ഇന്ന് ഭ്രാന്ത് പിടിച്ച ഒരു ദിവസമായിരുന്നു
എന്തോ ഒരു വല്ലായ്മ, സങ്കടം ,എന്തോ നഷ്ടപ്പെട്ടത് പോലെ....
ഇന്ന് രാവിലെയാണ് എനിക്ക് നവാസിന്റെ ആ മെസേജ് വന്നത്."എടാ നമ്മുടെ ബീരാക്ക മരിച്ചൂ "അപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ആധി....
എനിക്കാരായിരുന്നു ബീരാക്ക...
എന്റെ ഈ ആറ് വർഷത്തെ പ്രവാസത്തിനിടയിൽ ഒരു പാട് പേരെ പരിജയപ്പെട്ടു ... വ്യത്യസ്ഥ ദേശക്കാർ.വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവർ വ്യത്യസ്ഥ വേഷവിധാനങ്ങളുള്ള ഒരുപാട് പേർ.... കിട്ടുന്ന ശമ്പളം ഒരു റിയാൽ ബാക്കി വെക്കാതെ എല്ലാം നാട്ടിലേക്കയക്കുന്നവർ
സോപ്പുപൊടി വാങ്ങാൻ പോലും പിന്നീട് കടം വാണ്ടേണ്ടി വരുന്ന ചിലർ, കിട്ടുന്ന ശമ്പളം തന്റെ ചിലവിനും തായ്ലാന്റ് ലോട്ടറി എഴുത്തിനും തന്നെ തികയാതെ കടം വാങ്ങി ജീവിക്കുന്ന മറ്റു ചിലർ...
ഇന്നും 9 വർഷമായി നാട്ടിൽ പോകാതെ ഇവിടെ ഒരു നേപ്പാളിയുണ്ട്. അവനോട് എന്താ പോകാത്തത് എന്ന് ചോദിച്ചാൽ അവന്റെ മറു ചോദ്യമാണ് രസം. എന്തിന് പോകുന്നു നാട്ടിൽ
വീട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല ഭക്ഷണം പിന്നെ Ac റൂം... പിന്നെന്തിന് നാട്ടിൽ പോകുന്നു എന്നാണ് അവന്റ് ചോദ്യം അങ്ങനെ ഒരു പാട് പേരുണ്ട് ഈ മരുഭൂമിയിൽ....
ഇനി പറഞ്ഞു വന്ന കാര്യത്തിലേക്ക് വരാം
ഒരു സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ഒരാളായിരുന്നു ഈ ബീരാക....ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഇയാളെ.. ഞാൻ മാത്രമല്ല ..കൂടെ എല്ലാത്തിനും നവാസുമുണ്ടായിരുന്നു...
ഒരു സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ഒരാളായിരുന്നു ഈ ബീരാക....ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഇയാളെ.. ഞാൻ മാത്രമല്ല ..കൂടെ എല്ലാത്തിനും നവാസുമുണ്ടായിരുന്നു...
അന്ന് എന്റെ പ്രവാസീ ജീവിതത്തിന്റ് ആദ്യ വർഷമായിരുന്നു'.. ഇവിടെ വന്നതിന്റെ വിഷമങ്ങളും അങ്കലാപ്പുമൊക്കേ പതിയെ മാറി വരുന്ന സമയം. റൂമിൽ ഞാനും നവാസും ബീരാക്കയും അങ്ങനെ മൂന്ന് പേർ.ഞാനും നവാസും ഒരേ പ്രായക്കാർ.ബീരാക്ക ഒരു 50 വയസ്സിന് മുകളിൽ പ്രായമുണ്ടാകും...
ആൾക്ക് കുബ്ബൂസിന്റെ കച്ചവടമാണ് നല്ല വരുമാനം.പക്ഷെ ആൾ അറു പിശുക്കനായിരുന്നു. ഞങ്ങൾ റൂമിൽ ആഹാരം ഉണ്ടാക്കിയാണ് കഴിക്കുന്നത് അതിലൊന്നും ബീരാനിക്ക ഉണ്ടായിരുന്നില്ല.... ആൾ ഒരു കുബൂസ് പായ്ക്ക് കൊണ്ട് ഒരു ദിവസം കഴിച്ച് കുട്ടും.
അതിന് കറിയും വേണ്ട ഒന്നും വേണ്ട. ഒരു തൈര് വാങ്ങി അത് കൊണ്ട് രണ്ട് നേരം.ആളെ പറ്റി പറയുകയാണെങ്കിൽ . ഒരു വെള്ളം പോലും വാങ്ങി കുടിക്കുന്നത് ഞങ്ങളാരും കണ്ടിട്ടില്ല.ആയാളുടെ ചെരിപ്പു കണ്ടാൽ.തേഞ്ഞ് തേഞ്ഞ് ബ്ലെയിഡ് പോലെ ആയിട്ടുണ്ട്..
പിന്നെ പഴകിയ കീറി അതിൽ ഒരു കഷ്ണം വെട്ടി ഒട്ടിച്ച ഷർട്ട്.അങ്ങനെ ആകപ്പാടെ ഒരു മുഷിഞ്ഞ കോലം.
പിന്നെ പഴകിയ കീറി അതിൽ ഒരു കഷ്ണം വെട്ടി ഒട്ടിച്ച ഷർട്ട്.അങ്ങനെ ആകപ്പാടെ ഒരു മുഷിഞ്ഞ കോലം.
നവാസിനായിരുന്നു എന്നേക്കാളും ദേഷ്യം അയാളോട്. അവൻ എപ്പോഴും പറയും. "ആർക്കാ ഇയാളീ സമ്പാദിക്കുന്നത് ഭാര്യയില്ലാ കുട്ടികളില്ല.പിന്നെ ഇത് മരിച്ച് പോകുമ്പോൾ കൊണ്ട് പോകാൻ പറ്റുമോ ശവം"
അവന് ദേഷ്യം തീരുന്നില്ല.... അവനെപ്പോഴും ആയാളോട് ദേഷ്യപ്പെട്ട് കൊണ്ടായിരിക്കും.... ഞങ്ങളുടെ ആഹാരം കഴിക്കൽ കഴിഞ്ഞാൽ കറിയൊക്കെ ബാക്കിയുണ്ടെങ്കിൽ അവൻ അത് വേസ്റ്റിലിട്ട് പാത്രം കഴുകി വെക്കും. അയാൾ എടുക്കും എന്നു പറഞ്ഞ്.
അതു പോലെ അയാളുടെ സോപ്പും സോപ്പ് പൊടിയുമൊക്കെ എടുത്ത് വലിച്ചെറിയും.ദേഷ്യം കൊണ്ട്.
പക്ഷെ ഒരിക്കൽ പോലും ഞങ്ങളുടെ ഒരു സാധനവും അയാൾ എടുത്തിട്ടില്ല,എന്ന് മാത്രമല്ല അയാൾ ദിവസവും ഒരു പായ്ക്ക് കുബ്ബൂസ് ഞങ്ങൾക്ക് വേണ്ടി മാറ്റി വെക്കുമായിരുന്നു.ഞങ്ങൾ ചിലപ്പോൾ അത് എടുക്കും,എടുത്തില്ലെങ്കിൽ അടുത്ത ദിവസം ആയാൾ അത് എടുത്ത് കഴിക്കും.
അയാളെ പറ്റി എല്ലാവർക്കും വളരെ മോശം അഭിപ്രായമായിരുന്നു. "കഞ്ചൂസ്" "ഒറ്റയാൻ"എന്നൊക്കെയായിരുന്നു ആളുകൾ വിളിച്ചിരുന്നത്.. ആരോടും ഒരു കൂട്ടും ഉണ്ടായിരുന്നില്ലാ ആയാൾക്ക്.. ജോലി കഴിഞ്ഞാൽ നേരെ റൂമിൽ വരിക .കുളിയും നിസ്കാരവും കഴിഞ്ഞാൽ പിന്നെ . രണ്ട് കുബ്ബു സ് കഴിക്കുക.... പിന്നെ ഉറക്കം....
സത്യം പറഞ്ഞാൽ എനിക്ക് അന്ന് അയാളോട് ഭയങ്കര വെറുപ്പായിരുന്നു.... എന്തിനാ ഇങ്ങനെ ഭൂമിക്ക് ഭാരമായിട്ട് ജീവിക്കുന്നത്... ആർക്കാ ഇങ്ങനെ തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കുന്നത്... എന്നൊക്കെയുള്ള ചിന്ത....
അങ്ങനെ ഇരിക്കുന്ന സമയത്ത് ചില പ്രത്യേക കാരണങ്ങളാൽ എനിക്കവിടത്തെ ജോലി വിട്ട് പോരേണ്ടി വന്നു... എന്നെ ബീരാക്കയും നവാസും തന്നെയാണ് ബസ് സ്റ്റാന്റിൽ കൊണ്ടുവിട്ടത് .. നവാസിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു..... ആയാളോട് ഒന്നും മിണ്ടിയില്ല.... ആയാൾ ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല....
ഇവിടെ വന്ന് അങ്ങനെ മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പോയി ... ഞാൻ അതിന്നിടയിൽ രണ്ട് പ്രാവശ്യം നാട്ടിൽ പോയി വന്നു
നവാസിന് ഇടക്ക് വിളിക്കും... അല്ലെങ്കിൽ അവൻ ഇങ്ങോട് വിളിക്കും... അവനോട് ബീരാക്കാന്റെ വിശേഷം ചോദിക്കുമ്പോൾ പറയും."എടാ ആ ശവം ഇപ്പോഴും അങ്ങനെ തന്നെയാ.ഒരു മാറ്റവുമില്ല നീ ദയവ് ചെയ്ത് ആളെ പറ്റി എന്നോട് ചോദിക്കരുത്" എന്ന്....
കഴിഞ്ഞ ദിവസം അവൻ വിളിച്ചപ്പോൾ ഒരു പാട് വിഷമിച്ചിട്ടാണ് എന്നോട് സംസാരിച്ചത് ... അവന് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല..എടോ ബീരാക്ക നമ്മൾ കരുതിയ പോലൊന്നുമല്ലെടാ.ആയാളുടെ ഒരു നാട്ട് കാരനെ ഞാൻ ഇന്ന് കണ്ടു.. അയാളെ പറ്റി നമ്മൾ അറിയാത്ത ഒരു പാട് കഥകളുണ്ടെടാ.
അയാളുടെ ഭാര്യയും മകളും ഒരു വാഹനപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു ത്രെ. പിന്നിട് അയാൾ നാട്ടിൽ ചെന്നിട്ടില്ലാ സ്ഥലവും വീടും ഒരു അനാഥാലയത്തിന് എഴുതികൊടുത്ത് വണ്ടി കേറിയതാണ് ഇവിടെ വന്നിട്ട്. പത്ത് വർഷത്തിന്റെ മുകളിലായത്രെ..
ഇപ്പോഴും എല്ലാ മാസവും അനാഥാലയത്തിന്റെ 'ചിലവിലെക്ക് ബീരാക്കയാണെത്രെ ഏറ്റവും കൂടുതൽ പൈസ അയച്ച് കൊടുക്കുന്നത്... അതിലെ ഒരു പെൺകുട്ടിയുടെ കല്യാണമാണ് അടുത്ത മാസം.. എല്ലാ ചിലവും.. ബീരാക്കയുടെ വകയാണത്രെ.. എടാ അതിനൊക്കെ വേണ്ടിയായിരുന്നു. ആയാൾ തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കിയിരുന്നത്..
നമ്മൾ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ.അവന് സങ്കടം നിൽക്കുന്നില്ല.എന്തായാലും ആയാൾ വന്നാൽ എനിക്ക് ആ കാലിൽ വീണ് മാപ്പ് പറയണം .. അയാളെ കെട്ടിപ്പിടിച്ച് ഒന്ന് കരയണം.അവൻ പറഞ്ഞു നിർത്തി.
ഇത് കേട്ട് ഞാനും ആകെ തരിച്ച് നിന്ന് പോയി.അയാളോട് ചെയ്ത ഓരോ ദ്രോഹങ്ങളും എന്റ് മനസ്സിൽ ഓടി വന്നു. ആകെ ഒരു ശ്വാസം മുട്ടൽ.എന്റെ ഹൃദയവും വിങ്ങി അയാളേട് മാപ്പ് പറയാൻ അയാളെ കെട്ടിപ്പിടിച്ച് ഒന്ന് കരയാൻ. അടുത്ത ദിവസം തന്നെ നാൻ നവാസിനെ വിളിച്ചു ബീരാക്കാക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.
(സത്യം പറഞ്ഞാൽ ഈ ആറേഴ് മാസം ഒപ്പമുണ്ടായിട്ടും ആളുടെ നമ്പർ പോലും നാൻ വാങ്ങിയിട്ടുണ്ടായിരുന്നില്ല.)അവൻ തേങ്ങിക്കൊണ്ട് പറഞ്ഞു.ബീരാനിക്കാ ഇന്നലെ പോയതാ ടാ.ഇനിയും വന്നിട്ടില്ല... ഞാനും. ഇക്കാനേ കാത്തിരിക്കുകയാണെടാ.
പിന്നീടുള്ള ഓരോ ദിവസവും ഞാൻ നവാസിനെ വിളിച്ചെങ്കിലും ബീരാക്ക റൂമിൻ വന്നിട്ടില്ലായിരുന്നു.ഞാൻ പോന്നതിന് ശേഷം ചിലപ്പോളൊക്കെ അങ്ങനെ വരാതിരിക്കാറുണ്ടത്രെ.
പിന്നെ ഇന്ന് രാവിലെയാണ് എനിക്കവന്റ് ആ മെസേജ് വന്നത്.വണ്ടി അപകടത്തിൽ പെട്ടതാണത്രെ.രണ്ട് ദിവസമായി.
അയാളോട് ചെയ്ത ദ്രോഹങ്ങൾക്ക് ഒന്ന് മാപ്പ് പറയാൻ പോലും... പടച്ചവൻ ഞങ്ങൾക്ക് അവസരം തന്നില്ലല്ലോ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക