Slider

അറബി ഭാഷ (അനുഭവകഥ)

0

പ്രവാസ ജീവിതത്തിനിടയിലാണ് ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നത് - 'ബെറ്റർജോബിനു 'ള്ള അന്വേഷണങ്ങൾക്കിടയിലാണ് അവനെകുറിച്ച് മറ്റൊരു സുഹൃത്ത് ഓർമ്മിപ്പിക്കുന്നതും ചെന്നു കണ്ടതും -
പഠിക്കുന്നകാലത്ത് പിൻബഞ്ചിലെ നിറസാന്നിദ്ധ്യമായിരുന്നു അവൻ - പഠിത്തമൊഴികെ മറ്റെന്തിന്നും
റെഡി - അതു കൊണ്ടു തന്നെ എല്ലാ ഗുലുമാലുകളും അവനെ തേടിയെത്തിയിരുന്നു -
മദ്രസയിലെ മൂന്നാംക്ലാസ്സും, സകൂളിലെ ഏഴാംതരവും കഷ്ടിച്ച് എത്തിപ്പിടിച്ച് കഴിഞ്ഞപ്പോഴേക്കും കഷ്ടപ്പാടും ദാരിദ്ര്യവും നാടുവിടാൻ പ്രേരിപ്പിച്ചതുകൊണ്ടാവാം കുറേ കാലത്തേക്ക് അവനെ കുറിച്ചുള്ള വിവരങ്ങളെല്ലാം 'പരിധിക്കു പുറത്തായിരുന്നു...
ഊഴവും കാത്ത് സന്ദർശന ഹാളിൽ കാത്തിരിക്കെ ഞങ്ങളുടെ കുട്ടിക്കാലം
മനസ്സിലേക്കോടിയെത്തി....
വള്ളി ട്രൌസറും, പൊട്ടിയ സ്റ്റെയിറ്റും,
ബട്ടൻസില്ലാത്ത കുപ്പായവും, ഉന്തിയ നെഞ്ചും, ബാക്ക്ബെഞ്ചിലെ മൊഞ്ചുമൊക്കെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റേയും അടയാളങ്ങളായിരുന്നെങ്കിലും,
ഉച്ചയ്ക്ക് വീതം വെച്ചിരുന്ന ഉപ്പിലിട്ട കണ്ണിമാങ്ങയും,അരിനെല്ലിക്കയുമൊക്കെ സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും പങ്കുവെയ്ക്കൽ കൂടിയായിരുന്നു .
.................. .................... ........
ജീവിതയാത്രയ്ക്കിടയിൽ വഴി പിരിഞ്ഞ ഞങ്ങൾ തമ്മിൽ
വർഷങ്ങൾക്കു ശേഷമാണ് വീണ്ടും
കണ്ടുമുട്ടുന്നത്..
മൾട്ടിനാഷണൽ കമ്പനിയുടെ ഉയർന്ന പദവിയിലിരിക്കുന്ന അവന്റെ വേഷവും പെരുമാറ്റവും ശരിക്കും ഒരു എക്സികുട്ടീവ് ലുക്കിലെത്തിച്ചിട്ടുണ്ട് -
വന്നു പോകുന്ന സന്ദർശകരോട് അറബിയും, ഹിന്ദിയും ഇംഗ്ലീഷും ഒഴുക്കോടെ സംസാരിക്കുന്നത് കേട്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി - പഠിക്കുന്ന കാലത്ത് പിൻബെഞ്ചിലെ ഒന്നിനും
കൊള്ളാത്തവൻ ഇന്ന് പലർക്കുംവേണ്ടപ്പെട്ടവനായി മാറിയിരിക്കുന്നു ..
അവന്റെ ശുപാർശയിൽ ലഭിച്ച ജോലിക്കുള്ള ഇന്റർവ്യുവിന് മദാമ്മക്ക് മുന്നിലിരുന്ന് മനസ്സിലുള്ള മലയാളം ഇംഗ്ലീഷിലാക്കിയെടുക്കാൻ പാടുപെടുകയായിരുന്നു ഞാൻ.
പഠിച്ച ഡിഗ്രിയും കോച്ചിംഗ് സെന്ററിലെ സ്പോക്കൺ ഇംഗ്ലീഷുമൊക്കെ
പരിഭ്രമത്തിനിടയിൽ ഉരുകി ഒലിച്ചിറങ്ങിയതു പോലെ -
............. ..........................
നിരാശയോടെ തിരിച്ച് പടികളിറങ്ങുമ്പോൾ ശരിക്കും
ചില തിരിച്ചറിവുകൾ നേടിയെടുക്കുകയായിരുന്നു ഞാൻ..,
"ഭാഷ ജീവിതം തന്നെയാണ് " ; സാഹചര്യങ്ങളുടേയും, അനുഭവങ്ങളുടെയും ജീവിതം ....
അതിൽ കഷ്ടപ്പാടിന്റെയും പ്രയാസങ്ങളുടെയും കണ്ണീര് കുടിചേർന്നാൽ അത് ശരിക്കും ലോകോത്തര ഭാഷ തന്നെ ....
(ഡിസംബർ 18 ലോക അറബി ഭാഷാ ദിനം)
ഏവർക്കും 'മഅസ്സലാമ.... /
സലാം കെ കുന്നത്ത് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo