Slider

നീ എന്നാണു മോനോ കല്യാണം കഴിക്കാ

0

ഉമ്മയുടെ കുറെ കാലമായ പഴുകാൻ തുങ്ങിയ ചോദ്യം വീണ്ടും... മിക്കപ്പോഴും ആ ചോദ്യത്തിനുത്തരം കൊടുക്കുന്നത് ഉമ്മയേ ചേർത്തു പിടിച്ചു കൊണ്ടിങ്ങനെ പറഞ്ഞാണ്.
എന്റെ മദറെ ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും നടക്കുന്നത് പിടിക്കുന്നില്ലാല്ലേ...
എന്നിട്ട് ഒറ്റമുങ്ങലാണ്. എനിക്കെന്തോ കല്യാണം കഴിക്കാൻ എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലാന്നൊരു തോന്നലാണ്..
കൂട്ടുകാർ എന്നെ കാണുമ്പോൾ അഹങ്കാരത്തോടെ കുട്ടിയെയും പൊക്കി പിടിച്ചു കൊണ്ട് മുന്നിൽ വരുമ്പോൾ എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നറില്ലാ.. അവന്റെ വിചാരം എനിക്ക് നന്നായീ കൊണ്ടുവെന്ന്.. എവിടെ എനിക്കെന്തു തോന്നാൻ.. പക്ഷേ തോന്നാറുണ്ട് അത് പുതുമോടികൾ ബൈക്കിൽ കെട്ടി പുണർന്ന് ലോകം മറന്ന് അനുഭൂതിയും ഉന്മാദവും കൂട്ടിയരച്ച് പോകുന്നതു കാണുമ്പോഴും.. കോളേജ് വിട്ട് സുന്ദരികൾ കൂട്ടത്തോടെ മുന്നിലൂടെ കടന്നുപോകുമ്പോഴും മാത്രം.".3.45 ന് നളന്ദ കോളേജിനു മുന്നിൽ അടക്കാൻ പാടുപെടുന്ന തുറന്നുപ്പോയ വായയുമായി "
അങ്ങനെ ഉമ്മയുടെ ശക്തമായ നിർബന്ധമാണോ അതൊ നളന്ദ കോളജിലെ തരുണിമണികളുടെ മുഖം വല്ലാതെ അലോസരപ്പെടുത്തുന്നതോ എന്തോ ഞാൻ കെട്ടാൻ തീരുമാനിച്ചു.. പെണ്ണിനെപ്പറ്റി വല്യ സങ്കൽപങ്ങളൊന്നുമില്ലാ.. ആരും മോശം പറയരുത്ത ഒരു എടത്തരം കുട്ടി.. ഇത്തിരി ശാലിനതയാവാം അത്ര മാത്രം....
കാലത്തിന്റെയൊരു പോക്കേ.കല്യാണം കഴിക്കാൻ ഞാൻ തീരുമാനിച്ചപ്പോ ഈ ഭൂമിയിൽ പെൺക്കുട്ടികൾ ഇല്ലാതെപ്പോയ പോലെ.. എന്തൊരു കഷ്ടമാണ്. കല്യാണ ചിന്തയില്ലാതിരുന്ന സമയത്ത് ഇടം കണ്ണാൽ നോക്കിയിരുന്നതെന്ത്ര സുന്ദരികൾ.അവറ്റകളുടെയൊന്നും പൊടിപോലുമില്ലാ കണ്ടു പിടിക്കാൻ..
എന്റെ മനസ്സിൽ നളന്ദ കോളേജിലെ അഴിച്ചുവിട്ട ആട്ടിൻകൂട്ടത്തേപ്പോലെ പോകുന്ന തരുണി മണികളായിരുന്നു..
ചായയോടും എണ്ണപലഹാരങ്ങളും മടുത്തു കൊണ്ടിരുന്നു.. ഇത്തിരിപ്രായ കൂടുതൽ ലേശം തോന്നണുണ്ടെത്രെ...
അങ്ങനെയൊടുവിൽ ഒരു ശാലിന സുന്ദരി ഒത്തുവന്നു.. അവിടെ ചായ മാത്രം തന്നു.. ഹൊ പലഹാരങ്ങളിൽ നിന്നൊരു രക്ഷപ്പെടൽ...
അതൊ പലഹാരങ്ങൾ കൊടുത്ത് ഇവരും മടുത്തതാണോ എന്തോ? എന്തേലുമാവാട്ടെ കുട്ടി ശാലിന സുന്ദരി തന്നെ...
അങ്ങനെ കല്യാണ പന്തലൊരുങ്ങി.. ഞാനിപ്പോൾ മണവാളനാണ്.. ചങ്കിൽ പെരുമ്പറയിടിക്കുന്നതുപ്പോലെ..
ചടങ്ങിനു ശേഷം ഫോട്ടോയെടുക്കൽ തകൃതിയായി നടക്കുന്നു.. ഫോട്ടോയെടുപ്പുകാരൻ ഇരുന്നും കിടന്നും ഉരുണ്ടും ഫോട്ടോയെടുക്കുകയാണ്.....
അപ്പോഴാണ് എന്റെയൊരു ചങ്ങാതി.പൊണ്ടാട്ടിയുടെ (നമ്മുടെ മുത്തിന്റെ ) നാട്ടുകാരൻ കൂടിയാണ്..
അവളെ അവിടെ നിർത്തി ഞാൻ അവന്റെയരികിലേക്ക് ചെന്നു...
ഒരിടിത്തിപ്പോലെയാണ് അവനിൽ നിന്നും ആ വാക്കുകൾ കേട്ടത്...
തന്റെ ഭാര്യയെ നാട്ടുകാർ വിളിക്കുന്നത് ഫൂലൻ ദേവിയെന്നാണ്.. ഒന്നു പറഞ്ഞാൽ രണ്ടാമത് അടിയാണ്.. ആരും അവളെ കെട്ടാൻ ഭയമാണെത്രെ.. അപ്പോഴാണ് ഞാൻ കെട്ടിയതത്രെ.. എന്റെ ധൈര്യം സമ്മതിക്കണമെന്ന്......
എനിക്ക് ഇതിലും വലുതൊന്നും വരാനില്ലാത്തതുപോലെ തോന്നീ.
അവൾ കയറിയതിനു ശേഷമാണ് ഞാൻ മണിയറയിലേക്ക് കയറിയത്..
വാതിലടക്കുന്നതിനു മുമ്പ് ഞാൻ
പ്രിയപ്പെട്ടവരെ ഞാൻ എന്റെ ജീവിതം തുടങ്ങുകയാണ്.. ഇനിയെന്തായി തീരുമെന്റെ ജീവിതം എന്നെനിക്കറിയില്ലാ.... ഒന്നു പറയാം
ജാങ്കോ നീയറിഞ്ഞോ ഞാൻ പ്പെട്ടു...😂
ആഷ്.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo