Slider

ഇനിയൊരു ജന്മമുണ്ടെങ്കിൽ...

0

ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ അച്ഛന്റെയും,അമ്മയുടെയും മോളായിട്ടു ജനിക്കണം...
മദ്യപാനം ശീലമാക്കിയ അച്ഛന്റെ സ്നേഹം കിട്ടിയിട്ട് തന്നെ വളരണം.,
അതനുഭവിക്കാനും ഉണ്ട് ഒരു സുഖം.....
നിസംഹയായ 'അമ്മ വയർ മുറക്കികെട്ടി മക്കളെ ഊട്ടുമ്പോൾ അമ്മയുടെ മുഖത്തു നിറയുന്ന ആ സംതൃപ്തി ഇനിയും എനിക്ക്‌ കാണണം..,
മഴവെള്ളം മുറിയിലേക്ക് വീഴുമ്പോൾ ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ഇരുന്നു എനിക്ക് പഠിക്കണം....ആ വിദ്യയ്ക്കുമുണ്ട്,ഒരുപാട് ഗുണങ്ങൾ....
ചാണകമെഴുകിയ തറയിൽ കൂടെപിറപ്പുകൾകൊപ്പം ഇരുന്നു ഇനിയും ഓണസദ്യ ഉണ്ണണം.... ആ സദ്യക്ക്
ഒരു പ്രത്യേക രുചിയാണ്ട്ടോ...
തൊടിയിലെ ചെമ്പരത്തിയോടും,ചെക്കിയോടും പരിഭവം പറയണം.എന്നാലേ അടുത്ത ദിവസംകൂടുതൽ പൂവ് വിരിയു....
കുളകടവിൽപോയി ആഴമുള്ള വെള്ളത്തിൽ മുങ്ങാo കുഴിയിടണം..അലക്കാൻ വരുന്നവർ.
ആണായി ജനിക്കേണ്ടിയിരുന്നവൾ
എന്ന് പറയുന്നത് കേൾക്കുമ്പോൾ അവരെ നോക്കി ഒന്ന് ചിരിക്കണം....
നാട്ടിലും,സ്കൂളിലും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും എനിക്ക് പങ്കെടുക്കണം...ഉച്ചഭാഷിണിയിൽ നിന്നും നമ്മുടെ പേര് കേൾക്കുന്നത് ഒരു സുഖമാണ്ട്ടോ.....
പ്രണയം പറയുന്ന ചെക്കന്മാരോട് അച്ഛന്റെ വീരകൃത്യങ്ങൾ പറഞ്ഞു ഭീഷണിപെടുത്തണം,അവന്മാർ താനേ വിളിച്ചോളും പെങ്ങളേന്ന്..
പാടത്തുകൊയ്യാനിറങ്ങുന്ന പെണ്ണുങ്ങളുടെ കൂടെ അമ്മയോടൊപ്പം എനിക്കും പോകണം,അവരുടെ നാടൻപാട്ടുകൾ കേൾക്കാൻ എന്ത് രസമാ...
ബന്ധുക്കളായ അയൽവീടുകളിൽ പോയി അവരുടെ അനുവാദം കൂടാതെ അടുക്കളയിൽ കയറി വിളമ്പിതിന്നണം...എനിക്ക് കേൾക്കാം പറയുന്നത് കൊതിച്ചി പെണ്ണെന്നു..ആ വാൽസല്യംകിട്ടാനുംവേണം ഭാഗ്യം...
അങ്ങനെയങ്ങനെ വീടിന്റെയും നാടിന്റെയും വാൽസല്യപുത്രിയായി
എനിക്ക് വളരണം.....
പിന്നെ.കല്യാണo....?
"സ്ത്രീത്വം "അതിന്റെ പൂർണത മാതൃത്വം ആന്നെന്ന് ഈ ജന്മം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു...
അടുത്ത ജന്മം എനിക്ക് ഒരുപാട് കുട്ടികളുടെ അമ്മയാകണം. ....
കല്യാണത്തിന് വേണ്ടി അച്ഛൻ സമ്പാദിച്ചപൈസകൊണ്ട് ഒരു കുഞ്ഞുവീട് പണിയണം.,....
അനാഥരായ ഒരുപാട് കുട്ടി കളെ (ഇനി അനാഥർ ഉണ്ടാവാതിരിക്കട്ടെ) എനിക്ക് സംരക്ഷിക്കണം..കൂടെ മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരെയും....
അങ്ങനെ ഒരുപാട് അച്ഛനമ്മമാരുടെ മകളായും ,ഒരുപാട് കുട്ടികളുടെ അമ്മയായും എനിക്ക് ഒരിക്കൽക്കൂടി
ഈ ഭൂമിയിൽ പിറക്കണം .
പത്മിനി നാരായണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo