Slider

ഇന്ദ്രജാലങ്ങൾ (ചെറുകഥ)

0

അനുസരണയില്ലാത്തൊരു കുട്ടിയായിരുന്നു ഞാൻ മറ്റുള്ളവരെ കളിയാക്കുന്നതിലായിരുന്നു എനിക്കേറേ പ്രിയം.
എന്നെ പോലെ തന്നെ കൂട്ടുകാരും.
ഒന്നിലും വിശ്വസിക്കില്ല. എന്നാൽ വിശ്വസിക്കുന്നവരെ കളിയാക്കി കരിവാരിതേക്കും.
ഞങ്ങളാ നാലുപേരെക്കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ ദിവസവും പരാതികൾകൊണ്ട് വീട്ടിൽ വരുന്നത് പതിവ് കാഴ്ച.
യുവാക്കളായിട്ടും ആ സ്വഭാവം ഞങ്ങൾ മാറ്റിയില്ല..
അന്നൊക്കെ ഞായറാഴ്ച ദിവസങ്ങളിൽ മുടങ്ങാതെ പട്ടണത്തിൽ പോകും.
ഹോട്ടലിൽ കയറി വയറുനിറച്ച് തിന്ന് കഴിയാറാവുബോൾ തലയിലെ ഒന്നോ രണ്ടോ മുടിയിടും പാത്രത്തിലേക്ക് പിന്നെ അതും പറഞ്ഞ് ബഹളം അവസാനം കാശും കൊടുക്കാതെ പോരുകയും ചെയ്യും.അങ്ങനെ പല പല വേലത്തരങ്ങൾകൊണ്ട് ഞങ്ങളങ്ങിനെ മദിച്ചു നടന്നു.
ഒരുനാൾ അങ്ങാടിയിൽ ആൾക്കൂട്ടത്തിനു നടുവിൽ ഒരു ഇന്ദ്രജാലക്കാരൻ.
അയാളുടെ ഇന്ദ്രജാലങ്ങൾ കണ്ട് കാണികൾ കൈയ്യടിക്കുന്നു അയാളുടെ മുന്നിൽ വിരിച്ച തുണിയിൽ നോട്ടുകളും നാണയതുട്ടുകളും നിറയുന്നു.
ഞങ്ങളും കുറച്ച് നേരം കാഴ്ചക്കാരായി പിന്നെ അയാളുടെ ഇന്ദ്രജാലങ്ങൾ തട്ടിപ്പാണെന്നും പറഞ്ഞ് ഞങ്ങൾ ബഹളംമുണ്ടാക്കി ദയനീയമായി അയാൾ ഞങ്ങളോട് കുറേ കേണപേക്ഷിച്ചു നല്ല ആരോഗ്യമുള്ള ഞങ്ങളെ എതിർക്കാൻ ആരും മുന്നോട്ട് വന്നില്ല. ഇന്ദ്രജാലം അവസാനിപ്പിച്ച് അയാൾ സങ്കടത്തോടെ അടുത്ത പട്ടണത്തിലേക്ക് യാത്രയായ്. തുണിയിൽ വീണ നോട്ടുകളും നാണയതുട്ടുകളുംകൈയ്യിലാക്കി സന്തോഷത്തോടെ ഞങ്ങളും.
അങ്ങിനെ ഒന്നുരണ്ട് ഞായറാഴ്ചകൾ അയാൾ ഞങ്ങളുടെ ഉപദ്രവങ്ങൾകിരയായ്
പിന്നെ അയാളെ എവിടെയും കണ്ടില്ല.
കാശൊന്നുമില്ലാതെ ഇരിക്കുന്നൊരു സമയത്താണ് മോശണത്തിലേക്ക് ചിന്ത വഴിമാറിയത്. അടുത്തുള്ള തെങ്ങിൽ വലിഞ്ഞു കയറി ഞാൻ തേങ്ങകൾ വെട്ടിയിടുബോൾ താഴെ നിന്നു ഒപ്പമുള്ളവർ അതെല്ലാം പെറുക്കികൂട്ടി.
ആ സമയത്താണ് പട്ടണത്തിൽ കണ്ട ഇന്ദ്രജാലകാരൻ വന്നത് അയാളെ തടഞ്ഞു നിർത്തി കൈയ്യിലുണ്ടായിരുന്ന നാണയങ്ങളും പിടിച്ചുപറിച്ച് എന്നിട്ടുംവിടതെ അയാളെ ഞങ്ങൾ കുറേ ഉപദ്രവിച്ചു ദുഃഖ ഭാരത്തോടെ അയാൾ തെങ്ങിൻമുകളിലിരിക്കുന്ന എന്നെ നോക്കി.
അയാളുടെ കൈയ്യിലുള്ള മാന്ത്രികവടി എന്റെ നേരേ അയാൾ ചൂണ്ടി. മുകളിരുന്ന് അപ്പോളും ഞാനയാളെ കളിയാക്കി ചിരിച്ചു കൂട്ടുക്കാരും.
മാന്ത്രികവടിയിലേക്ക് ഒന്നു സൂക്ഷിച്ച് നോക്കി ഞാൻ പിന്നെ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.
തെങ്ങിനുചുവട്ടിലുംപരിസരങ്ങളിലും
വെള്ളംനിറയുന്നു...തെളിഞ്ഞ വെള്ളം......പേടിയില്ലാതെ ഞാൻ ഉറക്കെ പറഞ്ഞു....
തന്റെ ഇന്ദ്രജാലങ്ങളൊന്നുംഎന്റടുത്ത് നടക്കില്ല ഒലിപുഴയിൽ മലവെള്ളം കുത്തിയൊലിച്ചു വരുബോൾ ഞാനക്കരയ്ക്ക് നീന്തി കരപ്പറ്റാറുണ്ട്.
അപ്പോൾ എനിക്ക് കൂട്ടുകാരെ കാണാൻ കഴിഞ്ഞില്ല അവരുടെ ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞില്ല.
ചുറ്റിലം വെള്ളം വെള്ളം ഉയർന്നു വരുന്നു തെളിഞ്ഞവെള്ളമായതിനാൽ ഭയം തോന്നിയില്ല..വെള്ളം എന്റെ കലിൽ തൊട്ടു. നേരിയ തണുപ്പ് അല്പം നേരം വെള്ളത്തിലേക്ക് നേക്കിയിരുന്നു..
പിന്നെ തെങ്ങിൽ നിന്നും കൈവിട്ട് ഒറ്റനീന്തൽ.
.................
തണുത്ത കാറ്റ് തട്ടിയപ്പോൾ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു മുകളിൽ ഞരങ്ങിമൂളികൊണ്ട് ഫാൻ കറങ്ങുന്നു
അടുത്തിരിപ്പുണ്ട് അമ്മ. കുറച്ചു ദൂരെ മാറി നിൽക്കുന്നു അച്ഛൻ.
എന്താണ് സംഭവിച്ചെതെന്ന് ഓർക്കാൻ ഒരു ശ്രമംഇല്ല... വെള്ളം മാത്രം വരുന്നു ഓർമ്മയിൽ.
നേഴ്സ് വന്നു എന്റെ കാലുകൾക്ക് മുകളിൽപുതപ്പ് ഇട്ടു കാലുകൾ അനക്കിയ ഞാൻ വേദനകൊണ്ട് പുളഞ്ഞു.പിന്നെ പുതപ്പ് മാറ്റി നോക്കി കാലുരണ്ടുംമാവിട്ട് കെട്ടിയിരിക്കുന്നു.
എല്ലുകൾ പൊട്ടിപൊടിഞ്ഞിട്ടുണ്ടാകാം അത്രയും വേദന.
അമ്മയുടെ ചോദ്യം ? എങ്ങിനെ പറ്റി മോനെ..
അമ്മയുടെ നിറഞ്ഞ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു.
വെള്ളത്തില് നീന്തിയതാ
വെള്ളത്തിലോ ? ഒന്നും മനസ്സിലാകാതെ അമ്മ അച്ഛനെ നോക്കി.
അതിന് നീ കിടന്നിടത്ത് വെള്ളമൊന്നും ഉണ്ടായിരുന്നില്ലലോ. അച്ഛന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്തയിൽ മുക്കി.
അവിടെയാകെ വെള്ളമായിരുന്നു തെങ്ങിന്റെ മുകളിലെത്തിയിരുന്നു വെള്ളം...
വെള്ളമല്ലാതെ വേറൊന്നുമെനിക്ക് ഓർതെടുക്കാൻ കഴിഞ്ഞില്ല.
അച്ഛനെന്തോ പിറുപിറുത്ത് പുറത്തേക്ക് നോക്കി നിന്നു.
കുറേ നാൾ ആ കിടപ്പിൽ തന്നെ പരസഹായമില്ലാ ഒന്നിനും കഴിയില്ല..ആഴ്ചകൾ മാസങ്ങൾ..
ഉള്ളതെല്ലാംവിറ്റുപെറുക്കി ചികിൽസക്കായ് പിന്നെയും കടങ്ങൾ വാങ്ങിയും....പെരുകികൂടിയ കടങ്ങൾക്ക്നടുവിൽ മാധാപിതാക്കൾ അവസാനം കിടപ്പാവും പോയ്..എന്നിട്ടും എന്നിൽ മാറ്റമൊന്നും കണ്ടില്ല. ജീവിതം ഒരു വീൽചെയറിൽ ഒതുങ്ങി...
..................
കടങ്ങളിൽമുങ്ങിയ
മാതാപിതാക്കളുടെ ആത്മഹത്യ എന്നെ ആകെ തകർത്തു ഞാൻ കാരണം എന്റെ ധുർനടപ്പ് കാരണം.
ആശുപത്രിയിൽനിന്നും എന്നെ കൊണ്ടുപോയത് ഒരു അനാഥ മന്ദിരത്തിലേക്ക്
...........
വലിയ മതിൽകെട്ട് അതിനുള്ളിൽ നിണ്ട്കിടക്കുന്ന രണ്ട് കെട്ടിടങ്ങൾ.മുറ്റത്ത് നിറയേ ചെടികൾ പലനിത്തിലുള്ള പൂക്കൾ... മുതിർന്നവർ കുട്ടികൾ സ്ത്രീകൾ..അതിൽ അംഗവൈകല്യമുള്ളവരും ഇല്ലാത്തവരും. അവിടെയാകെ ഒരു നിശബ്ദത. ചിരിമാഞ്ഞ മുഖങ്ങൾ...
മുറിയിലേക്ക് കടക്കുബോൾ വരിയായ് കിടക്കുന്ന ബെഡ്ഡുകൾ..അതിൽ ചുരുണ്ടുകൂടിയിരിക്കുന്ന പഴന്തുണികെട്ടുപോലെ കുറേ കോലങ്ങൾ..മുറിയുടെ നടുവിലെ ബെഡ്ഡിലേക്ക് വീൽചെയറിൽ ഞാൻ ചെല്ലുബോൾ ചുറ്റുമുള്ള കണ്ണുകൾ എല്ലാം എന്നിൽ തന്നെ.ആയാസപ്പെട്ട് കട്ടിലിലേക്ക് കയറി...
ആ വലിയ മുറിയിൽ എന്നെപോലെ കുറേപേർ....എല്ലാവരുടെ മുഖത്തും മൗനം നിഴലിച്ചുനിൽക്കുന്നു. ഇടയ്ക്ക് വെള്ള നിറമുള്ള കോട്ടിട്ട് നേഴ്സ് വരും..
അങ്ങിനെ നാളുകൾ തള്ളിനീക്കി..
ആരേയും അറിയാൻ ശ്രമിച്ചില്ല..
ആരോടുംമിണ്ടാതെ ആ മുറിക്കുള്ളിൽ ചെയ്തുകൂട്ടിയ പാപങ്ങളോർത്ത് നീറി തീരാറായ ഒരു ജന്മമായ് ഞാൻ.
.....................
ഇന്ന് ഇവിടെ ഒരു ഇന്ദ്രജാലകാരൻ വരുന്നുണ്ടെന്ന് നേഴ്സ് പറഞ്ഞിട്ട് പോയ്....മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റങ്ങൾ...ഉച്ച കഴിഞ്ഞു എല്ലാവരും ഹാളിലേക്ക് പോകുന്നു പോകാൻ മടിച്ച എന്നെ നേഴ്സ് നിർബന്ധിച്ച് കൊണ്ടുപോയ്...
എല്ലാവരും നിശബ്ദരായ് ഇരിക്കുന്നു..അവർക്കു പുറകിലായ് ഞാനും വീൽചെയറിൽ....
അല്പനേരം കഴിഞ്ഞ് വേദിയിലേക്ക് ഒരു ബാലൻ കടന്നുവന്നു....
കറുത്തൊരു കോട്ടുമിട്ടവൻ കൈകൂപ്പി എല്ലാവരെയും വണങ്ങി...
എന്റെയുള്ളിൽ നേരിയ ഭയം ഉടലെടുത്തു...കണ്ണുകൾ ആ ബാലനിൽ തന്നെ നിലയുറപ്പിച്ചു...
.....
അവൻ പലപല ഇന്ദ്രജാലങ്ങൾകൊണ്ട് മുൻപിലിരിക്കുന്നവരുടെ കൈയ്യടികൾ ഏറ്റുവാങ്ങികൊണ്ടിരുന്നു...
തൂവ്വാലയിൽ നിന്നും വെള്ളരിപ്രാവുകളെ പറത്തി....
പലവർണ്ണങ്ങളിലുള്ള പൂക്കൾ അങ്ങിനെ തുടർന്നു...അവസാനം കടലാസുകഷ്ണങ്ങൾ കൊണ്ട് നോട്ടുകൾ ആ നോട്ടുകളെ അവൻ വായുവിൽ പറത്തി...അതിലൊരുനോട്ട് എന്റെ മടിയിലും വീണു...
ഇന്ദ്രജാലങ്ങൾ എല്ലാം കഴിഞ്ഞു ഹാളിൽ നിന്നും എല്ലാവരും പിരിയുബോൾ അവൻ എന്നെ നോക്കിയൊന്നു ചിരിച്ചു...പിന്നെ അടുത്തേക്ക്നടന്നുവന്നു...
എന്റെ കൈയ്യിലേക്കവൻ വലിയൊരു ദ്വാരമുള്ള നോട്ടു വച്ചു തന്നു എന്നിട്ട് പറഞ്ഞു...
ഈ ദ്വാരത്തിലൂടെ നോക്കിയാൽ പലകാഴ്ച്ചകളും കാണാം...
മുന്നോട്ട് നടന്നു നീങ്ങിയ അവനെ ഞാൻ ആ നോട്ടിന്റെ ദ്വാരത്തിലൂടെ നോക്കി..........................
പട്ടണത്തിലെ ആൾവട്ടത്തിന്റെ നടുവിൽ ഒരു ഇന്ദ്രജാലകാരൻ ഇരുന്നു കേഴുന്നു..അപേക്ഷിക്കുന്നു. നാലുപേരുടെ ചിരികൾ ചിന്നിചിതറിയ നാണയതുട്ടുകൾ. ഒരുനിമിഷം ഭയന്ന് വീൽ ചെയറിൽ നിന്നും പിന്നോട്ട് മലച്ചു ഞാൻ..ആ നോട്ട് ഞാൻ ചുരുട്ടി കൈവെള്ളയിൽ മുറുകേ പിടിച്ചു.. കൈകൾ വിറയ്ക്കുന്നു മനസ്സ് അതിവേഗം കഴിഞ്ഞ കാലത്തിലേക്ക് സഞ്ചരിച്ചു കാഴ്ചകൾ തെളിയുന്നു...നടന്നു മറയുംമുംപേ ബാലൻ ഒന്നു തിരിഞ്ഞുനോക്കി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായി കണ്ണുകൾ എന്നോടെന്തോ പറഞ്ഞു..നടന്നുനീങ്ങുന്ന അവനേയും നോക്കി അല്പനേരം ഞാൻ നിന്നു..
പിന്നെ വീൽ ചെയറിൽ മുറിയിലേക്ക്...
മുറിയിലേ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു ഒരുവിധം തപ്പിതടഞ്ഞ് ബെഡ്ഡിലേക്ക് കയറി പുതപ്പ് മുകളിലൂടെയിട്ടു പുതപ്പിനുള്ളിൽ ഇരുട്ട് പരന്നു..കണ്ണുകൾ ഇറുകെയടച്ചു....മനസ്സ് വീണ്ടും ആ ബാലനുപുറകേ സഞ്ചരിച്ചു..........
പാപങ്ങൾചെയ്ത വഴികളിലൂടെ....നിലവിളികൾ ...അപേക്ഷകൾ ദയനീയമുഖങ്ങൾ നിറഞ്ഞ കുറേ കണ്ണുകൾ..വെളിച്ചമില്ലാത്തമുറികളിൽ വസ്ത്രമില്ലാതെ കിടക്കുന്ന പാവം സ്ത്രീ രൂപങ്ങൾ ചുറ്റിയും കാലിയായ മദ്യകുപ്പികൾ അടക്കിപിടിച്ച കിതപ്പുകൾ...അവയ്ക്കിടയിലെ തേങ്ങലുകൾ....
കാതുകളിലേക്ക് തണുത്തൊരു കാറ്റ് കയറുന്നപോലെ പിന്നെ വെള്ളംഓളം വെട്ടുന്നു...
പുതപ്പ് വലിച്ച്മാറ്റി ചുറ്റിലുംഭയത്തോടെ നോക്കി ഇരുട്ട്.....മുറിയിലേക്ക് വെള്ളംഒഴുകിവരുന്നുണ്ട് ഓളങ്ങൾതീർത്ത് അത് ബെഡ്ഡിലേക്ക്നിറഞ്ഞുയർന്ന് വരുന്നു...വെള്ളം...വെള്ളം പേടിയോടെ ഞാൻ പുതപ്പ് വാരിപിടിച്ച് കരഞ്ഞു..
.............
മുറിയിൽ വെളിച്ചംപരുന്നു എനിക്ക്ചുറ്റും വട്ടംകുടിനിന്നവർ അരിസത്തോടെ എന്തൊക്കയോ പറയുന്നുണ്ട്......നേഴ്സ് വന്നു എന്തുപറ്റിയെന്ന ചേദ്യത്തിന്....പേടിയോടെ ഞാൻ ചുറ്റിലും നോക്കി. പിന്നെ പതിയേ പറഞ്ഞു...ഇവിടെ വെള്ളം വെള്ളം നിറയുന്നു...ചുറ്റിൽ നിന്നും ചിരികൾ ഉയർന്നു ആ ചിരികൾക്കിടയിൽ ഏതോ ഒരു ശബ്ദം..അയാൾക്ക് ഭ്രാന്താണ്...അയാളെ ഇവിടേന്ന് മാറ്റണം......
ലൈറ്റുകളണഞ്ഞു...ഇരുട്ടുമൂടി...ബെഡ്ഡിനുമുകളിൽ പുതപ്പ് വാരിപിടിച്ച് ഞാനിരുന്നു ഉറങ്ങാതെ....
ഭ്രാന്ത്പിടിച്ച മനസ്സുമായ്..ഭ്രാന്തന്റെ കാലിലേ ചങ്ങലകിലുക്കം ഇരുട്ടിലെവിടെനിന്നോ കേൾക്കുന്നു....കാതുകളിലേക്ക് ആ ശബ്ദം തുളച്ചുകയറുന്നു....
===മുരളിലാസിക===
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo