Slider

മനസ് (കവിത)

0

ആരാരും കാണാത്ത നീ ദുഃഖബിന്ദു....
എല്ലാരും ചൊല്ലുന്നു നീ മനസാക്ഷി....
ത്രേതായുഗത്തില സീതയും ചൊല്ലി-
നീ അഗ്നിസാക്ഷി....
ആദിപാപം ചെയ്ത ഹവ്വയും ചൊല്ലി-
നീ തന്നെ സാക്ഷി....
നീതിപീഠം ചൊല്ലി നീയാണു സാക്ഷി....
ജീവന്‍റെ ജീവനും നീയേ
മാംസത്തിന്‍ മാംസവും നീയേ
നീതിമാനും നീയേ പാപിയും നീയേ....
നീ എന്നിലെ എന്നേ അറിയുന്നു
ആകാശഗംഗയും അതിലുളള സകലതും
സ്വര്‍ഗവും നരകവും നീ തന്നെയല്ലോ
നിന്നെ തിരഞ്ഞവര്‍ നിന്നിൽ ലയിച്ചിട്ടും
കാലം നിന്നേ ശപിച്ചു ..
നിന്നേ കല്ലിനോടുപമിച്ചു കാലം....
പതിയുടെ മാനത്തിന് കളങ്കമേറ്റപ്പോൾ നീ
സതിയായി ചിതയിലൊടുങ്ങി...
മാനത്തിനായ് കേണ പെണ്ണിന്റെ മുന്നില് നീ...
കൗരവ സഭയിൽ ഒളിച്ചു.....
ഒരുപിടി അവിലിനു ദാരിദ്രം മാറ്റി നീ...
സ്നേഹസ്വരൂപനായ് തീർന്നു....
മുപ്പതു കാശിന് ഗുരുവിനെ ചുംബിച്ച
ചതിയനാം യുദാസായിനിന്നു...
ശിക്ഷ വിധിച്ചിട്ടു കൈ കഴുകിയപ്പോൾ
പീലാത്തോസ് ആയന്നു മാറി....
ഋഷികളും ദേവകളും നിന്നേ ശപിച്ചു
രുദ്രയാം കണ്ണകി അതുതന്നെ ചെയ്തു
നീ എല്ലാംഅറിയുന്നു നിന്നേയുമറിയുന്നു
നീയൊരു തുടര്‍ക്കഥ എന്നും
ഉദയാസ്തമയം പോലൊരു കടങ്കഥ...
ബെന്നി ടിജെ
Ol / 10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo