Slider

സോക്ഷ്യൽ മീഡിയാ ഗ്രാമം ! ( നർമ്മഭാവന)

0

ദിവാകരൻ തന്റെ ഡ്യൂട്ടി മാന്യമായി നിർവഹിച്ച് ഒന്ന് മുങ്ങീക്കുളിക്കുവാനായി കടലിലേക്കിറങ്ങിയ നേരം,
 ആ സമയത്താണ് സന്ധ്യയുടെ വരവ്,
കടലിലേക്കിറങ്ങുന്ന ദിവാകരനെ കണ്ട് സന്ധ്യ ചന്ദ്രനെ വിവരമറിയിച്ചു,
ചന്ദ്രേട്ടാ, ഉടനെ വരൂ,
ദിവാകരൻ ആത്മഹത്യ ചെയ്തത്രേ,
രാത്രിയോട് അനുവാദം ചോദിച്ച് ചന്ദ്രൻ ആകാശത്ത് ഓൺലെെനിൽ വന്നു,
അങ്ങനെ സോക്ഷ്യൽ മീഡിയ ഗ്രാമം ചന്ദ്രശോഭയിൽ തിളങ്ങി നില്ക്കുന്നു,
സമയം സന്ധ്യ കഴിഞ്ഞു,
ഇന്റർ നെറ്റെന്ന പ്രദേശം, ആ പ്രദേശത്തെ
പേരുകേട്ട രണ്ട് തറവാട്ടുകാരാണ്,
വടക്കേടത്ത് വാട്സാപ്പും,*''
തെക്കേടത്ത് ഫേസ്ബുക്കും,''*
ഫേസ്ബുക്ക് തറവാട്ടിലേക്ക് കയറി വരുന്ന
കാരണവർ ,മുറ്റത്ത് നിന്നു കൊണ്ട് വീടിനകത്തേക്ക് നോക്കി വിളിക്കുന്നു,
ലെെക്ക് മോളെ, ലെെക്ക് മോളെ,''*
വീടിനകത്ത് നിന്ന് സുന്തരിയായ ലെെക്ക് മോൾ ഇറങ്ങി വരുന്നു,
എന്താച്ഛാ, ?? അവൾ ചോദിച്ചു, *
_'ത്രിസന്ധ്യാ നേരത്ത് ഉമ്മറത്ത്
ഓൺലെെൻ പച്ച ദീപം വച്ചില്ലേ മോളെ ??
ഇല്ലച്ഛാ, ജീ ബി തീർന്നച്ഛാ !!
_'*(നെഞ്ചിൽ കെെവച്ചു കൊണ്ട്, ) എന്റെ ഡാറ്റാ തമ്പുരാനെ, എങ്ങനെ കഴിഞ്ഞ തറവാടാ ഇത് ,!!
കരയല്ലേ അച്ഛാ, അച്ഛനകത്തോട്ഠ് വന്നാട്ടേ കുടിക്കാൻ പോസ്റ്റെടുക്കാം, !!
പോസ്റ്റിനൊപ്പം കഴിക്കാൻ ഒന്നുമില്ലേ മോളെ ?
ഉണ്ടച്ഛാ, ഇന്നലെ ദുബായീന്ന് ഷെയറനിയൻ കൊണ്ടുവന്ന ഒരു പ്രവാസി കഥയുണ്ട്, !
നല്ലതാണോ മോളെ??
നല്ലതാച്ഛാ, ഞാനത് ഒന്നൂടെ ടാഗ് ചെയ്ത് സൂപ്പറാക്കി നല്ല ടേസ്റ്റുണ്ട്,
രണ്ട് ഭാഗമായിട്ട് മതി, നാളേയും കഴിക്കാം, !
ശരിയച്ഛാ, !
അവനെത്തിയില്ലേ മോളെ ആ കമന്റനുണ്ണി, ?
ഇല്ലച്ഛാ, അവൻ വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് പറയുന്നതു പോലെ യല്ലേ, അവൻ പോസ്റ്റായിട്ടില്ലച്ഛാ,
അവനെ കുറിച്ച് എന്തെല്ലാം പ്രതീക്ഷകളായിരുന്നു, മാന്യമായി സംസാരിച്ചിരുന്നോണ്ടിരുന്ന ചെറുക്കനാ, ഇപ്പം കമാ ന്നൊരക്ഷരം പറയുകേലാ, എന്ത് ചോദിച്ചാലും ''സ്റ്റിക്കർ'' കമന്റ് കാണിക്കും, മടിയനായി, കുഴിമടിയനായി,
ദാ, വരുന്നച്ഛാ ഉണ്ണി,
കമന്റുണ്ണി ,_ എടി ലെെക്ക് പെങ്ങളേ ദീപം തെളിച്ചോളൂ ഞാൻ നെറ്റിന്റെ കാശടച്ചു,
ലെെക്ക് മോൾ _ താങ്ക്സ് ഡിയർ _നെറ്റ് എടുത്തതിനും, ചാർജ് ചെയ്തതിനും,
ഇതെന്റെ ഡയലോഗാണല്ലോടി,
ലെെക്ക് മോൾ അകത്തേക്ക് പോയി ,
പച്ച ദീപവുമായി കടന്ന് വരുന്നു,
കാരണവർ = അവനെന്ത്യേടാ, ആവശ്യമില്ലാത്ത പോസ്റ്റുകൾ ഷെയറ് ചെയ്യുന്ന നിന്റെ ഷെയറനിയൻ, ?
അവനിപ്പം പോസ്റ്റാകുമച്ഛാ, ങ്ങാ, പറഞ്ഞ് നാവെടുത്തില്ല ആളെത്തി കെെയ്യിലൊരു പോസ്റ്റുമുണ്ടല്ലോ ?
ഷെയറനിയൻ കടന്ന് വരൂന്നു, മുഖത്ത് ദേഷ്യം ,!
ഷെയർ = അച്ഛാ, അച്ഛന്റെ ടെെംലെെനിൽ എനിക്കൊരു പോസ്റ്റ് സെൻഡ് ചെയ്യുവാനുണ്ട്, ?
എന്താടാ നിന്റെ നോട്ടിഫിക്കേഷൻ ?
നമ്മുടെ ലെെക്ക് മോളുടെ ഫോട്ടോ ആ വാട്സാപ്പ് തറവാട്ടിൽ വെെറലായിരിക്കുകയാണ്, ടെെം ലെെനിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി, !!
ചതിച്ചോ, ഡാറ്റാ തമ്പുരാനെ , ഈ തറവാടിനോടുളള അവരുടെ ശത്രുത ഇനിയും തീർന്നിട്ടില്ലേ, ?
അച്ഛാ, അവനെ ഒരു പാഠം പഠിപ്പിക്കണം, ഫേസ്ബുക്ക് തറവാട്ടിലും ആണുങ്ങൾ ഉണ്ടെന്ന് അവനെ കാണിച്ച് കൊടുക്കണം, അനിയാ ഷെയറേ നീ വാ, കമന്റുണ്ണി ചാടിയിറങ്ങി,
അരുത് മക്കളെ, അവിവേകം കാണിക്കല്ലേ,
നിങ്ങൾക്കറിയുമോ, ഈ സോക്ഷ്യൽ മീഡിയ ഗ്രാമത്തിലെ പേരുകേട്ട തറവാടായിരുന്നു നമ്മുടേത്, നിങ്ങളുടെ അമ്മ ഒരു പാവം സോഫ്റ്റ് വെയറായിരുന്നു,
ലെെക്ക് മോൾക്കും, കമന്റുണ്ണിക്കും ശേഷം ഷെയറ് മോൻ ജനിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ആ സംഭവം ഉണ്ടായത്,
എന്താണച്ഛാ, പറയൂ,
തേക്കേടത്തെ വാട്സാപ്പ് തറവാട്ടിൽ നിങ്ങടെ അമ്മയുടെ ചിത്രവും വെെറലായി,അന്ന് ഇന്റെർനെറ്റ് കവലയിൽ വെച്ച് ഞാനും വാട്സാപ്പും തമ്മിൽ അടിപിടിയായി, ഒടുവിൽ അന്ന്ത്തെ ആപ്പ് പ്രസിഡണ്ട് സുക്കർജീ വന്നാണ് പ്രശ്നം തീർത്തത്, അന്ന് അമ്മയുടെ ഫോട്ടോ അവൻ റീമൂവാക്കിയെങ്കിലും നാണക്കേട് ഭയന്ന് അന്നമ്മ ലോഗൗട്ടായി, പിന്നെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ നിങ്ങളെ വളർത്തിയത്, ഇന്ന് നിങ്ങളാണ് ഈ ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്നതു തന്നെ, എനിക്കതിൽ അഭിമാനമുണ്ട് !!
അച്ഛാ, എല്ലാം ശരിയാണ് പക്ഷേ ഇതങ്ങനെ വെറുതെ വിടരുത്, ചോദിക്കുക തന്നെ വേണം അവന്റെ ലിങ്കടിച്ച് ഉടയ്ക്കണം !!
വേണ്ട മക്കളേ, എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ,
മകനെ കമന്റനുണ്ണീ, മോനെ, നീ ഇപ്പോൾ സംസാരിക്കാറേയില്ല, എടാ, അഭിപ്രായങ്ങൾ എന്തുമാകട്ടെ വാ തുറന്ന് പറയണം, സ്റ്റിക്കർ അത് ബാലവേലയാണ്, പിന്നെ മ്യഗങ്ങൾ ചിരിക്കുന്ന പടം അത് മ്യഗ പീഡനമാണ്,
മോനെ ഷെയറേ, ആവശ്യമല്ലാത്ത ഒരു പോസ്റ്റും ഷെയറാക്കരുത് പ്രത്യേകിച്ച് സ്ത്രീകളുടെ ഫോട്ടോകൾ, മത രാഷ്ട്രീയ പോസ്റ്റുകൾ, നമ്മുടെ അമ്മയുടെ ഗതി വേറൊരു പെൺകുട്ടിക്കും വരരുത്,
ഇല്ലച്ഛാ, ഞങ്ങളെല്ലാം സൂക്ഷിച്ചേ ചെയ്യു,!
ഓകെ, ഞാൻ പോയി അവനെ കണ്ടീട്ട് വരാം നിങ്ങൾ പോസ്റ്റ് മൂറിയിലേക്ക് ചെല്ലു,
വേണ്ടാ അച്ഛൻ തനിച്ച് പോകണ്ടാ, !!
പെട്ടന്ന് ലെെക്കുമോൾ കടന്ന് വരുന്നു,
അച്ഛാ ദാ, നമ്മുടെ ടെെംലെെനിൽ വാട്സാപ്പ് അണ്ണനും,സുക്കർ ജി അങ്കിളും ലെെവായിരിക്കുന്നു,
എല്ലാവരും ടെെംലെെനിലേക്ക് വന്നു,
ഡാ =വാട്സാപ്പിനെ കണ്ടതേ കമന്റുണ്ണിയും ,ഷെയറു ചീറിയടുത്തു,
നില്ക്കു,
സുക്കറങ്കിൾ അവരെ തടഞ്ഞ് നിർത്തി കൊണ്ട് പറഞ്ഞു,
''ലെെക്ക് മോളുടെ പടം മോർഫിങ്ങാണ് അത് ചെയ്തത് വാട്സാപ്പ് അല്ല, മറ്റാരോ ആണ് അത് ചെയ്തത്, പിന്നെ ഞാനിവിടെ വന്നത് കാലങ്ങളായുളള നിങ്ങളുടെ ശത്രുത അവസാനിപ്പിക്കാനാണ് , ഇന്നുമുതൽ നിങ്ങളൊന്നാണ് , ഫേസ്ബുക്ക് തറവാടും വാട്സാപ്പ് തറവാടും ഒന്നാക്കി ഞാൻ,
ഫേസ്ബക്ക് വാട്സാപ്പിൽ ലയിപ്പിച്ചു, ശത്ര മറന്ന് എല്ലാവരും ഷേക്ക്ഹാൻഡ് കൊടുത്തേ,
ലെെക്ക് മോളെ ഈ വാർത്ത പോസ്റ്റാക്ക്,
കമന്റുണ്ണി കമന്റ് എഴുതിക്കോ,
ഷെയറനിയാ ഷെയറാക്കിക്കോ,
അങ്ങനെ സോക്ഷ്യൽ മീഡിയ ഗ്രാമത്തിൽ
വീണ്ടു സൂര്യോദയം
ആത്മഹത്യ ചെയ്തെന്ന് സന്ധ്യ പറഞ്ഞ ദിവാകരൻ പിറ്റേന്ന് കൂടുതൽ ശോഭയോടെ കിഴക്കുദിച്ചു, =====
==================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo