Slider

സെൽഫി മാനിയാ സിണ്ട്രം !!(നർമ്മകഥ )

0

എന്താണ് നിങ്ങൾ തമ്മിലുളള പ്രശ്നം ?, ദമ്പതിമാരെ മാറി മാറി നോക്കി,കൊണ്ട് , വക്കീൽ ചോദിച്ചു,
ഭർത്താവാണ് സംസാരിച്ചത്,
എനിക്ക് വിവാഹ മോചനം വേണം, ??
എന്താ കാരണം ? വക്കീൽ !!
ഇവളാള് ശരിയല്ല, ഇവളോടൊപ്പം ജീവിക്കാനാവില്ല സർ,
എന്താണുണ്ടായെതെന്ന് പറയു,
ദാ, സാറിത് കണ്ടോ, മൂക്കിനു മേലെയുളള മുറിവ് കാണിച്‌ കൊണ്ട് , '**** അയാൾ പറഞ്ഞു,
ഇന്നലെ ചുറ്റിക കൊണ്ടടിച്ചതാ ഇവള്, !
ഓ മെെഗോഡ്, ഇതെന്തൊരു ആക്രമണമാണ്,
ഒരു വക തെരുവ് നായയുടെ ആക്രമണം പോലെ , ഇതന്യായമായി പോയി, !!
അത്രയും നേരം മൗനമായിട്ടിരുന്ന ഭാര്യ ശബ്ദിക്കാൻ തുടങ്ങി,
സാറിനറിയ്യോ, ഇന്നലെ ഇയാളെന്നെ ഭയങ്കരമായി ചീത്ത വിളിച്ചു, വ്യത്തികെട്ട വാക്കുകളാണ് യൂസ് ചെയ്തത്,
ശരിയാണോടോ,
ശരിയാണ്,
എന്തിനായിരുന്നു താൻ ചീത്ത വിളിച്ചത്,
ഞാനുച്ചക്ക് ഉണ്ണാൻ വന്ന നേരത്ത് ചോറ് വിളമ്പി തരേണ്ട ഇവൾ ഫേസ് ബുക്കും നോക്കിയിരിക്കുവാ, വിശപ്പിനോളം വലുതാണോ സർ ഫേസ് ബുക്ക് ആ സമയം ആങ്കറി വന്നു,
കണ്ടോ ===കണ്ടോ ===നുണ പറയുന്നത് ആ സമയത്ത് അവിടെയെങ്ങാൻ ആരും വന്നില്ല സർ, ആങ്കറി വന്നൂന്ന് ചുമ്മാ പറയുകയാ, സാറ് വിശ്വസിക്കരുത്, !! ഭാര്യ ചാടി പറഞ്ഞു,''
വക്കിലിന് ചിരി വന്നെങ്കിലും ചിരിച്ചില്ല
ശേഷം , അയാളോട് സംസാരിക്കാൻ പറഞ്ഞു,
ആങ്കറി വന്നപ്പോൾ ഞാനിവളെ ചീത്ത പറഞ്ഞൂന്നൊളളത് നേരാ, അപ്പോൾ ഇവളെന്നെ കൊഞ്ഞനം കുത്തി കാണിച്ചു,
എന്റെ സാറെ ഞാൻ കൊഞ്ഞനം കുത്തിയതല്ലാ, വാ യിൽ നിന്ന് നാക്ക് വെളിയിലിട്ട് '**''സ്റ്റിക്കർ കമന്റ് *' കാണിച്ചതാ, അന്നേരം അങ്ങേര് ചീത്ത വിളി കൂടി,
ആ ചീത്ത വിളി എനിക്കിഷ്ടപ്പെട്ടു ,
ഞാനപ്പം കെെയ്യിലിരുന്ന ചുറ്റിക കൊണ്ട് ഇതിയാന്റെ മൂക്കിനിട്ട് ഒരു _'**ലെെക്കും '*_ കൊടുത്തു, ======
സാറിന് കേൾക്കണോ ഇയാളെന്നെ വിളിക്കുന്ന പേര്, എന്താണന്ന്
മൂധേവീ, '' ന്ന്,
ഒരു ഭർത്താവിന് ഭാര്യയെ വിളിക്കാൻ കൊളളാവുന്ന പേരാണോ സാറെ അത്, സാറ് പറ, സാറും ഒരു ഭർത്താവല്ലേ, ?
എന്റെ സാറെ , ഇവളുടെ പേര് ദേവീന്നാ,
ഇവളുടെ വീട്ടു പേര് മണ്ണടിക്കാവെന്നാ, അപ്പന്റെ പേര് ഉദയനെന്നും , അപ്പോാൾ ഇനീഷ്യലായി M U DEVI എന്ന് വരും, ഞാനത് ചേർത്ത് വിളിച്ചതാ '*മൂദേവീന്ന്, അല്ലാതെ മറ്റേ ''മൂധേവി '' അല്ലാ,
പിന്നെ ഒരു കാര്യം കൂടി പറയട്ടെ
എന്റെ സാറെ ഇവക്ക് സെൽഫി ഭ്രാന്താ,
നേരം വെളുക്കുമ്പോ മുതൽ തൊടങ്ങും,
സെൽഫി എടുക്കല് ,
അടുക്കളയിൽ നിന്ന്,
സിറ്റൗട്ടിലിരുന്ന്,
മുറ്റത്ത്, തൊടിയില്,
തൊഴുത്തില്,
റോഡില് എന്നുവേണ്ടാ
എല്ലായിടത്തും പോയിരുന്നും, കെടന്നും, ചാരി ഇരുന്നുമെല്ലാം സെൽഫി എടുത്ത് ഫേസ്ബുക്കിലിടും ,
ഒരു ദിവസം വയറിളക്കം പിടിപെട്ട് ട്രിപ്പിട്ട് ആസ്പത്രിയിൽ കിടന്നു, അവിടെ വച്ച് സെൽഫി എടുത്തിട്ട് ഒരു പേരും കൊടുത്തു ,
*'വയറിളക്ക സെൽഫീന്ന്, *'
പിന്നെ ഒരു ദിവസം തൊഴുത്തിൽ കറുമ്പി പശുവിനൊപ്പം നിന്ന് സെൽഫി എടുത്തു, അന്നെന്റെ കറുമ്പി പശു ഒരൊറ്റത്തൊഴിയങ്ങ് കൊടുത്തു, ദാണ്ടെ കെടക്കുണു മൊബെെലുമായി പെണ്ണുമ്പിളള ചാണാ ക്കുഴിയില്, പിന്നെ കുറെ നാളത്തേക്ക് ഒന്നടങ്ങിയെതാ, ഇപ്പം വീണ്ടും തൊടങ്ങി ,
പിന്നെ വേറൊരു കാര്യമുണ്ട്ട്ടോ,
വെളുപ്പിനെണീക്കും, എന്നിട്ട് സുപ്രഭാതം പോസ്റ്റ് ചെയ്യും പിന്നെ ഒരൊറ്റ കിടപ്പാ ,
കൃത്യം പത്ത് മണിക്കാ എഴുന്നേല്ക്കുന്നത്,
എന്നിട്ട്
കിട്ടുന്ന കമന്റും ലെെക്കും കണ്ടും, മറുപടി എഴുതിയും സമയം കളയും, ഒരു ജോലിയും ചെയ്യത്തില്ല,
കുളിയില്ല, അലക്കില്ല, വ്യത്തിയില്ല, ആകെ ഒരു മാതിരി ചീഞ്ഞ സ്വഭാവമാ സാറെ, ഞാൻ മടുത്തു, എനിക്കു വയ്യ, !! വീട്ട് ജോലി ചെയ്യാൻ !!
അപ്പോൾ അതാണ് കാര്യം, ഈ രോഗത്തിന് മെഡിക്കൽ സയൻസിൽ ''സെൽഫി മാനിയ സിണ്ട്രം '' എന്നു പറയും, ചികിത്സയുണ്ട്, അതിരിക്കട്ടെ നിങ്ങൾക്ക് കുട്ടി കളില്ലേ??
എന്റെ സാറെ, അത് മറ്റൊരു കഥയാ, മൂന്ന് മാസം ഗർഭിണി ആയപ്പോൾ മുതൽ വയറിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിടാൻ തുടങ്ങി, എന്നിട്ട് ആ ഫോട്ടോയ്ക്ക് മുകളിൽ ഒരു ചോദ്യവും,
''സുഹ്യത്തുക്കളെ വീർത്തിരിക്കുന്ന ഈ വയറിനുളളിൽ എന്താണെന്ന് പറയാമോ ??''* ഇമ്മാതിരി മണ്ടൻ ചോദ്യങ്ങളാ, എന്നാലും
നിമിഷ നേരം കൊണ്ട് ചറ പറാന്ന് കമന്റ് വരാൻ തൊടങ്ങി,
ഇവളെ പോലെ ഒരു പണിയുമില്ലാത്ത കുറെ ലവന്മാരുണ്ടല്ലോ ,
ഒരുത്തനെഴുതി, ഗ്യാസാണെന്ന്, വേറൊരുത്തൻ പറഞ്ഞു, ചക്കപ്പുഴുക്കാണെന്ന്, അടുത്തൊരുത്തനെഴുതി ഹെർണ്ണിയ ആണെന്ന്, വേറൊരാളെഴുതി അടിപൊളി വയറാണല്ലോ ന്ന്, എന്നിട്ടെന്തായി അഞ്ചാമാസം ആയപ്പോൾ ഗർഭം അലസി,
അതെങ്ങനെ ??
കസേരയിൽ ഇരുന്ന് സെൽഫി എടുത്തതാ, ദാ കിടക്കുന്നു മൂക്കും കുത്തി
താഴെ, ഇമ്മാതിരി കളികളാ ഈ പെണ്ണുമ്പിളളാ, ഞാൻ മടുത്തു, !! ഒരു കുഞ്ഞിക്കാലിനുളള എന്റെ കാത്തിരിപ്പും തീർന്നു, !!
സാറെ, എനിക്കും ചിലത് പറയാനുണ്ട്, ഭാര്യ !
പറഞ്ഞോളൂ,
സാറിനറിയ്യോ, ഞാനെന്തു കൊണ്ട് സെൽഫിയെ ഇത്രയേറെ ഇഷ്ടപ്പെടുന്നു എന്ന്,
ഇല്ല, പറയു,
പറയാം സർ, ഞാനെല്ലാം പറയാം,
സാറിനറിയോ,
സാമ്പത്തിക ദാരിദ്ര മെന്ന മാരക രോഗം ബാധിച്ച്
കരയായ കരയിലൂടെ കണ്ടവരോടെല്ലാം
വായ്പ ചോദിച്ച്, വായ്പ ചോദിച്ചാണ് എന്റച്ഛൻ മരിച്ചത്,
അന്നെനിക്ക് വയസ് പന്ത്രണ്ട്,
ഒരു ഫോട്ടോ എടുക്കാൻ പോലും നിവ്യത്തിയില്ലാത്ത കുടുംമ്പം,
കെെയ്യുടെ നാല് കെെവിരൽ കാമറയുടെ രൂപത്തിൽ കണ്ണിനോട് ചേർത്ത് വച്ച് മോഹൻലാൽ ഒരു സിനിമയിൽ ചെയ്യുന്നതു പോലെ ക്ളിക്കാക്കി എന്റ ആങ്ങള ചെക്കൻ
അന്നെന്റെ ഫോട്ടോ എടുക്കും അത് കണ്ട് ഞാൻ തൃപ്തിപ്പെട്ട കാലം, അയൽ പക്കത്തെ ജയിംസ് മൊതലാളീടെ മകൾ പല വസ്ത്രങ്ങളിട്ട് പല പോസിലെടുക്കുന്ന ഫോട്ടോ കണ്ട നാൾ മുതൽ മനസിൽ ശപഥം ചെയ്തതാ സാറെ ,
വലുതാകുമ്പോൾ
മരിക്കു വോളം ഫോട്ടോ എടുത്തോണ്ടിരിക്കണമെന്ന്, ആ ശപഥമാണ് ഞാൻ സ്വയം നിറവേറ്റുന്നത് ഒരു വാക്ക് പറഞ്ഞാൽ അത് ശപഥമാണേലും പാലിക്കുന്നവളാ ഈ ദേവി, ,, വെറും ദേവിയല്ല എം യൂ ദേവി,!!
ഹും, മൂധേവി, ഭർത്താവ് പിറുപിറുത്തു !!
സംഗതി ഒരല്പ്പം പന്തികേടാണെന്ന് വക്കീലിന് തോന്നി
രണ്ട് പേരേയും മാറി മാറി നോക്കി,
എന്നിട്ട് പറഞ്ഞു,
വിവാഹമോചനത്തിനുളള പ്രശ്നങ്ങളൊന്നുമില്ലാ, ഒരു കൗൺസിലിംങ്ങ് നടത്തിയാൽ മതി,
ഭർത്താവിന് അതൃപ്തി അയാൾ പെട്ടന്ന് ചോദിച്ചു,
എന്താ സാർ ഇന്ന് തന്നെ കിട്ടുമോ വിവാഹ മോചനം, !
പിന്നെ ഇതെന്താ ഉണ്ണിയപ്പമോ ചോദിക്കുമ്പോഴേക്കും എടുത്ത് തരാൻ, എടാ കുവ്വേ, ഒരു ഡോക്ടറെ കണ്ടാൽ തീരുന്ന പ്രശ്നങ്ങളേയുളളു, തന്റെ ഭാര്യയ്ക്ക്, നല്ലൊരു ഡോകടറെ ഞാൻ പരിചയപ്പെടുത്താം, എന്താ പോരെ, താനല്പ്പം ക്ഷമ കാണിച്ചാൽ മതി, ! ഞാൻ വിളിക്കുമ്പോൾ വന്നാ മതി ,ഇപ്പം പൊയ്ക്കൊളളു,
സാറെ, എനിക്കൊരാഗ്രഹം, അവൾ വക്കിലന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു,
എന്താ, ?
സാറിന്റെ ഒപ്പം നിന്ന് എനിക്കൊരു സെൽഫി എടുക്കണം !!
അതിനെന്താ, വരൂ,
==========
അന്നു രാത്രി അത്താഴം കഴിച്ചതിനു ശേഷം
അവളത് പോസ്റ്റ് ചെയ്തു, മുകളിൽ ഒരു കുറിപ്പും
വക്കീൽ സെൽഫി,!!
''ഞങ്ങളുടെ വിവാഹം വരുന്ന മാസം അഞ്ചിന് ഗുരുവായൂർ അമ്പലത്തിൽ വച്ച്,_'**
പോസ്റ്റ് വെെറലായി
ഒപ്പം വക്കീലിന്റെ കുടുംമ്പ ജീവിതവും, !!!
======== ============\\\\\\
ഷൗക്കത്ത് മെെതീൻ,
കുവെെത്ത് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo