സന്ധ്യയുടെ ചുവപ്പു ആ മൾബറി പാടത്തിലേക്കും വ്യാപിച്ചു തുടങ്ങിയിരുന്നു..
അതിനരികിൽ..പുരാതന രീതിയിൽ പണി
തീർത്ത..സാധാരണക്കാർ മാത്രം താമസിക്കുന്ന,.
ഒരുപാടു പഴയ കെട്ടിടങ്ങൾ അടങ്ങിയ...ആ
തെരുവിലേക്കുള്ള വഴിയിൽ അവർ രണ്ടുപേർ
മാത്രം..ഹൃദയവേദനയോടെ അവൾ പറഞ്ഞു.
അതിനരികിൽ..പുരാതന രീതിയിൽ പണി
തീർത്ത..സാധാരണക്കാർ മാത്രം താമസിക്കുന്ന,.
ഒരുപാടു പഴയ കെട്ടിടങ്ങൾ അടങ്ങിയ...ആ
തെരുവിലേക്കുള്ള വഴിയിൽ അവർ രണ്ടുപേർ
മാത്രം..ഹൃദയവേദനയോടെ അവൾ പറഞ്ഞു.
"എല്ലാം അറിയുന്ന അങ്ങയോടു ഇനിയും യാചിക്കാൻ എനിക്കു കഴിയില്ല പ്രിയനേ "..അവിടുന്നു കാണുന്നില്ലേ എന്റെ വേദന ?
ഇനിയും എത്രനാൾ?"
ഇനിയും എത്രനാൾ?"
"ബെല്ല..പ്രിയപ്പെട്ടവളെ..എന്നെക്കാൾ ഞാൻ നിന്റെ പ്രണയത്തെ വിശ്വസിക്കുന്നു..എങ്കിലും
നിന്നെ എന്റെ ജീവിതത്തിലേക്ക് കൈ പിടിക്കും
മുൻപ് എന്റെ പിതാവിന്റെ അനുവാദം വാങ്ങിക്കണം എനിക്കു..പക്ഷെ.."
നിന്നെ എന്റെ ജീവിതത്തിലേക്ക് കൈ പിടിക്കും
മുൻപ് എന്റെ പിതാവിന്റെ അനുവാദം വാങ്ങിക്കണം എനിക്കു..പക്ഷെ.."
"ഓ..ആൽബർട്ട്..പ്രിയപെട്ടവനെ..എനിക്ക്
കാണാം നിന്റെ ഹൃദയം ..ഒരു അഭിസാരികയുടെ
മകളെ പ്രണയിക്കുന്നു എന്നു ഒരിക്കലും അങ്ങയുടെ പിതാവിനോട് പറയുവാൻ അങ്ങേക്കു കഴിയുകയില്ല..പ്രഭു ഒരിക്കലും അത് അംഗീകരിക്കുകയുമില്ല.."
കാണാം നിന്റെ ഹൃദയം ..ഒരു അഭിസാരികയുടെ
മകളെ പ്രണയിക്കുന്നു എന്നു ഒരിക്കലും അങ്ങയുടെ പിതാവിനോട് പറയുവാൻ അങ്ങേക്കു കഴിയുകയില്ല..പ്രഭു ഒരിക്കലും അത് അംഗീകരിക്കുകയുമില്ല.."
"അദ്ദേഹം ആൽബർട്ടിന്റെ പിതാവ് മാത്രമല്ല..
ഈ പട്ടണത്തിന്റെ പ്രഭു കൂടിയല്ലേ ബെല്ലാ?"
ഏകമകൻ ആയ എനിക്കു വേണ്ടി
എന്റെ മാതാവിന്റെ മരണശേഷം ജീവിതം
ഉഴിഞ്ഞു വച്ച മഹാൻ ആണദ്ദേഹം.."
ഈ പട്ടണത്തിന്റെ പ്രഭു കൂടിയല്ലേ ബെല്ലാ?"
ഏകമകൻ ആയ എനിക്കു വേണ്ടി
എന്റെ മാതാവിന്റെ മരണശേഷം ജീവിതം
ഉഴിഞ്ഞു വച്ച മഹാൻ ആണദ്ദേഹം.."
"എല്ലാവർക്കും മാതൃക ആയ അദ്ദേഹം സ്വന്തം
പുത്രൻ ഒരു അഭിസാരികയുടെ പുത്രിയെ വിവാഹം ചെയുന്നത് സഹിക്കില്ല..ആ വേദന അദ്ദേഹത്തിൽ ചൊരിയാൻ എന്റെ ഹൃദയം
അനുവദിക്കുന്നില്ല..എങ്കിലും നിന്റെ പ്രണയം
ഉപേക്ഷിക്കുവാൻ ഒരുക്കമല്ല ഞാൻ..ഏറ്റവും
അടുത്ത സന്ദർഭത്തിൽ തന്നെ സംസാരിച്ചു
ഉചിതമായ തീരുമാനവുമായി വരും ഞാൻ..
എനിക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കില്ലേ ബെല്ലാ..എന്റെ പ്രിയേ.."

"തീർച്ചയായും പ്രിയനേ..എല്ലാമറിയുന്ന ദൈവം
നമ്മെ അകറ്റുകയില്ല.പ്രഭുവിന്റെ മനസ്സിൽ അദ്ദേഹം അത്ഭുദം പ്രവർത്തിക്കും.കാരണം
ഇപ്പോൾ എന്റെ മാതാവ് അഭിസാരികയല്ല..
അതുകൊണ്ടല്ലേ ഈ തെരുവിലെ അസന്മാർഗികളെ എല്ലാം ഒഴിപ്പിച്ചപ്പോളും പ്രഭു
ഞങ്ങളിൽ കൃപ ചൊരിഞ്ഞത്.."

തന്റെ മുന്നിൽ മുട്ടുകുത്തിയ ബെല്ലയെ അവൻ
സ്നേഹത്തോടെ നോക്കി.പരമ്പരാഗത രീതിയിൽ
കഴുത്തിൽ പൂക്കൾ തുന്നിയ ഒരു നീളൻ ഉടുപ്പാണ് അവൾ ധരിച്ചിരുന്നത്.എങ്കിലും അവളുടെ സൗന്ദര്യം അതിൽ ജ്വലിച്ചു നിന്നു..ഇളം നീല
നിറമുള്ള സ്കാർഫിനാൽ മൂടപ്പെട്ട അവളുടെ
സ്വർണനിറമുള്ള നിബിഡമായ മുടിച്ചുരുൾ
നിലത്തേക്ക് ഒഴുകി കിടന്നു..നെറ്റിയിലേക്ക് അലസമായി വീണു കിടന്നു മുടിയിഴകൾ.

അവളുടെ കവിളുകൾക്കു പഴുത്ത ഓറഞ്ചിന്റെ നിറമായിരുന്നു.ചുവന്നു തുടുത്ത മൾബറിയുടെ
നിറമായിരുന്നു ചുണ്ടിതളുകൾക്കു..
അവളുടെ വിടർന്ന നീൾനീല മിഴികളിൽ പ്രണയത്തേക്കാൾ തന്നിലുള്ള വിശ്വാസവും പ്രാർത്ഥനയും നിറഞ്ഞു നിൽക്കുന്നതും നോക്കി അവളുടെ കൺപീലിയിൽ തുളുമ്പി നിന്ന നീർമുത്തിനെ ഒന്നു തൊടാൻ പോലും മറന്നു
പ്രണയാർദ്രമായ മനസോടെ നിന്നുപോയി അവൻ..

******* ********* ********* ********
ആ പഴയ സെമിത്തേരിയിൽ അവൾ തനിച്ചായിരുന്നു..നിസ്സംഗമായ മുഖത്തോടെ
പുതുമണ്ണിനരികിൽ അവൾ ഇരുന്നു..ഈ
ലോകത്തു നടക്കുന്ന ഒന്നും അറിയാത്ത മനസുമായി..ആപ്പിൾ മരങ്ങൾ നിറഞ്ഞ വഴിയരികിലൂടെ തന്റെ കുതിരവണ്ടിയിൽ
ആൽബർട്ടോ വന്നിറങ്ങിയതും അറിയാതെ..
ആ മണ്ണിൽ മുഖം ചേർത്ത് കിടന്നു അവൾ..
പുതുമണ്ണിനരികിൽ അവൾ ഇരുന്നു..ഈ
ലോകത്തു നടക്കുന്ന ഒന്നും അറിയാത്ത മനസുമായി..ആപ്പിൾ മരങ്ങൾ നിറഞ്ഞ വഴിയരികിലൂടെ തന്റെ കുതിരവണ്ടിയിൽ
ആൽബർട്ടോ വന്നിറങ്ങിയതും അറിയാതെ..
ആ മണ്ണിൽ മുഖം ചേർത്ത് കിടന്നു അവൾ..
"ബെല്ലാ..പ്രിയപ്പെട്ടവളെ..അല്പം വൈകിപ്പോയി..
എന്നോട് ക്ഷമിക്കില്ലേ നീ ?ഒരുപാടു ദൂരെനിന്നു
വരികയാണ് ഞാൻ....വരൂ പ്രിയെ...ഇനി നീ
തനിച്ചല്ല..എന്റെ റാണി ആയാണ് ഇനിയുള്ള
നിന്റെ ജീവിതം..അത് കണ്ടു ആ പാവം
മാതാവിന്റെ ആത്മാവ് സന്തോഷിക്കും..
തനിച്ചാക്കി പോകില്ലിനി ഞാൻ..

ആപ്പിൾ പൂക്കളുടെ ഗന്ധമുള്ള കാറ്റു അവളുടെ
അഴിഞ്ഞുലഞ്ഞ മുടിയിഴകളെ തഴുകി കടന്നുപോയി..അരികിലായി...
മുട്ടുകുത്തി ഇരിക്കുന്ന അവനെ
മുഖമുയർത്തി നോക്കി അവൾ..അവളുടെ
മുഖം മഞ്ഞുപോലെ വെളുത്തു മരവിച്ചിരുന്നു..
പ്രണയത്തിന്റെ നീലസമുദ്രം വറ്റിപ്പോയ ആ
മിഴിയിൽ കുറ്റബോധത്തിന്റെയും തീവ്ര വേദനയുടെയും ചുവപ്പുരാശി തെളിഞ്ഞു നിന്നു..
അവനു തീർത്തും അപരിചിതമായ ശബ്ദത്തിൽ
അവൾ പതുക്കെ ആരോടോ എന്നപോലെ
വിദൂരതയിൽ നോക്കി സംസാരിച്ചുതുടങ്ങി...

"എല്ലാ തെറ്റുകൾക്കും മാപ്പു തരിക..ഇനിയെന്റെ
ജീവിതം ദൈവസേവക്കായ് മാറ്റിവച്ചതാണ്
ഞാൻ..ആ കാരുണ്യവാന്റെ പാദങ്ങളിൽ ആണ്
ഇനി എനിക്കഭയം.ദയവായി പിൻവിളി വിളിക്കാതിരിക്കുക..ഇന്നലെ ഹൃദയം തകർന്ന
എന്റെ മാതാവിനായി..അങ്ങേക്കായി ജീവിച്ച
ആ പിതാവിനായി..ദൈവനാമത്തിൽ ചെയ്ത പ്രതിജ്ഞ ആണത്..അങ്ങേക്കു പ്രിയങ്കരി
ആയിരുന്ന ബെല്ല ഈ മണ്ണിനടിയിൽ എന്നെന്നേക്കുമായി ഉറങ്ങിക്കഴിഞ്ഞു..
ദയവായി വിടതരിക..

***** ********* ******** **********
ഹൃദയം തകരുന്ന വേദനയോടെ..തലകുനിച്ചു..പടിക്കെട്ടുകൾ ഇറങ്ങി ഇരുൾമൂടിയ വഴിയിലേക്കിറങ്ങി
പോകുന്ന അവനെ നോക്കി ആ വലിയ പള്ളിയുടെ അരികിൽ അവൾ നിശ്ചലയായി നിന്നു...തണുത്തകാറ്റിൽ...ശരീരം തണുക്കുമ്പോളും വെന്തുരുകുന്ന മനസോടെ..
പോകുന്ന അവനെ നോക്കി ആ വലിയ പള്ളിയുടെ അരികിൽ അവൾ നിശ്ചലയായി നിന്നു...തണുത്തകാറ്റിൽ...ശരീരം തണുക്കുമ്പോളും വെന്തുരുകുന്ന മനസോടെ..
"ഈ പാപിയുടെ അരികിൽ നിന്നും എത്രയും വേഗം ദൂരേക്കു പോകു...ചെയ്തു പോയ തെറ്റുകളുടെ എല്ലാ ശിക്ഷയും ഈ ജന്മം കൊണ്ട് ഞാൻ തീർത്തുകൊള്ളാം..മകളുടെ മനസ്സറിഞ്ഞ
ഞെട്ടലിൽ ഹൃദയം തകർന്ന അമ്മയുടെ ആത്മാവിന്റെ മോക്ഷത്തിനായി...ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപമായി...ഈ ജന്മം മുഴുവൻ ആ സർവ്വശക്തന്റെ കാൽകീഴിൽ അഭയം തേടിക്കൊണ്ടേ ഇരിക്കാം ഞാൻ..പോകു..
ഞെട്ടലിൽ ഹൃദയം തകർന്ന അമ്മയുടെ ആത്മാവിന്റെ മോക്ഷത്തിനായി...ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപമായി...ഈ ജന്മം മുഴുവൻ ആ സർവ്വശക്തന്റെ കാൽകീഴിൽ അഭയം തേടിക്കൊണ്ടേ ഇരിക്കാം ഞാൻ..പോകു..
ഞാൻ അറിയാതെ പോയ എന്റെ അർദ്ധസഹോദരാ..നീയെങ്കിലും കുറ്റബോധത്തിന്റെ തീച്ചൂളയിൽ പിടയാതെ ജീവിക്കുക...അറിയാതെയെങ്കിലും മനസ്
കൊണ്ട് ചെയ്ത മഹാപാപം തീർക്കാനായി
നിനക്കും കൂടി വേണ്ടിയാണു ഈ സമർപ്പണം..
കൊണ്ട് ചെയ്ത മഹാപാപം തീർക്കാനായി
നിനക്കും കൂടി വേണ്ടിയാണു ഈ സമർപ്പണം..
****** *********
By
വിനീത അനിൽ
saahithya sampushtamaaya varikal.. nannai ezhuthi..
ReplyDelete