Slider

വാർദ്ധക്യ വിമോചനം

0

ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പ്പിലകം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഈ കഥയുമായി ബന്ധമുണ്ടങ്കില്‍ അത് തികച്ചും യാത്രശ്ചികം മാത്രം...
****************************************************************************
കാഞ്ഞിരങ്ങൾക്കു പേരുകേട്ട നാടാണ് ഞങ്ങളുടെ ഗ്രാമം. കാഞ്ഞിരമുക്ക് എന്നാണു ഞങ്ങളുടെ ഗ്രാമത്തിന്റെ പേര് അങ്ങനെ പേരുവരാൻ ഒരു കാരണം ഗ്രാമത്തിലെ ഓരോ വീട്ടിലും പറമ്പുകളിലും ഒരു കാഞ്ഞിരമരമെങ്കിലും കാണും. ഒരുകാലത്തു ഞങ്ങളുടെ നാട് മനുഷ്യ യോഗ്യമല്ലാത്ത കാഞ്ഞിരത്തിന്റെ കാട് ആയിരുന്നൊന്നും പിന്നീട് ഞങ്ങളുടെ പൂർവികർ കുടിയേറിപാർത്തു മനുഷ്യവാസ യോഗ്യമാക്കിയെന്നും ചരിത്രം പറയപ്പെടുന്നു. അതാണു പേരിന്റെ ഉറവിടം. പേര് പോലെത്തന്നെയാണ് സുന്ദരമാണ് ഗ്രാമത്തിന്റെ ഭംഗിയും. പാടങ്ങളും, തോടുകളും, കുളങ്ങളും, ഇടവഴികളുമുള്ള സുന്ദര ഗ്രാമം. ഗ്രാമത്തിന്റെ അതിരുകളിൽ പുഴയാണു. പുഴകളാൽ ചുറ്റപെട്ട ഗ്രാമം ഒരു ദ്വീപ്‌ പോലെ ആണ് എന്നാൽ കേരളാ ഭൂപടത്തിലോ കേരളാ സർക്കാരോ അംഗീകരിക്കാത്ത ദ്വീപ്‌. അങ്ങനെ ഒരു അംഗീകാരങ്ങൾ ഇല്ലങ്കിലും വേറെ ചിലകാര്യങ്ങളിൽ ഞങ്ങൾക്ക്‌ അഭിമാനിക്കുന്ന അംഗീകാരങ്ങൾ ഉണ്ടായിരുന്നു അതെന്തെന്നു വെച്ചാൽ സ്വാതന്ത്ര സമരങ്ങളിലും പുന്നപ്രവയലാർ സമരങ്ങളിലും പങ്കെടുത്ത ഞങ്ങളുടെ നാട്ടിലെ വീരന്മാരും വീരത്തികളും ഉണ്ടായിരുന്നു. ചരിത്രം ആർക്കും പരിശോധിക്കാവുന്നതേയുള്ളു. ധീരജവാന്മാർ, പത്താം ക്ലാസ് ഗോൾഡ് മെഡലോടെ വിജയിച്ചവർ, ഗവണ്മെന്റ് ആപ്പീസിലെ കുറെ അധികാരികൾ ഞങ്ങളുടെ ഗ്രാമത്തിന്റെ സംഭാവനയാണ്. പിന്നെ കുറെ സുന്ദരന്മാരും സുന്ദരികളും പല മതത്തിലും ഉള്ളവർ. അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത്‌ തങ്ങളുപ്പാപ്പന്റെ ജാറം പള്ളി, തെക്കു ഭാഗത്ത്‌ ഭഗവതി ക്ഷേത്രം, വടക്ക്‌ കുരിശു പള്ളി. ഉത്സവം, നേർച്ച, പള്ളി പെരുന്നാൾ ആയാലും ഞങ്ങൾ ഗ്രാമക്കാർ ഒന്നിച്ചു കൂടി ആഘോഷിക്കും. ഓണവും പെരുന്നാളും ക്രിസ്തുമസും ഒന്നിച്ചുതന്നെ. രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസ്സും, മാർക്കിസ്റ്റ്‌ പാർട്ടിയും. ദേശീയവും അന്തർദേശീയവുമായ ചൂടേറിയ ചർച്ചകളും വാക് തർക്കങ്ങളും നടക്കാറുണ്ടങ്കിലും അക്രമങ്ങളോ, അടിപിടിയോ അതൊന്നുമില്ലാതെ വെറും കുനിഷ്ട്ടും ചില്ലറ അസൂയകളുമായി പോകുന്നു. ഗ്രാമത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ എല്ലാവരും ഒത്തൊരുമയോടെ മത സൗഹാർദത്തോടെ ഒത്തു തീർപ്പാക്കിയിരുന്നു.
ഒരു സുപ്രഭാതത്തിൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ എല്ലാവരും മൂക്കത്തും താടിയിലും കൈവെച്ചിരുന്നു. വാർത്തയെ പറ്റിയുള്ള ചർച്ചകൾ ആവുകാര്കാക്കാന്റെ ചായ കടയിലും, വിജയേട്ടന്റെ പലചരക്കുകടയിലും, ലാസറേട്ടന്റെ തയ്യൽ കടയിലും, വായനശാലയിലും പെണ്ണുങ്ങളുടെ കുളകടവിലും ചർച്ചയായി. സീ.ബി.ഐ വരെ തോൽക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ. എന്നാൽ വാർത്തയുടെ ഉറവിടം എവിടുന്നാണോ സത്യമാണോ എന്നൊന്നും ആരും അന്വേഷിച്ചില്ല.
വാർത്ത ഔത്യോകികമായി സ്ഥിതികരിക്കപ്പെട്ടു. അഹമ്മദും ഭാര്യ ആമിനയും വിവാഹമോചിതരാവാൻ തീരുമാനിച്ചു. പുറം നാട്ടുകാർ കേട്ടാൽ കരുത്തും രണ്ട്‌ യുവ ദമ്പതികൾ വിവാഹമോചിതരാവുന്നതിൽ ഈ നാട്ടുകാർക്കെന്തു കാര്യം എന്നാൽ സത്യത്തിൽ ശ്രീമാൻ നെല്ലികുന്നത്ത്‌ അഹമ്മദ്‌ ഹാജി വയസ്സ്‌ അറുപത് ഭാര്യ ആമിനബീവി വയസ്സ്‌ അൻപത്തി ഏഴ്‌. ഇവർ മോചിതരാവുന്നു ഇതാണു ഗ്രാമക്കരിൽ അൽഭുതം സൃഷിട്ടിച്ച വാർത്ത. ഈ വയസ്സുകാലത്ത്‌ ഇവരെന്തിങ്ങനെ ചെയുന്നതെന്നും അവരുടെ ഉള്ളിലുള്ള കുടുംബ ബന്ധത്തിന്റെ നേർ രേഖ പൊട്ടുവാനും അന്തിമമായി ഈ തീരുമാനം എടുക്കാനുള്ള ചേദോവികാരം എന്താണെന്നു അറിയാൻ ഞങ്ങൾ ഗ്രാമീണർക്ക്‌ ജിജ്ഞാസ കൂടി.
അതിനുമുൻപായി അഹമ്മദ്‌ ഹാജിയുടെ ചരിത്രം പറഞ്ഞു തന്നത്‌ കന്ന് പൂട്ടാൻ പൊകുന്ന കുട്ട്യാലിക്കയാണു. കുട്ട്യാലിക്ക യുവാവായിരുന്ന കാലത്താണു കുഞ്ഞ്‌ അഹമ്മദിന്റെ ജനനം. അഹമ്മദിന്റെ ബാപ്പ കോയ ഹാജി. നാട്ടിലെ പാരമ്പര്യ പണക്കാർ. പാരമ്പര്യമായി കിട്ടിയ പാടങ്ങളും, പറമ്പുകളും പിന്നെ ഇരിക്കുന്ന വീടിന്റെ ചുളവിലുള്ള ഭൂസ്വത്തും. ഓടുമേഞ്ഞ ഇരുനില വീടും. അഞ്ചു പെണ്മക്കൾകിടയിൽ പിറന്ന ഒരു ആൺ തരി ആയിരുന്നു അഹമ്മദ്. ഒരു ആൺതരി ആയത്‌ കാരണം കുറച്ചധികം ലാളിച്ചാണു വളർത്തിയത്‌.................... ലാളന കൂടിയപ്പോൾ കുഞ്ഞഹമ്മദിൽ കുറുമ്പുകൾ ഉണ്ടായിരുന്നു. ആരും അതത്ര കാര്യമായെടുത്തില്ല. കുഞ്ഞു അഹമ്മദിന്റെ കുറുമ്പുകൾ വലുതാവും തോറും കൂടികൊണ്ടിരുന്നു. പള്ളികൂടത്തിൽ നിന്നുമുള്ള പരാതികൾക്ക്‌ പൊറുതിമുട്ടി കോയ ഹാജി അവസാനം ഒരു അന്ത്യശാസനം പുറപ്പെടുവിച്ചു അഹമ്മദ്‌ ഇനി പഠിക്കേണ്ട. അഞ്ചാം തരത്തിൽ പഠനം നിർത്തിയ അഹമ്മദ് പിന്നീട് വലുതാവുംതോറും തല്ലുകൊള്ളിത്തരവും ചട്ടമ്പിത്തരവും കൂടി നാട്ടുകാരുടെ പ്രശ്നങ്ങളുടെ ഒരു കൂമ്പാരം കോയ ഹാജിയുടെ മുന്നിൽ നിവേദിക്കപ്പെട്ടു. പത്തൊമ്പതുകാരനായ അഹമ്മദിനെ നന്നാക്കാൻ കോയ ഹാജിയുടെ അമ്മാവന്റെ ഉപദേശപ്രകാരം പതിനാറുവയസ്സുള്ള ആമിനയുമായി നിക്കാഹ് കഴിപ്പിച്ചു. എന്നാൽ ഒരു കുടുംബസ്ഥനായത് കൊണ്ടന്നും അഹമ്മദിൽ മാറ്റമെന്നും വന്നില്ല. മാറ്റം വന്നത്‌ ആമിനാക്ക്‌ മാത്രം വയറുവലുതായി. പിന്നീട് പള്ളിയിലെ വലിയ ഖത്തീബിന്റെ ഉപദേശാനുസരണം കോയ ഹാജിയുടെ ബന്ധുവായ മൂസ ജോലി ചെയുന്ന ദുബൈയിലേക്ക് കയറ്റിവിട്ടു പക്ഷെ ഒരു നിബന്ധനയിൽ പെട്ടന്നെന്നും കയറിവരരുതെന്നും പെങ്ങന്മാരെ കെട്ടിക്കുന്ന ബാധ്യതയും അവന്റെ തലയിൽ കെട്ടിവെചു. ദുബൈയിലെ ഒരു മീൻ കടയിൽ ജോലി ചെയ്‌ത്‌ പിന്നീട്‌ സ്വന്തമായി കട തുടങ്ങി. ബാപ്പയുടെ കരാറുകൾ മുഴുവൻ പാലിചു. ഓരൊ ഈരണ്ടു വർഷവും അവധിക്കു നാട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ ആമിനയുടെ വയർവീർത്ത വിശേഷങ്ങളുണ്ടായി. വിശ്രമമിലാത്ത ഏഴാമത്തെ പ്രസവത്തിനു ശേഷം നിലക്കാത്ത രകത വാർച്ച കാരണം പ്രസവം നിർത്തിവെച്ചു.
നീണ്ട മുപ്പതു വർഷത്തെ സമ്പന്നനായ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ സ്ഥിരതാസമാക്കി. പ്രവാസ ജീവിതത്തിനിടയിൽ രണ്ട്‌ പ്രാവശ്യം ഹജ്ജും മൂന്ന് പ്രാവശ്യം ഉംറയും ചെയ്തു. നാല് ആണും മൂന്ന് പെണ്മക്കളുകളെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചു. പത്തു വർഷമായി നാട്ടിൽ സ്ഥിരം താമസമായ ഹാജി പള്ളി കമ്മറ്റി മെംബർ മുതൽ ഇപ്പോൾ പ്രസിഡന്റ്‌ സ്ഥാനം വരെ വഹിച്ചു പൊരുന്നു. നാട്ടുകാർക്കെല്ലാം വേണ്ടപെട്ടവനായി അങ്ങനെയുള്ള ആൾക്കാണു ഇങ്ങനത്തെ പ്രശ്നം.
പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയുവാൻ ഞങ്ങൽ ഗ്രാമീണർ മൊത്തമായും ഹാജിയുടെ വീട്ടിൽ ചെന്നുകൂടി. ഉമ്മറ തിണ്ണയിലെ ചാരുകസേരയിൽ ഇരിക്കുന്ന ഹാജിയുടെ പിന്നിലായി ദൂരെ ദിക്കിൽ ജോലിചെയ്യുന്ന മക്കളും, മരുമക്കളും, പേരമക്കളും വന്നിരുന്നു. മുന്നിലായി ഇരുന്നിരുന്നത്‌ വല്യ ഖത്തീബ്‌, പൗലൊസച്ചൻ, വിഷ്ണു നമ്പൂതിരിപ്പാട്‌, പഞ്ചായത്തു പ്രസിഡന്റ്‌ കണാരെട്ടൻ തുടങ്ങിയവർ അതിനും പിൻനിരയിലായും മുറ്റത്തുമായും ആണുങ്ങളും പെണുങ്ങളും കുട്ടികളും. എല്ലാവരും ആകംഷപരിതരായി അഹമ്മദ്‌ ഹാജിയിലേക്കു കണ്ണുകൂർപ്പിച്ചു നിന്നു. ഹാജിയാണങ്കിൽ ഇടക്ക്‌ കീഴ്പോട്ടും ഇടക്ക്‌ ഓടിന്റെ മച്ചിലേക്കും നോക്കികൊണ്ടിരുന്നു. മൗനമായിരുന്ന സദസ്സിനെ ഉണർത്തികൊണ്ടു ഖത്തീബ്‌ ഹാജി വിളിച്ചു.
" ഹാജിയാരെ.... എന്താ നിങ്ങള്ടെ ഇപ്പൊ പ്രശ്നം... ഇങ്ങനെ തീരുമാനിക്കാൻ കാരണം" ഹാജി മൗനിയായിരുന്നു.
"എന്തുണ്ടങ്കിലും നമുക്ക്‌ ഒരു ഒത്തു തീർപ്പിലെത്തിക്കൂടെ..." പൗലൊസചൻ
"നാൽപത്തൊന്ന് വർഷായില്ലേ ഹാജിയാരെ അവരു നിങ്ങളുടെ ഭാര്യയായിട്ട്‌. മക്കളും പെരകുട്ടികളുമായി ഈ പ്രായത്തിലെന്താ ഇങ്ങനെ തോന്നാൻ മാത്രം എന്തുണ്ടായി...ഇനി നിങ്ങള് അവരെ ഒഴിവാക്കിയാൽ ഈ പ്രായത്തിൽ അവരെവിടെപ്പോകും... നിങ്ങള് പറയിൻ നമുക്കെല്ലാവർക്കും പരിഹാരം ഉണ്ടാക്കാം..." നബൂതിരിപ്പാടു പറഞ്ഞു നിർത്തി.
ഹാജി തെല്ലു ദേഷ്യത്തോടെ പറഞ്ഞു "അവളു ശരിയാവില്ല...അവളുടെ സ്വഭാവം എനിക്കു പറ്റുന്നില്ല..സഹിക്കുന്നതിനും ഒരു പരിധിയില്ലേ." എല്ലാവരും അത്ഭുത സ്‌തംഭരായി
"എന്താ..." കാണാരെട്ടന്റെ ചോദ്യത്തിനൊപ്പം ഞങ്ങൾ നാട്ടുകാരുടെ മനസ്സിലും അതെ ചോദ്യമുയർന്നു.
ഹാജി ഒന്ന് നെടുവീർപ്പിട്ടു പറയാൻ തുടങ്ങുമ്പോൾ പെട്ടന്ന്
"എനിക്കും പറയാനുണ്ട്...'' ആ ശബ്ദത്തിന്റെ ഉറവിടത്തെ എല്ലാവരും നോക്കുമ്പോൾ ഉമ്മറ പടിവാതിൽ നിൽക്കുന്ന ആമിനബീവിയെയാണു..
"നിങ്ങൾ എല്ലാരും കേൾക്കണം " അവർ പറഞ്ഞുതുടങ്ങി. എല്ലാവരും അവർ എന്താണു പറയുന്നത് കേൾക്കാനായി കാതു കൂർപ്പിച്ചു. " ഈ മനുഷ്യൻ ഗൾഫിൽ നിന്ന് നാട്ടില് വരുമ്പോളെല്ലാം എന്നോട് വല്യ മുഹബത്തായിരുന്നു ....എന്നാ ഇപ്പൊ... ഈ മനുഷന്റെ സ്വഭാവം മാറി... എപ്പോളും ചൂടാവുന്നു... തൊട്ടതിനും പിടിച്ചതിനും ചീത്ത പറച്ചില്.... മിനിഞ്ഞാന്ന് ന്നെ അടിക്കാനും കയ്യൊങ്ങി... ന്നെ കൊണ്ട്‌ വെയ്യാ സഹിക്കാനു... ന്റെ സംശയം ഇങ്ങേരു വേറെ ഏതോ പെണ്ണുമായി ഇടപാടുണ്ടന്നാണ്... അല്ലങ്കിൽ ഇങ്ങനെ ദേഷ്യപ്പെടാൻ ഞനെന്താ കാട്ടിയെ... " അവർ തലയിലെ തട്ടം കൊണ്ടു മൂക്ക്‌ പിഴിഞ്ഞു കൊണ്ട്‌ തുടർന്നു" ഇന്നാള് ഈ മനുഷ്യൻ പറഞ്ഞത് എനിക്ക്‌ നിന്നെ മടുത്തെന്നു...എന്നിട്ട്‌ പറയാ വേറെ കെട്ടാൻ പോവാന്ന്...."
" അത്‌ പിന്നെ ആമിനു നീയന്നെന്നെ പിരാന്ത്‌ പിടിപ്പിചിട്ടല്ലെ.....അന്നങ്ങനെ പറഞ്ഞത് "
''അയിന് അങ്ങനെ പറയാ....'' വീണ്ടും കണ്ണും മൂക്കും തുടച്ചവർ ചോദിച്ചു
കൂടിനിന്ന എല്ലാവരുടെയും ചുണ്ടിൽ ചിരിയുടെ തിരി കൊളുത്തി ഹാജിയാരും ഭാര്യയുമൊഴികെ
"നിങ്ങക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല.. ന്റെ അവസ്ഥ ..പുഞ്ചിരിതൂകി നിൽക്കുന്ന ഓരോ മുഖങ്ങളിലേക്കും മാറി മാറി നോക്കികൊണ്ട്‌ ഹജിയാർ സങ്കടം പറഞ്ഞു..
" അതിപ്പൊ ഹാജിയാരെ ഇങ്ങനെ തന്നെയല്ലെ എല്ലാ കുടുംബത്തിലും"
" ന്റെ മൗലിയാരെ.. നിങ്ങക്ക് ന്റെ അവസ്ഥ മനസ്സിലാവാഞ്ഞിട്ടാ"
"ഹാജിയാരെ ഓരൊ വീട്ടിലും ഇതുപൊലെ തന്നെയാണു കൊച്ചു കൊചു പിണക്കങ്ങളും കാണും നിങ്ങളു ഒരു ഒത്തുതീർപ്പാക്കീൻ" പൗലൊസച്ചൻ പറഞ്ഞു നിർത്തിയതും ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട്‌ അരങ്ങിലെക്കു മൂന്നാൻ അലവി വന്നു എന്നിട്ടു ഹാജിയാരോട് ഒരു ചോദ്യം
" എന്തായി ഹാജിയാരെ എല്ലാം കബൂലാക്കിയില്ലേ... ഹാവു... ''എന്നുപറഞ്ഞു നെഞ്ചുഴിഞ്ഞു അലവി '' ഞാൻ ഹാജിയർക്കായി ഒരു മൊഞ്ചച്ചത്തി കുട്ടിനെ കണ്ടുവെച്ചിട്ടുണ്ട്...അപ്പൊ നമകതങ്ങ്‌ ഒറപ്പിച്ചാലോ" എന്നു പറഞ്ഞു സ്വതവെയുള്ള പൊട്ടിചിരി തുടങ്ങിയതും " ഠോ" എന്ന ശബ്ദവും അലവി വീണതും ഒരുമിച്ചായിരുന്നു. ബോധം പോയി കിടക്കുന്ന അലവിക്കടുത്തായി ഒരു കിണ്ടിയും. കിണ്ടിയുടെ എവിടുന്നു വന്നതെന്നറിയാൻ എല്ലാവരും തലയുർത്തി നോക്കുമ്പോൾ തട്ടം കൊണ്ടു മുഖം മറച്ച് കുലുങ്ങി ചിരിചു കൊണ്ടുള്ള ആമിനബീവി അകത്തേക്ക് ഒരു ഓട്ടം. എല്ലാവരും കൂട്ടച്ചിരിയായി. അതുവരെ മൂകനായിരുന്ന ഹാജിയാരും ചിരിച്ചു.
പിന്നീടങ്ങോട്ടുള്ള ഹാജിയാരുടെ കുടുംബജീവിതം പത്തര മാറ്റോടെ വെട്ടിതിളങ്ങി..
ഇത് പോലുള്ള പല സംഭവ വികാസങ്ങൾക്കും ഞങ്ങളുടെ ഗ്രാമം സാക്ഷിയായിട്ടുണ്ട്
------ശുഭം------
നിഷാദ് മുഹമ്മദ്....''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo