Slider

വല്യച്ചനാണ് താരം (ചെറുകഥ)

0
ഫേസ് ബൂകിലും വാട്ട്‌സ്അപ്പിലും വന്ന പല കഥകളും വായിച്ചു...കൂട്ടത്തില്‍ പ്രവാസിയുടെ ഭാര്യയാവണം എന്നൊക്കെ പറഞ്ഞു കുറെയേറെ കഥകളും കണ്ട്..അപ്പൊ നമ്മ്കും കിട്ടും പെണ്ണ് എന്ന് കരുതി നാട്ടില്‍ പോയി .........
കുറെ കാലം പ്രണയിച്ചിട്ടു അത് പൊട്ടി പൊളിഞ്ഞു പാളിസ് ആയി ഇനി ന്‍റെ ജീവിതത്തില്‍ ഒരു പെണ്ണില്ല ,നാട്ടിലേക്കും ഇല്ലാന്നു പറഞ്ഞ് നിന്ന ഞാന്‍ അവസാനം ചേച്ചിയുടെ വാക്കില്‍ മയങ്ങി വീണു..’ ഡാ നീ വാ നിനക്ക് പറ്റിയ പെണ്ണുണ്ട് , നീ വന്നു ഒന്ന് കണ്ട് നോക്ക്. .....അല്ലേല്‍ തന്നെ ഗള്‍ഫ്‌കാര്‍ക്ക് ആരും പെണ്ണ് കൊടുക്കുന്നില്ല പിന്നെ മുപ്പത് ആയാല്‍ പിന്നെ ഒട്ടും നോക്കണ്ട.......അത് കൊണ്ട് നീ വേഗം വാ നമുക്ക്‌ പോയി നോക്കാന്നു.....
ഈ ഡയലോഗ്സ് ഡെയിലി ആയപ്പോ എനിക്കും തോന്നി ഞാന്‍ എന്തിനാപ്പ ഇങ്ങനെ കട്ടക്ക് നില്‍ക്കുന്നെ പോയി നോക്കാം ..ഗതി കെട്ടവന്‍ മൊട്ടയടിക്കുമ്പോ കല്ലുമഴ എന്നുപറഞ്ഞത് പോലെ ...ടിക്കറ്റ്‌ റേറ്റ് എടുത്താല്‍ പൊന്താത്ത അത്രയും ണ്ട്.....ന്നാലും ഞാന്‍ വിട്ടില്ല കണക്ഷിന്‍ ഫ്ലൈറ്റ്നു ടിക്കറ്റ്‌ എടുത്തു കറങ്ങി തിരിഞ്ഞു വീട്ടിലെത്തി....ചേച്ചി പറഞ്ഞു ഞായറാഴ്ച പോയ്കോ അവള് വീട്ടില്‍ തന്നെ ഉണ്ടാവും ഞാന്‍ വിളിച്ചു പറയന്നു.........അങ്ങനെ ഞായറാഴ്ചയായി ഞാന്‍ മ്മടെ ചങ്ങയിയെയും കൂട്ടി ഒരു ബലത്തിന് വേണ്ടി അളിയനെയും കൂട്ടി.....പോവുമ്പോ മരുമക്കളോട് പറഞ്ഞു ‘ഒരു മാമിയെ കണ്ട് വച്ചിട്ടുണ്ട് റെഡിയക്കിയിട്ടു വരാന്നു’....
പോവുന്ന പോക്കില്‍ അളിയന്‍പെണ്ണുനോക്കാന്‍ പോയ കഥയും മ്മളെ ചേച്ചിയെ നോക്കാന്‍ വന്ന കഥയൊക്കെപറഞ്ഞ് മ്മളെ എനര്‍ജി ലെവല്‍ ഇന്ക്രീസ് ആക്കി.............എനര്‍ജി ലെവല്‍ ഇന്ക്രീസ് ആയതുകൊണ്ടാണോ ന്നറിയില്ല മൂത്ര ശങ്ക കൂടി കൂടി വന്നു......ഇടയ്ക്ക് ഇടയ്ക്ക് നിര്‍ത്തി ശങ്കയൊക്കെ തീര്‍ത്ത് മ്മള് ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്ത് എത്തി .....മള്‍ട്ടി നാഷണല്‍ കമ്പനിയുടെ സെറ്റപ്പ്ഒന്നും കാണാനില്ല..സമാധാനമായി….
അയല്‍പക്കത്തെ കുടുംബശ്രീക്കാരുടെ സ്ക്രീനിംഗ് ഒക്കെ കഴിഞ്ഞ് അവളുടെ വീട്ടില്‍ കയറി..........മ്മളെ ലൈഫിലെ ആദ്യത്തെ പെണ്ണുകാണല്‍ ആണ്..ദൈവങ്ങളെ കത്തോളനെ......കയറി ഇരുന്നു....കുറെ ചോദ്യങ്ങള്‍ വരുന്നുണ്ട് ...അളിയന്‍ എല്ലാത്തിനും മറുപടിയും പറയുന്നുണ്ട് പുട്ടിനു തേങ്ങ ഇടുന്ന പോലെ ഞാനും പറഞ്ഞു മ്മള് പൊട്ടന്‍ ആണെന്ന് കരുതണ്ടപ്പ....അവളുടെ അമ്മ ചായയും കൊണ്ട് വന്നു .....കൂടെ അവളും ഉണ്ട് .....ആഹാ ചന്ദനക്കുറി,അതിന്‍റെ മുകളില്‍ ഒരു ചുവന്ന കുറി അകെ കൂടി കാണാന്‍ നല്ല മൊഞ്ച്ണ്ട്....എനര്‍ജി ലെവല്‍ കൂടുതല്‍ ആയതു കൊണ്ടോ എന്നറിയില്ല എന്‍റെ ശരീരത്തില്‍ വിയര്‍ക്കാത്ത ഒരു സ്ഥലം ഉണ്ടായിരുന്നില്ല....ഞാന്‍ വിയര്‍പ്പ് തുടച്ചു കൊണ്ട് അവളോടൊന്ന് ചിരിച്ചു അവള്‍ അതുപോലെ ഒന്ന് തിരിച്ചും തന്നു .........അടുത്ത സ്റെപ്പ്‌ അവളോട് എന്തേലും ചോദിക്കലാണല്ലോ ഞാന്‍ അതിനു റെഡിയായി വരുമ്പോഴാണ്......അവളുടെ വല്യച്ഛന്റെ മാസ് എന്‍ട്രി ‘അവിടെ ഫുള്‍ ടൈം എ സി യില്‍ ആയതു കൊണ്ടാവും ഇവിടുന്നു ഇങ്ങനെ വിയര്‍ക്കുന്നത് ‘...ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാന്‍ എന്ന് പറഞ്ഞപോലെ ....വല്യച്ഛന്റെ ഈ ചോദ്യത്തില്‍ എന്‍റെ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി.അവളോട്‌ ചോദിക്കാനിരുന്നതൊക്കെ മറന്നുംപോയി...പിന്നെയങ്ങോട്ട് വല്യച്ഛന്റെ ചോദ്യശരങ്ങള്‍ ആയിരുന്നു ....ശമ്പളം,ലീവ്,ഫാമിലി വിസ , ഗള്‍ഫിലെ സാമ്പത്തികമാന്ദ്യം..എന്തിനേറെ ആ ദിവസത്തെ ദിര്‍ഹത്തിന്റെ എക്സ്ചേഞ്ച് റേറ്റ് വരെ ചോദിച്ചു ....
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കികൊണ്ട് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് നോക്കി ...ഹാവൂ ചോദ്യങ്ങള്‍ തീര്‍ന്നു ..തന്ന ചായ പോലും ഞാന്‍ കുടിച്ചില്ല .......ഒന്നുടെ അവിടെയൊക്കെ നോക്കി അവളെ എവിടെയും കാണാനില്ല ..ചോദ്യങ്ങള്‍ക്കിടയില്‍ അവളെ ഒന്ന് ശരിയ്ക്കും നോക്കിയതുപോലും ഇല്ല ..........വല്യച്ചനു വരാന്‍ കണ്ട സമയം ...മനസ്സില്‍ അയാളെ ആയിരം തെറിവിളിച്ച് ചിരിച്ചുകൊണ്ട് അവിടന്ന് ഇറങ്ങാന്‍ തുടങ്ങി ....പുറത്ത് എത്തിയപ്പോ വല്യച്ചന്‍ വീണ്ടും ‘കല്യാണം കഴിഞ്ഞാല്‍ അവളെ അങ്ങോട്ട് കൊണ്ടുപോവോ.? ..ഞാന്‍ വളരെ സിമ്പിള്‍ ആയി പറഞ്ഞു --‘ "ആ കൊണ്ടുപോവാം എയര്‍പോര്‍ട്ട് വരെ"’!!!!!!!.....
.
വല്യച്ചന്‍ മാസ്സ് ആണേല്‍ മ്മള് കൊലമാസ്സ് ആണ്
****ഇത് പോലുള്ള വല്യച്ചന്മാര്‍ ഉണ്ടായല്‍മതി നമ്മളെ പോലുള്ളവരെ ക്രോണിക് ബാച്ച്ലര്‍ ആക്കാന്‍.......**
വല്യച്ചനാണ് താരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo