മനുഷ്യരും പക്ഷിമൃഗാദികളും സസ്യവർഗ്ഗങ്ങളും ഒരിറ്റു വെള്ളത്തിനായ് പ്രതീക്ഷയോടെ കാത്തിരിപ്പാണ് - തങ്ങളുടെ ദയനീയ അവസ്ഥ പ്രവാചകനെ ബോധിപ്പിക്കുന്നു.
പ്രവാചകൻ ആ നാട്ടിലെ എല്ലാ മനഷ്യരോടും ഒരു മൈതാനത്ത് ഒരുമിച്ചുകൂടാൻ കൽപിക്കുന്നു -
നാട്ടിലെ പുരുഷന്മാരും സ്ത്രീകളും
കുട്ടികളും വൃദ്ധരും എന്നുവേണ്ട
എല്ലാ മനുഷ്യജന്മങ്ങളും ഒരുമിച്ച്
ഒരു മൈതാനത്ത് മഴയ്ക്കു
വേണ്ടിയുള്ള പ്രാർത്ഥന -
എല്ലാ കരങ്ങളും ഉയർന്നിരിക്കുന്നു -
മനസ്സിലും ചുണ്ടിലും ഒരേ ഒരു മന്ത്രം മാത്രം ---
പെട്ടെന്ന് ദൈവത്തിൽ നിന്നും പ്രവാചകനിലേക്ക് ഉത്തരവു
വരുന്നു; "കൂടി നിൽക്കുന്ന മനുഷ്യരിൽ
ഒരാൾ വലിയ പാപിയും മോശക്കാരനുമാണ് - അയാളെ ഈ കുട്ടത്തിൽ മാറ്റി നിർത്തിയാൽ മാത്രമെ
അനുഗ്രഹത്തിന്റെ മഴ വർഷിക്കൂ" ---
പ്രവാചകൻ തനിക്കു കിട്ടിയ
സന്ദേശം ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നു - പാപിയായ ആ
മനുഷ്യനോട് ഈ കൂട്ടത്തിൽ നിന്നും
പുറത്തു വരാൻ ആജ്ഞാപിക്കുന്നു -
ആളുകൾ പരസ്പരം നോക്കുകയാണ്-
പുറത്തു വരുന്ന മനുഷ്യനെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും
ജിജ്ത്താസയോടെ കാത്തിരിക്കുകയാണവർ -
പ്രവാചകന്റെ വാക്കുകൾ കേട്ട്
സമനില തെറ്റി നിൽക്കുന്നുണ്ട്
കൂട്ടത്തിലൊരുവൻ- അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ തന്റെ തെറ്റായ പ്രവർത്തനങ്ങൾക്കുള്ള
ശിക്ഷ ഈ തരത്തിൽ ഒരു പരീക്ഷണമായി ഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല - മറ്റുള്ളവരുടെ
മുമ്പിൽ അപമാനിതനാകേണ്ടി വരുമെന്ന അവസ്ഥഓർത്ത്
അയാളുകൾ കണ്ണുകൾ
നിറഞ്ഞു - ചെയ്തു കുട്ടിയ പാപഭാരങ്ങൾ കണ്ണീർ കണങ്ങളായ് പെയ്തൊഴുകി -
ആരും പ്രവാചകന്റെ വാക്കുകൾ
കേട്ട്പുറത്തു വന്നില്ല ...
എന്നിട്ടും അല്പ സമയത്തിനകം
ആശ്വാസത്തിന്റെ കുളിർ മഴ തിമർത്തുപെയ്തു. ......
ആൾക്കൂട്ടത്തിനിടയിൽ അപമാനഭാരം
സഹിക്കേണ്ടി വരുമെന്ന സങ്കടത്താൽ
ഒറ്റപ്പെട്ടു പോയ ആ മനുഷ്യനെ മറ്റൊരാളും തിരിച്ചറിയാൻ ഇടവരുത്താതെ -..............
കണ്ണുകളിൽ നിന്നും അടർന്നുവീണ
തുള്ളികളും, പാപഭാരത്താൽ കുനിഞ്ഞ
ശിരസ്സും, വിറയാർന്ന പ്രാർത്ഥനകളും
മാത്രം മതിയായിരുന്നു അവനെ
വിശുദ്ധനാക്കാൻ.............
,,,,, തെറ്റുകൾ വിളിച്ചു കൂവിയല്ല;
നന്മകൾ പ്രശംസിക്കുന്നവരാകട്ടെ നമ്മൾ ഓരോരുത്തരും ...
നല്ലെഴുത്തിന് ഭാവുകങ്ങൾ...
by സലാം കെ കുന്നത്ത്......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക