Slider

അച്ഛൻ (ചെറുകഥ)

0

കുട്ടിക്കാലത്ത് ഞാനും ചേട്ടനും വീട്ടിനകത്ത് സ്തിരമായി വഴക്കാണ് .. വഴക്കെന്ന് വച്ചാ നല്ല പൊളപ്പൻ നാടൻ തല്ല്...
ആർക്കാന്ന് ശക്തി കൂടുതൽ എന്നതായിരുന്നു പ്രധാന വിഷയം... പക്ഷേ വിജയം മാത്രം അനിശ്ചിതമായി നീണ്ടുപോയി കാരണം ഫിനിഷിംഗ് പോയിന്റിലെത്തുമ്പോൾ അമ്മ വന്ന് പിടിച്ച് മാറ്റും...
അച്ഛൻ എപ്പഴും പറയും തല്ല് കൂടി കളിക്കരുത് എന്നും പറഞ്ഞ് കണ്ണുരുട്ടി ഒരു മുരളലും പാസ്സാക്കും..
ഞങ്ങളുടെ തല്ലിനെ എന്നും കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ചിരുന്നത് കൊച്ച് പെങ്ങളായിരുന്നു
ഒരു ദിവസം രാത്രി അർജന്റിനയും ബ്രസിലും പൊരിഞ്ഞ അടി തുടങ്ങി അമ്മ അമ്മാവന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
ഇന്ന് എന്തായാലും ഒരു തീരുമാനം അകുമെന്ന് കരുതി പെങ്ങളുടെ പൊരിഞ്ഞ പ്രോൽസാഹനം..
അടി അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്''!!!
അച്ഛൻ രണ്ടിനേയും തൂക്കി പിടിച്ച് വീടിന് പുറത്ത് ഇട്ടു
പച്ച വെള്ളം കൊടുത്ത് പോകരുത് രണ്ടണ്ണത്തിനും
കതക് തുറന്നാ കൈ തല്ലി ഒടിക്കുമെന്ന് പെങ്ങൾക്ക് ഒരു താക്കിതും നൽകി...
രാത്രി ആ ഇരുട്ടത്ത് പേടിച്ച് വിറച്ച് കരഞ്ഞ എന്നെ ചേർത്ത് പിടിച്ച് പേടിക്കണ്ട ഞാനില്ലെ കൂടെ എന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ കരുതൽ ഞാനറിഞ്ഞു..
കുറച്ച് കഴിഞ്ഞ് പിന്നാമ്പുറത്ത് കൂടെ പേടിച്ച് പതുക്കെ കതക് തുറന്ന് കുഞ്ഞു പെങ്ങൾ ഭക്ഷന്നം തന്നപ്പോൾ പെങ്ങളുടെ സ്നേഹവും ഞാനറിഞ്ഞു...
രാത്രി വൈകി അമ്മ വന്ന് കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞ് കൊച്ചു കുട്ടികളല്ലെ രാത്രി ഒറ്റക്ക് അവർക്ക് പേടിയാകും നമ്മുടെ മക്കളല്ലെ ഇനി അവർ വഴക്ക് കൂടില്ല എന്ന് പറഞ്ഞ് ഞങ്ങളെ വീട്ടിനകത്തെക്ക് കൂട്ടികൊണ്ട് വന്ന് പേടിച്ച് പോയോ എന്ന് കേട്ട് കെട്ടിപ്പിടിച്ചപ്പോൾ മാതൃസ്നേഹവും ഞാനറിഞ്ഞു.....
പക്ഷേ ആ പാതിരാത്രി ഞങ്ങളെ വീട്ടിന്ന് പുറത്താക്കിയതിന് ശേഷം അച്ഛൻ അനുഭവിച്ച ആ മാനസീക സഘർഷത്തെ കുറിച്ച് മനസ്സിലാക്കാൻ മാത്രം. ഞാൻ ഒരു അച്ഛനാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo