നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സത്യമോ മിഥ്യയോ


അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്ന ഞാൻ കോളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ്
കതക് തുറന്നു നോക്കിയത്...
കറണ്ട് ബില്ലെഴുതാൻ വന്ന ഉദ്യോഗസ്ഥനാണ്...മീറ്റർ വെച്ചിരിക്കുന്നത് വീടിനകത്തായതിനാൽ
ഇതൊരു വല്ലാത്ത പ്രശ്നം തന്നെയാണ്...
പല തവണ ചേട്ടനോട് ഞാൻ പറഞ്ഞതാണ്
ഈ മീറ്റർ നമുക്ക് പുറത്ത് വെപ്പിക്കാം മെയിൻ
സ്വിച്ച് മാത്രം മതി അകത്തെന്ന്....
അപ്പോഴൊക്കെ പതിവ് പല്ലവി തന്നെ....
"തല്ക്കാലം ഇങ്ങനെയിരിക്കട്ടെ..വീട് പുതുക്കി
പണിയുമ്പോ ശരിയാക്കാം"....
എല്ലാ തവണയും വരുന്ന ആളല്ല ഇന്ന് വന്നത്..
അതിനാൽ തന്നെ അയാൾ അകത്തേക്ക്
കയറിയപ്പോൾ എനിക്കെന്തോ മനസ്സിലൊരു
പേടി തോന്നി..മീറ്റർ റീഡിംഗ് എടുത്ത ശേഷം
അയാളെന്നോട് കുടിക്കാൻ അല്പം വെള്ളം
ആവശ്യപ്പെട്ടു..
തീൻമേശയിൽ കുടിക്കാനുള്ള വെള്ളം വെച്ചിരുന്ന ജഗ്ഗ് കാലിയായിരുന്നു
അതിനാൽ ഞാൻ വെള്ളമെടുക്കാനായി
അടുക്കളയിലേക്ക് നടന്നു..
ഡോർ അടയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ
തിരിഞ്ഞ് നോക്കിയത്...അപ്പോഴേക്കും
അയാൾ എന്റെ പിറകിൽ എത്തിയിരുന്നു..
ഒന്നുറക്കെ കരയാൻ പോലുമാകാത്ത വിധം
അയാൾ എന്റെ മൂക്കും വായും തപ്പി പിടിച്ചു..
ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞ സമയത്താണ്
കയ്യിൽ കിട്ടിയ കുപ്പിഗ്ലാസ്സെടുത്ത് അയാളുടെ
തലയിലേക്ക് അടിച്ചത്..
തെല്ലൊരു നിമിഷത്തേക്ക് അയാളുടെ കൈ ഒന്നൊയഞ്ഞതും ഞാനയാളെ ശക്തിയോടെ
പിടിച്ച് തള്ളി ... അയാളുടെ തല ഭിത്തിയിൽ ചെന്ന് ആഞ്ഞിടിക്കുന്നത് ഞാൻ അവ്യക്തമായേ കണ്ടുള്ളൂ...അപ്പോഴേക്കും പേടികാരണം എന്റെ ബോധം പോയിരുന്നു.....
************************************************
പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോൾ വീട് നിറയെ ആൾക്കാർ..
പോലീസുകാരും എത്തിയിട്ടുണ്ട്...കാര്യമറിയാതെ
ഞാൻ പകച്ചു ചുറ്റും നോക്കിയപ്പോഴാണ് അയാളുടെ
ജീവനറ്റ ശരീരം കാണുന്നത്..
അതെ ഞാനൊരു കൊലപാതകിയാണിപ്പോൾ...
സമൂഹത്തിനും നിയമത്തിനും മുന്നിൽ ഒരു
മനുഷ്യനെ കൊന്നവൾ..
എന്നെ ചേർത്ത് പിടിച്ച് കരയുന്ന ചേട്ടനെ ആയിരുന്നില്ല ഞാനപ്പോൾ ശ്രദ്ധിച്ചത്..അമ്മ ഒരു
കൊലപാതകിയാണെന്നറിയാതെ എന്റെ അടുത്തിരിക്കുന്ന മോനെയായിരുന്നു..
സംഭവത്തെക്കുറിച്ചെന്നോട് ചോദിക്കുമ്പോ
നടന്നതൊന്നും പറയാനെനിക്ക് വാക്കുകൾ
പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല
ശരീരവും മനസ്സും ഒരുപോലെ മരവിച്ചൊരു
അവസ്ഥ..സ്വന്തം മാനം നഷ്ടപ്പെടാതിരിക്കാനായി
ഞാനെടുത്തത് ഒരു ജീവനാണെന്ന തോന്നൽ
എന്നിലൊരു കുറ്റബോധവും ഉളവാക്കിയില്ല
പലരും പല അഭിപ്രായങ്ങളും പറയുന്നത്
അവ്യക്തമായി ഞാൻ കേട്ടു...
മരിച്ചയാളുടെ ശരീരം പുറത്തേക്കെടുത്ത ശേഷം
പോലീസുകാരെന്നെ ചോദ്യം ചെയ്തപ്പോഴും ആദ്യം ഒരു തരം നിർവ്വികാരതയായിരുന്നു എന്റെയുള്ളിൽ..പൊട്ടിക്കരഞ്ഞു കൊണ്ട്
ഞാൻ നടന്നതെല്ലാം പറയുമ്പോൾ എനിക്കറിയാമായിരുന്നു ഇനിയീ സമൂഹം
എന്നെ ഒരു കൊലപാതകിയായി മാത്രമേ കാണുകയുള്ളൂ എന്ന്...
കൈയ്യാമം വെച്ചെന്നെ പോലീസ് ജീപ്പിനുള്ളിലേക്ക് കേറ്റിയപ്പോൾ മോൻ
കരഞ്ഞ് കൊണ്ട് ജീപ്പിനടുത്തേക്ക് ഓടി വന്നു..
കണ്ണുകൾ നിറഞ്ഞൊഴുകിയെനിക്ക് എന്റെ മോനടക്കം ചുറ്റുമുള്ള കാഴ്ചകൾ മൂടപ്പെട്ടു
പോലീസ് ജീപ്പ് മുന്നോട്ട് നീങ്ങുന്തോറും
എന്റെ മോന്റെ കരച്ചിലിന്റെ ശബ്ദം നേർത്തു നേർത്തു വന്നു...
************************************************
ന്യായാന്യായങ്ങൾ നിരത്തി എന്റെ വിധി
പ്രഖ്യാപിക്കുന്ന ദിവസമാണിന്ന്...കോടതി
മുറിക്കുള്ളിൽ എന്റെ പ്രിയപ്പെട്ടവരെല്ലാവരുമുണ്ട്...
എന്റെ പൊന്നുമോൻ അവന്റച്ഛന്റെ കൈയ്യിൽ
എന്നെ നിറഞ്ഞ കണ്ണോടെ നോക്കിയിരിക്കുന്നു...
ആ മുഖത്തേക്ക് നോക്കവെ എന്റെ കണ്ണുകളിൽ
ഇരുട്ട് വന്ന് മൂടിയപോലെ ശരീരം വല്ലാതെ വിയർക്കുന്ന പോലെ.....
ഇല്ല ...എന്റെ മോനില്ലാതെ ...അവനെ കാണാതെ ഞാൻ തള്ളി നീക്കിയ കുറച്ചു ദിവസങ്ങൾ ..
ഞാനനുഭവിച്ച വേദന....എനിക്ക് കഴിയില്ല
അവനില്ലാതെ ...അവന്റെ ചിരി കാണാതെ
അമ്മേഎന്നുള്ള വിളി കേൾക്കാതെ ....
പിന്നെ ഞാൻ പോലുമറിയാതെ എനിക്ക് സ്വയം
നിയന്ത്രിക്കാനാകാതെ ഒരു അലറി കരച്ചിലായിരുന്നു...
" ഇല്ല. ഞാനാരെയും കൊന്നിട്ടില്ല....എനിക്ക്
ജീവിക്കണം. എൻെ പൊന്നു മോനോടൊത്ത്
എനിക്ക് ജീവിക്കണം......ഞാനാരെയും കൊന്നിട്ടില്ല.....കൊന്നിട്ടില്ല"...
കയ്യിൽ ശക്തിയായൊരടി കിട്ടിയപ്പോഴാണ്
ഞെട്ടി കണ്ണ് തുറന്നത്....
"ടീ നിനക്കെന്താ പറ്റിയത് ?നീ എന്തിനാ അലറി
കരഞ്ഞത്.?..ആരെയാ നീ കൊന്നത്?"
ചോദ്യങ്ങളിങ്ങനെ തുടരെ ചേട്ടൻ ചോദിച്ചപ്പോഴാണ്
കണ്ടതൊക്കെയും സ്വപ്നമാണെന്ന യാഥാർത്ഥ്യത്തിലേക്ക് ഞാൻ മടങ്ങിയെത്തിയത്....
(സ്ത്രീകൾ അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ
പോലും സുരക്ഷിതരല്ല...സ്വന്തം ജീവനും
മാനത്തിനും വേണ്ടി തീർത്തും നിസ്സഹായ
ആകുന്ന അവസ്ഥയിൽ ചെയ്തു പോകുന്ന
ഒരു കൊലപാതകം ആണെങ്കിൽ കൂടി അവൾക്ക്
നിയമത്തിന്റെ ആനുകൂല്യങ്ങൾ കിട്ടാത്തിടത്തോളം ഇത്തരം പീഡനങ്ങൾ തുടർകഥയാണ്..)
By..RemyaRajesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot