ഭാഗ്യം ഉമ്മയുടെ ബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഇല്ലേൽ ആ കരച്ചിലിൽ ഞാൻ മറ പിടിച്ചിരിക്കുന്ന എന്റെ ധൈര്യം ഒലിച്ചു പോയേനെ ..=
മോനെ ഡാ അമ്പു നീക്കട ..
തൃശൂർ മെഡിക്കൽ കോളേജിന്റെ ഐ സി യുവിനു മുൻപിലെ വരാന്തയിലാണ് ഞാൻ എന്നോർത്ത് ഞാൻ ചാടിയെണീറ്റ് ആദ്യം തിരഞ്ഞത് ഉമ്മയെ ആണ് ,വിളിച്ച സമയത്ത് ഞാൻ ഓടിയെത്യില്ലേൽ ഉമ്മ പോവും .ഉമ്മ അതിനകത്തെ അവസ്ഥ കണ്ടാൽ താങ്ങില്ല ..
ആശുപത്രി വരാന്തകൾ കഴുകാൻ ഉപയോഗിക്കുന്ന പെനോയിലിന്റെ മണം ഇല്ല . അടക്കിപ്പിടിച്ച തേങ്ങലുകാളോ ഞെരക്കങ്ങളോ കേൾക്കുന്നില്ല. കണ്ണ് തുറന്നു കുറച്ചു കഴിഞ്ഞാണ് കാഴ്ച വന്നത് .ഉപ്പയുടെ അനിയന്റെ വീട്ടിലാണ് .ആളാണ് എന്നെ വിളിച്ചത്. സ്വന്തം വീട് ഇല്ലലോ . എവിടെ അടക്കണം എന്ന ചർച്ചക്ക് ഉപ്പാക്ക് മരിച്ചു കഴിഞ്ഞാൽ തറവാടിനടുത്ത പള്ളിയിൽ വല്ല്യുപ്പയെ അടക്കിയ അതെ പള്ളിക്കാട്ടിൽ അടക്കണമെന്ന് ഒരു ആഗ്രഹം ഉള്ളതായി ഇക്കയാണ് എല്ലാവരോടും പറഞ്ഞത് .അത് കൊണ്ടാണ് ഇങ്ങോട്ട് കൊണ്ട് വരുന്നത് . കണ്ണ് തുടച്ചു ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു .കുടുംബം ഓരോരുത്തരായി എത്തീട്ടുണ്ട്, പലരും റൂമിന്റെ വാതിലിന്റെ മറവിൽ എന്നെ നോക്കി കണ്ണ് തുടക്കുന്നുണ്ട്..
ആശുപത്രിയിൽ ഉപ്പയെ കാണാൻ വന്ന പലരോടും ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നു .നല്ല മാറ്റമുണ്ട് ,ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട് .തിരിച്ചു കൊണ്ട് വരും എന്ന് . ആ വാക്കുകളിൽ അവർക്ക് എന്നോടുള്ള സഹതാപമാണ് ഈ നിലത്തു വീഴുന്ന തുള്ളികൾ .കണ്ണുകൾ ഉമ്മയെ തിരഞ്ഞു നോട്ടം കണ്ടു മനസ്സിലാക്കിയ ആരോ പറഞ്ഞു ഉമ്മാക്ക് ഒന്നുമില്ല മോനെ ഇവിടെയുണ്ട് . ഞാൻ എത്തി നോക്കി . ഭാഗ്യം ബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഇല്ലേൽ ആ കരച്ചിലിൽ ഞാൻ മറ പിടിച്ചിരിക്കുന്ന എന്റെ ധൈര്യം ഒലിച്ചു പോയേനെ ...ഉമ്മാക്ക് അടുത്തായി താത്തയും ഉണ്ട് . അവള് കരയില്ല .കരയാൻ പാടില്ലാന്നു ഇന്നലെ രാത്രി ഞാൻ പറഞ്ഞിട്ടുണ്ട്. ഉപ്പയെ പോയിട്ടുള്ളൂ അമ്പു ഉണ്ട് എല്ലാറ്റിനും ..ആരോ ഒരാള് കുറച്ചു കട്ടൻ ചായ തന്നു .കുടിക്ക് മോനെ .എല്ലാവരും എന്നെ മോനെ എന്നോക്കെ വിളിക്കുന്നുണ്ട് .ഞാൻ ആലോചിച്ചു കഴിഞ്ഞ ഒരു 8 ദിവസമായി ഞാൻ അനുഭവിച്ച വേദനകൾ ഓരോരുത്തരും അറിഞ്ഞു വരുന്നേ ഉള്ളു .അതാണ് എല്ലാവര്ക്കും എന്നോടീ സഹതാപം ..ആരെയും ഒന്നും അറിയിക്കാതെ , സാഹചര്യത്തിന്റെ കടുപ്പം അറിയിക്കാതെ ചിരിപ്പിച്ചും രസിപ്പിച്ചും ഭക്ഷണം വരിക്കൊടുക്കണ പോലെ കഴിപ്പിച്ചും ഞാൻ നോക്കിയാ തൊട്ടടുത്തുള്ള ന്റെ ഉമ്മാക്ക് പോലും അറിയില്ല . ഒരു പക്ഷെ ഐ സി യുവിൽ കിടക്കുന്ന ഉപ്പയെക്കൾ കൂടുതൽ ഞാൻ ശ്രദ്ധിച്ചത് ഉമ്മയെ ആയിരുന്നിരിക്കണം .കാരണം ഉപ്പയുടെ തിരിച്ചു വരവ് അൻവർ പ്രതീക്ഷിക്കരുതെന്ന് ആ ഡോക്ടർ എന്നോട് വിഷമത്തോടെ പറഞ്ഞിരുന്നു.ഇനിയുള്ളത് ഉമ്മയാണ് ആ ഉമ്മയാണ് ബോധമില്ലാതെ കിടക്കുന്നത് . ചായ ഞാൻ തിരിച്ചു കൊടുത്തു എനിക്ക് വേണ്ട.

സത്യം പറഞ്ഞാൽ ഉപ്പയെ അവിടെ എവിടെയും കാണുന്നില്ല ആ വിഷമം . അന്വേഷിച്ചപോ മയ്യത്ത് കൊണ്ട് വരുന്നേ ഉള്ളു . മോൻ അവിടെ ഇരിക്ക്.
ആ ശരിയാണ് .
ഇന്നലെ എന്തൊക്കെയാണ് നടന്നത് .
ഇന്നലെ എന്തൊക്കെയാണ് നടന്നത് .
ഇക്കയെ കാണണം എന്ന ഉപ്പയുടെ ആഗ്രഹത്തിന് പലരുടേം സഹായത്തോടെ അവൻ നാട്ടിൽ എത്തി . ഉപ്പയെ കണ്ടു .വ്യക്തമായ ബോധം ഇല്ലേലും മകനെ തിരിച്ചറിയാൻ ഒരുപ്പക്ക് അത്രേം മതി ..വെന്റിലെട്ടർ അടക്കമുള്ള പലതിന്റെം വയറുകൾ ഉപ്പയുടെ ദേഹത്ത കണ്ടു തളർന്ന ഇക്കയെ കൂടെ ഞാൻ ആശ്വസിപ്പിക്കേണ്ട അവസ്ഥയായി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കെല്ലാം ഒരു മരവിപ്പാണ് ,പുറത്തെ ബെഞ്ചിൽ ഉമ്മയുടെ കൂടെ അവനെ ഇരുത്തി . അവർക്ക് ചായ വാങ്ങി കൊടുത്തു .ഉമ്മ പകുതി കുടിച്ചു കഴിഞ്ഞിരുന്നു .എന്റെ ചായ വായിലേക്ക് വെക്കുംബോഴാണ് വിളി വന്നത് . അകത്തു ചെന്നപോ ഡോക്ടർ പറഞ്ഞു മുതിർന്നവർ ആരെങ്കിലും ? ഇല്ല ഡോകടർ ഇപോപ് ഞാൻ തന്നെയാണ് മുതിർന്നവൻ .
മോനെ ഉപ്പ അവസ്ഥ വളരെ മോശമാണ് .
ആ വാക്കുകൾ കേട്ടാൽ ഉണ്ടാവുന്ന ഒരു അവസ്ഥയെ ഞാൻ കുറച്ചു ദിവസങ്ങളായി മനസ്സില് കണ്ടു കൊണ്ടിരുന്നിരുന്നു .വലിയ വിഷമം ഒന്നുമില്ലാതെ ഞാൻ ചോദിച്ചു എല്ലാരോടും പറയട്ടെ .അതെ എന്നയാൾ തലയാട്ടി നെടുവീർപ്പിട്ടു അകത്തേക്ക് പോയി . ഞാൻ ഒന്ന് ചെന്ന് എത്തി നോക്കി . ഹാ ഉറങ്ങുന്ന പോലെ ഉണ്ട് ,വയറുകളും പൈപുകളും എല്ലാം ഒഴിവാക്കുന്നുണ്ട് എന്നെ മോനെ പോലെ കണ്ട ചില മാലാഖമാർ .
പുറത്തു വന്നപ്പോ ഉമ്മാടെ ചായ പകുതി തന്നെ ഇരിക്കുന്നുണ്ട്
എന്തിനാ മോനെ വിളിച്ചത് .?
ഹേയ് ഒന്നുമില്ല എന്റെ നബീസുമ്മ ഇങ്ങള് ചായ കുടിച്ചേ വേഗംന്നു പറഞ്ഞു .സംശയം തീർന്നില്ല എന്ന് തോന്നീപോ വീണ്ടും ഞാൻ പറഞ്ഞു ഉപ്പയുടെ ഉടുപ്പ മാറ്റാൻ അവര് വിളിച്ചതാണ് എന്ന് .
ഉമ്മ ചായ മുഴുവൻ കുടിച്ചു. .ഒരു ബെഞ്ചിൽ ഞങൾ മൂന്ന് പേരും ഉണ്ട് .

എങ്ങനെ ഞാൻ പറയും അവരോട് .ഉമ്മ കേട്ടാൽ തീർന്നു എല്ലാം . പതുക്കെ ഇക്കയോട് പറയാൻ നോക്കി സാധിച്ചില്ല . അവസാനം മൊബൈലിൽ മെസേജ് എടുത്തു ടൈപ് ചെയ്തു ഞാൻ ഇക്കാട് പറഞ്ഞു നമ്മുടെ ഉപ്പ ഇനി ഇല്ലാന്ന് ....വാക്കുകൾ കൊണ്ട് വരച്ചിടാൻ കഴിയാത്ത ഒരവസ്ഥ ..
പിന്നീട് മാറി നിന്ന് ഞാൻ തന്നെ എല്ലാവരേം അറിയിച്ചു .പലരും വന്നു ആളുകളെ കണ്ടു തുടങ്ങീപ്പോ പിന്നെ കരയാതെ ഞാൻ കാത്ത എന്റെ ഉമ്മ ആ ദിവസങ്ങളിലെ എല്ലാ സഹനങ്ങളും ഒരൊറ്റ നിലവിളിയിൽ തീർത്തു .
ബൈക്ക് എടുത്ത് വീട്ടില് പോയി ഞാൻ കുളിച്ചു ഉപ്പയുടെ തന്നെ ഒരു വെള്ള തുണി എടുത്തുടുത്ത് തിരിച്ചു വന്നു . പലരും പറയുന്നുണ്ട് ആ മൂന്നാമത്തെ ചെക്കനാ ആശുപത്രീൽ നിന്നിരുന്നത് ,വാപ്പാനെ വരച്ചു വെച്ച പോലെ ഉണ്ട് .
മതി അത് കേട്ട മതി ,വാപ്പയെ പോലെ ഉണ്ട് , കാരണം ഞാൻ കണ്ട മഹത് വ്യക്തിതങ്ങളിൽ മുന്നിൽ നിന്നിരുന്നത് എന്റെ ഉപ്പ ആയിരുന്നു .പല കുറവുകളും ഉണ്ടായിട്ടും ഉപ്പ ഒരു മനുഷ്യനായിരുന്നു . ഇത്തരം ജീവിത അവസ്ഥകളെ എങ്ങനെ നേരിടണം എന്ന് എന്നെ പഠിപ്പിച്ചു തന്നൊരു ഉപ്പ .
ആ അവസ്ഥകൾ ജീവിതത്തിൽ വന്നപ്പോ തളരാതെ നേരിടാൻ എനിക്ക് കഴിഞ്ഞു എവിടെയെങ്കിലും ഉപ്പ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും . ആ ഒരു ചിന്തയാണ് അന്നും ഇന്നും എന്നും എന്റെ ധൈര്യം ....

"ആ മൂന്നാമത്തെ ചെക്കനാ ആശുപത്രീൽ നിന്നിരുന്നത് ,വാപ്പാനെ വരച്ചു വെച്ച പോലെ ഉണ്ട് ."
-അൻവർ മൂക്കുതല-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക