്നതിനുശേഷം വേണം ഞങ്ങളുടെ വിവാഹം. അമ്മയും അച്ഛനും ഇത് ഉറപ്പിച്ചതാണ്.. ഒരു വർഷം മുൻപാണ്‌ അവളും സമ്മതം മൂളിയത്.. ഇനി... അവൾക് ഇപ്പോളും എന്നോട് വെറുപ്പുണ്ടാവും... അവളുടെ ജീവിതം നശിപ്പിച്ച കേസിൽ ആണ് ഈ ശിക്ഷ...
3 വർഷം മുമ്പ് നടന്ന സംഭവം... അന്ന് ഞങ്ങൾ ഒരേ കോളജിൽ പഠിക്കുന്നത്.. ആയിടക് റാഗിങ്ങ് നല്ല പോലെ നടക്കുന്ന സമയമാണ്... ഞങ്ങൾ ഒരുമിച്ച് ക്ലാസ്സിൽ പോയത്.. ഞങളെ വരവേച്ചത് സീനിയർ ചേട്ടന്മാർ ആയിരുന്നു... അവർ എന്തു ചെയ്താലും ആരും ചോദിക്കില്ല.. കാരണം... അവരുടെ നേതാവ്.. പ്രദീപ് നല്ല ക്യാഷ് കുടുംബം ആയിരുന്നു.. അന്ന് ഞാൻ കണ്ടതാണ് അവരുടെ കാമം നിറഞ്ഞ കണ്ണുകളോടെയുള്ള നോട്ടം.. അവർ ഞങ്ങളെ ഒന്നും ചെയ്യാതെ വിട്ടു... അത് ശരിക്കും ഞങ്ങൾക്കു ഭയമാണ് ഉണ്ടാക്കിയത്... മൂന്ന് മാസം കുഴപ്പം ഇല്ലാതെ പോയി... ആയിടക് എന്റെ അച്ഛന് അറ്റാക്ക് വന്നത്.. മേജർ ഓപ്പറേഷൻ ആവശ്യമായിരുന്നു.... ഞാൻ ഇക്കാര്യം അവളോട് പറഞ്ഞു... അവൾ കോളജിൽ നിന്നും ഇറങ്ങി അവളുടെ ഗോൾഡ് എനിക്ക് നൽകുവാൻ വേണ്ടിയായിരുന്നു... അപ്പോളാണ് പ്രദീപ് ചേട്ടൻ അവിടെ വന്നത്...
ഡാ. .
ഞാൻ തിരിഞ്ഞു നോക്കി.....
എന്തടാ ഇവിടെ.....
അത്.. അത്. .
കാര്യം പറയെടാ......
എന്റെ അച്ഛൻ...
ഓ.... നിന്റെ വാല് എന്തേയ്..... ഇങ്ങോട് കണ്ടില്ല...
ഇപ്പോൾ വരും...
മ്മ്...
അതും പറഞ്ഞു ആ ചേട്ടൻ നടന്നു പോയി... ഞാൻ അങ്ങോട് പോയി നോക്കി... ആരെയൊക്കെയോ വിളിക്കുകയാണ് ആ ചേട്ടൻ...
അപ്പോൾ തന്നെ ആതിര എന്റെയടുത് എത്തി... അവൾ അച്ഛനെ കണ്ടു... സംസാരിക്കുന്ന കുട്ടത്തിൽ അവൾ കുറച്ചു പൈസ നൽകുകയും ചെയ്തു... അവൾ എന്റെ അടുത് എത്തി.... ഞങ്ങൾ വരാന്തയിൽ കൂടി നടന്നു...
"നിനക്കു പൈസ റെഡി ആയോ.... "
അവൾ ആംഗ്യത്തിൽ ചോദിച്ചു
"ഇല്ല...."
"എത്ര വേണ്ടി വരും "
ആംഗ്യത്തിൽ തന്നെ
"3 ലക്ഷം..... "

"ഓ... അപ്പോൾ എന്തു ചെയ്യും... "
"അറിയില്ല... എന്തെങ്കിലും വഴികാണും "
ഞങ്ങൾ അങ്ങനെ സംസാരിച്ചു നീങ്ങുമ്പോള് ആരോ ഞങ്ങളെ വലിച്ചു മുറിയിൽ കേറ്റി...
ഞാൻ അവിടെ കണ്ടത് പ്രദീപ് ചേട്ടനും കൂട്ടുകാരും...
"ഡാ നീ പോകോ... ഞങ്ങൾക്ക് ഇവളെ മതി... "
"എനിക്ക് ജീവൻ ഉണ്ടകിൽ നടക്കില്ല...."
ആതിര എന്നേ പറ്റിപിടിച്ചു....
പെട്ടന്നു തലക്കു അടികൊണ്ട്..... ഞാൻ തെറിച്ചു വീണു.. എന്നെ പിടിക്കാൻ എത്തിയ ആതിരയെ അവർ വലിച്ചു കൊണ്ടു പോയി... പതിയെ എന്റെ കണ്ണുകളിൽ ഇരുട്ടുകയറി. അവൾ നിലവിളിക്കാൻ പോലും ആവാതെ..... .. ബോധം തെളിഞ്ഞപ്പോൾ ഞാൻ ബെഡിൽ കിടക്കുകയായിരുന്നു... എന്റെ അരികിൽ അമ്മയുണ്ടായിരുന്നു ....
അമ്മേ.. ആതിര....
അമ്മയുടെ പൊട്ടിക്കരച്ചിലിൽ നിന്നും എനിക്ക്
എല്ലാം ഉഹികമായിരുന്നു...
അപ്പോൾ തന്നെ ഡോക്ടർ എന്റെ അരികിൽ എത്തി... വെറും വരവ് അല്ല.. വിലയുറപ്പിക്കാൻ.. കേസ് ഞാൻ ഏറ്റടുത്തൽ അച്ഛന്റെ ചികിത്സയും... ഒരു ബിസിനസ്സും.... ആദ്യം ഞങ്ങൾ വഴങ്ങിയില്ല... എന്നാൽ കേസ് പതിയെ എന്റെ തലയിൽ ആവും എന്നും അച്ഛനെയും അവളെയും അവർ അപായപ്പെടുത്തും എന്ന് വന്നപ്പോൾ.. ഞാൻ ഏറ്റെടുത്തു... പിന്നിടുള്ള ഓരോ നിമിഷവും വേദനാപൂർവം ആയിരുന്നു... ശാപവാക്കുകൾ ഏറ്റുവാങ്ങുമ്പോൾ എനിക്കുമുന്പിൽ അവരുടെ മുഖം മാത്രമേ ഉണ്ടയൊള്ളു. .. അതിനിടയിൽ.. അവൾ എന്നേ വന്നു കണ്ടു മുഖത്തു നിന്നും വായിച്ചറിയാൻ സാധിച്ചു.. അവളുടെ കോപം... അവൾക് കിട്ടേണ്ട നീതി ഞാൻ ആണ് നശിപ്പിച്ചത്... ഒന്നറിയാം നീതി വാങ്ങി നൽകുവാൻ പണം അനുവദിക്കില്ല.നീതി തേടി അലയനും കഴിയില്ല... . എന്നാൽ അവൾക് നഷ്ടപെട്ട ജീവിതം നല്കാൻ എനിക്ക് സാധിക്കും.. അവളോട് അമ്മ എല്ലാം പറഞ്ഞു... അതാണ് അവൾ കത്ത് എഴുതിയത്... ഇനി ഞങ്ങൾ ഒരുമിച്ച് ജീവിക്കണം...
രാവിലെതന്നെ... ഞാൻ സൂപ്രണ്ട് സാറിന്റെ അടുത്ത എത്തി... സർ എന്നേ സ്നേഹത്തോടെ വിളിച്ചു.. ഒന്ന് ഉറപ്പാണ് ഇടി ഇപ്പോൾ കിട്ടും അവസാനത്തെ ഇടി ....
"നീ അല്ല തെറ്റ് ചെയ്തത് എന്ന് എനിക്കറിയാം.. ആ കത്ത് ജയിൽ നിയമപ്രകാരം ഞാൻ വായിച്ചു.. ചെല്ല് നീ അവൾക് ജീവിതം കൊടുക്... "
ഞാൻ ജയിലിൽ നിന്നും ഇറങ്ങി... അവിടെ എനിക്ക് വേണ്ടി കത്ത് നിന്നത് അച്ഛനും അമ്മയും മാത്രമല്ല ആതിരയും ഉണ്ടായിരുന്നു.. കുറ്റബോധം കൊണ്ടു തലതാഴ്ത്തിയ എന്നേ ഓടിവന്ന് കെട്ടിപിടിച്ചുകൊണ്ടാണ് അവൾ സീകരിച്ചത്... കാലം മായ്ക്കാത്ത മുറിപ്പാടില്ല.. ഇനിയുള്ള ജീവിതം അവൾക്കായി.... എങ്കിലും കതിരിക്കുകയാണ് അവർക്കുള്ള വിധിയുടെ അവസരത്തിനായി .......
രചനാ :ശരത് ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo