Slider

ഒന്നു പറയുമോ കണ്ണാ

0

വെണ്ണ കട്ടുണ്ണുന്ന ലാഘവത്തോടെ,
എൻ ഹൃദയം നീ കവർന്നെടുത്തു.
പറയുമോ കണ്ണാ ആ ധന്യ നിമിഷം, 
എപ്പോഴായിരുന്നു കണ്ണാ ,
എവിടെ വച്ചായിരുന്നു.
നീലക്കടമ്പിൻറെ ശീതളഛായയിൽ
കണ്ണാരം പൊത്തി കളിച്ചപ്പോഴോ
വൃന്ദാവനത്തിലെ കൽമണ്ഡപത്തിൽ
കിന്നാരം ചൊല്ലി ഇരുന്നപ്പോഴോ.
കാളിയ മർദ്ദനം ചെയ്തു നീ ഞങ്ങളുടെ,
കാളിന്ദിയെ മുക്തയാക്കിയ നേരത്തോ.
തുളസിക്കതിർമാല തിരുമാറിലണിയിച്ച്,
നിർവൃതിയോടെ ഞാൻ നിന്നപ്പോഴോ.
ഗോവർദ്ധനഗിരി കയ്യാലുർത്തി നീ,
യാദവ രക്ഷകനായപ്പോഴോ,
ഗോപികമാരുടെ ചേലകൾ മോഷ്ടിച്ച്.
പേരാലിൻ കൊമ്പത്തിരുന്നപ്പോഴോ.
വേണുഗാനത്തിൻറെ മാസ്മരശക്തിയാൽ,
ഞാനെന്നെ തന്നെ മറന്നപ്പോഴോ.
രാസകേളിനടനം കഴിഞ്ഞ് നിൻ,
തോളിൽ തല ചായ്ച് മയങ്ങിയപ്പോഴോ.
പറയുമോ കണ്ണാ ആ ധന്യ നിമിഷം,
എപ്പോഴായിരുന്നു കണ്ണാ,
എവിടെ വച്ചായിരുന്നു.
രാധാ ജയചന്ദ്രൻ,വൈക്കം
09.12.2016.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo