Slider

മംഗലാതിര (കഥ)

0

ഒരു ശീതളസ്പര്‍ശസുഖം അയാളുടെ കണ്ണുമിഴിപ്പിച്ചു.
ജനാലയ്ക്കപ്പുറത്തതാ, കയ്യെത്താത്ത ദൂരത്താണെങ്കിലും,
എത്തിപ്പിടിക്കാന്‍‍ കെെകളെ വെമ്പിപ്പിക്കുന്ന അമ്പിളിപ്പൊന്മുഖം!
പരിചിതമാണ് ആ മുഖം.
പരിചിതമാണ് ആ ശീതളസ്പര്‍ശം.
'' മറന്നുവോ, ഈ മുഖം?''അമ്പിളിപ്പൊന്മുഖം മന്ദസ്മിതയായി ചോദിച്ചു.
''പണ്ടു പണ്ടൊരിക്കല്‍,
ഒരു മലയോരഗ്രാമത്തില്‍,
കുളിരുകോരുന്ന ഒരാതിരാപ്പുലരിയില്‍,
ഉറക്കച്ചടവുകൊണ്ട് മങ്ങിയ പൗര്‍ണ്ണമി നമ്മെ നോക്കി മന്ദഹസിക്കും നേരം
മംഗലിതിരപ്പാട്ടില്‍ മുഗ്ധരായ നമ്മള്‍ കൂട്ടിമുട്ടിയിരുന്നതും
എന്റെ ഈറന്‍ മുടിക്കെട്ടില്‍ നീ ചുമ്പിച്ചതും
എന്റെ നിശ്വാസത്തിന് ചന്ദനഗന്ധമുണ്ടെന്നു നീ പറഞ്ഞതും
നാം പിരിയില്ലെന്ന് നമ്മള്‍ അടക്കം പറഞ്ഞതും...''
അയാളുടെ മുഖം പെട്ടന്ന് പ്രസന്നമായി. തനിക്ക് പോവേണ്ട സമയമായി എന്നയാള്‍ തിരിച്ചറിഞ്ഞു. മംഗലാതിരപ്പാട്ടിലൂടെ അയാളുടെ കാതില്‍ അടക്കം പറഞ്ഞ വാക്ക് അവള്‍ തെറ്റിച്ചില്ല.
മരണമെത്തുന്നാളില്‍, എന്നെ അര്‍ദ്ധനാരീശ്വരത്തിലേക്ക് കെെ പിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ അവള്‍ക്ക് വന്നേ തീരു.
മരുന്നിന്റേയും മരണത്തിന്നറേയും ഗന്ധം തളം കെട്ടിനിന്ന ആസ്പത്രിമുറിയൂടെ ജനാലക്കപ്പുറത്തേക്ക് അയാള്‍ സാകൂതം യാത്രയായി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo