Slider

അനുഭവം

0

പതിവ് പോലെ വർക്കലയിൽ നിന്നും മലബാർ എക്സ്പ്രസിൽ കയറുന്നു..പൊതുവെ സീറ്റ് കിട്ടാറില്ല..പക്ഷെ അന്ന് കിട്ടി..എൻറെ അടുത്ത് ഒരു ചേട്ടൻ ആണ് ഇരിക്കുന്നത്..കണ്ടാൽ 30 വയസോളം പ്രായം തോന്നും..പുള്ളിക്കാരനും വർക്കലയിൽ നിന്ന് ആണ് കയറിയത്..പുള്ളി എന്നോട് സംസാരിക്കാൻ തുടങ്ങി ..എന്നോട് പഠിക്കുക ആണോ എന്ന് ചോദിച്ചു..അല്ല എഡിറ്റർ ആയിട്ട് വർക്ക്‌ ചെയ്യുകയാണ് എന്ന് ഞാൻ പറഞ്ഞു..പുള്ളി ഉടനെ എഡിറ്റിങ്ങിനെ പറ്റി കുറെ സംശയങ്ങൾ..പൊതുവെ ഇത്തരം സംശയക്കാരുടെ സംശയം തീർക്കാൻ വേണ്ടി ഞാൻ കുറെ കാര്യങ്ങൾ കാണാതെ പഠിച്ചു വെച്ചിട്ടുണ്ട്..അതൊക്കെ തന്നെ ഇവിടേം എടുത്തു കാച്ചി..രണ്ടു മൂന്ന് എഡിറ്റിംഗ് സോഫ്റ്റ്‌വയറിൻറെ പേരൊക്കെ പറഞ്ഞു പുള്ളിയെ പേടിപ്പിച്ചു ..പുള്ളി ഞാൻ എന്തോ വല്യ സംഭവം ആണ് എന്നൊക്കെ തെറ്റിദ്ധരിച്ചു.. 
ഞാൻ പുള്ളിയോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു..എം.ബി.എ ചെയ്യുക ആണ് എന്ന് പറഞ്ഞു....പുള്ളിക്ക് കുറെ പ്രായം ആയെന്നും ഇപ്പോഴും പഠിക്കുക ആണെന്നും പുള്ളി തന്നെ പറഞ്ഞു..പതുക്കെ പുള്ളി ജീവ ചരിത്രം വിവരിക്കാൻ തുടങ്ങി .പുള്ളികാരൻ കേരളത്തിന്‌ പുറത്താണ് പത്താം ക്ലാസ് വരെ പഠിച്ചത്..ഡെൽഹിയിലോ മറ്റോ ആണെന്ന് തോന്നുന്നു..എനിക്ക് അത്ര ഓർമ്മ ഇല്ല..നാട്ടിൽ വന്നു പ്ലസ് ടുവിന് ചേർന്നു .പുള്ളി പക്ഷെ ഗംഭീരമായി പ്ലസ്‌ ടു അങ്ങ് പൊട്ടി..അതോടെ പുള്ളിയുടെ ജീവിതം ആകെ മാറി മറിഞ്ഞു..പുള്ളിക്ക് പിന്നെ പഠിക്കണം എന്നൊന്നും തോന്നി ഇല്ല..കുടുംബത്തിലെ മറ്റു പിള്ളേരൊക്കെ ആണേൽ മുടിഞ്ഞ പഠിത്തം ആണത്രേ..അതിന്റെ പേരിൽ വീട്ടുകാരുടേം കുത്ത് വാക്കുകൾ..പുള്ളി പഠിത്തം ഒക്കെ ഉപേക്ഷിച്ചു നാട്ടിൽ എ.സി മെക്കാനിക്ക് ആയിട്ട് ജോലി ചെയ്തു..ആ ജോലി ഒന്നും പുള്ളിയുടെ കുടുംബത്തിന്റെ സ്റ്റാറ്റസിന് ചേർന്നതല്ലായിരുന്നു..അതോടെ വീട്ടുകാർ മുട്ടൻ കലിപ്പ് ആയി..പുള്ളി പക്ഷെ ആ ജോലി വർഷങ്ങളോളം തുടർന്നു ..
ഒരു ദിവസം പുള്ളിയുടെ കുടുംബത്തിലെ ഒരു ചെക്കൻ പുള്ളിയെ തിരക്കി വന്നു..അവൻ പ്ലസ് ടു പാസ് ആയി അത്രേ. മിട്ടായീം കൊണ്ട് വന്നതാണ്...മാത്രം അല്ല അവന്റെ ട്യൂഷൻ സെന്റെറിൽ മിട്ടായി കൊണ്ട് കൊടുക്കാൻ പുള്ളിയേം കൊണ്ട് പോകണം അത്രേ..അങ്ങനെ പുള്ളി അവനേം ബൈക്കിൽ വെയ്ച്ചു കൊണ്ട് ട്യൂഷൻ സെന്റെറിൽ പോകുന്നു..അവൻ അവിടത്തെ സാറുമാർക്കൊക്കെ മുട്ടായി കൊടുത്തു..ഇതൊക്കെ കണ്ടപ്പോൾ ഇങ്ങേർക്ക് ഒരു മോഹം വീണ്ടും പഠിക്കാൻ.ഈ പ്രായത്തിൽ ഇനി പഠിക്കാൻ പോയാൽ നാണക്കേട്‌ അല്ലെ എന്ന ചിന്തയും ഉള്ളിൽ ..പുള്ളി ആ പയ്യനോട് ചോദിച്ചു ഡാ ഇത് ഓപ്പണ്‍ സ്കൂൾ അല്ലെ. അധികം പിള്ളേർ ഒന്നും കാണൂല്ല അല്ലെ ഇവിടെ...നല്ല ക്ലാസ് ഒക്കെ ആണോ?അവൻ പറഞ്ഞു അധികം പിള്ളേർ ഒന്നും ഇല്ല ചേട്ടാ നല്ല ക്ലാസും ആണ്.അങ്ങനെ പുള്ളി രണ്ടും കൽപിച്ചു അവിടെ ചേരാൻ തീരുമാനിച്ചു..ഹുമാനിറ്റീസ് ആണ് പുള്ളി എടുത്തത്‌..ക്ലാസിൽ അകെ 4 പിള്ളേർ..3 ആണും ഒരു പെണ്ണും..പയ്യന്മാർ മൊബൈലിൽ ഐറ്റം ഒക്കെ കൊണ്ട് വന്നു കാണക്കം തന്നെ..പുള്ളിക്ക് ആണേൽ അതൊക്കെ ഒരു ചമ്മൽ..പതുക്കെ അവന്മാരുമായി പുള്ളി കമ്പനി ആയി..ഇവന്മാര് പരീക്ഷയ്ക്ക് കാണിച്ചു കൊടുക്കും എന്ന പ്രതീക്ഷയിൽ ആഴ്ച തോറും പുള്ളി ഇവന്മാരെ ബേക്കറിയിൽ ഒക്കെ കയറ്റി പാർട്ടി ഒക്കെ നടത്തി..ഒടുവിൽ പരീക്ഷ ആയി..ഇവന്മാര്ക്ക് ഒരു കുന്തവും അറിയില്ല എന്ന് പുള്ളിക്ക് അപ്പോഴാ മനസിലായത്..വരുന്നത് വരട്ടെ എന്ന് കരുതി പുള്ളി വായിൽ തോന്നിയതൊക്കെ എഴുതി അങ്ങ് വെയ്ച്ചു..പുള്ളി ഇംഗ്ലീഷിൽ ആണ് എഴുതിയത്..പുറത്തു പഠിച്ചത് കൊണ്ട് അതാണ് പുള്ളിക്ക് എളുപ്പം .സാധാരണ ഓപ്പൺ സ്കൂളിൽ ഒന്നും ആരും ഇംഗ്ലീഷിൽ പരീക്ഷ എഴുതാറില്ല..അവസാനം മറ്റവന്മാരും ഇങ്ങേരെ നോക്കി എഴൂതാൻ തുടങ്ങി അത്രേ..പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ വന്നു..ഇത്തവണയും പൊട്ടും എന്ന് കരുതിയ പുള്ളി 70 ശതമാനം മാർക്കോടെ ജയിച്ചു..മാത്രം അല്ല നാട്ടിൽ ട്യൂഷൻ സെന്റെരുകാരുടെ വക ഒരു ഫ്ലക്സും പൊങ്ങി ഈ പ്രായത്തിലും വിജയകരമായി പ്ലസ് ടു പാസ് ആയ ഷൈന് അനുമോദനങ്ങൾ .അതോടു കൂടി ആണ് പുള്ളി പഠിക്കാൻ തുടങ്ങിയത് എന്ന് ..ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു നീ ഏതു വരെ പഠിച്ചു...ഞാൻ പറഞ്ഞു.. "ബി.എ" .അതെന്താ നീ എം.എ ചെയ്യാത്തത്?.."എന്തോ എന്നെ വിളിച്ചോ ഡാ ബ്രിട്ടോളി ഞാൻ ദെ വരുന്നു ..ഞാൻ നൈസിനു സ്കൂട്ടായി.."
സന്ദീപ് ആനന്ദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo