Slider

നഷ്ടപ്രണയം (ചെറുകഥ)

0
ആ വിവരം എന്റെ കാതുകളിൽ
എത്തിയത്‌ ഏകദേശം 8 ദിവസം കഴിഞ്ഞായിരുന്നു,
" ഹലോ അച്ചു"....
"ഹലോ."...
മറുപടിയായി അച്ചുവിന്റെ അമ്മയും ഞങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികയുമായ മാലിനി ടീച്ചറുടെ തളർന്ന ശബ്ദമാണ്‌ എനിക്ക്‌ കേൾക്കാൻ
കഴിഞ്ഞത്‌ "
" ആ മോനേ യാത്ര കഴിഞ്ഞ്‌
എത്തിയോ"
"വന്നു കൊണ്ടിരിക്കുകയാണ്‌
കേരള ബോർഡർ എത്തിയപ്പോ
മൊബെയിൽ ഓൺ ആക്കിയതാണ്‌ , വിളിക്കാൻ
കഴിഞ്ഞില്ല, ...ആശ്വതി? "
"അത്‌".....
" ഇന്നേക്ക്‌...."
ടീച്ചറുടെ ശബ്ദം വിങ്ങുങ്ങയും ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു...
"വേദനകളില്ലാത്ത ലോകത്തേക്ക്‌
അവൾ പോയിട്ട്‌ ഇന്നേക്ക്‌ 8 ദിവസമായി മോനെ....."
"അഭീ ബോംബേയിലേക്ക്‌ പോയതിന്റെ
പിറ്റേ ദിവസം "
മറുപടി ഒന്നും തന്നെ
കൊടുക്കാതെ ഞാൻ ആ കോൾ കട്ടാക്കി , കണ്ണിൽ നിന്നും
പൊടിഞ്ഞു തുടങ്ങിയ മുത്തുകൾ
തുടക്കാതെ പുറത്തേക്ക്‌ നോക്കിയിരുന്നു, എന്ത്‌ ചെയ്യണമെന്നറിയാതെ....
പിടയാൻ തുടങ്ങിയ മനസ്സ്‌
ചിന്തകളുടെ കൂട്ട്‌ പിടിച്ച്‌ എങ്ങോട്ടോ യാത്രയായി,
ഇന്നേക്ക്‌ മൂന്നു മാസം മുമ്പ്‌
ഞാൻ നന്നായി ഓർക്കുന്നു
ആ വൈകുന്നേരം,
ഒരു നമ്പറിൽ നിന്നാണ്‌
ആ മെസ്സേജ്‌ വന്നത്‌, "അഭീ"...
എന്നൊരു വിളി മാത്രം.... ആരാണെന്നോ എന്താണെന്നോ
അറിയാത്ത ഒരു മെസ്സേജ്‌... നമ്പർ
എങ്ങും കണ്ടതായി ഓർമ്മയില്ല,
അമ്മ ഉപയോഗിക്കുന്ന പഴയഫോണിലും പരതിനോക്കി
രക്ഷയില്ല, നമ്പർ കണ്ടെത്താനായില്ല,
" ആരാണ്‌ മനസ്സിലായില്ലാ "
എന്നു
പറഞ്ഞ്‌ തിരിച്ചയച്ചു...
"അഭീ ഞാൻ അച്ചുവാണ്‌ ഓർക്കുന്നുണ്ടോ "....
അടുത്ത കാലത്തൊന്നും
എനിക്ക്‌ കിട്ടാത്ത ഒരു
സന്തോഷം ആ രണ്ടുവരികളിൽ
നിന്ന് എനിക്ക്‌ വേണ്ടുവോളം കിട്ടി..... ഒരു നിമിഷം എന്ത്‌ പറയണമെന്നറിയാതെ ഞാനിരുന്നു,
കൂടുതലൊന്നും ആലോചിക്കാതെ ഞാനാ നമ്പറിൽ വിളിച്ചു,
" അച്ചൂ"....
തിരിച്ചൊന്നും പറയാതെ 11 വർഷം
അവൾ ചേർത്ത്‌ വച്ച കണ്ണീർ മുത്തുകൾ ഓരോന്നായി ഉതിർന്നു വീഴാൻ തുടങ്ങിയതായി എനിക്ക്‌ തോന്നി,...നിർത്താതെ കരയുന്നുണ്ടായിരുന്നു, മറുപടിയും തന്നു,
" ഒട്ടും വൈകാതെ എനിക്കൊന്നു കാണാമോ അഭീ ? "
"എന്തായാലും കാണാം "
എവിടെയാ വരേണ്ടത്‌" ....
"വീട്ടിൽ തന്നേ അഭീ, തൽക്കാലം പുറത്തേക്ക്‌ ഇറങ്ങാൻ പറ്റില്ല, വിരോധമില്ലെങ്കിൽ വീടുവരെ ഒന്നു വരൂ അഡ്രസ്സയക്കം, പറ്റില്ലെന്നു മാത്രം പറയരുത്‌ അഭീ"
" ഞാൻ നാളെ നിന്റെ അടുത്ത്‌
ഉണ്ടാവും അച്ചു " എന്നും പറഞ്ഞ്‌ ഞാൻ ഫോൺ വച്ചു
അയച്ചു തന്ന ആഡ്രസ്സ്‌ നോക്കിയപ്പോൾ
തന്നെ മനസ്സിലിയായി മണിക്കൂറുകളോളം യാത്രയുണ്ട്‌,
ടീച്ചർ മേൽമംഗലം സ്കൂളിലേക്ക്‌
റ്റ്രാൻസ്ഫറായെന്നും പണ്ട്‌ ആരോ
പറഞ്ഞ്‌ കേട്ടതായി ഓർക്കുന്നു,
ഇവിടുന്ന് മേൽമംഗലം 3 മണിക്കൂറെങ്കിലും എടുക്കും, കാലത്തെ ഇറങ്ങണം,എന്തുകൊണ്ടോ
ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല,
പിറ്റേന്ന് ഏകദേശം ഒരു 11 മണിയോടുകൂടി അവളുടെ വീട്ടിലെത്തി,
ബെല്ലടിച്ചതും വാതിൽ തുറന്നത്‌
മാലിനി ടീച്ചർ ആയിരുന്നു....
" മനസ്സിലായോ ടീച്ചർ?"
" വാ അഭീ അച്ചു എല്ലാം പറഞ്ഞിരുന്നു, കേറി വരൂ"
വർഷങ്ങൾക്കു ശേഷം താൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥിയെ കാണുന്ന ഒരു ആകംശ അല്ലായിരുന്നു ആ മുഖത്ത്‌...
രക്‌തം വറ്റിയ മുഖം, ചിരി കണ്ണിൽനിന്നും മാഞ്ഞു പോയിരിക്കുന്നു,
"ടീച്ചർ അശ്വതിയെവിടെ?"....
" മുകളിലുണ്ട്‌ അഭീ ചെന്ന് കണ്ടോളു".....
ആകാംശകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
ഒരിക്കൽ അറിവില്ലാ പ്രായത്തിൽ
എനിക്ക്‌ തോന്നിയ പ്രണയം
തെല്ലും ദയയില്ലാതെ നിഷേധിച്ച
പെൺകുട്ടിയേ,11 വർഷം കഴിഞ്ഞ്‌
കാണാൻ പോകുന്നു....
ചാരിയിട്ടിരുന്ന വാതിൽ
ഞാൻ തുറന്നു,
ഞാനൊരു നോക്കേ നോക്കിയുള്ളു, ഇരുട്ട്‌ ആകെ പടരുന്നപോലെ,...
" തല ചരിച്ച്‌ വച്ച്‌
കണ്ണടച്ച്‌ കിടക്കുകയാണവൾ,
പണ്ട്‌ കരിയെഴുതി കവിത വിടർന്നിരുന്ന
കണ്ണിനടിയിൽ കറുപ്പ്‌ ബാധിച്ചിരിക്കുന്നു, കണ്ണീരു
വറ്റിയിരിക്കുന്നു, മുട്ടറ്റം നീളത്തിലുണ്ടായിരുന്ന ,ഞാനടക്കം പലരും ആരാധിച്ച ആ നീളൻ മുടി
ഇന്ന് ഓരൊ ചെറിയ വിരലുകളോളം നീളമുള്ള നാരുകളായി തീർന്നിരിക്കുന്നു....
കൈകാലുകൾ ശോഷിച്ചിരിക്കുന്നു, ചുവരുകളിൽ
അവളുടെ അലമുറയിട്ടുള്ള കരച്ചിലിന്റെ പ്രതിധ്വനി....
പതിയേ അവൾ കണ്ണു തുറന്നതും
ഓടി അടുത്ത്‌ ചെന്നു ഞാൻ,
" അച്ചൂ എന്ത ഇത്‌.... നിനക്കെന്താണ്‌?.....നീ ആരെ
തോൽപ്പിക്കാനാ ഇതെല്ലാം
മൂടിവച്ചത്‌?"....
കലങ്ങി മറഞ്ഞ എന്റെ കണ്ണിൽ
നോക്കി അവൾ മറുപടി പറഞ്ഞു,
"സഹതപിക്കല്ലേ അഭീ , പ്ലീസ്‌,...
സുഖാണോ ടാ"?.....
"കുറേ നാളുകളായി ഞാൻ
ഏറ്റവും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു മുഖമാണ്‌ അഭീ
നിന്റേത്‌"....
" എനിക്കിനി ഏതാനും നാളുകളേയുള്ളു, നിന്നോടു
മാപ്പ്‌ പറഞ്ഞില്ലെങ്കില്ല് എന്റെ ആത്മാവിനു മോക്ഷം കിട്ടില്ലാ അഭീ"....
" തിരിച്ചറിവില്ലാത്ത പ്രായത്തിൽ
നിനക്ക്‌ എന്നോട്‌ തോന്നിപ്പോയ
സ്നേഹത്തിനെ ഞാൻ ചവിട്ടിയരച്ചിട്ടുണ്ട്‌"....
" ഒരു ടീച്ചറുടെ മകൾ എന്ന പരിമിതിയിൽ ഞാൻ എന്റെ ഭാവി നോക്കി പോയി"...
" അന്ന് ഞാൻ ഉണ്ടാക്കിപ്പോയ
ആ മുറിവ്‌ ഒരു വൃണമായി നിന്നിൽ
ഇന്നും ഉണ്ടെന്ന് ഞാൻ രേഷ്‌മ
പറഞ്ഞാണ്‌ അറിഞ്ഞത്‌, കൂട്ടത്തിൽ
നിന്റെ നമ്പറും അവളു തന്നു....
" ശപിക്കല്ലേ അഭീ".....
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും തളർന്നു തുടങ്ങിയിരുന്നു അവൾ....
ശരീരം കാർന്നു തിന്നുന്ന അസുഖത്തിന്റെ എല്ലാ സ്റ്റേജുകളും
അവൾ പിന്നിട്ട്‌ കഴിഞ്ഞിരുന്നു, എന്ന് വൈകാതെ എനിക്ക്‌ മനസ്സിലായി....
അവളുടെ നേർത്ത വിരലുകൾ
കോർത്തുപിടിച്ച്‌ കൈ തലോടി
അരികിൽ ഇരുന്നു.....
സമാധാന വാക്കുകൾ പറയാൻ ഏറെ
പ്രയാസപ്പെട്ടു...
"അഭീ....
ആ ഷെൽഫിലിരിക്കുന്ന
ആ ബ്രൗൺ ചട്ടയിട്ട നോട്ട്ബുക്ക്‌
കണ്ടോ?"....
" അത്‌ നിന്റേതാണ്‌, ഒരോർമ്മയ്ക്കായി
ഞാനിന്നും സൂക്ഷിക്കുന്നു,
11 വർഷമായി ഞാൻ ഭദ്രമായി നോക്കുന്നു..."
" എനിക്കൊന്നും പറയാൻ
കഴിയുന്നില്ല അച്ചു, ഞാൻ ഇപ്പോ
കാണുന്നതും കേൾക്കുന്നതും ഇതുവരെ ഈ അഭി ഉൾക്കൊണ്ടിട്ടില്ല, വല്ലാത്തൊരു മരവിപ്പ്‌"....
"മാപ്പ്‌ പറയേണ്ടത്‌ ഞാനാണ്‌
ദൈവത്തിനോട്‌, നിന്നെ കണ്ടുപിടിച്ച്‌ സംരക്ഷിക്കാത്തതിന്‌..."...
" അഭീ....
എന്റെ ഏറ്റവും വലിയ നഷ്ടം
നീയായിരുന്നു...... പൊറുക്കുക"
സമനില തെറ്റുമെന്നുറപ്പായ്പ്പോൾ
അവിടെ നിന്നും ഇറങ്ങി,
വീട്ടിലെത്തി, അമ്മയോടെ
പറഞ്ഞ്‌ ആ ഭാരം കുറച്ച്‌ കുറച്ചു, അമ്മയും അവൾക്കായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു....
പിന്നീട്‌ ആഴ്ച്ചയിൽ ഒരു മൂന്ന്
വട്ടമെങ്കിലും മേൽമംഗലം
വരെ ഞാൻ പോകും,
അവളെ ഓരൊന്നു പറഞ്ഞ്‌ ചിരിപ്പിക്കാൻ, ഭീതിനിറഞ്ഞ
ആ മുറിക്കുള്ളിൽ നിന്നും പുറത്തിറക്കാൻ.....
ടീച്ചർ പറയുമായിരുന്നു,
"2 മാസംകൊണ്ട് ആളാകെ
മാറി, എന്റെ മകളുടെ കണ്ണിലും ചുണ്ടിലും ചിരിപ്പൂക്കൾ വിടർന്നിരിക്കുന്നു"....
" നന്ദി അഭീ"....
മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞു
"ഒന്നു ബോംബേ വരെ പോകുകയാണ്‌ ഒരു ജോലി ആവശ്യവുമായി, കുറച്ചു ദിവസം ഉണ്ടാവില്ല"....
" പ്രാർത്ഥിക്കാം അഭീ, ഇത്‌ കിട്ടട്ടേ"
അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു......
ആ ചിരിയുടെ ആത്മവൊശ്വാസവുമായി ഞാൻ വണ്ടി കയറി,.............
ഓർമ്മകളും ചിന്തകളും എന്നെ
കൈവിട്ട്‌ അൽപസമയമായിരിക്കുന്നു,,,,
ബസ്‌ സ്റ്റാന്റിലെത്തി, ഇപ്പോഴും ടീച്ചർ പറഞ്ഞത്‌ ഒരു ദുസ്വപ്നമാകണേന്ന് പ്രാർത്ഥിച്ച്‌,
വീട്ടിൽ ചെന്ന് കയറി,...
അമ്മ ഉമ്മറകോലായിൽ കാത്തിരിപ്പുണ്ടായിരുന്നു,.....
" എപ്പഴാ നീ ഫോൺ ഓണാക്ക്യേ???"
"എന്താമ്മേ?? ആരേലും വിളിച്ചുവോ?"
" അത്‌..
രേഷ്‌മ വിളിച്ചിട്ടുണ്ടായിൂന്നു, വളരേ
അത്യാവശ്യം എന്തോ ഉണ്ടെന്ന്
തോന്നുന്നു......
വൈകാതെ തന്നെ രേഷ്മയെ വിളിച്ചു
"അഭീ......
അശ്വതി, അവളിനിയില്ലടാ
ഒരുപാട്‌ പൊരുതി അവൾ
മരണത്തിനു കീഴടങ്ങി,
നിന്നെ അവസാനമായി കാണണമെന്നും മരണസമയത്ത്‌
അടുത്തുണ്ടാവണമെന്നും അവൾ
ഒരുപാടാഗ്രഹിച്ചു, ഇന്നേക്ക്‌ 8 ദിവസമായി, മാസങ്ങൾക്ക്‌ മുമ്പ്‌
യാദൃശ്ചികമായി ടീച്ചറെ കണ്ടപ്പോഴാണ്‌ നമ്പറുകൾ കൈമാറിയത്‌, അന്നു തന്നെ നിന്റെ
നമ്പർ അവൾക്ക്‌ കൊടുത്തു"...
ഇത്രയും കേട്ടതോടെ പാതി തെറ്റിയ സമനില മുഴുവനായി തെറ്റുന്നത്‌ പോലെ തോന്നി,
ഒട്ടും വൈകാതെ വീട്ടിൽ നിന്നിറങ്ങി മേൽമംഗലത്തിലേക്ക്‌,
പതിവുപോലെ വാടിതളർന്ന
മുഖവുമായി മാലിനി ടീച്ചർ
വാതിൽ തുറന്നു....
" അറിയാൻ വൈകിപ്പോയി ടീച്ചർ അവസാന നിമിഷം അവളുടെ അരികിൽ ഉണ്ടാവാൻ കഴിഞ്ഞില്ല
മാപ്പ്‌..."
"അരുത്‌ അഭീ.
അഭി വന്ന ഓരോ ദിവസവും അവൾ
വേദനയറിയാതെ സുഖമായി ഉറങ്ങി,
അത്‌ മതി അഭീ, അതായിരുനു അവൾ ആഗ്രഹിച്ചതും "......
പതിയേ പതിയേ അവളുടെ
മുറിയിലേക്ക്‌ നടന്നു,
ആ മുറിയിലെ ജനലിനരികിൽ എന്റെ വരവും നൊക്കി നിൽക്കുന്നത്‌ പോലെ
എനിക്ക്‌ തോന്നി,
ആ ചുവരുകൾക്കുള്ളിൽ
അഭീ എന്ന അവളുടെ ശബ്ദത്തിലുള്ള
പ്രതിധ്വനികൾ മാത്രം......
പതിയേ ഞാൻ ആ ഷെൽഫിനരികിലേക്ക്‌
നടന്നു, 11 വർഷമായി അവൾ
പൊതിഞ്ഞു സൂക്ഷിച്ച എന്റെ
പുസ്തകം പതിയെ ഞാൻ
മറച്ചു നോക്കി,
ആദ്യ താളുകളിൽ തന്നെ അവൾ
എഴുതിയിരുന്നു......
" അവസാനമായി നീ എന്റെ അരികിൽ വന്ന് എനിക്ക്‌ പകർന്നു തന്ന പുഞ്ചിരിയോടുകൂടിയാണ്‌ ഞാൻ യാത്രയാകുന്നത്‌.... പൊറുക്കുക അഭീ.....
നിന്നെ എനിക്കും എന്നെ നിനക്കും
നഷ്ടപ്പെടുത്തിയതിന്‌, "....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo