അരികിലുണ്ടായിട്ടും
അറിയാതെ പോയ ചില ഇഷ്ടങ്ങൾ.
പ്രാണനിൽ കലർന്നിട്ടും
പറയാതെ പോയ ചില പ്രണയങ്ങൾ.
പറയാതെ പോയ ചില പ്രണയങ്ങൾ.
ഉണർവോടെ ഉറങ്ങിയിട്ടും
ഉണരാതെ പോയ ചില മിഴികൾ.
ഉണരാതെ പോയ ചില മിഴികൾ.
തളരാതെ താങ്ങിയിട്ടും
തളിർക്കാതെ പോയ ചില ബന്ധങ്ങൾ.
തളിർക്കാതെ പോയ ചില ബന്ധങ്ങൾ.
മുറിവേറ്റു കേണിട്ടും
മുറിയാതെ പോയ ചില മൗനങ്ങൾ.
മുറിയാതെ പോയ ചില മൗനങ്ങൾ.
നിലയ്ക്കാതെ ഒഴുകിയിട്ടും
നീരറ്റ് പോയ ചില പുഴകൾ.
നീരറ്റ് പോയ ചില പുഴകൾ.
നീരൂട്ടി വളർത്തിയിട്ടും
വേരറ്റു പോയ ചില വൃക്ഷങ്ങൾ.
വേരറ്റു പോയ ചില വൃക്ഷങ്ങൾ.
താരാട്ടു പാടിയുറക്കിയിട്ടും
താങ്ങേകാതെ പോയ ചില മക്കൾ.
താങ്ങേകാതെ പോയ ചില മക്കൾ.
വിടർന്നു തീരും മുൻപേ
അടർന്നു പോയ ചില മൊട്ടുകൾ.
അടർന്നു പോയ ചില മൊട്ടുകൾ.
കരഞ്ഞു കേണിട്ടും
കനിയാതെ പോയ ചില കനവുകൾ.
കനിയാതെ പോയ ചില കനവുകൾ.
എരിച്ചു കളഞ്ഞിട്ടും
എരിയാതെ പോയ ചില സ്വപ്‌നങ്ങൾ.
എരിയാതെ പോയ ചില സ്വപ്‌നങ്ങൾ.
അറിഞ്ഞു നൽകിയിട്ടും
അംഗീകരിക്കാതെ പോയ ചില അറിവുകൾ.
അംഗീകരിക്കാതെ പോയ ചില അറിവുകൾ.
മുറിഞ്ഞു പോയിട്ടും
മറന്നു പോകാത്ത ചില മോഹങ്ങൾ.
മറന്നു പോകാത്ത ചില മോഹങ്ങൾ.
ചിന്തകളിൽ ചാലിച്ചിട്ടും
ചിതറാതെ പോയ ചില അക്ഷരങ്ങൾ.
ചിതറാതെ പോയ ചില അക്ഷരങ്ങൾ.
ചിതയിലെരിയുവോളം
തീരാത്ത ചില വ്യഥകൾ .....
തീരാത്ത ചില വ്യഥകൾ .....
സൗമ്യ സച്ചിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക