Slider

പനിയറിവ്

0

ഒന്നു പനിച്ചാ മതിയെന്നു
പ്രാർത്ഥിക്കുന്നൊരു
പുതപ്പുണ്ട് വീട്ടിൽ
കട്ടിലും തലയിണയും അവരെല്ലാം സുഹൃത്തുക്കളാണ്
എല്ലാം കൂടി വലിച്ചിട്ട് കത്തിച്ചാലോ
സ്വൈര്യം തരാതെ എപ്പോഴും
കുറ്റപ്പെടുത്തിയും
പനിയളന്നും
നടക്കുന്നൊരു പാതിമെയ്യുണ്ട്
സഹിക്കുന്നില്ല കുറേയായി
ഉപേക്ഷിച്ചാലോ
അച്ഛന് പുതിയ കണ്ണടകൾ വാങ്ങി വെച്ചിരിക്കുന്ന മക്കളുണ്ട്
'ഇനി അവർക്കിഷ്ടമുളളത് മാത്രം
ഞാൻ കണ്ടാൽ മതി
ഒന്നു പനിക്കുമ്പോഴാണ് ശരിക്കും അറിയുന്നത്
അമ്മയുണ്ടെങ്കിൽ കുറച്ചാശ്വാസം കിട്ടിയേനേ
ബാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo