" മീനു, അഞ്ജു പ്രസവിച്ചു. പെൺകുട്ടിയാ."
"അച്ഛാ.... " തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല.ഒടുവിൽ പറഞ്ഞൊപ്പിച്ചു.
"അച്ഛാ, വാവയെ കണ്ടൊ?അവളെങ്ങനെയിരിക്കുന്നു?"
" പുറത്തു കൊണ്ടു വന്നില്ലെടീ, സിസ്റ്റർ വന്ന് പറഞ്ഞതേയുള്ളൂ"
"ആഹാ, ഞാനെല്ലാരേയും വിളിച്ചു പറയാം.''
ഫോൺ വച്ചെങ്കിലും സന്തോഷം കൊണ്ട് കണ്ണു നിറയുന്നു, എന്തു ചെയ്യണമെന്നറിയാതെ ഓഫീസിൽ കുറച്ചു നേരം തരിച്ചിരുന്നു. പിന്നീട് കുറേ പേരെ വിളിച്ചു പറഞ്ഞു. കൂട്ടുകാർക്കെല്ലാർക്കും മെസേജയച്ചു. ഇനിയെന്തു ചെയ്യാൻ? ആ കുഞ്ഞിപ്പെണ്ണിനെ കാണാൻ കൊതിയാവുന്നു. അഞ്ജുവിന്റെ ജോലി സ്ഥലത്ത് ,ഡൽഹിയിലായിരുന്നല്ലോ പ്രസവം. അവിടെ നിന്ന് വരാനിനിയും കുറച്ചു നാൾ കൂടെ കഴിയണം.
ഇപ്പോഴും മീനുവിന് വിശ്വസിക്കാനാകുന്നില്ല, തന്റെ കുഞ്ഞനുജത്തി, തന്റെ കൊച്ചാവ ഇന്നൊരു അമ്മയായി. താൻ വല്യമ്മയായെന്ന്.... അവളെ ആദ്യമായി കണ്ടത് ഇന്നലത്തെ പോലെ... മഞ്ഞു മൂടിയ ആ കുഞ്ഞോർമ്മകളിലേക്ക് മീനു...
*****************************************

" മീനൂട്ടി, നീ എവിടാ ?"
"ഞാനിവിടെയുണ്ട് മാമീ "
"മണ്ണിൽ കളിച്ചു കൊണ്ടിരിക്കാ? നമുക്ക് വാവയെ കാണാൻ പോണ്ടേ? വാ.. "
"വാവ വന്നോ? മാമീ! "
"ഉം... ഇന്ന് വരൂലോ, വേഗം വാ, ആശുപത്രീൽ പോകാം"
അമ്മായിയുടെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുളള വഴി മുഴുവൻ ആട്ടോയിൽ, വാവയുടെ കൂടെ കളിക്കുന്നതും സ്വപ്നം കണ്ട് മീനൂട്ടി കുഞ്ഞു കണ്ണുകൾ വിടർത്തി ആകാംക്ഷയോടിരുന്നു.
അവിടെയെത്തിയപ്പോൾ അച്ഛൻ ആകെ അങ്കലാപ്പിലായിരുന്നു. മീനുക്കുട്ടി ഓടി അച്ഛന്റെ അടുത്തെത്തി.
അവിടെയെത്തിയപ്പോൾ അച്ഛൻ ആകെ അങ്കലാപ്പിലായിരുന്നു. മീനുക്കുട്ടി ഓടി അച്ഛന്റെ അടുത്തെത്തി.
"അച്ഛാ, കൊച്ചു വാവ വന്നോ?!"
ചോദിച്ച വഴി, നേഴ്സ് വാവയെ കൊണ്ടു വന്നു.
" വനജ കുമാരി പ്രസവിച്ചു. പെൺ കുഞ്ഞാ ..."
" വനജ കുമാരി പ്രസവിച്ചു. പെൺ കുഞ്ഞാ ..."
തൂവെള്ള തുണിയിൽ പൊതിഞ്ഞ ആ കുഞ്ഞു സമ്മാനം അച്ഛൻ ഏറ്റു വാങ്ങുമ്പോൾ, വാവയുടെ മുഖം കാണാൻ കഴിയാതെ, ചാടി നോക്കാൻ ശ്രമിക്കയായിരുന്നു മീനുക്കുട്ടി.
" ചാടണ്ടാട്ടോ, ദാ നിന്റെ കൊച്ചാവ..." കുനിഞ്ഞ് വാവയെ കാണിച്ചു കൊടുത്തു അച്ഛൻ.
ഒരു നോക്കു കണ്ടു. നല്ല വെളുത്ത് ചുവന്ന കവിളുകൾ ..കുഞ്ഞു ചുണ്ടുകൾ കോണിച്ച്, കണ്ണു മുറുക്കെ അടച്ചു കരയുന്ന തന്റെ ..തന്റെ സ്വന്തം അനുജത്തി...
അപ്പോഴേക്കും അമ്മയെയും കൊണ്ടു വന്നു. അമ്മയെ പറ്റിപ്പിടിച്ച് അമ്മിഞ്ഞ പാൽ നുണയുന്ന കുഞ്ഞനുജത്തിയെ കണ്ടപ്പോൾ എന്തു കൊണ്ടോ ഒരു അഞ്ചു വയസ്സുകാരിയുടെ കുശുമ്പ് കയറി വന്നില്ല. ഒരു പക്ഷെ വാവ വരും മുമ്പേ അമ്മയും അച്ഛനും ചൊല്ലിക്കൊടുത്ത നന്മകഥകൾ കൊണ്ടാവാം.

കുറച്ചു മാറി നിന്ന മീനുക്കുട്ടിയോടമ്മ പറഞ്ഞു:
"വാ മോളേ, വാവയെ തൊട്ടു നോക്കിയേ.."
മെല്ലെ അടുത്തു ചെന്നു.കുഞ്ഞു വിരലുകൾ, വിരലുകൾക്കിടയിൽ വലകെട്ടിയ പോലെ തൊലിയിളകിയിരിക്കുന്നു. അവളാ കുഞ്ഞു വിരലകൾ തൊട്ടു, ചുണ്ടുകളോട് ചേർത്തു ... ഒരു പ്രത്യേക മണം, എന്റെ കൊച്ചാവയുടെ മണം ....

പരിചയക്കാരുടെയും ബന്ധുക്കളുടേയും പതിവ് പല്ലവികൾ ഒരിക്കൽ പോലും അവളെ വേദനിപ്പിച്ചില്ല. വാവയേയും അവളേയും അച്ഛനമ്മമാർക്ക് ഒരേ ഇഷ്ടമാണെന്നും ഇനി വാവയെ നോക്കി വളർത്തേണ്ടത് അവളുടെ കൂടി ഉത്തരവാദിത്വമാണെന്നും അവൾ മനസ്സിലാക്കിയിരുന്നു.
കൊച്ചാവയുടെ വരവ് അവൾ ശരിക്കും ആസ്വദിച്ചു. വാവയെ പൊട്ടു തൊടീക്കാനും, പാൽക്കുപ്പി കൊടുക്കാനും, പിച്ച വയ്ക്കുമ്പോൾ കൈ പിടിച്ച് നടത്താനും അമ്മയുടെ ഒപ്പം കൂടി. കുഞ്ഞു കളികൾക്കിടയിൽ ഒരിക്കലവൾ ചേച്ചിയെന്നാദ്യം വിളിച്ചതും ആഹ്ലാദം കൊണ്ട് കൈകൊട്ടിച്ചിരിച്ചതും, ഓടിച്ചെന്ന് അച്ഛനമ്മമാരെ അറിയിച്ചതും ഒക്കെ ഓർമ്മകൾ മറ നീക്കി മീനുവിന്റെ കൺമുൻപിൽ ഇതൾ വിടർന്നു.
കുറച്ചു കൂടി മുതിർന്നപ്പോൾ തല്ലു പിടിക്കുന്നതും, കുറ്റങ്ങൾ അണിനിരത്തി അമ്മയെ അറിയിക്കുന്നതും, തലമുടിയിൽ പിടിച്ച് വലിച്ചതിന് അവളുടെ കൈ കടിച്ചതും, പിന്നീട് ക്ഷമ പറഞ്ഞ് കെട്ടിപ്പിടിച്ചതും.. ഒരിക്കൽ സ്ക്കൂളിൽ കുട്ടികളുടെ കൂടെ കളിച്ചു കാണാണ്ടായപ്പോൾ വെപ്രാളപ്പെട്ട് കൊച്ചു വാവെയെന്ന് വിളിച്ച് സ്ക്കൂളു മുഴുവൻ ഓടി നടന്നതും, കണ്ടു കിട്ടിയപ്പോൾ നെഞ്ചോടു ചേർത്ത് പൊട്ടിക്കരഞ്ഞും, ഇനി ഇങ്ങനെ ഓടിപ്പോകുവോ ചോദിച്ചു കുഞ്ഞടി കൊടുത്തതും എല്ലാം വീണ്ടും...

തന്റെ വിവാഹം നിശ്ചയിച്ചതോടെ എന്നും വഴക്ക്.
" ഹൊ, എന്തൊരു ശല്യം. എപ്പോഴും ഒരു ഫോൺ വിളിയും ചിരിയും.. ഒന്നു വേഗം കല്ല്യാണം കഴിഞ്ഞു പോയാൽ ബാക്കിയുള്ളവർക്ക് സുഖായിരുന്നു." അവളുടെ ഈ വാക്കുകൾ കുറച്ചൊന്നുമല്ല മീനുവിനെ വിഷമിപ്പിച്ചത്. കല്ല്യാണം കഴിഞ്ഞ് യാത്ര പറയാൻ നോക്കുമ്പോൾ അവളെ കാണുന്നില്ല. ഒരു മൂലയിലിരുന്നു പൊട്ടിക്കരയുവാണ് തന്റെ കൊച്ചാവ. അവൾക്ക് തന്നോടുള്ള സ്നേഹമാണ് അവളിൽ നിന്നുള്ള ആ പരുഷ വാക്കുകളെന്ന് മീനു മനസ്സിലാക്കുകയായിരുന്നു.

കല്ല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിലെ സന്തോഷങ്ങളിലെപ്പോഴോ ആ പഴയ ബന്ധത്തിന്റെ ഊഷ്മളത നഷ്ടമായോ? ഫോൺ വിളികൾ കുറഞ്ഞു... മിഞ്ചേ, എന്ന് വിളിച്ചു കൊണ്ടവളുടെ കെട്ടിപ്പിടുത്തങ്ങളും... പക്ഷെ എന്ത് വിഷമം വന്നാലും ആദ്യം മീനു പങ്കുവച്ചത് അവളോട് മാത്രമായിരുന്നു, എന്നും.. പിന്നീടവൾ ഡൽഹിയിൽ ജോലിക്കു പോകാൻ അച്ഛനോടും അമ്മയോടും വഴക്കടിച്ചനുവാദം വാങ്ങി കൊടുക്കുമ്പോൾ, മീനു അറിഞ്ഞിരുന്നു, അവൾ തന്നിൽ നിന്നും കൂടുതൽ അകലുമെന്ന് .
പക്ഷെ, അന്ന് അവൾ ശരിക്കും പതറിപ്പോയി.. അവളുടെ കൊച്ചാവ അത് പറഞ്ഞ ദിവസം...
പതിവിലും കൂടുതലായ് അവളന്ന് വാട്സാപ്പ് മെസ്സേജസ് അയച്ചു കൊണ്ടിരുന്നു. ഓഫീ സിലാണേലും, മാനേജർ ഇടയ്ക്ക് ഏറു കണ്ണുകൾ കൊണ്ട് നോക്കുന്നത് അവഗണിച്ചു അവളോട് സംസാരിച്ചു കൊണ്ടിരുന്നു മീനു.
പതിവിലും കൂടുതലായ് അവളന്ന് വാട്സാപ്പ് മെസ്സേജസ് അയച്ചു കൊണ്ടിരുന്നു. ഓഫീ സിലാണേലും, മാനേജർ ഇടയ്ക്ക് ഏറു കണ്ണുകൾ കൊണ്ട് നോക്കുന്നത് അവഗണിച്ചു അവളോട് സംസാരിച്ചു കൊണ്ടിരുന്നു മീനു.
" മിഞ്ചേ, സത്യത്തിൽ എന്നോട് പണ്ടത്തെ സ്നേഹമുണ്ടോ?"
"പിന്നില്ലാതെ, എന്താ പെണ്ണേ..."
"എനിക്കറിയാം, ഞാൻ ദൂരെ ആയോണ്ട്, പലപ്പോഴും പണ്ടത്തെ പോലെ എന്നോട് മിഞ്ചേക്ക് സംസാരിക്കാൻ കഴിയാറില്ലെന്ന്.
.. എന്നോട് ക്ഷമിക്കണം. ഞാനൊരു കാര്യം പറയട്ടെ, മിഞ്ചേ വിഷമിക്കരുത്.. I Luv U lots..."
.. എന്നോട് ക്ഷമിക്കണം. ഞാനൊരു കാര്യം പറയട്ടെ, മിഞ്ചേ വിഷമിക്കരുത്.. I Luv U lots..."
"നീ കാര്യം പറ, പേടിപ്പിക്കാതെ "
"മിഞ്ചേ ഒരു അന്യജാതിക്കാരൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ഓർമ്മയില്ലേ? പുള്ളിയെ രണ്ടു ദിവസം മുമ്പേ കല്ല്യാണം കഴിക്കേണ്ടി വന്നു. ജാതി സമ്പ്രദായത്തിൽ ഉറച്ചു നിൽക്കുന്ന ചേട്ടന്റെ വീട്ടുകാർ ഇതു എതിർത്താലോ എന്ന ഭയത്തിൽ.... പുള്ളിയുടെ വീട്ടിലും ആകെ പ്രശ്നായി... ഒടുവിൽ ചേച്ചിയോടും ചേട്ടനോടും പറയാതെ എനിക്കത് ചെയ്യേണ്ടി വന്നു."
..............................
"മിഞ്ചേ, എന്താ ഒന്നും മിണ്ടാത്തെ?"
..............................
"I am sorry മിഞ്ചേ... എനിക്കറിയാം ഒരു പാട് വിഷമം ഉണ്ടെന്ന്... എന്തേലും പറയൂ..."
മീനു കരഞ്ഞില്ല, ഒരു നിർവികാരത, ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് വാഷ് മൂറിലേക്ക് നടന്നു. ഡോർ തുറന്നടച്ച്, പെപ്പു തുറന്നു വിട്ടു. ആർത്തലച്ചു കരഞ്ഞു. കരഞ്ഞിട്ടും കരഞ്ഞിട്ടും മതിയാകാതെ കരഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ സമചിത്തത വീണ്ടെടുത്ത് ഇങ്ങനെ എഴുതി...
"I luv u അഞ്ജു... നീ എനിക്ക് അനിയത്തി അല്ല, എന്റെ മോളാ. നീ നാട്ടിൽ വരുമ്പൊ എല്ലാം എന്റെ മോൾടെ പേരല്ലേ നിന്നെ അറിയാതെ വിളിക്കാ. ചേച്ചിയോട് പറഞ്ഞല്ലോ അതു മതി. നിനക്ക് വിവാഹത്തിന് തരാൻ മിഞ്ചേ ഒരു മാല കരുതിയിട്ടുണ്ടായിരുന്നു. രണ്ടാളും നാട്ടിൽ വരുമ്പൊ ഞാൻ തന്നെ അണിയിക്കാം.. ഉമ്മ..." ആദ്യത്തെ മുത്തത്തിന്റെ ആ നേർത്ത ഗന്ധം മീനു ഓർത്തു പോയി ....
***************************
"എന്തിരിപ്പാടോ ഇത്, ഭക്ഷണം കഴിക്കണ്ടെ?" സഹപ്രവർത്തക വന്നു വിളിച്ചപ്പോഴാണ് മീനു ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്നത്.
"എടോ, എന്റെ അനിയത്തി പ്രസവിച്ചു പെൺകുഞ്ഞ്... "
"ആഹ അപ്പൊ നിന്റെ വക ഭക്ഷണം "
"പിന്നെന്താ ആയിക്കോട്ടെ"
എന്താല്ലാമോ വിവരിച്ചുകൊണ്ട് മീനു നടന്നകന്നു.
***************************************

ഇന്ദു പ്രവീൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക