1: പരാതിക്കാർ :
""""""""""""""""""""""""
കടൽ കരയോട്
മുഴുവനായും
അടർന്നു ചേരാത്തതിൽ.
കരയുടെ മറുപടി
ഉപ്പാണെന്ന്.
""""""""""""""""""""""""
കടൽ കരയോട്
മുഴുവനായും
അടർന്നു ചേരാത്തതിൽ.
കരയുടെ മറുപടി
ഉപ്പാണെന്ന്.
രാത്രി പകലിനോട്
പോകല്ലേ
പേടിയാകും ഇരുട്ടിനെ.
പകലപ്പോൾ പറയും
കാത്തിരിപ്പുണ്ടാവും
സൂര്യൻ.
പോകല്ലേ
പേടിയാകും ഇരുട്ടിനെ.
പകലപ്പോൾ പറയും
കാത്തിരിപ്പുണ്ടാവും
സൂര്യൻ.
അവൾ
എന്നോട്
അതില്ല, ഇതില്ല...
ഞാനോ
മൗനപ്പാച്ചിലിൽ.
എന്നോട്
അതില്ല, ഇതില്ല...
ഞാനോ
മൗനപ്പാച്ചിലിൽ.
2: ഉടമ:
"""""""""""
കാറിനല്ല
ബംഗ്ലാവിനല്ല
ബിസിനസ് സാമ്രാജ്യത്തിനല്ല
ഒരു നല്ല
മനസ്സിന്നുടമയാവൽ
ദുനിയാവിലേറ്റം കഷ്ടം.
"""""""""""
കാറിനല്ല
ബംഗ്ലാവിനല്ല
ബിസിനസ് സാമ്രാജ്യത്തിനല്ല
ഒരു നല്ല
മനസ്സിന്നുടമയാവൽ
ദുനിയാവിലേറ്റം കഷ്ടം.
3: അറിവ്:
"""""""""""""""
കൺമതിൽ
കെട്ടിനുള്ളിലെ
ഇരുനില വീടിനുള്ളിൽ
വയറുനിറച്ചുണ്ട്
അലസമായ്
ചാനലുകൾ തിരഞ്ഞ്,
ഇന്റർനെറ്റിൽ പരതി,
വാട്സാപ്പും ഫേയ്സ്ബുക്കും
നീക്കി... നീക്കി...
ഞാൻ
അറിഞ്ഞു കൊണ്ടേയിരിക്കുന്നു
ഭൂമിയെ, അല്ല
പ്രപഞ്ചത്തെ ഓരോ നിമിഷവും.
"""""""""""""""
കൺമതിൽ
കെട്ടിനുള്ളിലെ
ഇരുനില വീടിനുള്ളിൽ
വയറുനിറച്ചുണ്ട്
അലസമായ്
ചാനലുകൾ തിരഞ്ഞ്,
ഇന്റർനെറ്റിൽ പരതി,
വാട്സാപ്പും ഫേയ്സ്ബുക്കും
നീക്കി... നീക്കി...
ഞാൻ
അറിഞ്ഞു കൊണ്ടേയിരിക്കുന്നു
ഭൂമിയെ, അല്ല
പ്രപഞ്ചത്തെ ഓരോ നിമിഷവും.
എന്നാൽ
എന്റെ അയൽവാസി
പട്ടിണിയിലായിരുന്നു
എന്ന് ഞാനറിയുന്നത്
പട്ടിണി കിടന്ന് മരിച്ച്
ശവം
ചീഞ്ഞുനാറുമ്പോഴാണ്.
*************************
എന്റെ അയൽവാസി
പട്ടിണിയിലായിരുന്നു
എന്ന് ഞാനറിയുന്നത്
പട്ടിണി കിടന്ന് മരിച്ച്
ശവം
ചീഞ്ഞുനാറുമ്പോഴാണ്.
*************************
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക