നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടീച്ചറമ്മ


 ​അടിക്കെടാ ​​ അവനെ....!!!
ഭയചകിതരായ കുട്ടികള്‍ ചിതറി മാറി...​ ​പാഞ്ഞുവരുന്ന അപകടം മ​ണത്തറിഞ്ഞ ​ ഗോപു ക്ലാസ്സിലെ അഴികളില്ലാത്ത ജന്നാല വഴി മൈതാനം ലക്ഷ്യമാക്കി കുതിച്ചു...അവനു പിന്നാലെ കാറ്റു കണക്കെ ആ നാല്‍വര്‍ സംഘം പറന്നിറങ്ങി..​അവരുടെ കൈകളില്‍ സൈക്കിള്‍ ചെയിനും സ്പ്രിംഗ് വടികളും ഞെരിഞ്ഞു അമര്‍ന്നിരുന്നു ...
..പൊടുന്നനെ ആ നാല്‍വര്‍ സംഘം ഒരു വന്മതിലില്‍ തട്ടിയതുപോലെ ആടിയുലഞ്ഞു നിന്നു.....അവര്‍ക്കു മുന്‍പിലായി രണ്ടു കൈകളും വശങ്ങളിലേക്ക് നീട്ടി പിടിച്ചു ​പച്ചകലര്‍ന്ന ബോര്‍ഡറും മെറൂണ്‍ നിറമുള്ള കോട്ടണ്‍ സാരിയും ക്രോം മഞ്ഞ ബ്ലൌസും ധരിച്ച രാജി ടീച്ചര്‍ നിന്നു കിതച്ചു .. ടീച്ചര്‍ തീര്‍ത്ത പ്രതിരോധത്തില്‍ തട്ടി ആ നാല്‍വര്‍ സംഘം പിന്നോക്കം നിന്നു . ഓടിയതിനാലാവണം അവരുടെ മാറിടം ക്രമാതീതമായി ഉയര്‍ന്നു താന്നു . അവരുടെ മിഴികളില്‍ നിന്നു ജ്വലിച്ച അഗ്നി ശകലങ്ങളെ നേരിടുവാന്‍ ആവാതെ ആയുധങ്ങള്‍ പിന്നിലോളിപ്പിച്ചു താഴേക്കു മിഴികള്‍ പായിച്ചു . അപ്പോഴാണ്‌ അവര്‍ കണ്ടതു മൈതാനത്തെ കല്ലുകളില്‍ തട്ടി ടീച്ചറുടെ നഗ്നമായ പാദങ്ങളില്‍ ചോര പൊടിഞ്ഞിരുന്നു ..
​".....​ഇടെടാ​ താഴെ..........!!!!!..............ഒളിപ്പിച്ചു വെച്ച കൈകളില്‍ നോക്കി ​അധ്യാപികയുടെതിനേക്കാള്‍ മാതൃത്വത്തിന്‍റെ അധികാരവും പ്രൌഡതയും ഉള്ള ആ ശബ്ദത്തിന്‍റെ മാറ്റൊലിയില്‍ ആയുധങ്ങള്‍ തനിയെ താഴെ വീണു കലമ്പി..
"....ഉം........നടക്ക് .....!!!
അനുസരണയുള്ള ആട്ടിന്‍പറ്റങ്ങളെ പോലെ ആ നാല്‍വര്‍ സംഘം തലയും താഴ്ത്തി ടീച്ചറെ അനുഗമിച്ചു . ​സ്റ്റാഫ് റൂമിലെത്തിയ ടീച്ചര്‍ തന്‍റെ ബാഗില്‍ നിന്നും കുപ്പിവെള്ളം എടുത്തു കുറച്ചു കുടിച്ചു ശേഷം ബാക്കി അവര്‍ക്ക് നേരെ നീട്ടി...
".....ഇന്നാ... കുടിച്ചോ...!!!............ക്ഷീണം ഉണ്ടാവുമല്ലോ...!! കുറേ ഓടിയതല്ലേ....!!!..ആവട്ടെ...എന്തായിരുന്നു ഇന്നത്തെ പ്രകടനം...?!!
തങ്ങളോടുള്ള വൈരാഗ്യം തീര്‍ക്കുവാന്‍ തങ്ങളുടെ ചങ്ങാതിയെ എതിര്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ ഗോപു മര്‍ദ്ദിച്ച സംഭവം മുഖത്തു നോക്കാതെ വിവരിക്കുമ്പോള്‍ രാജി ടീച്ചര്‍ തന്‍റെ സാരിത്തലപ്പു കൊണ്ട് മുഖം അമര്‍ത്തി തുടച്ചു മേശയില്‍ ചാരി നിന്നു. സീമന്ത രേഖയിലെ നീളന്‍ സിന്ദൂര കുറി വിയര്‍പ്പില്‍ പടര്‍ന്നിറങ്ങിയിരുന്നു , ആ കണ്ണുകളില്‍ നൊന്തു പ്രസവിച്ച തന്‍റെ മക്കള്‍ വഴിതെറ്റിപോവുന്ന ഒരമ്മയുടെ നിസ്സഹായത കണ്ടു . ആ മുഖത്ത് തെളിഞ്ഞ അനുകമ്പയും വാത്സല്യവും ​ കപട ദേഷ്യത്തില്‍ മറച്ചുവേയ്ക്കുവാനുള്ള ടീച്ചറുടെ ശ്രമം വിജയിച്ചില്ല ..ഇനി ഇതിന്‍റെ പേരില്‍ വഴക്കും തല്ലും ഉണ്ടാക്കില്ലാന്നു ആ നാല്‍വര്‍ സംഘത്തെ കൊണ്ട് സത്യം ചെയ്യിക്കുംപോള്‍ ആയിരുന്നു റിന്‍സി മാമിന്‍റെ വരവ് ..
...."..........ആ .....ഇന്നും ഉണ്ടല്ലോ പരോളുകാര്‍ .......ന്‍റെ രാജി ടീച്ചറെ .......നിങ്ങള്‍ക്കു ഇത് എന്തിന്‍റെ കേടാ...!!!.....
.ഇവനൊക്കെ ആരുടെ കയ്യിലാ ജീവന്‍ കൊടുക്കണ്ടാതെന്നു ആലോചിച്ചാ രാവിലെ വീട്ടില്‍ നിന്നു ഇറങ്ങുന്നത് തന്നെ...!!!.....
.......ടീച്ചര്‍ക്ക് വേറെ പണിയൊന്നുമില്ലേ.....തല്ലാനും കൊല്ലാനും ചാവാനും കത്തിയുമായി ആയി നടക്കുന്ന ഇവന്‍റെ ഒക്കെ പിന്നാലെ ഓടാന്‍...!!!.
.....ഇതൊക്കെ പിഴച്ചുണ്ടായ സന്തതികളാണ് ടീച്ചറെ...!!............അല്ലാതെ നല്ല അപ്പനും അമ്മയ്ക്കും..................
രാജി​ ടീച്ചറുടെ കൂര്‍ത്ത നോട്ടം റിന്‍സി മാമിനെ ഇടയ്ക്കു വെച്ചു നിശബ്ധയാക്കി..!!
...ഓ.....ഞാന്‍ പറഞ്ഞത് പോറ്റമ്മക്ക് ഇഷ്ടായില്ലേ...!!............ഞാന്‍ ഒന്നും പറയുന്നില്ല..!!........കയ്യിലിരുന്ന ബുക്കുകള്‍ തെല്ലൊരു ശക്തിയോടെ അവര്‍ മേശപ്പുറത്തേക്ക് അടിച്ചുവെച്ചു..!!
....പൊടുന്നനെ ആയിരുന്നു നാല്‍വര്‍ സംഘത്തിലെ ചൂടന്‍ ആയ അഖില്‍ പൊട്ടിത്തെറിച്ചത്..!!!.........
"...ദേ .........തള്ളേ ........ഞങ്ങളുടെ നാലുപേരുടെയും അപ്പന്മാരുടെ അരുകില്‍ തന്നെ ആയിരിക്കും ഞങ്ങളുടെ അമ്മമാരും...!!............അല്ലാതെ ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി ആങ്ങളയുടെ പ്രായം പോലും ഇല്ലാത്ത പിള്ളാരെ ഭര്‍ത്താവിനു പകരം വെച്ചു കൊണ്ട് നടക്കുന്ന ഏര്‍പ്പാട് ഞങ്ങളുടെ കുടുംബത്തില്‍ ഇല്ല...!!..............!!
ഭര്‍ത്താവ് വിദേശത്തായ റിന്‍സി മാമിനെ കുറിച്ച് രഹസ്യമായ പരസ്യം അഖില്‍ വലിച്ചു കീറി..അപമാനിതയായ അവര്‍ എന്തോ പറയുവാന്‍ തുടങ്ങിയപ്പോഴേക്കും അഖില്‍ അരുകില്‍ കിടന്ന കസേര വലിച്ചെടുത്തു ഭിത്തിയില്‍ ആഞ്ഞടിച്ചു..അതിന്‍റെ മാറ്റൊലി അടങ്ങും മുന്‍പ് രാജി ടീച്ചറുടെ കൈത്തലം അവന്‍റെ കവിളില്‍ പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ച തീര്‍ത്തു... നീയന്ത്രണം വിട്ട അവര്‍ ആ നാല്‍വര്‍ സംഘത്തെ തലങ്ങും വിലങ്ങും അടിച്ചു....മേശയില്‍ ഇരുന്ന ബുക്കുകള്‍ അവര്‍ക്കു നേരെ വാരിയെറിഞ്ഞു..എന്നിട്ടും ഒന്നു പ്രതിരോധിക്കുക കൂടി ചെയ്യാതെ നിന്ന നാല്‍വര്‍ സംഘത്തെ നോക്കി ടീച്ചര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തലയും കുമ്പിട്ടിരുന്നു...!!!..​സ്റ്റാഫ് റൂമിനു പുറത്തു കാണികളുടെ എണ്ണം ക്രമാതീതമായിരുന്നു..അടിയന്തരമായി അവിടെ എത്തിച്ചേര്‍ന്ന പ്രിന്‍സിപ്പാള്‍ ആ നാല്‍വര്‍ സംഘത്തെ അടുത്ത ദിവസം കോളേജില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് നോട്ടീസ് ഇറക്കി ..!!
കലാലയത്തില്‍ നിന്നും പുറത്തായ ആ നാല്‍വര്‍ സംഘം മെല്ലെ വീടുകളില്‍ നിന്നും പുറംതള്ളപ്പെട്ടു അവര്‍ പാര്‍ട്ടി ഓഫീസിന്‍റെ ഒരുമുറിയിലേക്ക് താമസം മാറ്റി ....പിന്നീട് അവര്‍ അറിഞ്ഞു രാജി ടീച്ചര്‍ അവര്‍ക്കുവേണ്ടി വാദിച്ചു എങ്കിലും അവര്‍ ഒറ്റപ്പെട്ടു പോയി എന്ന് .. ഒരിക്കല്‍ അവരെ തിരക്കി പാര്‍ട്ടി ഓഫീസിലെത്തിയ ടീച്ചറോട് അവരിവിടില്ല മീറ്റിംഗ് നു പോയിരിക്കുന്നു എന്ന് പറയുമ്പോള്‍ വിഷാദം ഘനം വെച്ച മുഖവുമായി ടീച്ചര്‍ ദ്രവിച്ച മരയഴികള്‍ ഘടിപ്പിച്ച ഗോവണിയിലൂടെ സാവധാനം താഴേക്കിറങ്ങി..ടീച്ചറുടെ മനസ്സിന്‍റെ തേങ്ങല്‍ ആ മരയഴികള്‍ പുറത്തേക്ക് കേള്‍പ്പിച്ചു..
​""......ഡാ ........നമ്മള്‍ക്കു പോവാം ഈ നശിച്ച നാട്ടില്‍ ന്നിന്നും.....!!!!
".....എങ്ങോട്ട് ......? മറ്റുള്ള മൂന്നുപേര്‍ക്കും വേണ്ടി മനേഷ് ചോദിച്ചു .
​"......​എങ്ങോട്ടെലും​......​!!....മടുത്തൂടാ...!!!....നമ്മള്‍ ആര്‍ക്കും വേണ്ടാതെയായിരിക്കുന്നു....!!.....
...വീട്ടിലും നാട്ടിലും...!!..ഇനി ഈ കോളെജില്‍ പഠിക്കാം എന്നുള്ളതു നടപ്പുള്ള കാര്യമല്ല.....!!
..ആളുകളുടെ നോട്ടവും ചോദ്യവും...!!.....ആരുമില്ലതെയായിരിക്കുന്നു നമ്മള്‍ക്ക് ..!!!
മഴ നനയുന്ന ഒരു ഒരു ഉച്ചയില്‍ വിഹ്വലമായ ഭാവി ഓര്‍ത്തു നെടുവീര്‍പ്പിട്ട ആ നാല്‍വര്‍ സംഘത്തിലെ നൌഷാദ് വെയിലില്‍ നരച്ചു നിറം മങ്ങി മഴയില്‍ നനഞ്ഞു പനിച്ച കൊടിക്കൂറ നോക്കി പറഞ്ഞു ​.
".....പോവാനോ ....?....!!!..........തെല്ലൊരു അവിശ്വസനീയതയോടെ അഖില്‍ നൌഷാദിനെ നോക്കി...!!...
".......പോവണമെടാ ......ഞാന്‍ ഇന്നലെ നിന്‍റെ ഗ്രീഷ്മയെ കണ്ടിരിന്നു...!!......!!!!
അഖിലിന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയ പോലെ...അവന്‍ കിടന്നിരുന്ന ബെഞ്ചില്‍ എഴുന്നേറ്റിരുന്നു...!!
"...........അവള്‍ അറിഞ്ഞിരിക്കുന്നു.....നമ്മള്‍ വീടുകളില്‍ നിന്നും പുറത്തായ കാര്യം..!!.. നിന്നെ കാണുവാനോ... നിന്നോട് ഒന്നും പറയുവാനോ അവള്‍ക്കില്ല എന്ന് പറഞ്ഞു....!!...​പിന്നെ........ഇനി അവളെ ശല്യം ചെയ്യരുതെന്നും...!!!............അതുപറയുമ്പോള്‍ നൌഷാദ് കണ്ണുകള്‍ ഇറുക്കി അടച്ചു..
അഖിലിന്‍റെ​ പുക തിങ്ങിയ കണ്ണുകള്‍ക്കു മുന്‍പില്‍ പട്ടുപാവാടയും നീളന്‍ മുടിയും മാറോടു ചേര്‍ത്തു പിടിച്ച പുസ്തകങ്ങളും ഉള്ള എണ്ണക്കറുപ്പു ​നിറമുള്ള രൂപം തെളിഞ്ഞു വന്നു..!!....ചങ്ങാതിക്കൂട്ടം അവനെ നോക്കാതെ പുളിമര ചുവട്ടിലെ മഴച്ചിത്രം നോക്കി നിന്നു..
അടുത്ത​ പകലില്‍ അവര്‍ ഈ നാടുവിട്ടു പോകുവാന്‍ തീരുമാനിച്ചു....കാണുവാനും യാത്ര പറയുവാനും ഒരേ ഒരാള്‍ മാത്രം...എപ്പോഴൊക്കെ തെറ്റിലേക്കും കലഹങ്ങളിലേക്കും ​പോയിട്ടുണ്ടോ അപ്പോഴൊക്കെ ഒരമ്മയുടെ സ്നേഹവായ്പ്പോടെയും അധികാരത്തോടെയും തടയിട്ട തങ്ങളുടെ ടീച്ചറെ കണ്ടു യാത്ര പറയുവാന്‍ ആയി ആ നാല്‍വര്‍ സംഘം തങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ആ കലാലയ മുറ്റത്തു നടന്നെത്തി....!!
അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച .... എണ്ണക്കറുപ്പിന്‍റെ ശാലീനത ഖദറിലെ ഗോപുവുമായി വാകമരച്ചുവട്ടില്‍ നില്‍ക്കുന്നു... ചുറ്റും ആജ്ഞാനുവര്‍ത്തികളും ...
...ഉള്ളിലെ പകയ്ക്കു മീതെ കനല്‍ കോരിയിട്ട അവസ്ഥ...!!..അവര്‍ക്ക് മീതെ വാക മരക്കമ്പുകളും ആയി അവര്‍ പടര്‍ന്നു കയറി...നിലവിളികള്‍.... അമര്‍ത്തിയ മുരളലുകള്‍ ..നിമിഷിങ്ങള്‍ക്കുള്ളില്‍ യുദ്ധമുഖരിതമായ വാകമരച്ചുവട്ടില്‍ ചതഞ്ഞ കമ്പുകളും ചോര പൊടിയുന്ന ശരീരവും ​ആയി തലയുയര്‍ത്തി നിന്ന നാല്‍വര്‍ സംഘം പകച്ചു പോയി..തൊട്ടു മുന്‍പില്‍ എരിയുന്ന അഗ്നികുണ്ഡം പോലെ രാജി ടീച്ചര്‍...!!....ആ കണ്ണുകളില്‍ വാത്സല്യത്തിനു പകരം വിദ്വേഷം പതഞ്ഞൊഴുകി ......ആ നോട്ടം നേരിടാനാവാതെ ഓടിയൊളിച്ച നാല്‍വര്‍ സംഘം .....ടീച്ചറെ....ഇനിയൊരിക്കലും ഞങ്ങള്‍ വരില്ല.....എന്ന്തി രിഞ്ഞു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...
മരിക്കാന്‍ ഭയമില്ലാതെ ഭയമില്ലാതെ നടന്ന ആ നാല്‍വര്‍ സംഘത്തെ ഉള്ളില്‍ കനലുകലോളിപ്പിച്ച മഹാനഗരം എറ്റു വാങ്ങി..വര്‍ഷങ്ങള്‍ കടന്നു പോയി ..
​വലിയ സദസ്സിലെ മനോഹരമായ വേദിയില്‍ നിന്ന അഖില്‍ അല്‍പനേരം മൈക്കിനു മുന്‍പില്‍ നിശബ്ദനായി നിന്നു
. വേദിയില്‍ നില്‍ക്കുന്ന അഖിലിനെ നോക്കാതെ...സദസ്സില്‍ തലയും കുമ്പിട്ടിരുന്നു നൌഷാദും മനേഷും അജിത്തും ............... ആ നാല്‍വര്‍ സംഘത്തെ അവരുടെ ഭാര്യമാര്‍ ആദ്യമായി കാണുന്ന പോലെ അവിശ്വസനീയതയോടെ നോക്കി.. .
അല്‍പ സമയത്തിനു ശേഷം അഖില്‍ ഇടം കൈ കൊണ്ട് മൈക്ക് ചേര്‍ത്തു പിടിച്ചു തുടര്‍ന്നു ...ഈ ക്യാമ്പസ് കൂ ട്ടായ്മയുടെ പരസ്യം പത്രത്തില്‍ കാണുമ്പോള്‍ വരണ്ട എന്നതു തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനം..​ഞങ്ങള്‍ക്കു എല്ലാം നഷ്ടപ്പെടുത്തിയ ഈ നാടും കലാലയവും ഞങ്ങള്‍ അത്രമേല്‍ വെറുത്തിരുന്നു..
.എന്നാല്‍ ഞങ്ങള്‍ ഇവിടെ എത്തിയതു ഞങ്ങള്‍ക്കു പ്രീയപ്പെട്ട ഒരു നന്മ മരത്തെ കാണുവാന്‍ ആണ്..രാഷ്ട്രീയക്കാര്‍ക്ക് രക്ത സാക്ഷികളായി കത്തിമുന തുമ്പില്‍ പിടഞ്ഞു തീരേണ്ട ഞങ്ങളുടെ ജീവിതം തിരികെ തന്ന നന്മ മരത്തെ കാണുവാനായി മാത്രം ആണ് ഞങ്ങള്‍ വന്നത് ..സ്വന്തം വീട്ടുകാരും നാട്ടുകാരും ഞങ്ങളെ പുറംതള്ളിയപ്പോഴും ഞങ്ങളെ കരുതലോടെ ചേര്‍ത്തു പിടിച്ച ഒരമ്മ മനസ്സ് ഉണ്ട് ഇവിടെ
... മഹാ നഗരത്തില്‍ അലയുമ്പോഴും തെറ്റിലേക്ക് സഞ്ചരിക്കുവാന്‍ പ്രലോഭനം ഉണ്ടായപ്പോഴും ഞങ്ങളെ തടഞ്ഞത് ആ അമ്മ മനസ്സിന്‍റെ അലിവോലുന്ന മിഴിനീര്‍ പൂക്കളാണ് ..നിങ്ങള്‍ ഏവരും രാജി ടീച്ചറെ എന്നു വിളിക്കുമ്പോള്‍ ഞങ്ങള്‍ ടീച്ചറമ്മേ എന്നു മനസ്സുകൊണ്ട് വിളിച്ചിരുന്ന നന്മ മരം..!!!
​​ പൊടുന്നനെ സദസ്സിന്‍റെ മധ്യത്തില്‍ നിന്നും എഴുന്നേറ്റ സ്ത്രീരൂപം വേദിയിലേക്ക് അതിവേഗം നടന്നു വന്നു ..ആകാശ നീലിമയുള്ള നേര്‍ത്ത കോട്ടണ്‍ സാരി വായുവില്‍ അലകള്‍ തീര്‍ത്തു ..
".....ടീച്ചറമ്മ ....എന്നൊരു ശബ്ദം അഖിലിന്‍റെ തൊണ്ടയില്‍ കുരുങ്ങി അവന്‍ വേദിയില്‍ നിന്നും പിടഞ്ഞിറങ്ങി ഓടി ചെന്നു കാല്‍ തൊടുമ്പോഴേക്കും ആയമ്മ അവനെ ചേര്‍ത്തു പിടിച്ചു.. പണ്ട് അടിച്ച കവിളില്‍ അരുമയോടെ ചുംബിച്ചു..അപ്പോഴേക്കും അടുത്തെത്തിയ മറ്റു മൂന്നുപേരെയും അവര്‍ തന്നോടു ചേര്‍ത്തു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു..നഷ്ടപ്പെട്ടുപോയ മക്കളെ കണ്ടുകിട്ടിയ സന്തോഷം കൊണ്ട് ആ മിഴികള്‍ നിറഞ്ഞിരുന്നു ..അപ്പോഴും ആ നാല്‍വര്‍ സംഘം ആ നന്മ മരത്തിന്‍റെ സുഖ ശീതളിമയുടെ ആലസ്യത്തില്‍ ആയിരുന്നു...!!!​
കടൂരാന്‍​ ​

1 comment:

  1. നന്നായിട്ടുണ്ട്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot