ഉച്ചഭക്ഷണം കഴിച്ച് ഒന്നു മയങ്ങാമെന്ന് കരുതിയാണ് ബാപ്പുട്ടിക്ക ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നത്. പക്ഷെ,ഉറക്കം തീരെ കിട്ടിയില്ല. തിണ്ണയിൽ ഇരിയ്ക്കുന്ന ഗ്ലാസ്സിൽ നിന്നും വെള്ളം വായിലേക്ക് കമിഴ്ത്തിയതിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. " ആയിസാ... ആയിസാ...
"നമ്മളെ വിളിച്ചോ...
ആയിഷ ഹാജരായി.
ഉം,ബാപ്പുട്ടിക്ക അമർത്തി മൂളി
"നമ്മളെ വിളിച്ചോ...
ആയിഷ ഹാജരായി.
ഉം,ബാപ്പുട്ടിക്ക അമർത്തി മൂളി
"നമ്മന്റെ കദീജ എന്താ ചെയ്യണ്ത് "
ഭർത്താവിന്റെ ചോദ്യം കേട്ടപ്പോൾ ആയിഷ ചെറുതായി ചിരിച്ചു.
"നമ്മന്റെ കദീജ - ഇപ്പോഴെങ്കിലും ആ വിചാരം ഒണ്ടായല്ലൊ? നമ്മക്ക് പെരുത്ത് സന്തോശം.
" ന്റെ മനുസ്യാ കദീജാക്ക് എത്ര വയസായീന്നാ ഇങ്ങ്ടെ വിചാരം.ന്റെ കുട്ടീടെ പ്രായള്ളോര് രണ്ടും മൂന്നും കെട്ട് കഴിഞ്ഞ്, അതില് അഞ്ചാറ് പുള്ളാരുമായി ഓൾടെ മുന്നീ കൂടെ നടക്കാ... അത് കാണുമ്പം ഓൾക്ക് എത്ര ദെണ്ണം ഉണ്ടാവും ഇങ്ങ്ക്ക് അറിയോ? " അയിനെ കുറിച്ച് വല്ല ബോധം ഉണ്ടോ ന്റെ കെട്ട്യോനെ"
" കയിഞ്ഞോ അന്റെ ഇത്രേം നീണ്ട പ്രസംഗം "
ബാപ്പുട്ടിക്ക ആംഗ്യ ഭാഷയിൽ പ്രസംഗത്തിന്റെ നീളം കാണിച്ചു.'

"ആയിസാ ഇജ്ജ് നമ്മളെ ബോധം പഠിപ്പിയ്ക്കാനൊന്നും ബരണ്ട, അയിന് മാത്രം തലേല് അനക്ക് വല്ലതും ഉണ്ടാ... ഇജ്ജ് കാലേജില് പോയി എമ്മേ ഒന്നും എടുത്തിട്ടില്ലല്ലോ, പയേ നാലാം ക്ലാസാണെന്ന് ഇമ്മക്കല്ലേ അറിയൂ...'
തമാശ കലർന്ന ചിരിയോടെ ബാപ്പുട്ടിക്ക പറഞ്ഞപ്പോൾ ആയിഷ ഒട്ടും വിട്ടുകൊടുത്തില്ല
"ഓ... പിന്നെ ഇങ്ങള് ഡാക്കട്ടറ് ആവാൻ പഠിച്ചതല്ലാർന്നോ?
എവിടെ കൗത്തിൽ തൂക്ക്ണ കൊയല് ,എന്താ എലി കൊണ്ടോയാ ...
ആയിഷ പൊട്ടി ചിരിച്ചു.
പണ്ട് ഇങ്ങ്ള് മൂന്നാം ക്ലാസില് പഠിക്കുന്ന കാലം, അന്ന് തൊട്ടടുത്ത വീട്ടിന്ന് തട്ടാത്തി തള്ള അരി വാങ്ങാൻ തന്ന കായിയുമായി നാട് വിട്ട മനുസ്യനല്ലെ ഈ വീമ്പു വർത്താനം പറയുന്നത്.
ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ അയാൾ ഭാര്യയെ നോക്കി.
എന്നെ നോക്കണ്ട, അതൊക്കെ ഈ നാട്ടില് പാട്ടാ...
ഹ ഹ ഹ .... ബാപ്പുട്ടിക്ക ഉറക്കെ ചിരിച്ചു.
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.
ഉമ്മറ തിണ്ണയിൽ ഇരുന്ന് നോക്കിയാൽ ചേനൂറ്റ് പാടം അറ്റം വരെ കാണാം. പാടവരമ്പിലൂടെ രണ്ടു പേർ വരുന്നത് ആയിഷയുടെ ശ്രദ്ധയിൽപ്പെട്ടു.
"ദേ, അങ്ങോട്ട് നോക്കിയെ.... ആരോ വരുന്നുണ്ട് ഇങ്ങ്ട്ടാണെന്ന് തോന്നുന്നു.
ബ്രോക്കർ സൈതാലിയാണല്ലോ...
ഉം, അതെ'
കദീജ അകത്തേക്ക് പോയി.
''ങ്ഹാ...ഹാരിത് സൈതാലിയോ? വാ കുത്തിയിരിക്ക്.
ബാപ്പുട്ടിക്ക രണ്ടു കസേര നീക്കിയിട്ടു

ഞാൻ ഒരു കാര്യം പറഞ്ഞിരുന്നില്ലെ അന്റെ മോൾക്ക്,
കൂടെ വന്ന ആളിനെ ബാപ്പുട്ടിക്ക ചിരിച്ച മുഖത്താലൊന്നു നോക്കി. എന്നിട്ട് ചോദിച്ചു.
എന്താ അന്റെ പേര്?
"നൗഫൽ " , ചിരിച്ചു കൊണ്ട് പയ്യൻ മറുപടി നൽകി.
ഓന്റെ പെര കൈതക്കോടാണ്.സൈതാലി ഇടയിൽ കയറി പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറാ, കുടീല് ഉമ്മയും ബാപ്പയും അഞ്ച് പെങ്ങമ്മാരും.
ആഹാ.... ബാപ്പുട്ടിക്ക പുഞ്ചിരിച്ചു.
അപ്പോൾ നാത്തൂൻ പോര് ഉറപ്പിച്ചു.ബാപ്പുട്ടിക്ക മനസ്സിൽ പറഞ്ഞു.
പുരുഷ സംസാരത്തിന് ഒരു ഗ്യാപ്പ് വന്നപ്പോൾ ഭർത്താവിനെ ആംഗ്യ ഭാഷയിൽ ആയിഷ അകത്തേക്ക് വിളിച്ചു.
ബാപ്പുട്ടിക്ക അകത്തേക്ക് പോയി.
" ന്റെ മനുസ്യ ഇങ്ങള് വല്ലതും സൂചിപ്പിച്ചോ..?.. എല്ലാ കാര്യവും.
ഓൾക്ക് ചെവി പതുക്കെ ആണെന്ന കാര്യം.
പിന്നെ നാലാം ക്ലാസില് പഠിക്കുമ്പോൾ മാസുമ്മാരുടെയൊപ്പം മലമ്പുയ കാണാൻ പോയതും
ഇല്ല, നുമ്മ ഒന്നും പറഞ്ഞിട്ടില്ല.
ഇതൊക്കെ വെക്കം പറഞ്ഞോളി, കെട്ട് കഴിഞ്ഞ് അറിഞ്ഞാല് പെണ്ണ് പെരേലെത്തും.
ബാപ്പുട്ടിക്ക അതിനു മറുപടി പറയാതെ ഉമ്മറത്തേക്ക് പോയി.
"മോളെ വിളി... സൈതാലി പറഞ്ഞു.
നൗഫൽ ആകാംക്ഷയോടെ വാതിലിന്റെ ഭാഗത്തേക്ക് നോക്കി.
ബാപ്പുട്ടിക്ക മകളെ വിളിച്ചു.
വാതിലിനു മുമ്പിൽ നാണത്താൽ ,കസവു തട്ടം കൊണ്ട് മുഖം പാതി് മറച്ച് കദീജ വന്നു നിന്നു.
വല്ല പൊട്ടത്തരങ്ങളും എഴുന്നെള്ളിക്കുമോ എന്ന ഭയം ബാപ്പുട്ടിക്ക് ഉണ്ടായി.
"എന്താ പേര്? നൗഫൽ ചോദിച്ചു.
കദീജ ഉത്തരം പറയാതെ നിന്നു.
അവൾ കേട്ടില്ലെന്ന് തോന്നുന്നു. ബാപ്പുട്ടിക്ക മകളെ നോക്കി.
രംഗം വഷളാകുമോ എന്ന് ഭയന്ന് ആയിഷ മറുപടി കൊടുത്തു.
"ഓൾടെ പേര് കദീജ ''
''എത്ര വരെ പഠിച്ചു. "
നൗഫലിൽ നിന്നും ചോദ്യം വരാത്തത് കൊണ്ട് സൈതാലിയാണ് ചോദിച്ചത്.
ഇത്തവണ മറുപടി പറയാൻ ആയിഷക്ക് കഴിഞ്ഞില്ല.
അകത്തു കയറിയ പൂച്ചയെ ഓടിക്കാൻ പോയി.
എന്തോ കേട്ടിട്ടെന്നവണ്ണം അവൾ മറുപടി പറഞ്ഞു.
കദീജാ ..
യ്യോ.... നമ്മള് പേര് ചോദിച്ചില്ല, എത്ര വരെ പഠിച്ചൂന്നാ ചോയിച്ചെ...
" ഓള് പത്താ ക്ലാസ്സും എസ്സെൽസിയും കഴിഞ്ഞിരിക്കല്ലെ...
ഇത്തവണ മറുപടി കൊടുത്തത് ബാപ്പുടിക്കയാണ്.
"ആഹാ.. വല്യ പഠിത്താണല്ലോ, രണ്ടും കഴിഞ്ഞൂല്ലേ.
സൈതാലി ചിരിച്ചു കൊണ്ട് പറഞ്ഞു.
നൗഫൽ ,സൈതാലിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി.
" നൗഫലിന് കദീജാനെ ഇഷ്ടായിന്ന്, അതാ പറഞ്ഞത്.
സൈതാലി കദീജാനോട് പറഞ്ഞു.

നാൽപ്പതു വയസ്സുള്ള യുവകോമളനായ ബ്രോക്കർ സൈതാലിയെ, അവൾ നാണത്താൽ നോക്കി.
"നമ്മളെ ഇശ്ട്ടായിച്ചാൽ നമ്മക്ക് ഇങ്ങ്ളേനും പെരുത്ത് ഇശ്ട്ടായി. "
"ങേ... സൈതാലി ഞെട്ടി.
ഇത്രേം നേരം പോത്തിന്റെ ചെവിയിലാ വേദം ഓതീദ് ....പടച്ചോനെ .

കദീജ ബ്രോക്കറിനെയാണ് പുയ്യാപ്ലയായി കണ്ടത്.
ഇതൊക്കെ കണ്ട് മുറ്റത്തിറങ്ങിയ നൗഫൽ സൈതാലിയെ അർത്ഥഗർഭേനെ നോക്കി ചിരിച്ചു.
നൗഫൽ മനസ്സിൽ പറഞ്ഞു, "കഷ്ടം ...
സൈതാലി ചെരിപ്പിട്ട് മുറ്റത്തേക്കിറങ്ങുമ്പോൾ നൗഫൽ ചേനൂറ്റ് പാടം പകുതി എത്തിയിരുന്നു.
കാത്തിരുന്ന നിക്കാഹ് ചീറ്റി പോയതിന്റെ ദേഷ്യത്തിൽ ബാപ്പുട്ടിക്ക മകളെ നോക്കി.
ഔത്തേക്ക് കേറി പോടി ..... അവൾടെ ഒരു കസവുതട്ടം'
ദേഷ്യത്തിൽ ,ആകെ അസ്വസ്ഥനായ ബാപ്പുട്ടിക്ക തിണ്ണയിലിരിക്കുന്ന വിശറിയെടുത്ത് വീശി.

സുമേഷ് കൗസ്തുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക