Slider

നീണ്ടകാത്തിരിപ്പ്

0

എന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ ആരെയും കൊതിപ്പിക്കുന്ന പ്രകൃതിരമണീയമായ പച്ചപ്പിന്റെ മഹാ സാഗരം കാണാം. തനിച്ചുള്ള കിടപ്പിന്റെ മടുപ്പിക്കുന്ന ഏകാന്തത മാറ്റുവാൻ പകൽ സമയങ്ങളിൽ മുഴുവൻ ഞാനീ ജനാല പടിയിൽ ചിലവഴിക്കും. മേൽ കണ്ണിന്റെ പുറം കാഴ്ചകളിൽ നിശ്ചലമായ ഛായ ചിത്രമാണ് മനോഹാരിതമായ പ്രകൃതി എന്നാൽ കീഴ്കണ്ണിന്റെ കാഴ്ചകൾ വേദനിക്കുന്ന പച്ച മനുഷ്യ ജീവിതവും. മനുഷ്യ ജീവിതങ്ങളിൽ കാണാപ്പുറ കാഴ്ച്ചകൾക്ക്‌ പ്രാധാന്യമെങ്കിലും അവയിൽ വേദനയുടെയും വഞ്ജനയുടെയും പകയുടെയും കഥയുണ്ട് എന്നാൽ പ്രകൃതി ആസ്വാദനത്തിന്റെയും അത്തരമൊരു അതിരില്ല.
ചിന്തകൾ അങ്ങനെയാണ് ചിലപ്പോൾ ചിന്തകൾ കൂട്ടിമുട്ടി വാക്കുകൾ ആയി ഉത്ഭവിച്ചു വരുമ്പോൾ "കുട്ടിയെ പറയ്ണത് ഒന്നും മനസ്സിലാവുന്നില്ല" കല്യാണികുട്ടിയമ്മ പറയുന്നേരമാണ് ഓർക്കുക എന്താ ഇങ്ങനെ. ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നുള്ള പുറം കാഴ്ചയിൽ മരങ്ങൾ തെങ്ങു കൂട്ടങ്ങൾക്കു ഇടയിലുള്ള പാട ശേഖരവും പിന്നെയും മരങ്ങൾക്കുമപ്പുറമുള്ള പരന്നൊഴുകുന്ന പുഴ. കരകവിഞ്ഞൊഴുകുന്ന പുഴ അതിലും ജീവനുള്ള ജീവജാലകങ്ങൾ എന്റെ അടിവയറ്റിലും ഇത്തവണയും ജീവൻ മിടിക്കുമോ..?
രാത്രിയിലോക്കുള്ള കല്യാണികുട്ടിയമ്മ ഉണ്ടാക്കികൊടുക്കുന്ന ചോറ് പാത്രവുമായി വരും എന്റെ ഭർത്താവ്. എന്റെ വേദനകളെ കുത്തി നോവിക്കണ്ടാന്നു കരുതിയാവും സ്വന്തം ജോലിയെയും സഹപ്രവർത്തകരുടെയും കുറ്റങ്ങളും എന്റെ മുന്നിൽ വിളമ്പാറ്‌. നീരസം കലർന്ന ഒരു ചെറുപുഞ്ചിരിയോടെ ഞാനെല്ലാം കേട്ടിരിക്കും.
മാവേലിക്കരകാരിയായ സിസ്റ്റർ മേഴ്സിയുടെ സന്ദർശനവും കാരുണ്യമായ വാക്കുകളും തമാശകളും തളർന്ന മനസ്സിന് ഉത്തേജകമാവാറുണ്ട് ചിലപ്പോൾ പ്രതീക്ഷയുടെ നാമ്പുകൾ മനസ്സിലുയരാറുണ്ട്.
കല്യാണം കഴിഞ്ഞു നാളേക്ക് ഇരുപതു വർഷം പിന്നിടും, വാർഷിക ആഘോഷത്തിൽ എനിക്കും ദൈവം സമ്മാനം തരുമെന്ന് സിസ്റ്റർ പറയാറുണ്ട്. എന്നാൽ ഇതുവരെ ജനിക്കാതെ പാതിയിൽ മരണപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണമെല്ലാം ആദ്യമെല്ലാം എടുക്കാറുണ്ടങ്കിലും പിന്നീട് എണ്ണം എവിടെയോ വെച്ച് മുറിഞ്ഞു പോയി.
പല ഡോക്ടർമാരെ മാറ്റിയുള്ള ചികിൽസകൾ എവിടെയും എത്താതെ അവസാനം ഈ ഡോക്ടറുടെ അരികിലെത്തി. തുടർന്നുള്ള ഇൻജെക്ഷൻ കുത്തി വെപ്പുകൾ ആദ്യം ആഴ്ചകളിലും പിന്നീട് മാസങ്ങളിലുമായി. അസഹ്യമായ കുത്തിവെപ്പുകളുടെ വേദനകളും മരുന്നുകളും എല്ലാം ഈ എട്ടുമാസക്കാലയളവിൽ സഹിച്ചു. പ്രതീക്ഷക്കു വകയുണ്ടന്നു ഡോക്ടർ ഉറപ്പിച്ചു പറയുന്നുണ്ടങ്കിലും അപ്രതീക്ഷമായി പലതും നടക്കുമെന്ന ഭീതി എനിക്കും ഭർത്താവിനും ഒരുപോലെ അലട്ടിയിരുന്നു. മൂന്ന് മാസക്കാലമായുള്ള ആശുപത്രി വാസം പ്രതീക്ഷയുടെ ഒരു തിരിനാളം വരുന്നതുപോലെ..
പതിവുപോലെ എന്റെ ഭർത്താവ് ചോറുമായി വന്നു. പലതും സംസാരിച്ചു എന്നാൽ ഈ വിഷയത്തെ കുറിച്ച് ഒന്നുംതന്നെ സംസാരത്തിൽ വന്നില്ല. എന്നെ വേദനിപ്പിക്കണ്ടാന്നു കരുതിയാവും. അത്രക്കും വേദനകൾ സഹിച്ചതല്ലേ. ഓരോന്നും പറഞ്ഞു ഞങ്ങൾ ഉറക്കത്തിലേക്കു ഊളിയിട്ടു.
രാത്രിയുടെ ഗാഢമായ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ അടിവയറ്റിൽ നിന്നും പുകഞ്ഞു വരുന്ന വേദനയുണ്ടായിരുന്നു. ഉടനെ ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ വിളിചുണർത്തി.
പ്രസവ വാർഡിലെ ബെഞ്ചിൽ കിടന്നു ഡോക്ടർക്കും നഴ്സുമാർക്കും മുന്നിൽ അന്ന് വരെ ഒരാൾ മാത്രം കണ്ടിരുന്ന രഹസ്യഭാഗങ്ങൾ തുറന്നു കാണിക്കുമ്പോൾ ഒരിക്കൽ പോലും ലജ്ജാക്കു പാത്രമാവാതെ ശരീരത്തെ മുഴുവൻ കാർന്നുതിന്നുന്ന വേദനയോടായിരുന്നു മല്ലിട്ടിരുന്നത്. എനിക്കു ചുറ്റിലും എന്നെപോലെ പ്രസവം കാത്തുകിടക്കുന്ന പല സ്ത്രീകളും എന്നെപോലെ അൽപ്പ വസ്ത്രധാരികളായിരുന്നു. അവരും എന്നെപോലെ വേദനയുടെ എല്ലാവിധ പരിമിതികളും താങ്ങാനാവുന്നതിലും അപ്പുറത്തും അവർ പറഞ്ഞിരുന്ന വാക്കുകളും ജല്പനങ്ങളും എനിക്കു പുതുമയായിരുന്നു.
ഡോക്ടറുടെ മുക്ക് മുക്ക് എന്ന കൽപ്പനകൾ എന്നിൽ ഉണർന്നത് അതി കഠിനമായ കോപമാണ് തോന്നിയത്. വേദനയുടെ പരമ പഥത്തിൽ ഞാനും അറിയാതെ തെട്ടടുത്തു നിന്നിരുന്ന നേഴ്‌സിനെ അടിച്ചു എന്നാൽ പലതരം ജീവിത അനുഭവം ഉള്ള അവർ എന്നെ സ്നേഹപൂർവ്വം ശാസിക്കുക മാത്രമേ ചെയ്തുള്ളു.
ഇരുപതു വർഷങ്ങൾ ഞാൻ അനുഭവിച്ചുവന്ന മച്ചിയെന്ന പേരിന്റെ എല്ലാവിധ അപമാനങ്ങൾക്കും കുത്തുവാക്കുകൾക്കും അന്തിമ തീരുമാനം ഉണ്ടായത് എന്നുള്ളിലൂടെ പിറന്ന വീണ കുഞ്ഞായിരുന്നു. അതുവരെ താങ്ങി എന്നിൽ വളർന്നു വലുതായ കുഞ്ഞിന്റെ വരവ് ഞാനറിഞ്ഞത് ചില മണിക്കൂറുകൾ മുറുക്കി പിടിച്ചു ബാത്റൂമിൽ പോയവരുടെ ധന്യമായ അവസ്ഥയെക്കാളും അപാരമായ നിർവൃതിയായിരുന്നു. ഒൻപത് മാസം ചുമന്ന ഭാരം എന്നിൽ നിന്നറക്കി വെക്കുമ്പോൾ തളർന്ന ശരീരവുമായി പാതിമയക്കത്തിൽ ഞാനെന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.
ഗാഢമായ മയക്കത്തിൽ എന്റെ ചിന്തനക്ക് അതീതമായ പല സ്വപനങ്ങളും കണ്ടു എന്നാൽ ഉണരുമ്പോൾ എന്റെ വലതു വശം ചാരി ഉറങ്ങുന്ന കുഞ്ഞിന്റെ കൈകളിൽ തൊട്ടപ്പോൾ ഞാൻ അനുഭവിച്ച നിർവൃതി വിവരിക്കുവാൻ വാക്കുകളില്ലാതെയായി.
വസ്ത്രത്തിൽ പൊതിഞ്ഞ ചുകന്നു തുടുത്ത മുഖവും കൈകളുമുള്ള കുഞ്ഞിനെ ഞങ്ങളുടെ ബന്ധു ജനങ്ങൾ മത്സരിച്ചു ആരുടെ ഛായയാണന്നു പറയുമ്പോഴും അവർക്കിടയിൽ എന്റെ ഭർത്താവിന്റെ മുഖം കണ്ടു. വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവന്റെ കൃതജ്ഞതയായിരുന്നു ആ മുഖത്ത് എനിക്ക് വായിക്കുവാൻ കഴിഞ്ഞു.
നീണ്ട ഇരുപതു വർഷത്തിന്റെ സന്തോഷം ഞാനും എന്റെ ഭർത്താവും മുഖാമുഖത്തോടെ ആഹ്ലാദിച്ചു. കണ്ണുകളിലൂടെ ഞങ്ങളുടെ ഇരുപതാമത്തെ വാർഷിക സമ്മാനത്തെ കാത്തു സൂക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തു.
-----ശുഭം-----
നിഷാദ് മുഹമ്മദ് -------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo