Slider

ആലിലക്കാറ്റ് ~ കവിത

0

ഓർക്കുന്നു ഞാനീ മരുഭൂവിലിരുന്നെന്റെ
ആൽമര തണലിലെ വിശേഷങ്ങൾ
മറവിയിൽ കാലം കുഴിച്ചടാത്തൊരു -
വ്യഥയാണിന്നെന്റെ ആ ഗ്രാമദൃശ്യം.
ആലില വീഴ്‌ത്തുന്ന കാറ്റിന്റെ കൈകളാൽ
അങ്ങു തണുപ്പാകും ഇങ്ങു ചൂടെങ്കിലും.
ആൽമര കൽകെട്ടിൽ ഇരിക്കുവാൻ കൊതിക്കും ഞാനെന്റെ ഊഷ്മള ദിനങ്ങളിൽ പതിവായ്.
പാട്ടൊന്നു പാടിയ ഇണ പക്ഷികളെയും
മറക്കുന്നിലെൻ മനം അടങ്ങാത്ത ദാഹംപോൽ അമ്പലമണികൾ മുഴങ്ങുന്നതിവിടെ കേൾക്കാം
നിറയുന്ന ദീപങ്ങളും തെളിയുന്നു മനസ്സിൽ.
ആൽമരം മഴച്ചൂടിയ ദിനങ്ങളെത്ര
അതിൽ നനഞ്ഞത്രയെന്നും അറിയില്ല.
സുഖമായിരുന്നു ആ മഴയും തണുപ്പും
ദൈവസന്ദേശം പറഞ്ഞെത്തും ഗുരുക്കന്മാർ -
ഉണ്ടാകും കല്പടവുകളിലിപ്പോഴും.
ഓർത്തു ഞാൻ പാട്ടും പദസരവും -
കിലുക്കവും പതിവായി പലകുറി.
പിന്നീടൊരുദിനം നിന്നെയും ഓർമയിൽ-
നീയും സഖിമാരും ഒന്നിച്ചെത്തിയ അമ്പലവും.
മുല്ലപ്പൂ മണമുള്ള നിന്റെ മുടികളിൽ പതിവായ്
ഒരു തുളസിക്കതിർ ചൂടി നിന്നതും.
പിന്നെ നീ ചിരിച്ചതും,അടുത്തതും,പിരിഞ്ഞതും.
എല്ലാം സ്മരണകളാണല്ലോ എനിക്കിവിടെ
വരുവാൻ കൊതിക്കുന്നു ഞാനെന്നും മരച്ചോട്ടിൽ
എന്നു കഴിയുമെന്നറിയില്ല താനും
മോഹങ്ങളെല്ലാം വിയർത്തിറങ്ങുന്നു, എങ്കിലും
അതിലേറെ സ്വപ്‌നങ്ങൾ കയറുന്നെന്നിൽ.
ദൂരെയാം അമ്പലമുറ്റത്തെ ആൽമരമെന്നും -
കാണുന്നു ഞാനെന്നും വെറുതെ കിനാവിൽ.
ഒരു സ്നേഹകുടുംബത്തിൻ പ്രാരാബ്ധം -
പുറകെ വലിക്കുന്നു പാദങ്ങളെയെന്നും.
എങ്കിലും ഒരുദിനം വരുമെൻ ആൽമരച്ചോട്ടിൽ
കാത്തിരിക്കുന്ന പുതുസ്മരണകൾക്കായി.........
======
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo