Slider

വിസ്മയത്തുംബത്ത്

0

എനിക്ക് ദീർഘ ദൂര യാത്രകൾ വളരെ ഇഷ്ടമാണ്.!
എൻെറ പുതിയ ''കൊറോള'' കാറിലാണ് ഞാൻ കൂടുതലും യാത്ര ചെയ്യാറുള്ളതും.
സൗദി അറേബ്യയിലെ ജീസാൻ നഗരത്തിൽ നിന്ന് 980 km ദൂരമുള്ള ജിദ്ദയിലേക്കും മക്കത്തേക്കും,1350 km ദൂരമുള്ള മദീനയിലേക്കും,റിയാദിലേക്കും ഞാൻ തനിച്ച് ഒത്തിരി തവണ യാത്ര ചെയ്തിട്ടുമുണ്ട്.
ജീസാൻ ഇക്കണോമിക് സിറ്റിയിലെ ആറംകോ പ്രോജക്റ്റിൽ ജോലി ചെയ്യവെ പതിവിന് വിപരീതമായി ഞാനും ,എൻെറ സഹപ്രവർത്തകനും,സുഹൃത്തുമായ അനിയെയും കൂട്ടി ജിദ്ദയിലേക്ക് ഒരു വ്യാഴാച്ച രാത്രി പോയി. ജിദ്ദ കണ്ടട്ടില്ലാത്ത അനിയെയും കൂട്ടി കാണിച്ചു കൊടുക്കാൻ പറ്റിയ സ്ഥലങ്ങളൊക്കെ കാണിച്ച് വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ ഞങ്ങൾ ജീസാനിലേക്കു തിരിച്ചു യാത്രയായി.
ജിദ്ദ ചെക് പോസ്റ്റ് കഴിഞ്ഞാൽ അൽ ലൈത്ത് വരെ 250 km ദൂരത്തോളം തികച്ചും വിജനമായ ഇടമാണ്.
മരുഭൂമി.!
അവിടെ ആരും വണ്ടി നിർത്താറില്ല.
സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത വിജനമായ ഇടത്ത് പലപ്പോഴും വണ്ടി നിർത്തിയാൽ അനധികൃത കുടിയേറ്റക്കാരായ യമനികളോ,ആഫ്രിക്കൻ വംശജരോ,അതു മല്ലെൻകിൽ കാട്ടറബികളോ യാത്രക്കാരെ കൊള്ളയിക്കാറുണ്ട്.
ഞാനും അനിയും യാത്രയിലാണ്.
ഞാനാണ് ഡ്രൈവ് ചെയ്യുന്നത്.
ശനിയാഴ്ച്ച ഡൂട്ടിയുള്ളതിനാൽ വേഗതയിൽ പിശുക്ക് കാട്ടൊതെ എൻെറ കാൽ ഏക്സിലേറ്റ റിൽ അമർന്നു.
ഇൻറർ നാഷണൽ ഹൈവേയായ ഈ റോഡിൽ എവിടെയൊക്കെ റഡാർ ഉണ്ടെന്നറിയാവുന്നതിനാൽ ഞാൻ ചവിട്ടി വിടുകയാണ്.
പൊടിക്കാറ്റ് ആഞ്ഞു വീശുന്നതിനാൽ മുൻ കാഴ്ച്ചക്കു കുറവുണ്ടെൻകിലും ,റോഡ് വിജനമായതിനാൽ ഞാനൊരു സിഗരറ്റിനു തീ കൊളുത്തി പുക ആഞ്ഞു വലിച്ചു .
ഹെഡ് ലൈറ്റിൻെറ വെളിച്ചത്തിൽ ദൂരെ ഒരു രൂപം ഞങ്ങൾ കാണാൻ തുടങ്ങി.
വെളുത്ത രൂപം.!
കാർ അടുത്തെത്തിയപ്പോൾ അതൊരു അറബിയാണെന്നു മനസിലായി.
ഞാൻ കാറിൻെറ വേകത കുറച്ചു.
റോഡിൻെറ നടുവിൽ രണ്ടു കൈ ഉയർത്തി നില്ക്കൂന്ന ആ അറബിയെ കടന്ന് ഞാൻ വണ്ടി മുന്നോട്ടെടുത്തു . കാണാൻ മാന്യനും ,സുമുഖനുമായ ഒരു യുവാവ്.!
എന്താണെന്നു ചോദിക്കാം .വല്ല പ്രശ്നവും ഉണ്ടെൻകിൽ ഞങ്ങൾ രണ്ടു പേരുണ്ടല്ലോ.''ഒരു കൈ നോക്കാം '' എന്നു പരസ്പരം പറഞ്ഞ് ഞാൻ വണ്ടി നിർത്തി. പിന്നോട്ടെടുത്തു.!
അറബിയുടെ അരികിലെത്തി വണ്ടിയുടെ ഡോർ ലോക്കണെന്നു ഉറപ്പു വരുത്തി ഡോർ ഗ്ളാസ് കുറച്ചു താഴ്ത്തി ഞാനയാളോട് എന്തു വേണം എന്നു ചോദിച്ചു.
സൗമ്യ മായ ശബ്ദത്തിൽ അയാൾ മറുപടി നല്കി.'' എൻെറ കാർ ടെയർ പൊട്ടി മറിഞ്ഞു എൻെറ ഉമ്മയും ഭാര്യയും കുഞ്ഞും വേലക്കാരിയും അപകടത്തിലകപ്പെട്ടിട്ടുണ്ട്. വണ്ടി മറിഞ്ഞപ്പോൾ ഫോണും തെറിച്ചു പോയ്.നിങ്ങൾ പോലീസിനെ ഒന്നു വിളിച്ചാൽ മതി.''അയാൾ സംസാരത്തിനിടയിൽ ചൂണ്ടി കാട്ടിയ ഇടത്തേക്ക് ഞങ്ങൾ നോക്കി. റോഡിൽ നിന്നും കുറച്ചു ദൂരെ,മരുഭൂമിയിൽ ഒരു വണ്ടിയുടേതെന്ന് തോന്നിക്കുന്ന വെളിച്ചം കാണുന്നുണ്ട്.
ഞാൻ ലൊക്കേഷൻ ഏകദേശം ഊഹിച്ച് പോലീസിന് ഫോൺ ചെയ്തു. 
അപ്പുറത്തെ റോഡിലൂടെ വാഹനങ്ങൾ ജിദ്ദയെ ലക്ഷ്യം വെച്ച് പായുന്നുണ്ട്.
ജീസാൻ റോഡിൽ തിരക്കു കുറവായ നേരമായതിനാൽ ഒന്നു രണ്ടു വാഹനങ്ങൾ ഞങ്ങളെ കടന്നു പോയി.!
വരുന്ന വാഹനങ്ങൾക്ക് ഞങ്ങളും കൈ കാണിച്ചു തുടങ്ങി.
എൻെറ ഫോണിൽ നിന്ന് പോലീസിനു ഫോൺ ചെയ്തതിനാൽ എനിക്കിവിടം വിടാനും പറ്റില്ല.
ജീസാനെത്താൻ ഇനിയും മണിക്കൂറുകൾ യാത്ര ചെയ്യണം.
ഞങ്ങൾക്ക് നിർബന്ധ മായും നാളെ ഡ്യൂട്ടിയിൽ
ജോയൻറ് ചെയ്യണം. ''മാസ് മീറ്റിങ്ങുണ്ട്. പിന്നെ ഞങ്ങൾ രണ്ട് ഓഫീസമാരുടെ ആപ്സെൻറ് സൈറ്റിനെ നന്നായി ബാധിക്കും.
പോലീസ് ജീപ്പിൻെറ വെളിച്ചം ദൂരെ കണ്ടപ്പോളാണ് ഞങ്ങൾക്ക് രണ്ടു പേർക്കും സമാധാനമായത്.
ആ അറബി ഞങ്ങളെ റോഡിൽ നിർത്തി അപകടം നടന്ന സ്ഥലത്തേക്ക് പോയതാണ്.പോലീസ് ജീപ്പ് നിർത്തിയതു കണ്ട് മറ്റു പല വണ്ടികളും നിർത്തി. പോലീസുകാർ വന്നു ഞാനാണ് ഫോൺ ചെയ്തത് എന്നും ഒരു അറബി സഹായം ചോദിച്ചു തടഞ്ഞതിനാലാണ് നിർത്തി സഹായിച്ചതെന്നും പറഞ്ഞു.
''ആ അറബിയെവിടെ ?'' പോലീസുകാരുടെ ചോദ്യത്തിനു വണ്ടി കിടന്ന സ്ഥലത്തേക്കയാൾ പോയെന്നു ഞങ്ങൾ മറുപടിയും കൊടുത്തു.
ഞങ്ങൾ എല്ലാവരും കൂടി അപകടം നടന്ധസ്ഥലത്തേക്കു ചെന്നു.ലാൻറ് ക്രൂസറാണ് വണ്ടി. വഴിയിലും,വണ്ടിയിലുമായി നാലു മൃത ശരീരങ്ങൾ കിടക്കുന്നു.ഇനിയു ആരെൻകിലും ഉണ്ടോയെന്നറിയാനും വയ്യ.
പോലീസുകരൻ കൺട്രോൾ റൂമിലേക്കും ആംബുലൻസിനും സിവിൽ ഡിഫൻസിനും വയർലെസ്സ് സന്ദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു.പല വണ്ടിയും നിർത്തി വന്നു നോക്കുന്നുണ്ട്.
ഞങ്ങൾ രണ്ടാളും മുള്ളിൽ നില്കുന്ന അവസ്ഥയിലാണ് നില്കുന്നത്.
അരമണിക്കുറിനുള്ളിൽ സിവിൽ ഡിഫൻസും,പോലീസും ,ട്രാഫിക് വിഭാഗവും,
ആംബുലൻസും , എല്ലാം വന്നു.
മൃത ശരീരങ്ങൾ ഓരോന്നായ് എടുത്തു ആംബുലൻസിലേക്കു മാറ്റി തുടങ്ങി.
വണ്ടിയുടെ അടിയിൽ മുഖം മണ്ണിൽ പൂഴ്ന്ന് ഡ്രൈവു ചെയ്ത ആളെന്നു തോന്നിക്കുന്നൊരാളുടെ മൃതദേഹം സിവിൽ ഡിഫൻസ് വണ്ടി ഉയർത്തിയിട്ടാണ് പുറത്തെടൂത്തത്.!
അയാളുടെ മുഖം കണ്ട ഞങ്ങൾ രണ്ടു പേരും ഒരു പോലെ ഞെട്ടിത്തെറിച്ചു പരസ്പരം നോക്കി നിന്നു !
അത് അയാളായിരുന്നു.
റോഡിനു കുറുകെ കയറി നിന്ന് ഞങ്ങളുടെ വണ്ടിക്കു കൈകൊണിച്ചു നിർത്തി സഹായം ആവശ്യപ്പെട്ട സുമുഖനായ അറബി യുവാവ്.!
ഞാനിക്കാര്യം പോലീസുകാരനോട് പറഞ്ഞപ്പോൾ ,ആശച്ഛര്യം നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കികൊണ്ട് ദൈവത്തിനു നന്ദി പറഞ്ഝു അയാൾ.
വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ മനസ്സിലൊരുപാടു ചോദ്യങ്ങളുമായ് ഞങ്ങൾ യാത്ര തുടർന്നു.!!
ജീസാൻ ലക്ഷ്യമാക്കി....!!
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അസീസ് അറക്കൽ.
=================================
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo