പഞ്ചാര പാത്രം മുറുക്കിയടച്ചാൽ ഉറുമ്പുകൾ ചുറ്റും കിടന്നു കറങ്ങുമെന്നല്ലാതെ ഒരു തരി പഞ്ചാര കിട്ടില്ല. അടപ്പൽപ്പം അറിഞ്ഞോ അറിയാതെയോ തുറന്നിരുന്നാലോ ചെറുത് മുതൽ വലുത് വരെ പിന്നെ പഞ്ചാര പാത്രത്തിനുള്ളിലായിരിക്കും.
ചിലപ്പോൾ എങ്ങനെ മുറുക്കിയടച്ചാലും ചില വിരുതൻ ഉറുമ്പുകൾ അതിക്രമിച്ച് കയറും.
അങ്ങനെ ഉറുമ്പിന്റെ ശല്യം കൂടുതലാണെങ്കിൽ പാവപെട്ട വീട്ടിലെ വീട്ടമ്മമാർ ഒരു കാര്യം ചെയ്യാറുണ്ട്.
ഒരു ബേസിനിൽ വെള്ളം നിറച്ച് പഞ്ചസാര പാത്രമെടുത്ത് അതിനു നടുവിൽ വെക്കും. എന്നാലും ചെറിയ ഉറുമ്പുകൾ നീന്താൻ ശ്രമിക്കും പിന്നെ മുങ്ങിച്ചാവും, ചില വലിയ ഉറുമ്പുകൾ നീന്തി കാര്യം സാധിക്കും. എല്ലാം അറിയുമ്പോഴേക്കും പഞ്ചാര പകുതിയും തീർന്നിട്ടുണ്ടാവും. ഉറുമ്പ് സ്ഥലം വിട്ടിട്ടുമുണ്ടാകും. ചെറിയ ഉറുമ്പിൽ നിന്ന് മാത്രമേ ഈ സംരക്ഷണം കിട്ടുകയുള്ളു.
പഞ്ചസാര പാത്രമെടുത്ത് അടുപ്പിൻ തറയിൽ വെക്കുക.
പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന രീതിയാണ്. തീയോടു കളിക്കാൻ എത്ര വലിയ ഉറുമ്പാണെങ്കിലും ഒന്ന് മടിക്കും കാരണം അടുപ്പിന് തറയിൽ കേറിയാൽ ഉറുമ്പ് പൊള്ളി ചാവും. ഇതാണ് പാവപെട്ട വീട്ടിലെ സംരക്ഷണം.
പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന രീതിയാണ്. തീയോടു കളിക്കാൻ എത്ര വലിയ ഉറുമ്പാണെങ്കിലും ഒന്ന് മടിക്കും കാരണം അടുപ്പിന് തറയിൽ കേറിയാൽ ഉറുമ്പ് പൊള്ളി ചാവും. ഇതാണ് പാവപെട്ട വീട്ടിലെ സംരക്ഷണം.
ഇനി വലിയ വീട്ടിലെ പഞ്ചാര പാത്രങ്ങളുടെ അടപ്പു തുറന്നിരുന്നാലും അടഞ്ഞിരുന്നാലും ലൈസൻസുള്ള ഉറുമ്പുകൾ മാത്രമേ പഞ്ചാര തിന്നാൻ പോകാറുള്ളൂ. അല്ലാത്തവർ ശ്രമിച്ചാലോ, നോട്ടുകെട്ടുകൾ കത്തിച്ച് ചാമ്പലാക്കിടും. കയറിയ ഉറുമ്പിനെ മാത്രമല്ല ഉറുമ്പിന്റെ കൂടു വരെ അവർ പെട്രോളൊഴിച്ച് കത്തിക്കും.
അപ്പൊ പഞ്ചാര തിന്നാൻ പോകുന്ന ഉറുമ്പിന് ബുദ്ധിയുമുണ്ട്, വിവരവുമുണ്ട്, വകതിരിവില്ലാന്നു മാത്രം.
അത് കൊണ്ടാണല്ലോ തിന്നപ്പെട്ട പഞ്ചാരകളിൽ കൂടുതലും പാവപെട്ട വീട്ടിലെ ആയിപ്പോയത്.
ഇനി ചില സ്ഥലങ്ങളിൽ തുറന്നു വച്ച പഞ്ചാര പാത്രങ്ങൾ കാണാം. എങ്കിലും ധൈര്യമുള്ള ഒരുറുമ്പ് പോലും ആ ഭാഗത്തേക്കേ ചെല്ലില്ല. കാരണം, താടിയുള്ള അപ്പൂപ്പന്മാരുടെ പഞ്ചാര കുട്ടിപ്പാത്രങ്ങളായിരിക്കും അത്. താടിയുള്ള അപ്പൂപ്പന്മാരെ പണ്ടേ പേടിയാണല്ലോ മിക്കവർക്കും.
ചില പഞ്ചാര പാത്രങ്ങൾ സ്വയം സംരക്ഷണകവചം ഉള്ളതായിരിക്കും. പഞ്ചാര പാത്രം അടച്ചിരിക്കുക മാത്രമല്ല ആരെങ്കിലും അതിക്രമിച്ചാൽ സ്വയം തീയായി ഉരുക്കി കൊല്ലുകയും ചെയ്യും. ചങ്കൂറ്റമുള്ള പാത്രങ്ങളാണത്.
വലിയ വീട്ടിലെ പഞ്ചാര പാത്രങ്ങൾ തുറന്നിരിക്കുന്നത് കണ്ട്, അതുപോലെ അനുകരിച്ച് പാവപ്പെട്ടവരും പഞ്ചാര പാത്രങ്ങൾ തുറന്നു വെക്കുന്നതും ഒരു പ്രശ്നമാണ്.
അങ്ങനെ ചെയ്‌താൽ അവസാനം കരച്ചിലും പിഴിച്ചിലുമായി ആ കണ്ണുനീരിൽ ശേഷിക്കുന്ന പഞ്ചാര കൂടി അലിഞ്ഞില്ലാതാവും.
അപ്പോൾ പഞ്ചാര അടച്ച് സൂക്ഷിച്ചാൽ മാത്രം പോരാ , എവിടെ സൂക്ഷിക്കണമെന്നും നമ്മളറിഞ്ഞിരിക്കണം.
..................
ജിജോ പുത്തൻപുരയിൽ
..................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക