കോരിച്ചൊരിയുന്ന മഴയത്ത് കൂരാകൂരിരുട്ടിലൂടെ സാരിത്തലപ്പ് കൊണ്ട് തലക്കുമുകളിൽ മറച്ചു അവൾ നടന്നു. ഇരുവശവും മതിൽ കെട്ടുള്ള വഴിയിൽ തലതാഴ്ത്തി കണ്ണുകൾ കൂർപ്പിച്ചു ഒലിച്ചുപോകുന്ന മഴ വെള്ള ചാലുകളും ചളികെട്ടുകളും ചാടിക്കടന്നു അവൾ നടന്നു. എങ്കിലും അവൾ ഭയപ്പാടോടെ ചുറ്റിലും നോക്കിയാണ് നടന്നത്.
ഉച്ചക്ക് തുടങ്ങിയ ശക്തമായ മഴ കാരണം എല്ലാ കടകളും ഒൻപത് മണിക്ക് മുന്നേ അടച്ചിരുന്നു. മെയിൻ റോഡിൽ നിന്നവൾ ചുറ്റുപാടും നോക്കി. നാഷണൽ ഹൈവേയിലെ ഇടക്കിടെ മഴയെ മുറിച്ചു ചീറി പാഞ്ഞു കടന്നുപോകുന്ന കാറുകളുടെയും ലോറികളുടെയും വെളിച്ചവും വാഹനങ്ങളിൽ നിന്നു ഇരുവശത്തേക്കും തെറിക്കുന്ന റോഡിലെ കെട്ടികിടന്നിരുന്ന വെള്ളവും.
അടഞ്ഞു കിടക്കുന്ന കടകളിലേക്ക് നോക്കി തന്റെ എല്ലാ ആശ്രയവും നഷ്ടപെട്ടന്നോർത്ത് അവളൊന്നു നെടുവീർപ്പിട്ടു. കുറച്ചു ദിവസമായി തുടങ്ങിയതാണ് മിനിമോളുടെ പനിയും അതോടുകൂടെയുള്ള ചുമയും. ഇതിനു മുൻപ് വന്ന ഇതെ അസുഖം ഡോക്ടറെ കാണിച്ചു വാങ്ങിയ ബാക്കിവന്ന മരുന്നു രണ്ട് ദിവസം മുൻപ് കൊടുത്തു തീർന്നു. എന്നിട്ടും അസുഖം മാറിയില്ല. തടിച്ചു കൊഴുത്തിരുന്ന തന്റെ മകളുടെ ശരീരം മെലിഞ്ഞു ഒട്ടിയും ചുമക്കുമ്പോൾ വില്ലുപോലെ വളഞ്ഞു പൊങ്ങുന്ന കാഴ്ച ഒന്നുകൂടെ അവളോർത്തപ്പോൾ തണുത്ത് പെയ്യുന്ന മഴ വെള്ളത്തുള്ളിക്കൊപ്പം അവളുടെ ചുടുകണ്ണീർ അലിഞ്ഞു.
ഒലിച്ചുവന്ന കണ്ണുനീർ തുടച്ചു എങ്ങോട്ടു പോകണമെന്ന് ഒരുനിമിഷം ആലോചിച്ചു പിന്നെ തീരുമാനിച്ചുറപ്പിച്ചപോലെ വലതുഭാഗത്തേക്കായി നടന്നു. തീർത്തും വിജനമായ റോഡിലൂടെ നടക്കുമ്പോൾ അവളിൽ ഭയം തോന്നിയെങ്കിലും തന്റെ സാരി ശരിയായ ദിശയിലാണോ എന്ന് ഉറപ്പു വരുത്താൻ മറന്നില്ല.
കുറേദൂരം നടന്നു തളർന്നപ്പോഴാണ് ദൂരെനിന്നൊരു കടയുടെ വെളിച്ചം കണ്ണിപെട്ടതു. തളർന്ന തന്റെ ശരീരത്തെ ലക്ഷ്യസ്ഥാനം കണ്ടന്ന് പറഞ്ഞു പുതിയ ഊർജം കൊടുത്തു ധിറുതിയിൽ അവൾ നടന്നു.
തലയിലെയും താടിയിലെയും കറുത്ത മുടികൾക്കിടയിൽ ഇടകലർന്ന വെള്ളമുടിയുള്ള മദ്ധ്യവയസ്കനായ ആളാണ് മെഡിക്കൽ ഷോപ്പിൽ ഉണ്ടായിരുന്നത്. അയാളുടെ ചെറിയ ഫ്രെയിമുള്ള കണ്ണട മൂക്കിന്റെ തുമ്പത്താണ്. കണ്ണടക്കു മുകളിലൂടെ നനഞ്ഞു കുതിർന്ന അവളെ ഒന്ന് ഉഴിഞ്ഞു അയാൾ നോക്കി ചോദിച്ചു.
"ഉം... എന്താ വേണ്ടത്..?"
"ഉം... എന്താ വേണ്ടത്..?"
ബ്ലൗസിനുള്ളിലെ തിരികിയിരുന്ന നനഞ്ഞ ലീസ്റ്റ് നിവർത്തി അയാൾക്ക് നേരെ അവൾ നീട്ടി. തെല്ലൊരു അറപ്പോടെ മടിച്ചു കൊണ്ടയാൾ വാങ്ങി ലൈറ്റിനു അഭിമുഖമായി ലിസ്റ്റ് പിടിച്ചു കണ്ണടയിലൂടെ വായിച്ചതിനു ശേഷം അയാൾ ചോദിച്ചു...
" എത്ര ദിവസത്തിനാ വേണ്ടത് പിന്നെ ചില്ലറ ഉണ്ടല്ലോ...?
അവൾ ചുരുട്ടി പിടിചിരുന്ന അഞ്ഞൂരിന്റെയും കുറച്ചു പത്തിന്റെയും പിന്നെ ചില്ലറ പൈസകളും ടേബിളിൽ വെച്ചു. അഞ്ഞൂറിന്റെ നോട്ടെടുത്തു അയാൾ അവൾക്ക് നീട്ടി പറഞ്ഞു "ഇത് എടുക്കില്ല.." ബാക്കിയുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി അയാൾ പറഞ്ഞു
"ഇത് അൻപത്തിഎട്ടു രൂപ... മൊത്തം ഇരുനൂറ്റി എൺപത്തിഅഞ്ചു രൂപ.... ബാക്കി"
"ചേട്ടാ... എന്റെ മോൾക്ക് നല്ല പനിയാണു... തീരെ വയ്യാ.... മരുന്ന് തരുമോ... ബാക്കി പണം ഞാൻ നാളെ കൊണ്ടു വന്നു തരാം" അവൾ ഏങ്ങലടിച്ചു കണ്ണീരൊഴുക്കി പറഞ്ഞു.
"എന്റെ പൊങ്ങളെ നിങ്ങളെ ഒന്നാമത് എനിക്ക് തീരെ പരിചയമില്ല....പിന്നെ കടം തരാൻ പറ്റില്ല"
"ചേട്ടാ ... ഞാൻ.... ഉറപ്പായും നാളെ കൊണ്ടു തരാം ദയവായി മരുന്ന് തരൂ...."
"ഇത് വല്യ ശല്യം ആയല്ലോ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ.. ആളെ മിനക്കെടുത്താതെ പോകാൻ നോക്ക്...." അയാൾ ദേഷ്യം കൊണ്ട് വിറപൂണ്ടു പറഞ്ഞു നിർത്തി "പിന്നെ പതിനെന്ന് മണി വരെ കടയുണ്ടാകും നിങ്ങൾ ആരെന്നെങ്കിലും കാശ് വാങ്ങിച്ചിട്ടു വാ അപ്പോ മരുന്ന് തരാം "

മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിന്നവൾ അടഞ്ഞു കിടന്ന കടകൾക്ക് മുന്നിലൂടെ നടന്നു അവസാന കടയുടെ അറ്റത്തു ചെന്നു നിന്നു. ആകെയുള്ള പരിചയം ലക്ഷ്മി ചേച്ചിയാണ് അവരിൽ നിന്നാണ് വീട്ടിലെ ഭക്ഷണ സാധനങ്ങൾക്കായി കുറച്ചു ദിവസം മുന്ന് ദിവസം മുന്നേ കടം വാങ്ങിയതാണ് അന്നേരം അവർ പറഞ്ഞതാണ് "ഇനി ചില്ലറ പണമൊന്നും എന്റെ കയ്യിലില്ല ഇതുമാത്രമേ ഉള്ളു ".. ഭർത്താവ് ഉപേക്ഷിച്ച തനിക്കും മകൾക്കും ലക്ഷി ചേച്ചീ മാത്രമാണല്ലോ തണലായി നിന്നത്. അവർ തന്നെയല്ലേ ഫ്ലാറ്റുകളിലെ അടുക്കളപ്പണിയും തരപ്പെടുത്തി തന്നത്. തന്റെ കയ്യിലെ അഞ്ഞൂറിന്റ നോട്ടിലെ ഗാന്ധിയുടെ പുഞ്ചിരി അവളിൽ ആശ്വാസം നൽകിയില്ല.
"ഗീതാ എന്താ ഇവിടെ.... ?" ചിന്തയിൽ നിന്നു ഞെട്ടിത്തരിച്ചവൾ നോക്കി. കുമാരേട്ടൻ അവൾ ജോലിചെയ്യുന്ന ഫ്ലാറ്റുകളിലെ സെക്യൂരിറ്റിയായി ജോലി ചെയുന്നു.
"കുമാരേട്ടാ.... ഞാൻ.... മോൾക്ക് മരുന്ന് വാങ്ങാൻ വന്നതാ... പക്ഷെ പണം തികയില്ല... പഴയ നോട്ടുകൾ അവർ എടുക്കുന്നില്ല..." ഉള്ളിലെ നൊമ്പരം ഗദ്ഗദമായി അവൾ വിക്കി വിക്കി കരഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു.
"സാരമില്ല എത്രയാ പൈസ..?. "
"ഇരുനൂറ്റി എൺപത്തിഅഞ്ചു "
"അത്രേയുള്ളു ഞാൻ തരാം" അയാളൊന്നു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി തെല്ലെരു ശ്രിങ്കാര ചിരിയോടെ പറഞ്ഞു "പക്ഷെ ഗീത ഒന്ന് സഹകരിക്കേണ്ടിവരും....അതിപ്പോ.... ആയിരം തരാം എല്ലാം നൂറിന്റെ നോട്ടുകൾ" അയാൾ പോക്കറ്റിൽ നിന്നെടുത്തു അവൾക്ക് നേരെ നീട്ടി.
അവൾ ഇരു കൈകളാലും കണ്ണീർ തുടച്ചു തലയാട്ടി പണം വാങ്ങി ബ്ലൗസിനുള്ളിലേക്ക് തിരുകി.

വൈക്കോൽ ഗോഡൗണിലെ വൈക്കോൽ കെട്ടുകൾക്കിടയിൽ കുമാരേട്ടൻ അവൾക്കു മുകളിൽ കിടക്കുമ്പോൾ കുമാരേട്ടന്റെ മദ്യത്തിന്റെയും കാജാ ബീഡിയുടെയും വിയർപ്പിന്റെയും മണം അവൾക്കു തന്റെ ഭർത്താവിന്റെ ഓർമകളാണ് വന്നത്. തന്നെ ഒഴിവാക്കി വേറൊരു പെണ്ണുമായി ജീവിക്കുന്ന ഭർത്താവ്. അതുവരെ താൻ കാത്തുസൂക്ഷിച്ച സ്ത്രീത്വവും പരിശുദ്ധിയും തന്റെ എല്ലാ നൊമ്പരങ്ങളും കുമാരേട്ടൻ അവളിൽ തളർന്നു വീണ നിമിഷം എവിടേക്കോ പറന്നുപോയി.
മരുന്ന് വാങ്ങുമ്പോൾ മെഡിക്കൽ ഷോപ്പുകാരന്റെ ചുണ്ടിലെ പരിഹാസച്ചിരിയെ തോൽപ്പിച്ചു കൊണ്ട് എന്തോ നേടിയെടുത്ത വിജയിയെപോലെ അയാൾക്ക് മുൻപിൽ അവൾ തലയുയർത്തി നിന്നു.
മഴ തോർന്ന റോഡിലെ വെള്ളം കെട്ടികിടക്കുന്ന വെള്ളത്തിൽ കാലിലെ പറ്റിപിടിച്ചു നിന്ന വൈക്കോലിന്റെ അവശിഷ്ടങ്ങൾ കഴുകി തന്റെ വീടിനെ ലക്ഷ്യമാക്കി അവൾ ധിറുതിയിൽ നടന്നു.
നിഷാദ് മുഹമ്മദ്..... "
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക