Slider

അവിഹിത ബന്ധത്തിന്റെ പിന്നിൽ,

0

ഞെട്ടിപ്പോയി
ആ വാർത്ത കേട്ടപ്പോൾ,
ഹെന്റെ ദെെവമേ,
എന്നാലും,
അവൾ ?
ശരീരം തളർന്നു,
അവൾക്കെങ്ങനെ തോന്നി എന്നേയും മക്കളേയും ഉപേക്ഷിച്ച് കടന്നു കളയാൻ,
എന്നെ ഓർക്കണ്ട,
രണ്ട് പിഞ്ചു മക്കളെ ഓർക്കാമായിരുന്നില്ലേ,
ആരും അറിഞ്ഞില്ലത്രേ അവളുടെ രഹസ്യബന്ധം,
ഭർത്താവ് വിദേശത്തല്ലേ,
അതും നല്ലതു പോലെ കുടുംമ്പം നോക്കുന്ന ഒരു ഭർത്താവ് , കഷ്ടപ്പെട്ട് നല്ലൊരു വീടും വച്ചു ,, അല്ലലില്ലാത്ത ഒരു പ്രവാസി കുടുംമ്പം ,
പക്ഷേ,,
ഇനി എന്തുണ്ടായിട്ടെന്തു ഫലം,
മക്കൾ അനാലമായില്ലേ,
ഭർത്താവ് വിദേശത്ത് പോയി ഒരു വർഷം തികഞ്ഞില്ല ,
ആ സമയത്താണ് അവളവനെ പരിചയപ്പെടുന്നത് ,
അതും, പനി പിടിച്ച് ആസ്പത്രിയിൽ പോയ ദിവസം, അവിടെ വച്ചാണ് അയാളെ കണ്ടത്,,
പിന്നീടങ്ങോട്ട് ആ ബന്ധം വളരുകയായിരുന്നു,
വളരെ തന്ത്രപരമായിട്ടായിരുന്നു അവളുടെ ഓരോ നീക്കവും, നാട്ടിൽ ഒരു കുഞ്ഞ് പോലും അറിയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു, ആർക്കും ഒരു സംശയത്തിന് ഇട നല്കാതെ വളരെ രഹസ്യമായി അവൾ ആ ബന്ധവുമായി മുന്നോട്ടു പോയി,
രാവിലെ കുട്ടികളെ സ്കൂളിലയച്ചിട്ട് അവളൊരു പോക്കാ, അയൽ വാസികളാരങ്കിലും ചോദിച്ചാൽ പറയും
ആസ്പത്രിയിൽ വരെ, അല്ലെങ്കിൽ ,
ഫാർമസിയിൽ, അയൽക്കാർക്കാരും അവളെ സംശയമില്ലായിരുന്നു,
വെെകിട്ട് മക്കളെത്തുന്നതിനു മുമ്പേ അവൾ വീട്ടിലും എത്തും,
പക്ഷേ,
ഒരാൾ ഇവളെ നിരീക്ഷിക്കുന്ന വിവരം ഇവളറിഞ്ഞതേയില്ല,
ഓട്ടോക്കാരൻ ലൂയിസ്,
ഭർത്താവിന്റെ ഉറ്റ സ്നേഹിതൻ,
കഴിഞ്ഞ ദിവസം നോട്ട് മാറാൻ ബാങ്കിൽ പോവുകയാണെന്ന് അയൽക്കാരോട്
പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്,
ഫാർമസി പടിയിൽ ഓട്ടോയിൽ വന്നിറങ്ങുന്ന അവളെ ലൂയിസ് കണ്ടു,
അവൾ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിനരികിലൂടെ മുന്നോട്ട് നടന്നു,,
ലൂയിസ് തന്റെ ഓട്ടോ സ്റ്റാർട്ടാക്കി അവളെ പിന്തുടർന്നു,
അവൾ ഡോക്ടർ ശ്രിനാഥിന്റെ ക്വാർട്ടേഴ്സിലേക്ക് കയറി , പെട്ടന്ന് വാതിലടഞ്ഞു,
ലൂയിസ് ശ്രീ നാഥിന്റെ ക്വാർട്ടേഴ്സിനു മുന്നിൽ ഓട്ടോ നിർത്തി,
പുറത്തിറങ്ങി
അവിടെങ്ങും ആരേയും കണ്ടില്ല ,
സുന്ദരനാണ് ഡോക്ടർ ശ്രീ നാഥ്, ലൂയിസ് ക്വാർട്ടേഴ്സിന്റെ
അടഞ്ഞ വാതിലിനടുത്തെത്തി,
പതുക്കെ വാതിൽ തളളി നോക്കി,
ഭാഗ്യം വാതിൽ മെല്ലെ തുറന്നു,
അകത്ത് നിന്ന് അടക്കിപ്പിടിച്ച സംസാരം,
ലൂയിസ് ചെവിയോർത്തു,
_'*സർ, ഇതെന്റെ ഭർത്താവ് അറിഞ്ഞാൽ,
ഇല്ല ഞാൻ ജീവിച്ചിരിക്കില്ല സത്യം, ആ പാവം അവിടെ കെടന്ന് കഷ്ടപ്പെടുകയല്ലേ, !!
ലൂയിസിന് കാര്യം പിടികിട്ടി,
സംശയിച്ചതു പോലെ തന്നെ,
എത്രയും വേഗം സൂഹ്യത്തിനെ വിവരമറിയിക്കണം, ഈ വഞ്ചന അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കാനാവില്ല,
പക്ഷേ,
അതിനു മുമ്പ് ഇവളെ ഒന്ന് കാണണം,
ചോദിക്കണം,
എന്നിട്ടാകാം,
അയാൾ അവിടുന്നിറങ്ങി,
ഓട്ടോയുടെ അടുത്തേക്ക് പോയി,
അപ്പോഴാണ് അയാളുടെ മൊബെെൽ ശബ്ദിച്ചതും ഒരോട്ടം പോകേണ്ടി വന്നതും,
പിന്നെ അയാളവിടെ നിന്നില്ല,
അന്ന് രാത്രി
അവളുറങ്ങിയില്ല,
അവൾ ക്ഷീണതയായി കാണപ്പെട്ടു,
പതിവ് പോലെ മക്കളെ ഉറക്കി കെടുത്തി
അവൾ ചാറ്റ് ചെയ്യാനിരുന്നു,
നീ വരില്ലേ, !
എനിക്ക് ഭയമാകുന്നു,
എന്തിനാ ഭയക്കുന്നത്,
മക്കളേയും, ഭർത്താവിനേയും ഉപേക്ഷിക്കാൻ മനസനുവദിക്കുന്നില്ല,
അതൊന്നുമെനിക്കറിയണ്ട, നീ വന്നേ പറ്റു,
പ്ളീസ്, എന്നെ വെറുതെ വിടൂ, എന്നെ മറക്കു, !!
ഇല്ല, നീ ഇല്ലാതെ =====ഇല്ല, ചിന്തിക്കാൻ പോലും കഴിയുന്നില്ല,! നമുക്കിവിടുന്ന് പോകണം എത്രയും വേഗം, !!
അവൾ , കട്ടിലിൽ കമിഴ്ന്ന് വീണ് പൊട്ടിക്കരഞ്ഞു, ഉറങ്ങി ക്കിടക്കുന്ന പെെതങ്ങളെ നോക്കി ,
ഈ അമ്മയോട് ക്ഷമിക്കു മക്കളെ,
പിന്നെ അവൾ ഡയറി എടുത്തു,
സ്വന്തം ഭർത്താവിന് കത്തെഴുതി,
പ്രിയപ്പെട്ട വനെ,
എന്നോട് ക്ഷമിക്കു,
ഞാൻ പോകുകയാണ്,
ഇതുവരെ ഞാനൊന്നും നിങ്ങളോട് ഒളിച്ചിട്ടില്ല,
പക്ഷേ,
ഈക്കാര്യം ഞാൻ മറച്ച് വച്ചു, ഞാനയാളെ പരിചയപ്പെടുന്നത് ആസ്പത്രിയിൽ വച്ചാണ്, കഴിഞ്ഞ ഒരു വർഷമായി ഈ ബദ്ധം തുടങ്ങിയിട്ട് ആദ്യമൊന്നും ഞാൻ മെെൻഡ് ചെയ്തില്ല,
പിന്നീട് എപ്പോഴോ അത് ഹ്യദയത്തിലേക്ക് കടന്നു കയറി, പറിച്ചെറിയാനാകാതെ അവൻ
ആ അർബുദം ശരീരത്തിൽ വ്യാപിച്ചു,
നിങ്ങളറിഞ്ഞാൽ കഷ്ടപ്പെട്ടുണ്ടാക്കിയ ഈ വീടും സ്ഥലവും വിറ്റ് എന്നെ ചികിത്സിക്കുമെന്നും, ആ ജോലി വലിച്ചെറിഞ്ഞിട്ട് വരുമെന്നുമറിയാം,
ഈ വീട് വിറ്റാൽ പിന്നെ നമ്മുടെ മക്കൾ ക്ക് കയറിക്കിടക്കാനൊരു കിടപ്പാടം വേണ്ടേ,
ഞാൻ മരിച്ചു പോയാൽ എനിക്കു കിടക്കാൻ ആറടി മണ്ണെങ്കിലുമുണ്ട്,
ഈ വീട് വിറ്റാൽ മക്കൾക്കും അങ്ങയ്ക്കും കിടക്കാൻ വാടക വീട് തെണ്ടണ്ടേ,
എല്ലാം ചിന്തിച്ചപ്പോൾ ഞാനെല്ലാം മറച്ച് വച്ചു,
ചികിത്സിച്ചിട്ടും കാര്യമില്ലെന്നാണ് ഡോക്ടർ ശ്രീ നാഥ് പറഞ്ഞത് ,അത്രയേറെ വഷളായി രോഗം,
ഇന്നല്ലെങ്കിൽ നാളെ എന്നെ വിളിച്ചിറക്കി കൊണ്ട് പോകാൻ മരണം വരും
മരണവും ഹ്യദയവുമായി ഞാനെന്നും ''*ചാറ്റ് ചെയ്യും, എന്നെ വെറുതെ വിടൂ
എനിക്ക് ജീവിക്കണം എന്നെല്ലാം പറഞ്ഞ് നോക്കി,
ഇല്ല ,അവനെന്നേ കൊണ്ടേ പോകു,
എന്റെ സമയമായെന്ന് തോന്നുവാ പൊന്നെ എനിക്ക്,
മക്കളെ നല്ലതു പോലെ നോക്കണം,!
പിന്നെയും അവളെന്തെക്കെയോ എഴുതി,
ശേഷം മൂന്നാം നാൾ അവൾ
എല്ലാവരേയും ഉപേക്ഷിച്ച്,! കടന്നു കളഞ്ഞു മരണത്തോടൊപ്പം, !!
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo