ശ്രദ്ദാർച്ചി തുമിച്ചതി
തസ്യ തസാചലാം ശ്രതാംത് മെവ
വിദ..ദമഹം"
ആമിന ഇപ്പോൾ അത് കുറച്ച് കൂടി വ്യക്തമായ് ചൊല്ലാൻ തുടങ്ങിയിരിക്കുന്നു.വാക്കുകൾ കൂട്ടിപറയാൻ തുടങ്ങിയതു മുതൽ അവൾ അവ്യക്തമായ് ഇങ്ങനെയെന്തോ പറയാൻ തുടങ്ങിയതാണ്.
അൻ വറിന് അതൊരു തമാശയാണ്.
ഉമ്മയും ഉപ്പയും ജിന്നിന്റെ ഉപദ്രവമാണെന്നും മേലേടത്ത് തങ്ങളുടെ അടുത്ത് കൊണ്ടുപോകണമെന്നും പറയാൻ തുടങ്ങിയിട്ട് കുറെയായി.
നാദിറക്കും പേടിയുണ്ട്,നമുക്ക് ഏതെങ്കിലും ഡോക്റ്റർ മാരെ കാണിച്ചാലോ,
അൻ വറിന് അതൊരു തമാശയാണ്.
ഉമ്മയും ഉപ്പയും ജിന്നിന്റെ ഉപദ്രവമാണെന്നും മേലേടത്ത് തങ്ങളുടെ അടുത്ത് കൊണ്ടുപോകണമെന്നും പറയാൻ തുടങ്ങിയിട്ട് കുറെയായി.
നാദിറക്കും പേടിയുണ്ട്,നമുക്ക് ഏതെങ്കിലും ഡോക്റ്റർ മാരെ കാണിച്ചാലോ,
"നാദിറാ, ഇതൊരു കുറവല്ലല്ലോ കൂടുതലല്ലെ?
നമ്മൾ അത് പ്രോൽസാഹിപ്പിക്കണ്ടേ,പിന്നെ ഭാവിയിൽ അവൾ ഒരു സംസ്കൃത പണ്ഡിതയുമായാലോ"
നമ്മൾ അത് പ്രോൽസാഹിപ്പിക്കണ്ടേ,പിന്നെ ഭാവിയിൽ അവൾ ഒരു സംസ്കൃത പണ്ഡിതയുമായാലോ"
ഇതൊഴിച്ചാൽ ആമിന ഒരു സാധാരണ കുട്ടിയാണ്.മൂന്നുവയസ്സിലെ മറ്റുകുട്ടികളെപ്പോലെ.
അന്ന് രാവിലെ,പാലക്കാടുള്ള സുഹൃത്ത്,രവിക്ക് ആക്സിഡന്റായി എന്നൊരു കോൾ വന്ന് അൻ വർ പുറപ്പെടാൻ തയ്യാറായതുമുതൽ കൂടെപ്പോകണമെന്നുപറഞ്ഞ് ആമിന വാശിപിടിക്കാൻ തുടങ്ങി.അതുവരെ ഒരുകാര്യത്തിലും വാശികാണിക്കാത്ത ആമിന ,അവസാനം അൻ വർ കൊണ്ടുപോകാം എന്ന് സമ്മതിക്കും വരെ കരഞ്ഞു....
രവിയുടെ ഒരു കൈ ഒടിഞ്ഞിരുന്നു,ഡിസ്ചാർജ്ജ് ആയ രവിയെ വീട്ടിൽ വിട്ട് അവിടെനിന്നിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു.
രവി പറഞ്ഞ ഷോർട് കട്ട് ഏതാണ്ട് അരകിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു പുഴ കാണാറായ്,പുഴ കണ്ടതോടെ ആമിന ഉത്സാഹത്തിലായ്,വിൻഡോ തുറന്ന് അവൾ പുഴക്കുനേരെ കൈനീട്ടി ..
പുഴക്കരികിലൂടുള്ള റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞതും ആമിന ഒച്ചയുണ്ടാക്കി,കുറച്ചുകൂടി പോകാം ഉപ്പാ ആമിനക്ക് പുഴ കാണണം,
അൻ വർ കാർ റിവേഴ്സ് എടുത്തു,പിന്നെ പുഴയോരത്തുകൂടി വേഗം കുറച്ച് ഓടിച്ചു..അൻ വർ ആമിനയെ നോക്കി,
റോഡ് വീതികുറഞ്ഞുവന്നു,പുഴ ഇടവിട്ട് കണ്ടുകൊണ്ടിരുന്ന മരങ്ങൾക്കിടയിലൂടെ ദൂരെ കണ്ട ഒരു വീടിന്റെ പുറകിൽ ഒളിച്ചു"
"ഇനി തിരിച്ച് പോകാം,പുഴ കഴിഞ്ഞു"
"ഉപ്പാ ഇത്തിരി വെള്ളം വേണം,
"പോകുന്ന വഴിക്ക് വാങ്ങാടാ,ഇനിയിവിടെനിന്നാൽ രാത്രിയാകും നമ്മളെത്തുമ്പോൾ,
"നമുക്കാ വീട്ടീന്ന് കുടിക്കാം ആമിനേടെ തൊണ്ട പൊട്ടുന്നു ഉപ്പാ"
അൻ വറിന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
അൻ വറിന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
അയാൾ ആമിനയുടെ കയ്യും പിടിച്ച് ആ പറമ്പിലേക്ക് കയറി.
പറമ്പിന്റെ അറ്റത്തായിരുന്നു വീട്,അതിനു പുറകിലൂടെ പുഴ ഒഴുകുന്നുണ്ടാവണം,പെട്ടെന്ന് കൈ വിടുവിച്ചോടിയ ആമിന ചെന്ന് നിന്നത് ഒരു ഊഞ്ഞാലിന്റെ അരികിലാണ്,
വെയിലും മഴയുമേറ്റ് അതിന്റെ കയറുകൾ ദ്രവിച്ചിരുന്നു,അവളതിൽ തൊട്ടു,ആടാൻ പറ്റില്ല എന്നു മനസ്സിലായതുകൊണ്ടാണോ,അവളുടെ മുഖം വാടി..
ഉമ്മറത്തുചെന്ന് വിളിക്കാനാഞ്ഞതും അൻ വറിന്റെ ഏകദേശം പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു,
"ആരാ,എനിക്ക് മനസ്സിലായില്ല,അയാൾ ആമിനയെ പതർച്ചയോടെ നോക്കി ."
"ഞങ്ങൾ കുറച്ച് ദൂരെ നിന്നാണ്,മോൾക്ക് കുറച്ച് വെള്ളം വേണമായിരുന്നു."
"കയറി ഇരിക്കൂ,വരദേ ഇവർക്ക് കുടിക്കാൻ കുറച്ച് വെള്ളം വേണം"അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു,
" ഞാൻ അൻ വർ,ഇതെന്റെ മകൾ ആമിന,വീട് മലപ്പുറത്തിനടുത്ത് പൊന്നാനിയിലാണ്.ഇവിടെ ഒരു സുഹൃത്തിനെ കാണാൻ വന്നതാണ്,കുഞ്ഞിന് പുഴ കാണണമെന്നു പറഞ്ഞു,"
"നിളയുടെ സംഗമം അവിടെയല്ലേ,അയാൾ മന്ത്രിക്കുമ്പോലെ പറഞ്ഞു,
അപ്പോഴേക്കും മൊന്തയിൽ വേള്ളവുമായ് ഒരു സ്ത്രീ വന്നു,
അത്രയും വേദന തിങ്ങിയ ഒരുമുഖം മുൻപ് കണ്ടിട്ടില്ല എന്ന് അൻ വർ ഓർത്തു..
"എന്റെ പേര് വാസുദേവൻ,ഇതെന്റെ ഭാര്യ വരലക്ഷ്മി,ഇവിടെയടുത്ത സ്കൂളിൽ സംസ്കൃതം ടീച്ചറാണ്,ഞാനും മലയാളം വാദ്യാരായിരുന്നു,കുറച്ച് സാമ്പത്തിക ബാധ്യത വന്നപ്പോൾ ലീവെടുത്ത് ഗൾഫിലേക്ക് പോയി"
"ആമിന വെള്ളം കുടിച്ചുകൊണ്ട് പതിയെ മുറ്റത്തേക്കിറങ്ങി,
ആ സ്ത്രീ ആകെ അസ്വസ്ഥയായതു പോലെ,അയാളും വാക്കുകൾ തീർന്നപോലെ നിശബ്ദനായി,
പെട്ടെന്ന് അയാളുടെ മൊബൈ ൽ ശബ്ദിച്ചു,അൻ വർ തീയിൽ ചവുട്ടിയപോലെ ചാടിയെഴുന്നേറ്റു
"യോ യോ യാം യാം തനും ഭക്തഃ
ശൃദ്ധയാർച്ചി തു മിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ
വിദ ധാ മ്യഹം"
ആമിന ഇടക്കിടെ ഉരുവിടാറുള്ള ശ്ലോകം..
അൻ വറിന്റെ നോട്ടം ചെന്നുവീണത് ഭിത്തിയിൽ കെടാവിൾക്കിനു മുൻപിൽ കണ്ട ചില്ലിട്ടുവച്ചിരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രത്തിലേക്കാണ്,
ഏതാണ്ട് ആമിനയുടെ പ്രായം വരും,
"ഞങ്ങളുടെ മകളായിരുന്നു;ആവണി,ഞാൻ ഗൾഫിലേക്ക് പോകാൻ നേരം വരദയുടെ വയറ്റിൽ തലവച്ച് ഞാനണവളെ ആദ്യം ആവണി എന്ന് വിളിച്ചത്,എനിക്കുറപ്പായിരുന്നു..
"പക്ഷെ മൂന്നുവർഷം കഴിഞ്ഞ് പെട്ടിനിറയെ കളിപ്പാട്ടങ്ങളുമായ് വന്ന എന്നെയവൾ പറ്റിച്ചു,പറമ്പിലെ വേലിവിട്ട് ഒരിക്കലുമവൾ പടവുകളിലേക്ക് പോലും ഇറങ്ങാറില്ലായിരുന്നു,പക്ഷേ ഞാൻ വരുന്ന അന്നുതന്നെ അവൾ..........
ഒരു പക്ഷേ നിള വിളിച്ചുകാണും എന്റെ കുട്ടിയെ,പക്ഷെ മടിതട്ടിൽ വച്ച് കളിപ്പിക്കുമ്പോൾ അവളോർത്തുകാണില്ല ശ്വാസം കിട്ടിയില്ലെങ്കിൽ എന്റെ അവണി ........."അയാൾ പൊട്ടിക്കരഞ്ഞു.അവളും,
ഒരു പക്ഷേ നിള വിളിച്ചുകാണും എന്റെ കുട്ടിയെ,പക്ഷെ മടിതട്ടിൽ വച്ച് കളിപ്പിക്കുമ്പോൾ അവളോർത്തുകാണില്ല ശ്വാസം കിട്ടിയില്ലെങ്കിൽ എന്റെ അവണി ........."അയാൾ പൊട്ടിക്കരഞ്ഞു.അവളും,
" അവളുടെ സ്വരമാണ് താങ്കൾ അൽപം മുൻപുകേട്ട റിംഗ് ടോൺ.എന്റെ മകൾ ഞാൻ വരുമ്പോൾ ചൊല്ലി കേൾപ്പിക്കാൻ ,ആവർത്തിച്ചാവർത്തിച്ച് പഠിച്ചത്"
ആകെ വിയർത്ത് പോയിരുന്നു അൻ വർ ,എന്ത് ചെയ്യണമെന്നറിയില്ല.ആമിനയെ എടുക്കാൻ തിരിഞ്ഞപ്പോൾ മുറ്റത്ത് അവളില്ല,അയാൾ മുറ്റത്തേക്ക് ചാടിയിറങ്ങി,
അയാൾക്ക് മുൻപേ വാസുദേവനും വരലക്ഷ്മിയും വീടിനുപിന്നിലേക്കോടി,
പിന്നാമ്പുറത്തുനിന്നും താഴേക്ക് ഓടുമ്പോൾ അൻ വർ കണ്ടു,താഴെ പടവുകളിലിരുന്ന് നിളയോട് പരിഭവിക്കുകയായിരുന്ന ആമിനയെ വാരിയെടുത്ത് ഉമ്മകൾകോണ്ട് മൂടുന്ന വസുദേവനും ലക്ഷ്മിയും........നിള അന്ന് പതിവിലും നിശബ്ദയായിരുന്നു.........
..........ജിമ്മിജോസഫ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക